Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · രാമസീതാതത്ത്വം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
"രാമനെച്ചിന്തിച്ചു ദുഃഖിയായ്കാരുമേ
കോമളഗാത്രിയാം ജാനകിമൂലവും
2
Keep
തത്ത്വമായുള്ളതു ചൊല്ലുന്നതുണ്ടു ഞാൻ
ചിത്തം തെളിഞ്ഞുകേട്ടീടുവിനേവരും
3
Keep
രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു
താമരസാക്ഷനാമാദിനാരായണൻ
4
Keep
ലക്ഷ്മണനായതനന്തൻ ജനകജാ
ലക്ഷ്മീഭഗവതി ലോകമായാ പരാ
5
Keep
മായാഗുണങ്ങളെത്താനവലംബിച്ചു
കായഭേദം ധരിക്കുന്നിതാത്മാപരൻ
6
Keep
രാജസമായ ഗുണത്തോടുകൂടവേ
രാജീവസംഭവനായ് പ്രപഞ്ചദ്വയം
7
Keep
വ്യക്തമായ് സൃഷ്ടിച്ചു, സത്വപ്രധാനനായ്
ഭക്തപരായണൻ വിഷ്ണുരൂപംപൂണ്ടു
8
Keep
നിത്യവും രക്ഷിച്ചുകൊള്ളുന്നതീശ്വര-
നാദ്യനജൻ പരമാത്മാവു സാദരം
9
Keep
രുദ്രവേഷത്താൽ തമോഗുണയുക്തനാ-
യദ്രിജാവല്ലഭൻ സംഹരിക്കുന്നതും
10
Keep
വൈവസ്വതൻ മനു ഭക്തിപ്രസന്നനായ്
ദേവൻ മകരാവതാരമനുഷ്ഠിച്ചു
11
Keep
വേദങ്ങളെല്ലാം ഹയഗ്രീവനെക്കൊന്നു
വേധാവിനാക്കിക്കൊടുത്തതീ രാഘവൻ
12
Keep
പാഥോനിധിമഥനേ പണ്ടു മന്ദരം
പാതാളലോകം പ്രവേശിച്ചതു നേരം
13
Keep
നിഷ്ഠുരമായോരു കൂർമ്മാകൃതി പൂണ്ടു
പൃഷ്ഠേ ഗിരീന്ദ്രം ധരിച്ചതീ രാഘവൻ
14
Keep
ദുഷ്ടനായോരു ഹിരണ്യാക്ഷനെക്കൊന്നു
ഘൃഷ്ടിയായ് തേറ്റമേൽ ക്ഷോണിയെപ്പൊങ്ങിച്ചു
15
Keep
കാരണവാരിധിതന്നിൽക്കളിച്ചതും
കാരണപൂരുഷനാകുമീ രാഘവൻ
16
Keep
നിർഹ്രാദമോടു നരസിംഹരൂപമായ്
പ്രഹ്ളാദനെപ്പരിപാലിച്ചുകൊള്ളുവാൻ
17
Keep
ക്രൂരങ്ങളായ നഖരങ്ങളെക്കൊണ്ടു
ഘോരനായോരു ഹിരണ്യകശിപുതൻ
18
Keep
വക്ഷഃപ്രദേശം പ്രപാടനം ചെയ്തതും
രക്ഷാചതുരനാം ലക്ഷ്മീവരനിവൻ
19
Keep
പുത്രലാഭാർത്ഥമദിതിയും ഭക്തിപൂ-
ണ്ടർത്ഥിച്ചു സാദരമർച്ചിക്കകാരണം
20
Keep
എത്രയും കാരുണ്യമോടവൾതന്നുടെ
പുത്രനായിന്ദ്രാനുജനായ് പിറന്നതി-
21
Keep
ഭക്തനായോരു മഹാബലിയോടു ചെ-
ന്നർത്ഥിച്ചു മൂന്നടിയാക്കി ജഗത്ത്രയം
22
Keep
സത്വരം വാങ്ങി മരുത്വാനു നൽകിയ
ഭക്തപ്രിയനാം ത്രിവിക്രമനുമിവൻ
23
Keep
ധാത്രീസുരദ്വേഷികളായ് ജനിച്ചൊരു
ധാത്രീപതികുലനാശം വരുത്തുവാൻ
24
Keep
ധാത്രിയിൽ ഭാർഗ്ഗവനായിപ്പിറന്നതും
ധാത്രീവരനായ രാഘവനാമിവൻ
25
Keep
ധാത്രിയിലിപ്പോൾ ദശരഥപുത്രനായ്
ധാത്രീസുതാവരനായ് പിറന്നീടിനാൻ
26
Keep
രാത്രീഞ്ചരകുലമൊക്കെ നശിപ്പിച്ചു
ധാത്രീഭാരം തീർത്തു ധർമ്മത്തെ രക്ഷിപ്പാൻ
27
Keep
ആദ്യനജൻ പരമാത്മാ പരാപരൻ
വേദ്യനല്ലാത വേദാന്തവേദ്യൻ പരൻ
28
Keep
നാരായണൻ പുരുഷോത്തമനവ്യയൻ
കാരണമാനുഷൻ രാമൻ മനോഹരൻ
29
Keep
രാവണനിഗ്രഹാർത്ഥം വിപിനത്തിനു
ദേവഹിതാർത്ഥം ഗമിക്കുന്നതി,ന്നതിൻ-
30
Keep
കാരണം മന്ഥരയല്ല, കൈകേയിയ-
ല്ലാരും ഭ്രമിക്കായ്ക രാജാവുമല്ലല്ലോ.
