Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · പുത്രലാഭാലോചന
Adhyātma Rāmāyaṇam Kiḷippāṭṭu
›
Bāla Kāṇḍa
Bāla
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
അമിതഗുണവാനാം നൃപതി ദശരഥ-
നമലനയോദ്ധ്യാധിപതി ധർമ്മാത്മാ വീരൻ
2
Keep
അമരകുലവരതുല്യനാം സത്യപരാ-
ക്രമനംഗജസമൻ കരുണാരത്നാകരൻ
3
Keep
കൗസല്യാദേവിയോടും ഭർത്തൃശുശ്രൂഷയ്ക്കേറ്റം
കൗശല്യമേറീടും കൈകേയിയും സുമിത്രയും
4
Keep
ഭാര്യമാരിവരോടും ചേർന്നു മന്ത്രികളുമായ്
കാര്യാകാര്യങ്ങൾ വിചാരിച്ചു ഭൂതലമെല്ലാം
5
Keep
പരിപാലിക്കും കാലമനപത്യത്വം കൊണ്ടു
പരിതാപേന ഗുരുചരണാംബുജദ്വയം
6
Keep
വന്ദനം ചെയ്തു ചോദിച്ചീടിനാ"നെന്തു നല്ലൂ
നന്ദനന്മാരുണ്ടാവാനെന്നരുൾചെയ്തീടണം.
7
Keep
പുത്രന്മാരില്ലായ്കയാലെനിക്കു രാജ്യാദിസ-
മ്പത്തു സർവവും ദുഃഖപ്രദമെന്നറിഞ്ഞാലും."
8
Keep
വരിഷ്ഠതപോധനൻ വസിഷ്ഠനതു കേട്ടു
ചിരിച്ചു ദശരഥനൃപനോടരുൾചെയ്തു:
9
Keep
"നിനക്കു നാലു പുത്രന്മാരുണ്ടായ് വരുമതു-
നിനച്ചു ഖേദിക്കേണ്ട മനസി നരപതേ!
10
Keep
വൈകാതെ വരുത്തേണമൃശ്യശൃംഗനെയിപ്പോൾ
ചെയ്ക നീ ഗുണനിധേ! പുത്രകാമേഷ്ടികർമ്മം."
Previous
←
ശിവൻ കഥ പറയുന്നു
Next
അശ്വമേധവും പുത്രകാമേഷ്ടിയും
→