Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · യാത്രാരംഭം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
രാഘവൻ താതഗേഹം പ്രവേശിച്ചുടൻ
വ്യാകുലഹീനം വണങ്ങിയരുൾചെയ്തു
2
Keep
കൈകേയിയാകിയ മാതാവുതന്നോടു
"ശോകം കളഞ്ഞാലുമമ്മേ! മനസി തേ
3
Keep
സൗമിത്രിയും ജനകാത്മജയും ഞാനും
സൗമുഖ്യമാർന്നു പോവാനായ് പുറപ്പെട്ടു
4
Keep
ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ
താതനാജ്ഞാപിക്ക വേണ്ടതു വൈകാതെ"
5
Keep
ഇഷ്ടവാക്യം കേട്ടു കൈകേയി സാദരം
പെട്ടെന്നെഴുന്നേറ്റിരുന്നു സസംഭ്രമം
6
Keep
ശ്രീരാമനും മൈഥിലിക്കുമനുജനും
ചീരങ്ങൾ വെവ്വേറെ നൽകിനാളമ്മയും
7
Keep
ധന്യവസ്ത്രങ്ങളുപേക്ഷിച്ചു രാഘവൻ
വന്യചീരങ്ങൾ പരിഗ്രഹിച്ചീടിനാൻ
8
Keep
പുഷ്കരലോചനാനുജ്ഞയാ വല്ക്കലം
ലക്ഷ്മണൻതാനുമുടുത്താനതുനേരം
9
Keep
ലക്ഷ്മീഭഗവതിയാകിയ ജാനകി
വല്ക്കലം കൈയിൽ പിടിച്ചുകൊണ്ടാകുലാൽ
10
Keep
പക്ഷമെന്തുള്ളിലെന്നുള്ളതറിവാനായ്
തൽക്ഷണേ ലജ്ജയാ ഭർത്തൃമുഖാംബുജം
11
Keep
ഗൂഢമായ് നോക്കിനാളെങ്ങനെ ഞാനിതു
ഗാഢമുടുക്കുന്നതെന്നുള്ള ചിന്തയാ
12
Keep
മംഗലദേവതാവല്ലഭൻ രാഘവ-
നിംഗിതജ്ഞൻ തദാ വാങ്ങിപ്പരുഷമാം
13
Keep
വല്ക്കലം ദിവ്യാംബരോപരി വേഷ്ടിച്ചു
സൽക്കാരമാനം കലർന്നു നിന്നീടിനാൻ
14
Keep
എന്നതു കണ്ടൊരു രാജദാരങ്ങളു-
മന്യരായുള്ള ജനങ്ങളുമൊക്കവേ
15
Keep
വന്ന ദുഃഖത്താൽ കരയുന്നതു കേട്ടു
നിന്നരുളീടും വസിഷ്ഠമഹാമുനി
16
Keep
കോപേന ഭർത്സിച്ചു കൈകേയിതന്നോടു
താപേന ചൊല്ലിനാ"നെന്തിതു തോന്നുവാൻ?
17
Keep
ദുഷ്ടേ! നിശാചരീ! ദുർവൃത്തമാനസേ!
കഷ്ടമോർത്തോളം കഠോരശീലേ! ഖലേ!
18
Keep
രാമൻ വനത്തിന്നു പോകേണമെന്നല്ലോ
താമസശീലേ! വരത്തെ വരിച്ചു നീ
19
Keep
ജാനകീദേവിക്കു വല്ക്കലം നൽകുവാൻ
മാനസേ തോന്നിയതെന്തൊരു കാരണം?
20
Keep
ഭക്ത്യാ പതിവ്രതയാകിയ ജാനകി
ഭർത്താവിനോടുകൂടെ പ്രയാണം ചെയ്കിൽ
21
Keep
സർവാഭരണവിഭൂഷിതഗാത്രിയായ്
ദിവ്യാംബരം പൂണ്ടനുഗമിച്ചീടുക.
22
Keep
കാനനദുഃഖനിവാരണാർത്ഥം പതി-
മാനസവും രമിപ്പിച്ചു സദാകാലം
23
Keep
ഭർത്തൃശുശ്രൂഷയും ചെയ്തു പിരിയാതെ
ചിത്തശുദ്ധ്യാ ചരിച്ചീടുകെന്നേ വരൂ"
24
Keep
ഇത്ഥം വസിഷ്ഠോക്തി കേട്ടു ദശരഥൻ
നത്വാ സുമന്ത്രരോടേവമരുൾചെയ്തു:
25
Keep
"രാജയോഗ്യം രഥമാശു വരുത്തുക
രാജീവനേത്രപ്രയാണായ സത്വരം"
26
Keep
ഇത്ഥമുക്ത്വാ രാമവക്ത്രാംബുജം പാർത്തു
"പുത്ര! ഹാ രാമ! സൗമിത്രേ! ജനകജേ!
