Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · യുദ്ധത്തിൽ രാവണന്റെ പുറപ്പാട്
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
സേനാപതിയും പടയും മരിച്ചതു
മാനിയാം രാവണൻ കേട്ടു കോപാന്ധനായ്.
2
Keep
"ആരെയും പോരിന്നയയ്ക്കുന്നതില്ലിനി
നേരേ പൊരുതു ജയിക്കുന്നതുണ്ടല്ലോ.
3
Keep
നമ്മോടുകൂടെയുള്ളോർകൾ പോന്നീടുക
നമ്മുടെ തേരും വരുത്തുകെ"ന്നാനവൻ
4
Keep
വെണ്മതിപോലെ കുടയും പിടിപ്പിച്ചു
പൊന്മയമായൊരു തേരിൽക്കരേറിനാൻ
5
Keep
ആലവട്ടങ്ങളും വെൺചാമരങ്ങളും
നീലത്തഴകളും മുത്തുക്കുടകളും
6
Keep
ആയിരം വാജികളെക്കൊണ്ടുപൂട്ടിയ
വായുവേഗംപൂണ്ട തേരിൽക്കരയേറി
7
Keep
മേരുശിഖരങ്ങൾപോലെ കിരീടങ്ങൾ
ഹാരങ്ങളാദിയാമാഭരണങ്ങളും
8
Keep
പത്തുമുഖവുമിരുപതു കൈകളും
ഹസ്തങ്ങളിൽ ചാപബാണായുധങ്ങളും
9
Keep
നീലാദ്രിപോലെ നിശാചരനായകൻ
കോലാഹലത്തോടുകൂടെപ്പുറപ്പെട്ടാൻ.
10
Keep
ലങ്കയിലുള്ള മഹാരഥന്മാരെല്ലാം
ശങ്കാരഹിതം പുറപ്പെട്ടാരന്നേരം.
11
Keep
മക്കളും മന്ത്രിമാർ തമ്പിമാരും മരു-
മക്കളും ബന്ധുക്കളും സൈന്യപാലരും
12
Keep
തിക്കിത്തിരക്കി വടക്കുഭാഗത്തുള്ള
മുഖ്യമാം ഗോപുരത്തൂടെ തെരുതെരെ
13
Keep
വിക്രമമേറിയ നക്തഞ്ചരന്മാരെ
യൊക്കെപ്പുരോഭുവി കണ്ടു രഘുവരൻ
14
Keep
മന്ദസ്മിതംചെയ്തു നേത്രാന്തസംജ്ഞയാ
മന്ദം വിഭീഷണൻതന്നോടരുൾചെയ്തു:
15
Keep
"നല്ലവീരന്മാർ വരുന്നതു കാണെടോ!
ചൊല്ലേണമെന്നോടിവരെ യഥാഗുണം"
16
Keep
എന്നതു കേട്ടു വിഭീഷണൻ രാഘവൻ-
തന്നോടു മന്ദസ്മിതംചെയ്തു ചൊല്ലിനാൻ:
17
Keep
"ബാണചാപത്തോടു ബാലാർക്കകാന്തിപൂ-
ണ്ടാനക്കഴുത്തിൽ വരുന്നതകമ്പനൻ
18
Keep
സിംഹധ്വജംപൂണ്ട തേരിൽക്കരയേറി
സിംഹപരാക്രമൻ ബാണചാപത്തൊടും
19
Keep
വന്നവനിന്ദ്രജിത്താകിയ രാവണ-
നന്ദനൻ നമ്മെ മുന്നം ജയിച്ചാനവൻ
20
Keep
ആയോധനത്തിനു ബാണചാപങ്ങൾ പൂ-
ണ്ടായതമായൊരു തേരിൽക്കരയേറി
21
Keep
കായം വളർന്നു വിഭൂഷണംപൂണ്ടതി-
കായൻ വരുന്നതു രാവണൻതന്മകൻ
22
Keep
പൊന്നണിഞ്ഞാനക്കഴുത്തിൽ വരുന്നവ-
നുന്നതനേറ്റം മഹോദരൻ മന്നവ!
23
Keep
വാജിമേലേറിപ്പരിഘം തിരിപ്പവ-
നാജിശൂരേന്ദ്രൻ വിശാലൻ നരാന്തകൻ.
24
Keep
വെള്ളെരുതിൻമുകളേറി ത്രിശൂലവും
തുള്ളിച്ചിരിക്കുന്നവൻ ത്രിശിരസ്സല്ലോ
25
Keep
രാവണൻതന്മകൻ മറ്റേതിനങ്ങേതു
ദേവാന്തകൻ തേരിൽ വന്നിതു മന്നവ!
