Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · കബന്ധഗതി
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
പിന്നെ ശ്രീരാമൻ സുമിത്രാത്മജനോടും കൂടി
ഖിന്നനായ് വനാന്തരം പ്രാപിച്ചു ദുഃഖത്തോടും
2
Keep
അന്വേഷിച്ചോരോദിശി സീതയെക്കാണായ്കയാൽ
സന്നധൈര്യേണ വനമാർഗ്ഗേ സഞ്ചരിക്കുമ്പോൾ
3
Keep
രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ് വന്നു
തൽക്ഷണമേവം രാമചന്ദ്രനുമരുൾചെയ്താൻ:
4
Keep
"വക്ഷസി വദനവും യോജനബാഹുക്കളും
ചക്ഷുരാദികളുമി,ല്ലെന്തൊരു സത്വമിദം?
5
Keep
ലക്ഷ്മണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ടാം
ഭക്ഷിക്കുമിപ്പോളിവൻ നമ്മെയെന്നറിഞ്ഞാലും
6
Keep
പക്ഷിയും മൃഗവുമല്ലെത്രയും ചിത്രം ചിത്രം!
വക്ഷസി വക്ത്രം കാലും തലയുമില്ലതാനും.
7
Keep
രക്ഷസ്സു പിടിച്ചുടൻ ഭക്ഷിക്കുംമുമ്പേ നമ്മെ
രക്ഷിക്കും പ്രകാരവും കണ്ടീല നിരൂപിച്ചാൽ.
8
Keep
തത്ഭുജമദ്ധ്യസ്ഥന്മാരായിതു കുമാര! നാം
കൽപിതം ധാതാവിനാലെന്തെന്നാലതു വരും."
9
Keep
രാഘവനേവം പറഞ്ഞീടിനോരനന്തര-
മാകുലമകന്നൊരു ലക്ഷ്മണനുരചെയ്താൻ
10
Keep
"പോരും വ്യാകുലഭാവമെന്തിനി വിചാരിപ്പാ-
നോരോരോ കരം ഛേദിക്കേണം നാമിരുവരും."
11
Keep
തൽക്ഷണം ഛേദിച്ചിതു ദക്ഷിണഭുജം രാമൻ
ലക്ഷ്മണൻ വാമകരം ഛേദിച്ചാനതുനേരം
12
Keep
രക്ഷോവീരനുമതി വിസ്മയം പൂണ്ടു രാമ-
ലക്ഷ്മണന്മാരെക്കണ്ടു ചോദിച്ചാൻ ഭയത്തോടെ
13
Keep
"മത്ഭുജങ്ങളെച്ഛേദിച്ചീടുവാൻ ശക്തന്മാരാ-
യിബ്ഭുവനത്തിലാരുമുണ്ടായീലിതിൻകീഴിൽ.
14
Keep
അത്ഭുതാകാരന്മാരാം നിങ്ങളാരിരുവരും
സൽപുരുഷന്മാരെന്നു കൽപിച്ചീടുന്നേൻ ഞാനും.
15
Keep
ഘോരകാനനപ്രദേശത്തിങ്കൽ വരുവാനും
കാരണമെന്തു നിങ്ങൾ സത്യം ചൊല്ലുകവേണം."
16
Keep
ഇത്തരം കബന്ധവാക്യങ്ങൾ കേട്ടൊരു പുരു-
ഷോത്തമൻ ചിരിച്ചുടനുത്തരമരുൾചെയ്തു
17
Keep
"കേട്ടാലും ദശരഥനാമയോദ്ധ്യാധിപതി-
ജ്യേഷ്ഠനന്ദനനഹം രാമനെന്നല്ലോ നാമം.
18
Keep
സോദരനിവൻ മമ ലക്ഷ്മണനെന്നു നാമം
സീതയെന്നുണ്ടു മമ ഭാര്യയായൊരു നാരി.
19
Keep
പോയിതു ഞങ്ങൾ നായാട്ടിന്നതുനേരമതി-
മായാവി നിശാചരൻ കട്ടുകൊണ്ടങ്ങു പോയാൻ.
20
Keep
കാനനം തോറും ഞങ്ങൾ തിരഞ്ഞുനടക്കുമ്പോൾ
കാണായി നിന്നെയതിഭീഷണവേഷത്തോടും.
21
Keep
പാണികൾകൊണ്ടു തവ വേഷ്ടിതന്മാരാകയാൽ
പ്രാണരക്ഷാർത്ഥം ഛേദിച്ചീടിനേൻ കരങ്ങളും.
22
Keep
ആരെടോ! വികൃതരൂപം ധരിച്ചോരു ഭവാൻ?
