Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ശ്രീരാമാഭിഷേകാരംഭം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
എങ്കിലോ രാജാ ദശരഥനേകദാ
സങ്കലിതാനന്ദമാമ്മാറിരിക്കുമ്പോൾ
2
Keep
പങ്കജസംഭവപുത്രൻ വസിഷ്ഠനാം
തൻ കുലാചാര്യനെ വന്ദിച്ചു ചൊല്ലിനാൻ:
3
Keep
"പൗരജനങ്ങളും മന്ത്രി മുഖ്യന്മാരും
ശ്രീരാമനെ പ്രശംസിക്കുന്നിതെപ്പോഴും
4
Keep
ഓരോ ഗുണഗണം കണ്ടവർക്കുണ്ടക-
താരിലാനന്ദമതിനില്ല സംശയം.
5
Keep
വൃദ്ധനായ് വന്നിതു ഞാനുമൊട്ടാകയാൽ
പുത്രരിൽ ജ്യേഷ്ഠനാം രാമകുമാരനെ
6
Keep
പൃത്ഥീപരിപാലനാർത്ഥമഭിഷേക-
മെത്രയും വൈകാതെ ചെയ്യണമെന്നു ഞാൻ
7
Keep
കല്പിച്ചതിപ്പോഴതങ്ങനെയെങ്കില-
തുൾപ്പൂവിലോർത്തു നിയോഗിക്കയും വേണം.
8
Keep
ഇപ്രജകൾക്കനുരാഗമവങ്കലു-
ണ്ടെപ്പൊഴുമേറ്റമതോർത്തു കണ്ടീലയോ?
9
Keep
വന്നീല മാതുലനെക്കാണ്മതിന്നേറെ
മുന്നമേ പോയ ഭരതശത്രുഘ്നന്മാർ.
10
Keep
വന്നു മുഹൂർത്തമടുത്ത ദിനം തന്നെ
പുണ്യമതീവ പുഷ്യം നല്ല നക്ഷത്രം.
11
Keep
എന്നാലവർ വരുവാൻ പാർക്കയില്ലിനി-
യൊന്നുകൊണ്ടുമതു നിർണ്ണയം മാനസേ.
12
Keep
എന്നാലതിനു വേണ്ടുന്ന സംഭാരങ്ങ-
ളിന്നുതന്നോ ബത സംഭരിച്ചീടണം.
13
Keep
രാമനോടും നിന്തിരുവടി വൈകാതെ
സാമോദമിപ്പൊഴേ ചെന്നറിയിക്കണം.
14
Keep
തോരണപംക്തികളെല്ലാമുയർത്തുക
ചാരുപതാകകളോടുമത്യുന്നതം
15
Keep
ഘോരമായുള്ള പെരുമ്പറനാദവും
പൂരിക്ക ദിക്കുകളൊക്കെ മുഴങ്ങവേ"
16
Keep
മന്നവനായ ദശരഥനാദരാൽ.
പിന്നെസ്സുമന്ത്രരെ നോക്കിയരുൾചെയ്തു:
17
Keep
"എല്ലാം വസിഷ്ഠനരുളിച്ചെയ്യും വണ്ണം
കല്യാണമുൾക്കൊണ്ടൊരുക്കിക്കൊടുക്ക നീ
18
Keep
നാളെ വേണമഭിഷേകമിളമയായ്
നാളീകനേത്രനാം രാമനു നിർണ്ണയം."
19
Keep
നന്ദിതനായ സുമന്ത്രരുമന്നേരം
വന്ദിച്ചു ചൊന്നാൻ വസിഷ്ഠനോടാദരാൽ:
20
Keep
"എന്തോന്നു വേണ്ടുന്നതെന്നരുൾ ചെയ്താലു-
മന്തരമെന്നിയേ സംഭരിച്ചീടുവൻ"
21
Keep
ചിത്തേ നിരൂപിച്ചുകണ്ടു സുമന്ത്രരോ-
ടിത്ഥം വസിഷ്ഠമുനിയുമരുൾചെയ്തു:
22
Keep
"കേൾക്ക, നാളെപ്പുലർകാലേ ചമയിച്ചു
ചേൽക്കണ്ണിമാരായ കന്യകമാരെല്ലാം
23
Keep
മദ്ധ്യകക്ഷ്യേ പതിനാറു പേർ നിൽക്കണം
മത്തഗജങ്ങളെ പൊന്നണിയിക്കണം.
