Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · അയോദ്ധ്യാകാണ്ഡം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
Invocation
Keep
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു
2
Keep
താർമകൾക്കൻപുള്ള തത്തേ വരികെടോ
താമസശീലമകറ്റേണമാശു നീ
3
Keep
ദാമോദരൻ ചരിതാമൃതമിന്നിയും
ആമോദമുൾക്കൊണ്ടു ചൊല്ലു സരസമായ്.
4
Keep
എങ്കിലോ കേൾപ്പിൻ ചുരുക്കി ഞാൻ ചൊല്ലുവൻ
പങ്കമെല്ലാമകലും പല ജാതിയും
5
Keep
സങ്കടമേതും വരികയുമില്ലല്ലോ
പങ്കജനേത്രൻ കഥകൾ കേട്ടീടിനാൽ.
6
Keep
ഭാർഗ്ഗവിയാകിയ ജാനകിതന്നുടെ
ഭാഗ്യജലനിധിയാകിയ രാഘവൻ
7
Keep
ഭാർഗ്ഗവൻതന്നുടെ ദർപ്പം ശമിപ്പിച്ചു
മാർഗ്ഗവും പിന്നിട്ടയോദ്ധ്യാപുരിപുക്കു
8
Keep
താതനോടും നിജമാതൃജനത്തോടും
ധാതൃസുതനാം ഗുരുവരൻ തന്നോടും
9
Keep
ഭ്രാതാക്കളോടും പടയോടുമൊന്നിച്ചു
മേദിനീപുത്രിയാം ഭാമിനി തന്നോടും
10
Keep
വന്നെതിരേറ്റൊരു പൗരജനത്തോടും
ചെന്നു മഹാരാജധാനിയകം പുക്കു.
11
Keep
വന്നിതു സൗഖ്യം ജഗത്തിനു രാഘവൻ
തന്നുടെ നനാഗുണഗണം കാൺകയാൽ.
12
Keep
രുദ്രൻ പരമേശ്വരൻ ജഗദീശ്വരൻ
കദ്രുസുതഗണഭൂഷണഭൂഷിതൻ
13
Keep
ചിദ്രൂപനദ്വയൻ മൃത്യുഞ്ജയൻ പരൻ
ഭദ്രപ്രദൻ ഭഗവാൻ ഭവഭഞ്ജനൻ
14
Keep
രുദ്രാണിയാകിയ ദേവിക്കുടൻ രാമ-
ഭദ്രകഥാമൃതസാരം കൊടുത്തപ്പോൾ
15
Keep
വിദ്രുമതുല്യാധരിയായ ഗൗരിയാ-
മദ്രിസുതയുമാനന്ദവിവശയായ്
16
Keep
ഭർത്തൃപാദപ്രണാമം ചെയ്തു സമ്പൂർണ്ണ-
ഭക്തിയോടും പുനരേവമരുൾചെയ്തു:
17
Keep
"നാരായണൻ നളിനായതലോചനൻ
നാരീജനമനോമോഹനൻ മാധവൻ
18
Keep
നാരദസേവ്യൻ നളിനാസനപ്രിയൻ
നാരകാരാതി നളിനശരഗുരു
19
Keep
നാഥൻ നരസഖൻ നാനാജഗന്മയൻ
നാദവിദ്യാത്മകൻ നാമസഹസ്രവാൻ
20
Keep
നാളീകരമ്യവദനൻ നരകാരി
നാളീകബാന്ധവവംശസമുത്ഭവൻ
21
Keep
ശ്രീരാമദേവൻ പരൻ പുരുഷോത്തമൻ
കാരുണ്യവാരിധി കാമഫലപ്രദൻ
22
Keep
രാക്ഷസവംശവിനാശനകാരണൻ
സാക്ഷാൽ മുകുന്ദനാനന്ദപ്രദൻ പുമാൻ
23
Keep
ഭക്തജനോത്തമഭുക്തിമുക്തിപ്രദൻ
ശക്തിയുക്തൻ ശരണാഗതവത്സലൻ
24
Keep
വ്യക്തനവ്യക്തനനന്തനനാമയൻ
സക്തിവിമുക്തൻ വിമുക്തഹൃദിസ്ഥിതൻ
25
Keep
നക്തഞ്ചരേശ്വരനായ ദശാസ്യനു
മുക്തികൊടുത്തവൻ തന്റെ ചരിത്രങ്ങൾ
26
Keep
നക്തന്ദിവം ജീവിതാവധി കേൾക്കിലും
തൃപ്തി വരാ മമ വേണ്ടീല മുക്തിയും".
27
Keep
ഇത്ഥം ഭഗവതി ഗൗരി മഹേശ്വരി
ഭക്ത്യാ പരമേശ്വരനോടു ചൊന്നപ്പോൾ
28
Keep
മന്ദസ്മിതം ചെയ്തു മന്മഥനാശനൻ
"സുന്ദരീ കേട്ടുകൊൾ"കെന്നരുളിച്ചെയ്തു.
Previous
←
അയോദ്ധ്യാവാസം
Next
നാരദരാഘവസംവാദം
→