Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · അത്ര്യാശ്രമപ്രവേശം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
അത്രിതന്നാശ്രമം പുക്കു മുനീന്ദ്രനെ
ഭക്ത്യാ നമസ്കരിച്ചു രഘുനാഥനും.
2
Keep
"രാമോഹമദ്യ ധന്യോസ്മി മഹാമുനേ!
ശ്രീമൽപദം തവ കാണായ കാരണം."
3
Keep
സാക്ഷാൽ മഹാവിഷ്ണു നാരായണൻ പരൻ
മോക്ഷദനെന്നതറിഞ്ഞു മുനീന്ദ്രനും
4
Keep
പൂജിച്ചിതർഗ്ഘ്യപാദ്യാദികൾ കൊണ്ടു തം
രാജീവലോചനം ഭ്രാതൃഭാര്യാന്വിതം.
5
Keep
ചൊല്ലിനാൻ ഭൂപാലനന്ദനന്മാരോടു:
"ചൊല്ലെഴുമെന്നുടെ പത്നിയുണ്ടത്ര കേൾ.
6
Keep
എത്രയും വൃദ്ധതപസ്വിനിമാരിൽ വ-
ച്ചുത്തമയായ ധർമ്മജ്ഞാ തപോധനാ
7
Keep
പർണ്ണശാലാന്തർഗൃഹേ വസിക്കുന്നിതു
ചെന്നുകണ്ടാലും ജനകനൃപാത്മജേ!"
8
Keep
എന്നതു കേട്ടു രാമാജ്ഞയാ ജാനകി
ചെന്നനസൂയാപദങ്ങൾ വണങ്ങിനാൾ
9
Keep
"വത്സേ! വരികരികേ ജനകാത്മജേ!
സത്സംഗമം ജന്മസാഫല്യമോർക്ക നീ"
10
Keep
വത്സേ പിടിച്ചുചേർത്താലിംഗനംചെയ്തു
തത്സ്വഭാവം തെളിഞ്ഞു മുനിപത്നിയും,
11
Keep
വിശ്വകർമ്മാവിനാൽ നിർമ്മിതമായൊരു
വിശ്വവിമോഹനമായ ദുകൂലവും
12
Keep
കുണ്ഡലവുമംഗരാഗവുമെന്നിവ
മണ്ഡനാർത്ഥമനസൂയ നൽകീടിനാൾ.
13
Keep
"നന്നു പാതിവ്രത്യമാശ്രിത്യ രാഘവൻ-
തന്നോടുകൂടെ നീ പോന്നതുമുത്തമം
14
Keep
കാന്തി നിനക്കു കുറയായ്കൊരിക്കലും,
ശാന്തനാകും തവ വല്ലഭൻതന്നൊടും
15
Keep
ചെന്നു മഹാരാജധാനിയകം പുക്കു
നന്നായ് സുഖിച്ചു സുചിരം വസിക്ക നീ"
16
Keep
ഇത്ഥമനുഗ്രഹവും കൊടുത്താദരാൽ
ഭർത്തുരഗ്രേ ഗമിക്കെന്നയച്ചീടിനാൾ.
17
Keep
മൃഷ്ടമായ് മൂവരേയും ഭുജിപ്പിച്ചഥ
തുഷ്ടികലർന്നു തപോധനനത്രിയും.
18
Keep
ശ്രീരാമനോടരുൾചെയ്തു, "ഭവാനഹോ
നാരായണനായതെന്നറിഞ്ഞേനഹം.
19
Keep
നിന്മഹാമായ ജഗത്ത്രയവാസിനാം
സമ്മോഹകാരിണിയായതു നിർണ്ണയം"
20
Keep
ഇത്തരമത്രിമുനീന്ദ്രവാക്യം കേട്ടു
തത്ര രാത്രൗ വസിച്ചു രഘുനാഥനും.
21
Keep
ദേവനുമാദേവിയോടരുളിച്ചെയ്തി-
തേവമെന്നാൾ കിളിപ്പൈതലക്കാലമേ.
Keep
Closing attribution
ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ അയോദ്ധ്യാകാണ്ഡം സമാപ്തം.
Previous
←
ഭരതരാഘവസംവാദം
Next
ആരണ്യകാണ്ഡം
→