Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ജടായുസംഗമം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ശ്രുത്വൈതൽ സ്തോത്രസാരമഗസ്ത്യസുഭാഷിതം
തത്വാർത്ഥസമന്വിതം രാഘവൻ തിരുവടി
2
Keep
ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു
വീണുടൻ നമസ്കരിച്ചഗസ്ത്യപാദാംബുജം
3
Keep
യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും
പ്രീത്യാ ജാനകിയോടുമെഴുന്നള്ളിടുന്നേരം,
4
Keep
അദ്രിശൃംഗാഭം തത്ര പദ്ധതിമദ്ധ്യേ കണ്ടു
പത്രിസത്തമനാകും വൃദ്ധനാം ജടായുഷം
5
Keep
എത്രയും വളർന്നൊരു വിസ്മയംപൂണ്ടു രാമൻ
ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാൻ
6
Keep
"രക്ഷസാം പ്രവരനിക്കിടക്കുന്നതു മുനി-
ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ!
7
Keep
വില്ലിങ്ങു തന്നീടു നീ ഭീതിയുമുണ്ടാകൊല്ലാ
കൊല്ലുവേനിവനെ ഞാൻ വൈകാതെയിനിയിപ്പോൾ."
8
Keep
ലക്ഷ്മണൻതന്നോടിത്ഥം രാമൻ ചൊന്നതു കേട്ടു
പക്ഷിശ്രേഷ്ഠനും ഭയപീഡിതനായിച്ചൊന്നാൻ
9
Keep
"വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-
ലെത്രയുമിഷ്ടനായ വയസ്യനറിഞ്ഞാലും.
10
Keep
നിന്തിരുവടിക്കും ഞാനിഷ്ടത്തെച്ചെയ്തീടുവൻ;
ഹന്തവ്യനല്ല ഭവദ്ഭക്തനാം ജടായു ഞാൻ."
11
Keep
എന്നിവ കേട്ടു ബഹുസ്നേഹമുൾക്കൊണ്ടു നാഥൻ
നന്നായാശ്ലേഷം ചെയ്തു നൽകിനാനനുഗ്രഹം:
12
Keep
"എങ്കിൽ ഞാനിരിപ്പതിനടുത്തു വസിക്ക നീ
സങ്കടമിനിയൊന്നുകൊണ്ടുമേ നിനക്കില്ല.
13
Keep
ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്ടം കഷ്ടം!
കിങ്കരപ്രവരനായ് വാഴുക മേലിൽ ഭവാൻ."
Previous
←
അഗസ്ത്യസ്തുതി
Next
പഞ്ചവടി പ്രവേശം
→