24
Keep
ഐരാവതകുലജാതനാം നാൽക്കൊമ്പ-
നാരാൽ വരേണമലങ്കരിച്ചങ്കണേ;
25
Keep
ദിവ്യനാനാതീർത്ഥവാരിപൂർണ്ണങ്ങളായ്
ദിവ്യരത്നങ്ങളുമുഴ്ത്തി വിചിത്രമായ്
26
Keep
സ്വർണ്ണ കലശസഹസ്രം മലയജ-
പർണ്ണങ്ങൾ കൊണ്ടു വായ് കെട്ടിവച്ചീടണം
27
Keep
പുത്തൻ പുലിത്തോൽ വരുത്തുക മൂന്നിഹ.
ഛത്രം സുവർണ്ണദണ്ഡം മണിശോഭിതം
28
Keep
മുക്താമണിമാല്യരാജിതനീർമ്മല-
വസ്ത്രങ്ങൾ, മാല്യങ്ങളാഭരണങ്ങളും
29
Keep
സൽകൃതന്മാരാം മുനിജനം വന്നിഹ
നിൽക്ക കുശപാണികളായ് സഭാന്തികേ
30
Keep
നർത്തകീമാരൊടു വാരവധൂജനം
നർത്തകഗായകവൈണീകവർഗ്ഗവും
31
Keep
ദിവ്യവാദ്യങ്ങളെല്ലാം പ്രയോഗിക്കണ-
മുർവീശ്വരാങ്കണേനിന്നു മനോഹരം.
32
Keep
ഹസ്ത്യശ്വപത്തിരഥാദി മഹാബലം
വസ്ത്രാദ്യലങ്കാരമോടു വന്നീടണം.
33
Keep
ദേവാലയങ്ങൾ തോറും ബലിപൂജയും
ദീപാവലികളും വേണം മഹോത്സവം.
34
Keep
ഭൂപാലരേയും വരുവാൻ നിയോഗിക്ക,
ശോഭയോടെ രാഘവാഭിഷേകാർത്ഥമായ്."
35
Keep
ഇത്ഥം സുമന്ത്രരേയും നിയോഗിച്ചതി -
സത്വരം തേരിൽക്കരേറി വസിഷ്ഠനും
36
Keep
ദാശരഥിഗൃഹമെത്രയും ഭാസ്വര-
മാശു സന്തോഷേണ സമ്പ്രാപ്യ സാദരം
37
Keep
നിന്നതു നേരമറിഞ്ഞു രഘുവരൻ
ചെന്നുടൻ ദണ്ഡനമസ്കാരവും ചെയ്താൻ.
38
Keep
രത്നാസനവും കൊടുത്തിരുത്തി തദാ
പത്നിയോടുമതീഭക്ത്യാ രഘൂത്തമൻ
39
Keep
പൊൽക്കലശസ്ഥിതനിർമ്മലവാരിണാ-
തൃക്കാൽ കഴുകിച്ചു പാദാബ്ജതീർത്ഥവും
40
Keep
ഉത്തമാംഗേന ധരിച്ചു വിശുദ്ധനായ്
ചിത്തമോദേന ചിരിച്ചരുളിച്ചെയ്തു:
41
Keep
"പുണ്യവാനായേനടിയനതീവ കേ-
ളിന്നു പാദോദകതീർത്ഥം ധരിക്കയാൽ"
42
Keep
എന്നിങ്ങനെ രാമചന്ദ്രവാക്യം കേട്ടു-
നന്നായ് ചിരിച്ചു വസിഷ്ഠനരുൾചെയ്തു:
43
Keep
"നന്നുനന്നെത്രയും നിന്നുടെ വാക്കുക-
ളൊന്നുണ്ടു ചൊല്ലുന്നതിപ്പോൾ നൃപാത്മജ!
44
Keep
ത്വൽപാദപങ്കജതീർത്ഥം ധരിക്കയാൽ
ദർപ്പകവൈരിയും ധന്യനായീടിനാൻ
45
Keep
ത്വൽപാദതീർത്ഥവിശുദ്ധനായ് വന്നിതു
മൽപിതാവായ വിരിഞ്ചനും ഭൂപതേ!