26
Keep
കുംഭകർണ്ണാത്മജൻ കുംഭനങ്ങേതവൻ
തമ്പി നികുംഭൻ പരിഘായുധനല്ലോ.
27
Keep
ദേവകുലാന്തകനാകിയ രാവണ-
നേവരോടും നമ്മെ വെൽവാൻ പുറപ്പെട്ടു."
28
Keep
ഇത്ഥം വിഭീഷണൻ ചൊന്നതു കേട്ടതി-
നുത്തരം രാഘവൻ താനുമരുൾചെയ്തു:
29
Keep
"യുദ്ധേ ദശമുഖനെക്കൊലചെയ്തുടൻ
ചിത്തകോപം കളഞ്ഞീടുവനിന്നു ഞാൻ"
30
Keep
എന്നരുളിച്ചെയ്തു നിന്നരുളുന്നേരം
വന്ന പടയോടു ചൊന്നാൻ ദശാസ്യനും:
31
Keep
"എല്ലാവരും നാമൊഴിച്ചു പോന്നാലവർ
ചെല്ലുമകത്തു കടന്നൊരു ഭാഗമേ
32
Keep
പാർത്തു ശത്രുക്കൾ കടന്നുകൊള്ളും മുന്നേ
കാത്തുകൊൾവിൻ നിങ്ങൾ ചെന്നു ലങ്കാപുരം.
33
Keep
യുദ്ധത്തിനിന്നു ഞാൻ പോരുമിവരോടു
ശക്തിയില്ലായ്കയുമില്ലിതിന്നേതുമേ."
34
Keep
ഏവം നിയോഗിച്ചനേരം നിശാചര-
രേവരും ചെന്നു ലങ്കാപുരം മേവിനാർ.
35
Keep
വൃന്ദാരകാരാതി രാവണൻ വാനര-
വൃന്ദത്തെയെയ്തെയ്തു തള്ളിവിട്ടീടിനാൻ.
36
Keep
വാനരേന്ദ്രന്മാരഭയം തരികെന്നു
മാനവേന്ദ്രൻകാൽക്കൽ വീണിരന്നീടിനാർ
37
Keep
വില്ലും ശരങ്ങളുമാശു കൈക്കൊണ്ടു കൗ-
സല്യാതനയനും പോരിന്നൊരുമിച്ചാൻ.
38
Keep
"വമ്പനായുള്ളോരിവനോടു പോരിനു
മുമ്പിലടിയനനുഗ്രഹം നൽകണം."
39
Keep
എന്നു സൗമിത്രിയും ചെന്നിരന്നീടിനാൻ
മന്നവൻ താനുമരുൾചെയ്തിതന്നേരം:
40
Keep
"വൃത്രാരിയും പോരിൽ വിത്രസ്തനായ് വരും
നക്തഞ്ചരേന്ദ്രനോടേറ്റാലറിക നീ
41
Keep
മായയുമുണ്ടു നിശാചരർക്കേറ്റവും
ന്യായവുമില്ലവർക്കാർക്കുമൊരിക്കലും
42
Keep
ചന്ദ്രചൂഡപ്രിയനാകയുമുണ്ടവൻ
ചന്ദ്രഹാസാഖ്യമാം വാളുമുണ്ടായുധം
43
Keep
എല്ലാം നിരൂപിച്ചു ചിത്തമുറപ്പിച്ചു
ചെല്ലേണമല്ലോ കലഹത്തി"നെന്നെല്ലാം
44
Keep
ശിക്ഷിച്ചരുൾചെയ്തയച്ചോരനന്തരം
ലക്ഷ്മണനും തൊഴുതാശു പിൻവാങ്ങിനാൻ
45
Keep
ജാനകിചോരനെക്കണ്ടൊരു നേരത്തു
വാനരനായകനാകിയ മാരുതി
46
Keep
തേർത്തടംതന്നിൽ കുതിച്ചു വീണീടിനാ-
നാർത്തനായ് വന്നു നിശാചരനാഥനും.
47
Keep
ദക്ഷിണഹസ്തവുമോങ്ങിപ്പറഞ്ഞിതു
രക്ഷോവരനോടു മാരുതപുത്രനും:
48
Keep
"നിർജ്ജരന്മാരെയും താപസന്മാരെയും
സജ്ജനമായ മറ്റുള്ള ജനത്തെയും
49
Keep
നിത്യമുപദ്രവിക്കുന്ന നിനക്കു വ-
ന്നെത്തുമാപത്തു കപികുലത്താലെടോ.
