Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ബാല്യവും കൗമാരവും
Adhyātma Rāmāyaṇam Kiḷippāṭṭu
›
Bāla Kāṇḍa
Bāla
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ദമ്പതിമാരെബ്ബാല്യം കൊണ്ടേവം രഞ്ജിപ്പിച്ചു
സമ്പ്രതി കൗമാരവും സമ്പ്രാപിച്ചിതു മെല്ലെ.
2
Keep
വിധിനന്ദനനായ വസിഷ്ഠമഹാമുനി
വിധിപൂർവകമുപനിച്ചിതു ബാലന്മാരെ.
3
Keep
ശ്രുതികളോടു പുനരംഗങ്ങളുപാംഗങ്ങൾ
സ്മൃതികളുപസ്മൃതികളുമശ്രമമെല്ലാം
4
Keep
പാഠമായതു പാർത്താലെന്തൊരത്ഭുത,മവ
പാടവമേറും നിജശ്വാസങ്ങൾ തന്നെയല്ലോ.
5
Keep
സകലചരാചരഗുരുവായ് മരുവീടും
ഭഗവാൻതനിക്കൊരു ഗുരുവായ് ചമഞ്ഞീടും
6
Keep
സഹസ്രപത്രോത്ഭവപുത്രനാം വസിഷ്ഠന്റെ
മഹത്ത്വമേറും ഭാഗ്യമെന്തു ചൊല്ലാവതോർത്താൽ!
7
Keep
ധനുർവേദാംഭോനിധിപാരഗന്മാരായ് വന്നു
തനയന്മാരെന്നതു കണ്ടോരു ദശരഥൻ
8
Keep
മനസി വളർന്നൊരു പരമാനന്ദംപൂണ്ടു
മുനിനായകനേയുമാനന്ദിപ്പിച്ചു നന്നായ്.
9
Keep
ആമോദം വളർന്നുള്ളിൽ സേവ്യസേവകഭാവം
രാമലക്ഷ്മണന്മാരും കൈക്കൊണ്ടാരതുപോലെ
10
Keep
കോമളന്മാരായ്മേവും ഭരതശത്രുഘ്നന്മാർ
സ്വാമിഭൃത്യകഭാവം കൈക്കൊണ്ടാരനുദിനം.
11
Keep
രാഘവനതുകാലമേകദാ കൗതൂഹലാൽ
വേഗമേറീടുന്നൊരു തുരഗരത്നമേറി
12
Keep
പ്രാണസമ്മിതനായ ലക്ഷ്മണനോടും ചേർന്നു
ബാണതൂണീരഖഡ്ഗാദ്യായുധങ്ങളുംപൂണ്ടു
13
Keep
കാനനദേശേ നടന്നീടിനാൻ നായാട്ടിനാ-
യ്ക്കാണായ ദുഷ്ടമൃഗസഞ്ചയം കൊലചെയ്താൻ.
14
Keep
ഹരിണഹരികരികരടിഗിരികിരി
ഹരിശാർദ്ദൂലാദികളമിതവന്യമൃഗം
15
Keep
വധിച്ചു കൊണ്ടുവന്നു ജനകൻ കാൽക്കൽവച്ചു
വിധിച്ചവണ്ണം സമസ്കരിച്ചു വണങ്ങിനാൻ.
16
Keep
നിത്യവുമുഷസ്യുഷസ്യുത്ഥായ കുളിച്ചൂത്തു
ഭക്തികൈക്കൊണ്ടു സന്ധ്യാവന്ദനം ചെയ്തശേഷം
17
Keep
ജനകജനനിമാർ ചരണാംബുജം വന്ദി-
ച്ചനുജനോടു ചേർന്നു പൗരകാര്യങ്ങളെല്ലാം
18
Keep
ചിന്തിച്ചു ദണ്ഡനീതി നീങ്ങാതെ ലോകം തങ്കൽ
സന്തതം രഞ്ജിപ്പിച്ചു ധർമ്മപാലനം ചെയ്തു
19
Keep
ബന്ധുക്കളോടും ഗുരുഭൂതന്മാരോടും ചേർന്നു
സന്തുഷ്ടാത്മനാ മൃഷ്ടഭോജനം കഴിച്ചഥ
20
Keep
ധർമ്മശാസ്ത്രാദിപുരാണേതിഹാസങ്ങൾ കേട്ടു
നിർമ്മലബ്രഹ്മാനന്ദലീനചേതസാ നിത്യം
21
Keep
പരമൻ പരാപരൻ പരബ്രഹ്മാഖ്യൻ പരൻ-
പുരുഷൻ പരമാത്മാ പരമാനന്ദമൂർത്തി
22
Keep
ഭൂമിയിൽ മനുഷ്യനായവതാരം ചെയ്തേവം
ഭൂമിപാലകവൃത്തി കൈക്കൊണ്ടു വാണീടിനാൻ.
23
Keep
ചേതസാ വിചാരിച്ചുകാൺകിലോ പരമാർത്ഥ-
മേതുമേ ചെയ്യുന്നോനല്ലില്ലല്ലോ വികാരവും
24
Keep
ചിന്തിക്കിൽ പരിണാമമില്ലാതൊരാത്മാനന്ദ-
മെന്തൊരു മഹാമായാവൈഭവം ചിത്രം! ചിത്രം!
Previous
←
കൗസല്യാസ്തുതി
Next
വിശ്വാമിത്രന്റെ യാഗരക്ഷ
→