27
Keep
രാമ! രാമ! ത്രിലോകാഭിരാമാംഗ! ഹാ!
ഹാ! മമ പ്രാണസമാന! മനോഹര!"
28
Keep
ദുഃഖിച്ചു ഭൂമിയിൽ വീണു ദശരഥ-
നുൾക്കാമ്പഴിഞ്ഞു കരയുന്നതു നേരം
29
Keep
തേരുമൊരുമിച്ചു നിർത്തി സുമന്ത്രരും
ശ്രീരാമദേവനുമപ്പോളരുൾ ചെയ്തു:
30
Keep
തേരിൽ കരേറുക സീതേ! വിരവിൽ നീ
നേരമിനിക്കളഞ്ഞീടരുതേതുമേ
31
Keep
സുന്ദരി വന്ദിച്ചു തേരിൽക്കരേറിനാ-
ളിന്ദിരാവല്ലഭനാകിയ രാമനും
32
Keep
മാനസേ ഖേദം കളഞ്ഞു ജനകനെ
വീണുവണങ്ങി പ്രദക്ഷിണവും ചെയ്തു
33
Keep
താണുതൊഴുതുടൻ തേരിൽ കരേറിനാൻ;
ബാണചാപാസിതൂണീരാദികളെല്ലാം
34
Keep
കൈക്കൊണ്ടു വന്ദിച്ചു താനും കരേറിനാൻ
ലക്ഷ്മണനപ്പോൾ സുമന്ത്രരുമാകുലാൽ
35
Keep
ദുഃഖേന തേർ നടത്തീടിനാൻ ഭൂപനും
നിൽക്കനിൽക്കെന്നു ചൊന്നാൻ, രഘുനാഥനും
36
Keep
ഗച്ഛഗച്ഛേതിവേഗാലരുൾ ചെയ്തിതു
നിശ്ചലമായിതു ലോകവുമന്നേരം
37
Keep
രാജീവലോചനൻ ദൂരെ മറഞ്ഞപ്പോൾ
രാജാവു മോഹിച്ചുവീണിതു ഭൂതലേ
38
Keep
സ്ത്രീബാലവൃദ്ധാവധി പുരവാസികൾ
താപം മുഴുത്തു വിലപിച്ചു പിന്നാലെ
39
Keep
"തിഷ്ഠ തിഷ്ഠ പ്രഭോ! രാമ! ദയാനിധേ!
ദൃഷ്ടിക്കമൃതമായോരു തിരുമേനി
40
Keep
കാണായ്കിലെങ്ങനെ ഞങ്ങൾ പൊറുക്കുന്നു?
പ്രാണനോ പോയിതല്ലോ വിധി ദൈവമേ!"
41
Keep
ഇത്തരം ചൊല്ലി പ്രലപിച്ചു സർവരും
സത്വരം തേരിൻ പിറകെ നടകൊണ്ടാർ
42
Keep
മന്നവൻ താനും ചിരം പ്രലപിച്ചഥ
ചൊന്നാൻ പരിചാരകന്മാരൊടാകുലാൽ
43
Keep
"എന്നെയെടുത്തിനിക്കൊണ്ടുപോയ് ശ്രീരാമൻ-
തന്നുടെ മാതൃഗേഹത്തിങ്കലാക്കുവിൻ
44
Keep
രാമനെ വേറിട്ടു ജീവിച്ചു ഞാനിനി
ഭൂമിയിൽ വാഴ്കെന്നതില്ലെന്നു നിർണ്ണയം"
45
Keep
എന്നതു കേട്ടോരു ഭൃത്യജനങ്ങളും
മന്നവൻ തന്നെയെടുത്തു കൗസല്യതൻ
46
Keep
മന്ദിരത്തിങ്കലാക്കീടിനാനന്നേരം
വന്നോരു ദുഃഖേന മോഹിച്ചു വീണിതു
47
Keep
പിന്നെയുണർന്നു കരഞ്ഞുതുടങ്ങിനാൻ
ഖിന്നയായ് മേവുന്ന കൗസല്യതന്നോടും.
Previous
←
രാമസീതാതത്ത്വം
Next
വനയാത്ര
→