Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · കബന്ധസ്തുതി
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
Stotra
1
Keep
"നിന്തിരുവടിയുടെ തത്ത്വമിതൊരുവർക്കും
ചിന്തിച്ചാലറിഞ്ഞുകൂടാവതല്ലെന്നാകിലും
2
Keep
നിന്തിരുവടിതന്നെ സ്തുതിപ്പാൻ തോന്നീടുന്നു
സന്തതം മന്ദത്വം കൊണ്ടെന്തൊരു മഹാമോഹം.
3
Keep
അന്തവുമാദിയുമില്ലാതൊരു പരബ്രഹ്മ-
മന്തരാത്മനി തെളിഞ്ഞുണർന്നു വസിക്കേണം.
4
Keep
അന്ധകാരങ്ങളകന്നാനന്ദമുദിക്കേണം
ബന്ധവുമറ്റു മോക്ഷപ്രാപ്തിയുമരുളേണം.
5
Keep
അവ്യക്തമതിസൂക്ഷ്മമായൊരു ഭവദ്രൂപം
സുവ്യക്തഭാവേന ദേഹദ്വയവിലക്ഷണം
6
Keep
ദൃഗ്രൂപമേക,മന്യൽ സകലദൃശ്യം ജഡം
ദുർഗ്രാഹ്യമനാന്മകമാകയാലജ്ഞാനികൾ
7
Keep
എങ്ങനെയറിയുന്നു മാനസവ്യതിരിക്തം
മങ്ങീടാതൊരു പരമാത്മാനം ബ്രഹ്മാനന്ദം!
8
Keep
ബുദ്ധ്യാത്മാഭാസങ്ങൾക്കുള്ളൈക്യമായതു ജീവൻ
ബുദ്ധ്യാദിസാക്ഷിഭൂതം ബ്രഹ്മമെന്നതും നൂനം.
9
Keep
നിർവികാരബ്രഹ്മണി നിഖിലാത്മനി നിത്യേ
നിർവിഷയാഖ്യേ ലോകമജ്ഞാനമോഹവശാൽ
10
Keep
ആരോപിക്കപ്പെട്ടൊരു തൈജസം സൂക്ഷ്മദേഹം
ഹൈരണ്യമതു വിരാൾപുരുഷനതിസ്ഥൂലം.
11
Keep
ഭാവനാവിഷയമായൊന്നതു യോഗീന്ദ്രാണാം
കേവലം തത്ര കാണായീടുന്നു ജഗത്തെല്ലാം.
12
Keep
ഭൂതമായതും ഭവ്യമായതും ഭവിഷ്യത്തും
ഹേതുനാ മഹത്തത്ത്വാദ്യാവൃതസ്ഥൂലദേഹേ
13
Keep
ബ്രഹ്മാണ്ഡകോശവിരാൾപുരുഷേ കാണാകുന്നു
സന്മയമെന്നപോലെ ലോകങ്ങൾ പതിന്നാലും.
14
Keep
തുംഗനാം വിരാൾപുമാനാകിയ ഭഗവാൻ ത-
ന്നംഗങ്ങളല്ലോ പതിന്നാലു ലോകവും നൂനം.
15
Keep
പാതാളം പാദമൂലം പാർഷ്ണികൾ മഹാതലം
നാഥ! തേ ഗുൽഫം രസാതലവും തലാതലം
16
Keep
ചാരുജാനുക്കളല്ലോ സുതലം രഘുപതേ!
ഊരുകാണ്ഡങ്ങൾ തവ വിതലമതലവും
17
Keep
ജഘനം മഹീതലം നാഭി തേ നഭസ്ഥലം
രഘുനാഥോരസ്ഥലമായതു സുരലോകം
18
Keep
കണ്ഠദേശം തേ മഹർലോകമെന്നറിയേണം
തുണ്ഡമായതു ജനലോകമെന്നതു നൂനം
19
Keep
ശംഖദേശം തേ തപോലോകമിങ്ങതിൻമീതേ
പങ്കജയോനിവാസമാകിയ സത്യലോകം
20
Keep
ഉത്തമാംഗം തേ പുരുഷോത്തമ! ജഗൽപ്രഭോ!