31
Keep
വിഷ്ണുഭഗവാൻ ജഗന്മയൻ മാധവൻ
വിഷ്ണുമഹാമായാദേവി ജനകജാ
32
Keep
സൃഷ്ടിസ്ഥിതിലയകാരിണിതന്നോടും
പുഷ്ടപ്രമോദം പുറപ്പെട്ടിതിന്നിപ്പോൾ
33
Keep
ഇന്നലെ നാരദൻ വന്നുചൊന്നാനവൻ
തന്നോടു രാഘവൻ താനുമരുൾചെയ്തു:
34
Keep
"നക്തഞ്ചരാന്വയ നിഗ്രഹത്തിന്നു ഞാൻ
വ്യക്തം വനത്തിന്നു നാളെ പുറപ്പെടും."
35
Keep
എന്നതു മൂലം ഗമിക്കുന്നു രാഘവ-
നിന്നു വിഷാദം കളവിനെല്ലാവരും
36
Keep
രാമനെച്ചിന്തിച്ചു ദുഃഖിയായ്കാരുമേ
രാമരാമേതി ജപിപ്പിനെല്ലാവരും
37
Keep
നിത്യവും രാമരാമേതി ജപിക്കുന്ന
മർത്ത്യനു മൃത്യുഭയാദികളൊന്നുമേ
38
Keep
സിദ്ധിക്കയില്ലതേയല്ല കൈവല്യവും
സിദ്ധിക്കുമേവനുമെന്നതു നിർണ്ണയം
39
Keep
ദുഃഖസൗഖ്യാദി വികല്പങ്ങളില്ലാത
നിഷ്കളൻ നിർഗ്ഗുണനാത്മാ രഘൂത്തമൻ
40
Keep
ന്യൂനാതിരേകവിഹീനൻ നിരഞ്ജന-
നാനന്ദപൂർണ്ണനനന്തനനാകുലൻ
41
Keep
അങ്ങനെയുള്ള ഭഗവത്സ്വരൂപത്തി-
നെങ്ങനെ ദുഃഖാദി സംഭവിച്ചീടുന്നു?
42
Keep
ഭക്തജനാനാം ഭജനാർത്ഥമായ് വന്നു
ഭക്തപ്രിയൻ പിറന്നീടിനാൻ ഭൂതലേ
43
Keep
പംക്തിരഥാഭീഷ്ടസിദ്ധ്യർത്ഥമായ് വന്നു
പംക്തികണ്ഠൻതന്നെക്കൊന്നു ജഗത്ത്രയം
44
Keep
പാലിപ്പതിന്നായവതരിച്ചീടിനാൻ
ബാലിശന്മാരേ! മനുഷ്യനായീശ്വരൻ"
45
Keep
രാമസീതാരഹസ്യം മുഹുരീദൃശ-
മാമോദപൂർവകം ധ്യാനിപ്പവർക്കെല്ലാം
46
Keep
രാമദേവങ്കലുറച്ചൊരു ഭക്തിയു-
മാമയനാശവും സിദ്ധിക്കുമേവനും
47
Keep
ഗോപനീയം രഹസ്യം പരമീദൃശം
പാപവിനാശനം ചൊന്നതിൽകാരണം
48
Keep
രാമപ്രിയന്മാർ ഭവാന്മാരെന്നോർത്തു ഞാൻ
രാമതത്ത്വം പരമോപദേശം ചെയ്തു."
49
Keep
രാമവിഷയമീവണ്ണമരുൾചെയ്തു
വാമദേവൻ വിരമിച്ചോരനന്തരം
50
Keep
വാമദേവവചനാമൃതം സേവിച്ചു
രാമനെ നാരായണനെന്നറിഞ്ഞുടൻ
51
Keep
പൗരജനം പരമാനന്ദമായൊരു
വാരാന്നിധിയിൽ മുഴുകിനാരേവരും
52
Keep
താപവും തീർന്നിതു പൗരജനങ്ങൾക്കു
താപസശ്രേഷ്ഠനും മോദാലെഴുന്നള്ളി.
Previous
←
ലക്ഷ്മണസാന്ത്വനം
Next
യാത്രാരംഭം
→