Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · അശ്വമേധവും പുത്രകാമേഷ്ടിയും
Adhyātma Rāmāyaṇam Kiḷippāṭṭu
›
Bāla Kāṇḍa
Bāla
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
തന്നുടെ ഗുരുവായ വസിഷ്ഠനിയോഗത്താൽ
മന്നവൻ വൈഭണ്ഡകൻ തന്നെയും വരുത്തിനാൻ.
2
Keep
ശാലയും പണിചെയ്തു സരയൂതീരത്തിങ്കൽ
ഭൂലോകപതി യാഗം ദീക്ഷിച്ചാനതുകാലം.
3
Keep
അശ്വമേധാനന്തരം താപസന്മാരുമായി
വിശ്വനായക സമനാകിയ ദശരഥൻ
4
Keep
വിശ്വനായകനവതാരംചെയ്വതിനായി
വിശ്വാസഭക്തിയോടും പുത്രകാമേഷ്ടികർമ്മം
5
Keep
ഋശ്യശൃംഗനാൽ ചെയ്യപ്പെട്ടോരാഹുതിയാലേ
വിശ്വദേവതാഗണം തൃപ്തരായതുനേരം
6
Keep
ഹേമപാത്രസ്ഥമായ പായസത്തോടും കൂടി
ഹോമകുണ്ഡത്തിൽനിന്നു പൊങ്ങിനാൻ വഹ്നിദേവൻ.
7
Keep
"താവകം പുത്രീയമിപ്പായസം കൈക്കൊൾക നീ
ദേവനിർമ്മിത"മെന്നു പറഞ്ഞു പാവകനും
8
Keep
ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു;
താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും.
9
Keep
ദക്ഷിണചെയ്തു നമസ്കരിച്ചു ഭക്തിപൂർവം
ദക്ഷനാം ദശരഥൻ തൽക്ഷണം പ്രീതിയോടെ
10
Keep
കൗസല്യാദേവിക്കർദ്ധം കൊടുത്തു നൃപവരൻ
ശൈഥില്യാത്മനാ പാതി നൽകിനാൻ കൈകേയിക്കും.
11
Keep
അന്നേരം സുമിത്രയ്ക്കു കൗസല്യാദേവിതാനും
തന്നുടെ പാതി കൊടുത്തീടിനാൾ മടിയാതെ.
12
Keep
എന്നതു കണ്ടു പാതി കൊടുത്തു കൈകേയിയും
മന്നവനതുകണ്ടു സന്തോഷംപൂണ്ടാനേറ്റം.
13
Keep
തൽപ്രജകൾക്കു പരമാനന്ദം വരുമാറു
ഗർഭവും ധരിച്ചിതു മൂവരുമതുകാലം
14
Keep
അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥൻ
വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാൻ
15
Keep
ഗർഭരക്ഷാർത്ഥം ജപഹോമാദി കർമ്മങ്ങളു-
മുൽപലാക്ഷികൾക്കനുവാസരം ക്രമത്താലെ
16
Keep
ഗർഭചിഹ്നങ്ങളെല്ലാം വർദ്ധിച്ചു വരുംതോറു-
മുൾപ്രേമം കൂടെക്കൂടെ വർദ്ധിച്ചു നൃപേന്ദ്രനും.
17
Keep
തൽപ്രണയിനിമാർക്കുള്ളാഭരണങ്ങൾപോലെ
വിപ്രാദിപ്രജകൾക്കും ഭൂമിക്കും ദേവകൾക്കും
18
Keep
അൽപമായ് ചമഞ്ഞിതു സന്താപം ദിനംതോറു-
മൽപഭാഷിണിമാർക്കും വർദ്ധിച്ചു തേജസ്സേറ്റം.
19
Keep
സീമന്തപുംസവനാദിക്രിയകളും ചെയ്തു
കാമാന്തം ദാനങ്ങളും ചെയ്തിതു നരവരൻ.
Previous
←
പുത്രലാഭാലോചന
Next
ശ്രീരാമാവതാരം
→