46
Keep
ഇപ്പോൾ മഹാജനങ്ങൾക്കുപദേശാർത്ഥ-
മദ്ഭുതവിക്രമ! ചൊന്നതു നീയെടോ!
47
Keep
നന്നായറിഞ്ഞിരിക്കുന്നിതു നിന്നെ ഞാ-
നിന്നവനാകുന്നതെന്നതുമിന്നെടോ!
48
Keep
സാക്ഷാൽ പരബ്രഹ്മമാം പരമാത്മാവു
മോക്ഷദൻ നാനാജഗന്മയനീശ്വരൻ
49
Keep
ലക്ഷ്മീഭഗവതിയോടും ധരണിയി-
ലിക്കാലമത്ര ജനിച്ചിതു നിശ്ചയം
50
Keep
ദേവകാര്യാർത്ഥസിദ്ധ്യർത്ഥം കരുണയാ-
രാവണനെക്കൊന്നു താപം കെടുപ്പാനും
51
Keep
ഭക്തജനങ്ങൾക്കു മുക്തി സിദ്ധിപ്പാനു-
മിത്ഥമവതരിച്ചീടിന ശ്രീപതേ!
52
Keep
ദേവകാര്യാർത്ഥമതീവ ഗുഹ്യം പുന-
രേവം വെളിച്ചത്തിടാഞ്ഞിതു ഞാനിദം.
53
Keep
കാര്യങ്ങളെല്ലാമനുഷ്ഠിച്ചു സാധിക്ക,
മായയാ മായാമനുഷ്യനായ് ശ്രീനിധേ!
54
Keep
ശിഷ്യനല്ലോ ഭവാനാചാര്യനേഷ ഞാൻ
ശിക്ഷിക്കവേണം ജഗദ്ധിതാർത്ഥം പ്രഭോ!
55
Keep
സാക്ഷാൽ ചരാചരാചാര്യനല്ലോ ഭവാ-
നോർക്കിൽ പിതൃണാം പിതാമഹനും ഭവാൻ
56
Keep
സർവേഷ്വഗോചരനായന്തര്യാമിയായ്
സർവജഗദ്യന്ത്രവാഹകനായ നീ
57
Keep
ശുദ്ധതത്ത്വാത്മകമായൊരു വിഗ്രഹം
ധൃത്വാ നിജാധീനസംഭവനായുടൻ
58
Keep
മർത്ത്യവേഷേണ ദശരഥപുത്രനായ്
പൃത്ഥ്വീതലേ യോഗമായയാ ജാതനാം
59
Keep
എന്നതു മുന്നേ ധരിച്ചിരിക്കുന്നു ഞാ-
നെന്നോടു ധാതാവുതാനരുൾചെയ്കയാൽ
60
Keep
എന്നതറിഞ്ഞത്രേ സൂര്യാന്വയത്തിനു
മുന്നേ പുരോഹിതനായിരുന്നു മുദാ
61
Keep
ഞാനും ഭവാനോടു സംബന്ധകാംക്ഷയാ-
നൂനം പുരോഹിതകർമ്മമനുഷ്ഠിച്ചു
62
Keep
നിന്ദ്യമായുള്ളതു ചെയ്താലൊടുക്കത്തു
നന്നായ് വരികിലതും പിഴയല്ലല്ലോ?
63
Keep
ഇന്നു സഫലമായ് വന്നു മനോരഥ-
മൊന്നപേക്ഷിക്കുന്നതുണ്ടു ഞാനിന്നിയും
64
Keep
യോഗേശ! തേ മഹാമായാഭഗവതി
ലോകൈകമോഹിനി മോഹിപ്പിയായ്ക മാം.
65
Keep
ആചാര്യനിഷ്കൃതികാമൻ ഭവാനെങ്കി-
ലാശയം മായയാ മോഹിപ്പിയായ്ക മേ
66
Keep
ത്വൽപ്രസംഗാൽ സർവമുക്തമിപ്പോളിദ-
മപ്രവക്തവ്യം മയാ രാമ! കുത്ര ചിൽ.
