Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · അഗസ്ത്യസ്തുതി
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
Stotra
1
Keep
"നീ വരുന്നതും പാർത്തു ഞാനിരുന്നിതു മുന്നം
ദേവകളോടും കമലാസനനോടും ഭവാൻ
2
Keep
ക്ഷീരവാരിധിതീരത്തിങ്കൽനിന്നരുൾചെയ്തു
'ഘോരരാവണൻതന്നെക്കൊന്നു ഞാൻ ഭൂമണ്ഡല-
3
Keep
ഭാരാപഹരണം ചെയ്തീടുവനെ'ന്നുതന്നെ.
സാരസാനന! സകലേശ്വര! ദയാനിധേ!
4
Keep
ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ-
നാനന്ദസ്വരൂപനാം നിന്നുടൽ കണ്ടുകൊൾവാൻ.
5
Keep
താപസജനത്തോടും ശിഷ്യസംഘാതത്തോടും
ശ്രീപാദാംബുജം നിത്യം ധ്യാനിച്ചു വസിച്ചു ഞാൻ.
6
Keep
ലോകസൃഷ്ടിക്കു മുന്നമേകനായാനന്ദനായ്
ലോകകാരണൻ വികല്പോപാധിവിരഹിതൻ
7
Keep
തന്നുടെ മായ തനിക്കാശ്രയഭൂതയായി
തന്നുടെ ശക്തിയെന്നും പ്രകൃതി മഹാമായ
8
Keep
നിർഗ്ഗുണനായ നിന്നെയാവരണം ചെയ്തിട്ടു
തൽഗുണങ്ങളെയനുസരിപ്പിച്ചീടുന്നതും
9
Keep
നിർവ്യാജം വേദാന്തികൾ ചൊല്ലുന്നു നിന്നെ മുന്നം
ദിവ്യമാമവ്യാകൃതമെന്നുപനിഷദ്വശാൽ.
10
Keep
മായാദേവിയെ മൂലപ്രകൃതിയെന്നും ചൊല്ലും
മായാതീതന്മാരെല്ലാം സംസൃതിയെന്നും ചൊല്ലും.
11
Keep
വിദ്വാന്മാരവിദ്യയെന്നും പറയുന്നുവല്ലോ
ശക്തിയെപ്പലനാമം ചൊല്ലുന്നു പലതരം.
12
Keep
നിന്നാൽ സംക്ഷോഭ്യമാണയാകിയ മായതന്നിൽ-
നിന്നുണ്ടായ്വന്നു മഹത്തത്ത്വമെന്നല്ലോ ചൊൽവൂ.
13
Keep
നിന്നുടെ നിയോഗത്താൽ മഹത്തത്ത്വത്തിങ്കലേ-
നിന്നുണ്ടായ്വന്നു പുനരഹങ്കാരവും പുരാ.
14
Keep
മഹത്തത്ത്വവുമഹങ്കാരവും സംസാരവും
മഹദ്വേദികളേവം മൂന്നായിച്ചൊല്ലീടുന്നു.
15
Keep
സാത്വികം രാജസവും താമസമെന്നീവണ്ണം
വേദ്യമായ് ചമഞ്ഞിതു മൂന്നുമെന്നറിഞ്ഞാലും.
16
Keep
താമസത്തിങ്കൽനിന്നു സൂക്ഷ്മതന്മാത്രകളും
ഭൂമിപൂർവകസ്ഥൂലപഞ്ചഭൂതവും പിന്നെ
17
Keep
രാജസത്തിങ്കൽനിന്നുണ്ടായിതിന്ദ്രിയങ്ങളും
തേജോരൂപങ്ങളായ ദൈവതങ്ങളും, പിന്നെ
18
Keep
സാത്വികത്തിങ്കൽനിന്നു മനസ്സുമുണ്ടായ്വന്നു;
സൂത്രരൂപകം ലിംഗമിവറ്റിൽനിന്നുണ്ടായി.
19
Keep
സർവത്ര വ്യാപ്തസ്ഥൂലസഞ്ചയത്തിങ്കൽനിന്നു
ദിവ്യനാം വിരാൾപുമാനുണ്ടായിതെന്നു കേൾപ്പൂ.
20
Keep
അങ്ങനെയുള്ള വിരാൾപുരുഷൻതന്നെയല്ലോ
തിങ്ങീടും ചരാചരലോകങ്ങളാകുന്നതും.
21
Keep
ദേവമാനുഷതിര്യഗ്യോനിജാതികൾ ബഹു-
സ്ഥാവരജംഗമൗഘപൂർണ്ണമായുണ്ടായ്വന്നു.