സത്താമാത്രക! മേഘജാലങ്ങൾ കേശങ്ങളും.
21
Keep
ശക്രാദിലോകപാലന്മാരെല്ലാം ഭുജങ്ങൾ തേ
ദിക്കുകൾ കർണ്ണങ്ങളുമശ്വികൾ നാസികയും.
22
Keep
വക്ത്രമായതു വഹ്നി നേത്രമാദിത്യൻതന്നെ
ചിത്രമെത്രയും മനസ്സായതു ചന്ദ്രനല്ലോ.
23
Keep
ഭ്രൂഭംഗമല്ലോ കാലം ബുദ്ധി വാക്പതിയല്ലോ
കോപകാരണമഹങ്കാരമായതു രുദ്രൻ.
24
Keep
വാക്കെല്ലാം ഛന്ദസ്സുകൾ ദംഷ്ട്രകൾ യമനല്ലോ
നക്ഷത്രപംക്തിയെല്ലാം ദ്വിജപംക്തികളല്ലോ
25
Keep
ഹാസമായതു മോഹകാരിണി മഹാമായ
വാസനാസൃഷ്ടിസ്തവാപാംഗമോക്ഷണമല്ലോ.
26
Keep
ധർമ്മം നിൻ പുരോഭാഗമധർമ്മം പൃഷ്ഠഭാഗം
ഉന്മേഷനിമേഷങ്ങൾ ദിനരാത്രികളല്ലോ
27
Keep
സപ്തസാഗരങ്ങൾ നിൻ കുക്ഷിദേശങ്ങളല്ലോ
സപ്തമാരുതന്മാരും നിശ്വാസഗണമല്ലോ.
28
Keep
നദികളെല്ലാം തവ നാഡികളാകുന്നതും
പൃഥിവീധരങ്ങൾപോലസ്ഥികളാകുന്നതും.
29
Keep
വൃക്ഷാദ്യൗഷധങ്ങൾ തേ രോമങ്ങളാകുന്നതും
ത്ര്യക്ഷനാം ദേവൻതന്നെ ഹൃദയമാകുന്നതും.
30
Keep
വൃഷ്ടിയായതും തവ രേതസ്സെന്നറിയേണം
പുഷ്ടമാം മഹീപതേ! കേവലജ്ഞാനശക്തി
31
Keep
സ്ഥൂലമായുള്ള വിരാൾപുരുഷരൂപം തവ
കാലേ നിത്യവും ധ്യാനിക്കുന്നവനുണ്ടാം മുക്തി.
32
Keep
നിന്തിരുവടിയൊഴിഞ്ഞില്ല കിഞ്ചന വസ്തു
സന്തതമീദൃഗ്രൂപം ചിന്തിച്ചു വണങ്ങുന്നേൻ.
33
Keep
ഇക്കാലമിതിൽക്കാളും മുഖ്യമായിരിപ്പോന്നി-
തിക്കാണാകിയ രൂപമെപ്പോഴും തോന്നീടണം.
34
Keep
താപസവേഷം ധരാവല്ലഭം ശാന്താകാരം
ചാപേഷുകരം ജടാവല്ക്കലവിഭൂഷണം
35
Keep
കാനനേ വിചിന്വന്തം ജാനകീം സലക്ഷ്മണം
മാനവശ്രേഷ്ഠം മനോജ്ഞം മനോഭവസമം
36
Keep
മാനസേ വസിപ്പതിന്നാലയം ചിന്തിക്കുന്നേൻ
ഭാനുവംശോൽഭൂതനാം ഭഗവൻ! നമോ നമഃ
37
Keep
സർവജ്ഞൻ മഹേശ്വരനീശ്വരൻ മഹാദേവൻ
ശർവനവ്യയൻ പരമേശ്വരിയോടും കൂടി
38
Keep
നിന്തിരുവടിയേയും ധ്യാനിച്ചു കൊണ്ടു കാശ്യാം
സന്തതമിരുന്നരുളീടുന്നു മുക്ത്യർത്ഥമായ്.