67
Keep
രാജാ ദശരഥൻ ചൊന്നതു കാരണം
രാജീവനേത്ര! വന്നേനിവിടേക്കു ഞാൻ
68
Keep
ഉണ്ടഭിഷേകമടുത്തനാളെന്നതു
കണ്ടു ചൊൽവാനായുഴറി വന്നേനഹം
69
Keep
വൈദേഹിയോടുമുപവാസവും ചെയ്തു
മേദിനി തന്നിൽ ശയനവും ചെയ്യണം.
70
Keep
ബ്രഹ്മചര്യത്തോടിരിക്ക, ഞാനോരോരോ
കർമ്മങ്ങൾ ചെന്നങ്ങൊരുക്കുവൻ വൈകാതെ
71
Keep
വന്നീടുഷസ്സിനു നീ"യെന്നരുൾചെയ്തു
ചെന്നു തേരിൽ കരേറി മുനിശ്രേഷ്ഠനും.
72
Keep
പിന്നെ ശ്രീരാമനും ലക്ഷ്മണൻ തന്നോടു
നന്നേ ചിരിച്ചരുൾ ചെയ്തു രഹസ്യമായ്
73
Keep
"താതനെനിക്കഭിഷേകമിളമയായ്
മോദേന ചെയ്യുമടുത്തനാൾ നിർണ്ണയം
74
Keep
തത്ര നിമിത്തമാത്രം ഞാനതിന്നൊരു-
കർത്താവു നീ രാജ്യഭോക്താവും നീയത്രേ!
75
Keep
വത്സ! മമ ത്വം ബഹിഃപ്രാണനാകയാ-
ലുത്സവത്തിന്നു കോപ്പിട്ടുകൊൾകാശു നീ
76
Keep
മത്സമനാകുന്നതും ഭവാൻ നിശ്ചയം
മത്സരിപ്പാനില്ലിതിനു നമ്മോടാരും"
77
Keep
ഇത്തരമോരോന്നരുൾ ചെയ്തിരിക്കുമ്പോൾ
പൃത്ഥ്വീന്ദ്ര ഗേഹം പ്രവിശ്യ വസിഷ്ഠനും
78
Keep
വൃത്താന്തമെല്ലാം ദശരഥൻ തന്നോടു
ചിത്തമോദാലറിയിച്ചു സമസ്തവും
79
Keep
രാജീവസംഭവനന്ദനൻതന്നോടു
രാജാ ദശരഥനാനന്ദപൂർവകം
80
Keep
രാജീവനേത്രാഭിഷേകവൃത്താന്തങ്ങൾ
പൂജാവിധാനേന ചൊന്നതു കേൾക്കയാൽ
81
Keep
കൗസല്യയോടും സുമിത്രയോടും ചെന്നു
കൗതുകമോടറിയിച്ചാനൊരു പുമാൻ
82
Keep
സമ്മോദമുൾക്കൊണ്ടതുകേട്ട നേരത്തു
നിർമ്മലമായൊരു മാല്യവും നൽകിനാൾ
83
Keep
കൗസല്യയും തനയാഭ്യുദയാർത്ഥമായ്
കൗതുകമോടു പൂജിച്ചിതു ലക്ഷ്മിയെ
84
Keep
നാഥേ മഹാദേവി നീയേ തുണയെന്നു
ചേതസി ഭക്ത്യാ വണങ്ങി വാണീടിനാൾ
85
Keep
"സത്യസന്ധൻ നൃപവീരൻ ദശരഥൻ
പുത്രാഭിഷേകം കഴിച്ചീടുമെന്നുമേ
86
Keep
കേകയപുത്രീവശഗതനാകയാ-
ലാകുലമുള്ളിൽ വളരുന്നിതേറ്റവും
87
Keep
ദുർഗേ ഭഗവതി ദുഷ്കൃതനാശിനി
ദുർഗതി നീക്കിത്തുണച്ചീടുകംബികേ
88
Keep
കാമുകനല്ലോ നൃപതി ദശരഥൻ
കാമിനി കൈകേയിചിത്തമെന്തീശ്വരാ!
89
Keep
നല്ലവണ്ണം വരുത്തേണ"മെന്നിങ്ങനെ
ചൊല്ലി വിഷാദിച്ചിരിക്കുന്നതുനേരം.
Previous
←
നാരദരാഘവസംവാദം
Next
അഭിഷേകവിഘ്നം
→