22
Keep
ത്വന്മായാഗുണങ്ങളെ മൂന്നുമാശ്രയിച്ചല്ലോ
ബ്രഹ്മാവും വിഷ്ണുതാനും രുദ്രനുമുണ്ടായ്വന്നു.
23
Keep
ലോകസൃഷ്ടിക്കു രജോഗുണമാശ്രയിച്ചല്ലോ
ലോകേശനായ ധാതാ നാഭിയിൽനിന്നുണ്ടായി,
24
Keep
സത്ത്വമാം ഗുണത്തിങ്കൽനിന്നു രക്ഷിപ്പാൻ വിഷ്ണു,
രുദ്രനും തമോഗുണം കൊണ്ടു സംഹരിപ്പാനും.
25
Keep
ബുദ്ധിജാദികളായ വൃത്തികൾ ഗുണത്രയം
നിത്യമംശിച്ചു ജാഗ്രൽസ്വപ്നവും സുഷുപ്തിയും.
26
Keep
ഇവറ്റിന്നെല്ലാം സാക്ഷിയായ ചിന്മയൻ ഭവാൻ
നിവൃത്തൻ നിത്യനേകനവ്യയനല്ലോ നാഥ!
27
Keep
യാതൊരു കാലം സൃഷ്ടിചെയ്വാനിച്ഛിച്ചു ഭവാൻ
മോദമോടപ്പോളംഗീകരിച്ചു മായതന്നെ.
28
Keep
തന്മൂലം ഗുണവാനെപ്പോലെയായിതു ഭവാൻ
ത്വന്മഹാമായ രണ്ടുവിധമായ്വന്നാളല്ലോ,
29
Keep
വിദ്യയുമവിദ്യയുമെന്നുള്ള ഭേദാഖ്യയാ.
വിദ്യയെന്നല്ലോ ചൊൽവൂ നിവൃത്തിനിരതന്മാർ
30
Keep
അവിദ്യാവശന്മാരായ് വർത്തിച്ചീടിന ജനം
പ്രവൃത്തിനിരതന്മാരെന്നത്രേ ഭേദമുള്ളു.
31
Keep
വേദാന്തവാക്യാർത്ഥവേദികളായ് സമന്മാരായ്
പാദഭക്തന്മാരായുള്ളവർ വിദ്യാത്മകന്മാർ.
32
Keep
അവിദ്യാവശഗന്മാർ നിത്യസംസാരികളെ-
ന്നവശ്യം തത്ത്വജ്ഞന്മാർ ചൊല്ലുന്നു നിരന്തരം.
33
Keep
വിദ്യാഭ്യാസൈകരതന്മാരായ ജനങ്ങളെ
നിത്യമുക്തന്മാരെന്നു ചൊല്ലുന്നു തത്ത്വജ്ഞന്മാർ.
34
Keep
ത്വന്മന്ത്രോപാസകന്മാരായുള്ള ഭക്തന്മാർക്കു
നിർമ്മലയായ വിദ്യ താനേ സംഭവിച്ചീടും.
35
Keep
മറ്റുള്ള മൂഢന്മാർക്കു വിദ്യയുണ്ടാകെന്നതും
ചെറ്റില്ല നൂറായിരം ജന്മങ്ങൾ കഴിഞ്ഞാലും.
36
Keep
ആകയാൽ ത്വത്ഭക്തിസമ്പന്നന്മാരായുള്ളവ-
രേകാന്തമുക്തന്മാരില്ലേതും സംശയമോർത്താൽ.
37
Keep
ത്വഭക്തിസുധാഹീനന്മാരായുള്ളവർക്കെല്ലാം
സ്വപ്നത്തിൽപ്പോലും മോക്ഷം സംഭവിക്കയുമില്ല.
38
Keep
ശ്രീരാമ! രഘുപതേ! കേവലജ്ഞാനമൂർത്തേ!
ശ്രീരമണാത്മാരാമ! കാരുണ്യാമൃതസിന്ധോ!
39
Keep
എന്തിനു വളരെ ഞാനിങ്ങനെ പറയുന്നു
ചിന്തിക്കിൽ സാരം കിഞ്ചിൽ ചൊല്ലുവൻ ധരാപതേ!
40
Keep
സാധുസംഗതിതന്നെ മോക്ഷകാരണമെന്നു
വേദാന്തജ്ഞന്മാരായ വിദ്വാന്മാർ ചൊല്ലീടുന്നു.
