Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
Stotra
1
Keep
അങ്ങനെയുള്ള പോർ കണ്ടുനിൽക്കുന്നേര-
മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യൻ തദാ
2
Keep
രാഘവൻ തേരിലിറങ്ങിനിന്നീടിനാ-
നാകാശദേശാൽ പ്രഭാകരസന്നിഭൻ
3
Keep
വന്ദിച്ചു നിന്നു രഘുകുലനാഥനാ-
നന്ദമിയന്നരുൾചെയ്താനഗസ്ത്യനും
4
Keep
"അഭ്യുദയം നിനക്കാശു വരുത്തുവാ-
നിപ്പോളിവിടേയ്ക്കു വന്നിതു ഞാനെടോ!
5
Keep
താപത്രയവും വിഷാദവും തീർന്നുപോ-
മാപത്തു മറ്റുള്ളവയുമകന്നുപോം
6
Keep
ശത്രുനാശം വരും രോഗവിനാശനം
വർദ്ധിയ്ക്കുമായുസ്സു സൽക്കീർത്തിവർദ്ധനം
7
Keep
നിത്യമാദിത്യഹൃദയമാം മന്ത്രമി-
തുത്തമമെത്രയും ഭക്ത്യാ ജപിക്കെടോ!
8
Keep
ദേവാസുരോരഗചാരണകിന്നര-
താപസഗുഹ്യകയക്ഷരക്ഷോഭൂത-
9
Keep
കിംപുരുഷാപ്സരോമാനുഷാദ്യന്മാരും
സമ്പ്രതി സൂര്യനെത്തന്നെ ഭജിപ്പതും
10
Keep
ദേവകളാകുന്നതാദിത്യനാകിയ
ദേവനത്രേ പതിന്നാലു ലോകങ്ങളും
11
Keep
രക്ഷിപ്പതും നിജരശ്മികൾ കൊണ്ടവൻ
ഭക്ഷിപ്പതുമവൻ കല്പകാലാന്തരേ
12
Keep
ബ്രഹ്മനും വിഷ്ണുവും ശ്രീമഹാദേവനും
ഷണ്മുഖൻതാനും പ്രജാപതി വൃന്ദവും
13
Keep
ശക്രനും വൈശ്വാനരനും കൃതാന്തനും
രക്ഷോവരനും വരുണനും വായുവും
14
Keep
യക്ഷാധിപനുമീശാനനും ചന്ദ്രനും
നക്ഷത്രജാലവും ദിക്കരിവൃന്ദവും
15
Keep
വാരണവക്ത്രനുമാര്യനും മാരനും
താരാഗണങ്ങളും നാനാഗ്രഹങ്ങളും
16
Keep
അശ്വിനീപുത്രരുമഷ്ടവസുക്കളും
വിശ്വദേവന്മാരും സിദ്ധരും സാദ്ധ്യരും
17
Keep
നാനാ പിതൃക്കളും പിന്നെ മനുക്കളും
ദാനവന്മാരുമുരഗസമൂഹവും
18
Keep
വാരമാസർത്തുസംവത്സരകല്പാദി
കാരകനായതും സൂര്യനിവൻ തന്നെ
19
Keep
വേദാന്തവേദ്യനാം വേദാത്മകനിവൻ
വേദാർത്ഥവിഗ്രഹൻ വേദജ്ഞസേവിതൻ
20
Keep
പൂഷാ വിഭാകരൻ മിത്രൻ പ്രഭാകരൻ
ദോഷാകരാത്മകൻ ത്വഷ്ടാ ദിനകരൻ
21
Keep
ഭാസ്കരൻ നിത്യനഹസ്കരനീശ്വരൻ
സാക്ഷി സവിതാ സമസ്തലോകേക്ഷണൻ
22
Keep
ഭാസ്വാൻ വിവസ്വാൻ നഭസ്വാൻ ഗഭസ്തിമാൻ
ശാശ്വതൻ ശംഭു ശരണ്യൻ ശരണദൻ
23
Keep
ലോകശിശിരാരി ഘോരതിമിരാരി
ശോകാപഹാരി ലോകാലോകവിഗ്രഹൻ
24
Keep
ഭാനു ഹിരണ്യഗർഭൻ ഹിരണ്യേന്ദ്രിയൻ
ദാനപ്രിയൻ സഹസ്രാംശു സനാതനൻ
25
Keep
സപ്താശ്വനർജ്ജുനാശ്വൻ സകലേശ്വരൻ
സുപ്തജനാവബോധപ്രദൻ മംഗലൻ
26
Keep
ആദിത്യനർക്കനരുണനനന്തഗൻ
ജ്യോതിർമ്മയൻ തപനൻ സവിതാ രവി
27
Keep
വിഷ്ണു വികർത്തനൻ മാർത്താണ്ഡനംശുമാ-
നുഷ്ണകിരണൻ മിഹിരൻ വിരോചനൻ
28
Keep
പ്രദ്യോതനൻ പരൻ ഖദ്യോതനുദ്യോത-
നദ്വയൻ വിദ്യാവിനോദൻ വിഭാവസു
29
Keep
വിശ്വസൃഷ്ടിസ്ഥിതിസംഹാരകാരണൻ
വിശ്വവന്ദ്യൻ മഹാവിശ്വരൂപൻ വിഭു
30
Keep
വിശ്വവിഭാവനൻ വിശ്വൈകനായകൻ
വിശ്വാസഭക്തിയുക്താനാം ഗതിപ്രദൻ
31
Keep
ചണ്ഡകിരണൻ തരണി ദിനമണി
പുണ്ഡരീകപ്രബോധപ്രദനര്യമാ
32
Keep
ദ്വാദശാത്മാ പരമാത്മാ പരാപര-
നാദിതേയൻ ജഗദാദിഭൂതൻ ശിവൻ
33
Keep
ഖേദവിനാശനൻ കേവലാത്മാബിന്ദു-
നാദാത്മകൻ നാരദാദിനിഷേവിതൻ
34
Keep
ജ്ഞാനസ്വരൂപനജ്ഞാനവിനാശനൻ
ധ്യാനിച്ചു കൊൾക നീ നിത്യമിദ്ദേവനെ
Previous
←
രാമരാവണയുദ്ധം
Next
ആദിത്യഹൃദയം
→