39
Keep
തത്രൈവ മുമുക്ഷുക്കളായുള്ള ജനങ്ങൾക്കു
തത്ത്വബോധാർത്ഥം നിത്യം താരകബ്രഹ്മവാക്യം
40
Keep
രാമരാമേതി കനിഞ്ഞുപദേശവും നൽകി-
സ്സോമനാം നാഥൻ വസിച്ചീടുന്നു സദാകാലം.
41
Keep
പരമാത്മാവു പരബ്രഹ്മം നിന്തിരുവടി
പരമേശ്വരനായതറിഞ്ഞു വഴിപോലെ
42
Keep
മൂഢന്മാർ ഭവത്തത്ത്വമെങ്ങനെയറിയുന്നു!
മൂടിപ്പോകയാൽ മഹാമായാമോഹാന്ധകാരേ?
43
Keep
രാമഭദ്രായ പരമാത്മനേ നമോ നമഃ
രാമചന്ദ്രായ ജഗത്സാക്ഷിണേ നമോ നമഃ.
44
Keep
പാഹി മാം ജഗന്നാഥ! പരമാനന്ദരൂപ!
പാഹി സൗമിത്രിസേവ്യ! പാഹി മാം ദയാനിധേ!
45
Keep
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
യ്കംബുജവിലോചന! സന്തതം നമസ്കാരം."
46
Keep
ഇത്ഥമർത്ഥിച്ചു ഭക്ത്യാ സ്തുതിച്ച ഗന്ധർവനോ-
ടുത്തമപുരുഷനാം ദേവനുമരുൾചെയ്തു:
47
Keep
"സന്തുഷ്ടനായേൻ തവ സ്തുത്യാ നിശ്ചലഭക്ത്യാ
ഗന്ധർവശ്രേഷ്ഠ! ഭവാൻ മൽപദം പ്രാപിച്ചാലും.
48
Keep
സ്ഥാനം മേ സനാതനം യോഗീന്ദ്രഗമ്യം പര-
മാനന്ദം പ്രാപിക്ക നീ മൽപ്രസാദത്താലെടോ!
49
Keep
അത്രയുമല്ല പുനരൊന്നനുഗ്രഹിപ്പൻ ഞാ-
നിസ്തോത്രം ഭക്ത്യാ ജപിച്ചീടുന്ന ജനങ്ങൾക്കും
50
Keep
മുക്തി സംഭവിച്ചീടുമില്ല സംശയമേതും;
ഭക്തനാം നിനക്കധഃപതനമിനി വരാ."
51
Keep
ഇങ്ങനെ വരം വാങ്ങിക്കൊണ്ടു ഗന്ധർവശ്രേഷ്ഠൻ
മംഗലം വരുവാനായ് തൊഴുതു ചൊല്ലീടിനാൻ
52
Keep
"മുന്നിലാമ്മാറു കാണാം മതംഗാശ്രമം തത്ര
സമ്പ്രതി വസിക്കുന്നു ശബരീ തപസ്വിനി.
53
Keep
ത്വൽപാദാംബുജഭക്തികൊണ്ടേറ്റം പവിത്രയാ-
യെപ്പൊഴും ഭവാനേയും ധ്യാനിച്ചു വിമുക്തയായ്
54
Keep
അവളെച്ചെന്നു കണ്ടാൽ വൃത്താന്തം ചൊല്ലുമവ-
ളവനീസുതതന്നെ ലഭിക്കും നിങ്ങൾക്കെന്നാൽ."
Previous
←
കബന്ധഗതി
Next
ശബര്യാശ്രമപ്രവേശം
→