41
Keep
സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ
ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാർക്കായ്
42
Keep
നിസ്പൃഹന്മാരായ് വിഗതൈഷണന്മാരായ് സദാ
ത്വത്ഭക്തന്മാരായ് നിവൃത്താഖിലകാമന്മാരായ്
43
Keep
ഇഷ്ടാനിഷ്ടപ്രാപ്തികൾ രണ്ടിലും സമന്മാരായ്
നഷ്ടസംഗന്മാരുമായ് സന്യസ്തകർമ്മാക്കളായ്
44
Keep
തുഷ്ടമാനസന്മാരായ് ബ്രഹ്മതൽപ്പരന്മാരായ്
ശിഷ്ടാചാരൈകപരായണന്മാരായി നിത്യം
45
Keep
യോഗാർത്ഥം യമനിയമാദിസമ്പന്നന്മാരാ-
യേകാന്തേ ശമദമസാധനയുക്തന്മാരായ്
46
Keep
സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോൾ
ചേതസി ഭവൽകഥാശ്രവണേ രതിയുണ്ടാം.
47
Keep
ത്വൽകഥാശ്രവണേന ഭക്തിയും വർദ്ധിച്ചീടും
ഭക്തി വർദ്ധിച്ചീടുമ്പോൾ വിജ്ഞാനമുണ്ടായ്വരും;
48
Keep
വിജ്ഞാനജ്ഞാനാദികൾകൊണ്ടു മോക്ഷവും വരും;
വിജ്ഞാതമെന്നാൽ ഗുരുമുഖത്തിൽനിന്നിതെല്ലാം.
49
Keep
ആകയാൽ ത്വൽഭക്തിയും നിങ്കലേപ്രേമവായ്പും
രാഘവ! സദാ ഭവിക്കേണമേ ദയാനിധേ!
50
Keep
ത്വൽപാദാബ്ജങ്ങളിലും ത്വത്ഭക്തന്മാരിലുമെ-
ന്നുൾപ്പൂവിൽ ഭക്തി പുനരെപ്പോഴുമുണ്ടാകേണം.
51
Keep
ഇന്നല്ലോ സഫലമായ്വന്നതു മമ ജന്മ-
മിന്നു മൽ ക്രതുക്കളും വന്നിതു സഫലമായ്.
52
Keep
ഇന്നല്ലോ തപസ്സിനും സാഫല്യമുണ്ടായ്വന്നു
ഇന്നല്ലോ സഫലമായ്വന്നതു മന്നേത്രവും.
53
Keep
സീതയാ സാർദ്ധം ഹൃദി വസിക്ക സദാ ഭവാൻ
സീതാവല്ലഭ! ജഗന്നായക! ദാശരഥേ!
54
Keep
നടക്കുമ്പോഴുമിരിക്കുമ്പോഴുമൊരേടത്തു
കിടക്കുമ്പോഴും ഭൂജിക്കുമ്പോഴുമെന്നുവേണ്ടാ
55
Keep
നാനാകർമ്മങ്ങളനുഷ്ഠിക്കുമ്പോൾ സദാകാലം
മാനസേ ഭവദ്രൂപം തോന്നേണം ദയാംബുധേ!"
56
Keep
കുംഭസംഭവനിതി സ്തുതിച്ചു ഭക്തിയോടെ
ജംഭാരി തന്നാൽ മുന്നം നിക്ഷിപ്തമായ ചാപം
57
Keep
ബാണതൂണീരത്തോടും കൊടുത്തു ഖഡ്ഗത്തോടും
ആനന്ദവിവശനായ് പിന്നെയുമരുൾചെയ്താൻ
58
Keep
"ഭൂഭാരഭൂതമായ രാക്ഷസവംശം നിന്നാൽ
ഭൂപതേ! വിനഷ്ടമായീടേണം വൈകീടാതെ.
59
Keep
സാക്ഷാൽ ശ്രീനാരായണനായ നീ മായയോടും
രാക്ഷസവധത്തിനായ്മർത്ത്യനായ് പിറന്നതും.
60
Keep
രണ്ടുയോജനവഴി ചെല്ലുമ്പോളിവിടെനി-
ന്നുണ്ടല്ലോ പുണ്യഭൂമിയാകിയ പഞ്ചവടി.
61
Keep
ഗൗതമീതീരേ നല്ലൊരാശ്രമം ചമച്ചതിൽ
സീതയാ വസിക്ക പോയ് ശേഷമുള്ളൊരുകാലം
62
Keep
തത്രൈവ വസിച്ചു നീ ദേവകാര്യങ്ങളെല്ലാം
സത്വരം ചെയ്കെ"ന്നുടനനുജ്ഞ നൽകി മുനി.
Previous
←
അഗസ്ത്യസന്ദർശനം
Next
ജടായുസംഗമം
→