Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ശുകബന്ധനം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
രക്ഷോവരനായ രാവണൻ ചൊൽകയാൽ
തൽക്ഷണേ വന്നു ശുകനാം നിശാചരൻ
2
Keep
പുഷ്കരേ നിന്നു വിളിച്ചു ചൊല്ലീടിനാൻ
മർക്കടരാജനാം സുഗ്രീവനോടിദം:
3
Keep
"രാക്ഷസാധീശ്വരൻ വാക്കുകൾ കേൾക്ക നീ
ഭാസ്കരസൂനോ! പരാക്രമവാരിധേ
4
Keep
ഭാനുതനയനാം ഭാഗധേയാംബുധേ!
വാനരരാജമഹാകുലസംഭവ!
5
Keep
ആദിതേയേന്ദ്രസുതാനുജനാകയാൽ
ഭ്രാതൃസമാനൻ ഭവാൻ മമ നിർണ്ണയം
6
Keep
നിന്നോടു വൈരമെനിക്കേതുമില്ല മ-
റ്റെന്നിൽ വിരോധം നിനക്കുമില്ലേതുമേ
7
Keep
രാജകുമാരനാം രാമഭാര്യാമഹം
വ്യാജേനകൊണ്ടുപോന്നേനതിനെന്തു തേ?
8
Keep
മർക്കടസേനയോടുമതി വിദ്രുതം
കിഷ്കിന്ധയാം നഗരിക്കു പൊയ്ക്കൊൾക നീ
9
Keep
ദേവാദികളാലുമപ്രാപ്യമായോന്നു
കേവലമെന്നുടെ ലങ്കാപുരമെടോ!
10
Keep
അല്പസാരന്മാർ മനുഷ്യരുമെത്രയും
ദുർബ്ബലന്മാരായ വാനരയൂഥവും
11
Keep
എന്തൊന്നു കാട്ടുന്നതെന്നോടിവിടെ വ-
ന്നന്ധകാരം നിനച്ചീടായ്ക നീ വൃഥാ"
12
Keep
ഇത്ഥം ശുകോക്തികൾ കേട്ടു കപികുല-
മുത്തായ ചാടിപ്പിടിച്ചാരതിദ്രുതം
13
Keep
മുഷ്ടിപ്രഹരങ്ങളേറ്റു ശുകനതി
ക്ലിഷ്ടനായേറ്റം കരഞ്ഞു തുടങ്ങിനാൻ :
14
Keep
"രാമരാമ! പ്രഭോ! കാരുണ്യവാരിധേ!
രാമ! നാഥ! പരിത്രാഹി രഘുപതേ!
15
Keep
ദൂതരെക്കൊല്ലുമാറില്ല പണ്ടാരുമേ
നാഥ! ധർമ്മത്തെ രക്ഷിച്ചുകൊള്ളേണമേ
16
Keep
വാനരന്മാരെ നിവാരണം ചെയ്താശു-
മാനവവീര! ഹതോഹം പ്രപാഹി മാം"
17
Keep
ഇത്ഥം ശുകപരിദേവനം കേട്ടൊരു
ഭക്തപ്രിയൻ വരദൻ പുരുഷോത്തമൻ
18
Keep
വാനരന്മാരെ വിലക്കിനാനന്നേര-
മാനന്ദമുൾക്കൊണ്ടുയർന്നു ശുകൻ തദാ
19
Keep
ചൊല്ലിനാൻ സുഗ്രീവനോടു "ഞാനെന്തൊന്നു
ചൊല്ലേണ്ടതങ്ങു ദശഗ്രീവനോടതു
20
Keep
ചൊല്ലീടുകെന്ന"തു കേട്ടു സുഗ്രീവനും
ചൊല്ലിനാനാശു ശുകനോടു സത്വരം:
21
Keep
"ചൊല്ലുള്ള ബാലിയെപ്പോലെ ഭവാനെയും
കൊല്ലേണമാശു സപുത്രബലാന്വിതം
22
Keep
ശ്രീരാമപത്നിയെക്കട്ടുകൊണ്ടീടിന
ചോരനേയും കൊന്നു ജാനകിതന്നെയും
23
Keep
കൊണ്ടുപോകേണമെനിക്കു കിഷ്കിന്ധയ്ക്കു
രണ്ടില്ലതിനെന്നു ചെന്നു ചൊല്ലീടു നീ"
24
Keep
അർക്കാത്മജോക്തികൾ കേട്ടു തെളിഞ്ഞള-
വർക്കാന്വയോത്ഭവൻ താനുമരുൾചെയ്തു:
25
Keep
"വാനരന്മാരേ! ശുകനെ ബന്ധിച്ചുകൊ-
ണ്ടൂനമൊഴിഞ്ഞിങ്ങു കാത്തുകൊണ്ടീടുവിൻ
26
Keep
ഞാനുരചെയ്തേയയയ്ക്കാവിതെ"ന്നതു-
മാനന്ദമോടരുൾചെയ്തു രഘുവരൻ
27
Keep
വാനരന്മാരും പിടിച്ചു കെട്ടിക്കൊണ്ടു
ദീനത കൈവിട്ടു കാത്തുകൊണ്ടീടിനാർ
28
Keep
ശാർദ്ദൂലവിക്രമംപൂണ്ട കപിബലം
ശാർദ്ദൂലനായ നിശാചരൻ വന്നു ക-
29
Keep
ണ്ടാർത്തനായ് രാവണനോടു ചൊല്ലീടിനാൻ
വാർത്തകളുള്ളവണ്ണമതു കേട്ടൊരു
30
Keep
രാത്രിഞ്ചരേശ്വരനാകിയ രാവണ-
നാർത്തിപൂണ്ടേറ്റവും ദീർഘചിന്താന്വിതം
31
Keep
ചീർത്തഖേദത്തോടു ദീർഘമായേറ്റവും-
വീർത്തുപായങ്ങൾ കാണാഞ്ഞിരുന്നീടിനാൻ.
Previous
←
വിഭീഷണന്റെ ശരണപ്രാപ്തി
Next
സേതുബന്ധനം
→