50
Keep
നിന്നെയടിച്ചുകൊൽവാൻ വന്നുനിൽക്കുന്നൊ-
രെന്നെയൊഴിച്ചുകൊൾ വീരനെന്നാകിൽ നീ
51
Keep
വിക്രമമേറിയ നിന്നുടെ പുത്രനാ-
മക്ഷകുമാരനെക്കൊന്നതു ഞാനെടോ."
52
Keep
എന്നു പറഞ്ഞൊന്നടിച്ചാൻ കപീന്ദ്രനും
നന്നായ് വിറച്ചു വീണാൻ ദശകണ്ഠനും
53
Keep
പിന്നെയുണർന്നു ചൊന്നാ"നിവിടേക്കിന്നു
വന്ന കപികളിൽ നല്ലനല്ലോ ഭവാൻ"
54
Keep
"നന്മയെന്തായതെനിക്കിന്നതുകൊണ്ടു
നമ്മുടെ തല്ലുകൊണ്ടാൽ മറ്റൊരുവരും
55
Keep
മൃത്യുവരാതെ ജീവിപ്പവരില്ലല്ലോ
മൃത്യു വന്നീല നിനക്കതുകൊണ്ടു ഞാൻ
56
Keep
എത്രയും ദുർബലനെന്നു വന്നു, നമ്മി-
ലിത്തിരിനേരമിന്നും പൊരുതീടണം
57
Keep
എന്നനേരത്തൊന്നടിച്ചാൻ ദശാനനൻ
പിന്നെ മോഹിച്ചു വീണാൻ കപിശ്രേഷ്ഠനും
58
Keep
നീലനന്നേരം കുതികൊണ്ടു രാവണ-
ന്മേലേ കരേറി കിരീടങ്ങൾ പത്തിലും
59
Keep
വില്ലുതന്മേലും കൊടിമരത്തിന്മേലു-
മുല്ലാസമോടു മകുടങ്ങൾ പത്തിലും
60
Keep
ചാടി ക്രമേണ നൃത്തം തുടങ്ങീടിനാൻ;
പാടിത്തുടങ്ങിനാൻ നാരദനും തദാ.
61
Keep
പാവകാസ്ത്രം കൊണ്ടു പാവകപുത്രനെ
രാവണനെയ്തുടൻ തള്ളിവിട്ടീടിനാൻ
62
Keep
തൽക്ഷണേ കോപിച്ചു ലക്ഷ്മണൻ വേഗേന
രക്ഷോവരനെച്ചെറുത്താനതുനേരം
63
Keep
ബാണഗണത്തെ വർഷിച്ചാരിരുവരും
കാണരുതാതെ ചമഞ്ഞിതു പോർക്കളം
64
Keep
വില്ലു മുറിച്ചു കളഞ്ഞിതു ലക്ഷ്മണ-
നല്ലൽമുഴുത്തു നിന്നൂ ദശകണ്ഠനും.
65
Keep
പിന്നെ മയൻ കൊടുത്തോരു വേൽ സൗമിത്രി-
തന്നുടെ മാറിലാമ്മാറു ചാട്ടീടിനാൻ.
66
Keep
അസ്ത്രങ്ങൾ കൊണ്ടു തടുക്കരുതാഞ്ഞു സൗ-
മിത്രിയും ശക്തിയേറ്റാശു വീണീടിനാൻ.
67
Keep
ആടലായ് വീണ കുമാരനെച്ചെന്നെടു-
ത്തീടുവാനാശു ഭാവിച്ചു ദശാനനൻ.
68
Keep
കൈലാസശൈലമെടുത്ത ദശാസ്യനു
ബാലശരീരമിളക്കരുതാഞ്ഞിതു.
69
Keep
രാഘവൻ തന്നുടെ ഗൗരവമോർത്തതി-
ലാഘവം പൂണ്ടിതു രാവണവീരനും
70
Keep
കണ്ടുനിൽക്കുന്നൊരു മാരുതപുത്രനും
മണ്ടിയണഞ്ഞൊന്നടിച്ചാൻ ദശാസ്യനെ
71
Keep
ചോരയും ഛർദ്ദിച്ചു തേരിൽ വീണാനവൻ
മാരുതിതാനും കുമാരനെ തൽക്ഷണേ
72
Keep
പുഷ്പസമാനമെടുത്തുകൊണ്ടാദരാൽ
ചിൽപുരുഷൻമുമ്പിൽ വെച്ചു വണങ്ങിനാൻ
73
Keep
മാറും പിരിഞ്ഞു ദശമുഖൻ കയ്യിലാ-
മ്മാറു പുക്കു മയദത്തമാം ശക്തിയും.