നേരോടെ പറകെ"ന്നു രാഘവൻ ചോദിച്ചപ്പോൾ
23
Keep
സന്തുഷ്ടാത്മനാ പറഞ്ഞീടിനാൻ കബന്ധനും:
"നിന്തിരുവടിതന്നെ ശ്രീരാമദേവനെങ്കിൽ
24
Keep
ധന്യനായ് വന്നേനഹം, നിന്തിരുവടിതന്നെ
മുന്നിലാമ്മാറു കാണായ് വന്നൊരു നിമിത്തമായ്.
25
Keep
ദിവ്യനായിരുപ്പോരു ഗന്ധർവനഹം രൂപ-
യൗവനദർപ്പിതനായ് സഞ്ചരിച്ചീടും കാലം
26
Keep
സുന്ദരീജനമനോധൈര്യവും ഹരിച്ചതി-
സുന്ദരനായോരു ഞാൻ ക്രീഡിച്ചു നടക്കുമ്പോൾ
27
Keep
അഷ്ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു
രുഷ്ടനായ് മഹാമുനി ശാപവും നൽകീടിനാൻ.
28
Keep
ദുഷ്ടനായുള്ളോരു നീ രാക്ഷസനായ്പോകെന്നാൻ
തുഷ്ടനായ്പിന്നെശ്ശാപാനുഗ്രഹം നൽകീടിനാൻ.
29
Keep
സാക്ഷാൽ ശ്രീനാരായണൻ തന്തിരുവടിതന്നെ
മോക്ഷദൻ ദശരഥപുത്രനായ് ത്രേതായുഗേ
30
Keep
വന്നവതരിച്ചു നിൻ ബാഹുക്കളറുക്കുന്നാൾ
വന്നീടുമല്ലോ ശാപമോക്ഷവും നിനക്കെടോ!
31
Keep
താപസശാപംകൊണ്ടു രാക്ഷസനായോരു ഞാൻ
താപേന നടന്നീടും കാലമങ്ങൊരുദിനം
32
Keep
ശതമന്യുവിനെപ്പാഞ്ഞടുത്തേനതിരുഷാ
ശതകോടിയാൽ തലയറുത്തു ശതമഖൻ.
33
Keep
വജ്രമേറ്റിട്ടും മമ വന്നീല മരണമ-
തബ്ജസംഭവൻ മമ തന്നൊരു വരത്തിനാൽ.
34
Keep
വധ്യനല്ലായ്ക മൂലം വൃത്തിക്കു മഹേന്ദ്രനു-
മുത്തമാംഗത്തെ മമ കുക്ഷിയിലാക്കീടിനാൻ.
35
Keep
വക്ത്രപാദങ്ങൾ മമ കുക്ഷിയിലായശേഷം
ഹസ്തയുഗ്മവുമൊരു യോജനായതങ്ങളായ്
36
Keep
വർത്തിച്ചീടുന്നേനത്ര വൃത്തിക്കു ശക്രാജ്ഞയാ
സത്വസഞ്ചയം മമ ഹസ്തമദ്ധ്യസ്ഥമായാൽ
37
Keep
വക്ത്രേണ ഭക്ഷിച്ചു ഞാൻ വർത്തിച്ചേനിത്രനാളു-
മുത്തമോത്തമ! രഘുനായക! ദയാനിധേ!
38
Keep
വഹ്നിയും ജ്വലിപ്പിച്ചു ദേഹവും ദഹിപ്പിച്ചാൽ
പിന്നെ ഞാൻ ഭാര്യാമാർഗ്ഗമൊക്കവെ ചൊല്ലീടുവൻ."
39
Keep
മേദിനി കുഴിച്ചതിലിന്ധനങ്ങളുമിട്ടു
വീതിഹോത്രനെ ജ്വലിപ്പിച്ചിതു സൗമിത്രിയും.
40
Keep
തത്രൈവ കബന്ധദേഹം ദഹിപ്പിച്ചനേരം
തദ്ദേഹത്തിങ്കൽനിന്നങ്ങുത്ഥിതനായ്ക്കാണായി
41
Keep
ദിവ്യവിഗ്രഹത്തോടും മന്മഥസമാനനായ്
സർവഭൂഷണപരിഭൂഷിതനായന്നേരം
42
Keep
രാമദേവനെ പ്രദക്ഷിണവും ചെയ്തു ഭക്ത്യാ
ഭൂമിയിൽ സാഷ്ടാംഗമായ് വീണുടൻ നമസ്കാരം
43
Keep
മൂന്നുരുചെയ്തു കൂപ്പിത്തൊഴുതുനിന്നു പിന്നെ
മാന്യനാം ഗന്ധർവനുമാനന്ദവിവശനായ്
44
Keep
കോൾമയിർക്കൊണ്ടു ഗദ്ഗദാക്ഷരവാണികളാം
കോമളപദങ്ങളാൽ സ്തുതിച്ചുതുടങ്ങിനാൻ
Previous
←
ജടായുസ്തുതി
Next
കബന്ധസ്തുതി
→