74
Keep
ത്രൈലോക്യനായകനാകിയ രാമനും
പൗലസ്ത്യനോടു യുദ്ധം തുടങ്ങീടിനാൻ:
75
Keep
"പംക്തിമുഖനോടു യുദ്ധത്തിനെന്നുടെ
76
Keep
കണ്ഠമേറിക്കൊണ്ടു നിന്നരുളിക്കൊൾക
കുണ്ഠതയെന്നിയേ കൊൽക ദശാസ്യനെ."
77
Keep
മാരുതി ചൊന്നതു കേട്ടു രഘൂത്തമ-
നാരുഹ്യ തൽകണ്ഠദേശേ വിളങ്ങിനാൻ
78
Keep
ചൊന്നാൻ ദശാനനൻ തന്നോടു രാഘവൻ:
"നിന്നെയടുത്തു കാണ്മാൻ കൊതിച്ചേൻ തുലോം
79
Keep
ഇന്നതിന്നാശു യോഗം വന്നിതാകയാൽ
നിന്നെയും നിന്നോടുകൂടെ വന്നോരെയും
80
Keep
കൊന്നു ജഗത്ത്രയം പാലിച്ചുകൊള്ളുവ-
നെന്നുടെ മുമ്പിലരക്ഷണം നില്ലു നീ."
81
Keep
എന്നരുൾചെയ്തു ശസ്ത്രാസ്ത്രങ്ങൾ തൂകിനാ-
നൊന്നിനൊന്നൊപ്പമെയ്താൻ ദശവക്ത്രനും
82
Keep
ഘോരമായ് വന്നിതു പോരുമന്നേരത്തു
വാരാന്നിധിയുമിളകി മറിയുന്നു.
83
Keep
മാരുതിതന്നെയുമെയ്തുമുറിച്ചിതു
ശൂരനായോരു നിശാചരനായകൻ
84
Keep
ശ്രീരാമദേവനും കോപംമുഴുത്തതി-
ധീരതകൈക്കൊണ്ടെടുത്തൊരു സായകം
85
Keep
രക്ഷോവരനുടെ വക്ഷപ്രദേശത്തെ
ലക്ഷ്യമാക്കി പ്രയോഗിച്ചാനതിദ്രുതം,
86
Keep
ആലസ്യമായിതു ബാണമേറ്റന്നേരം
പൗലസ്ത്യചാപവും വീണിതു ഭൂതലേ.
87
Keep
നക്തഞ്ചരാധിപനായ ദശാസ്യനു
ശക്തിക്ഷയം കണ്ടു സത്വരം രാഘവൻ
88
Keep
തേരും കൊടിയും കുടയും കുതിരയും
ചാരുകിരീടങ്ങളും കളഞ്ഞീടിനാൻ
89
Keep
സാരഥിതന്നെയും കൊന്നുകളഞ്ഞള-
വാരൂഢതാപേന നിന്നു ദശാസ്യനും
90
Keep
രാമനും രാവണൻതന്നോടരുൾ ചെയ്താൻ:
"ആമയം പാരം നിനക്കുണ്ടു മാനസേ.
91
Keep
പോയാലുമിന്നു ഭയപ്പെടായ്കേതുമേ.
നീയിനി ലങ്കയിൽച്ചെന്നങ്ങിരുന്നാലും
92
Keep
ആയുധവാഹനത്തോടൊരുമ്പെട്ടുകൊ-
ണ്ടായോധനത്തിനു നാളെ വരേണം നീ."
93
Keep
കാകുൽസ്ഥവാക്കുകൾ കേട്ടു ഭയപ്പെട്ടു
വേഗത്തിലങ്ങു നടന്നു ദശാനനൻ.
94
Keep
രാഘവാസ്ത്രം തുടരെത്തുടർന്നുണ്ടെന്നൊ-
രാകുലംപൂണ്ടു തിരിഞ്ഞുനോക്കിത്തുലോം
95
Keep
വേപഥുഗാത്രനായ് മന്ദിരം പ്രാപിച്ചു
താപമുണ്ടായതു ചിന്തിച്ചു മേവിനാൻ.
Previous
←
യുദ്ധാരംഭം
Next
കുംഭകർണ്ണന്റെ നീതിവാക്യം
→