Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഭാർഗ്ഗവഗർവശമനം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Bāla Kāṇḍa
Bāla
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥൻ
"ദുർനിമിത്തങ്ങളുടെ കാരണം ചൊല്ലുകെ"ന്നാൻ.
2
Keep
"മന്നവ! കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോൾ
പിന്നേടമഭയവുമുണ്ടാമെന്നറിഞ്ഞാലും,
3
Keep
ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ
ഖേദവുമുണ്ടാകേണ്ട കീർത്തിയും വർദ്ധിച്ചീടും."
4
Keep
ഇത്തരം വിധിസുതനരുളിച്ചെയ്യുന്നേരം
പദ്ധതിമദ്ധ്യേ കാണായ് വന്നു ഭാർഗ്ഗവനേയും.
5
Keep
നീലനീരദനിഭനിർമ്മലവർണ്ണത്തോടും
നീലലോഹിതശിഷ്യൻ ബഡവാനലസമൻ
6
Keep
ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു
പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോൾ ദശരഥൻ
7
Keep
ബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താൻ;
ബുദ്ധിയും കെട്ടുനിന്നു മറ്റുള്ള ജനങ്ങളും.
8
Keep
ആർത്തനായ് പംക്തിരഥൻ ഭാർഗ്ഗവരാമൻതന്നെ-
പ്പേർത്തു വന്ദിച്ചു ഭക്ത്യാ കീർത്തിച്ചാൻ പലതരം:
9
Keep
"കാർത്തവീര്യാരേ! പരിത്രാഹി മാം തപോനിധേ!
മാർത്താണ്ഡകുലം പരിത്രാഹി കാരുണ്യാംബുധേ!
10
Keep
ക്ഷത്രിയാന്തക! പരിത്രാഹി മാം ജമദഗ്നി-
പുത്ര! മാം പരിത്രാഹി രേണുകാത്മജ! വിഭോ!
11
Keep
പരശുപാണേ! പരിപാലയ കുലം മമ
പരമേശ്വരപ്രിയ! പരിപാലയ നിത്യം.
12
Keep
പാർത്ഥിവസമുദായരക്തതീർത്ഥത്തിൽ കുളി-
ച്ചാസ്ഥയാ പിതൃഗണതർപ്പണം ചെയ്ത നാഥ!
13
Keep
കാത്തുകൊള്ളുക തപോവാരിധേ! ഭൃഗുപതേ!
കാൽത്തളിരിണ തവ ശരണം മമ വിഭോ!"
14
Keep
ഇത്തരം ദശരഥൻ ചൊന്നതാദരിയാതെ
ബദ്ധരോഷേണ വഹ്നിജ്വാല പൊങ്ങീടും വണ്ണം
15
Keep
വക്ത്രവും മദ്ധ്യാഹ്നാർക്കമണ്ഡലം പോലെ ദീപ്ത്യാ
സത്വരം ശ്രീരാമനോടരുളിച്ചെയ്തീടിനാൻ:
16
Keep
"ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കൽ?
മാനവനായ ഭവാൻ ക്ഷത്രിയനെന്നാകിലോ
17
Keep
നില്ലുനില്ലരക്ഷണമെന്നോടു യുദ്ധം ചെയ്വാൻ;
വില്ലിങ്കൽ നിനക്കേറ്റം വല്ലഭമുണ്ടല്ലോ കേൾ.
18
Keep
നീയല്ലോ ബലാൽ ശൈവചാപം ഖണ്ഡിച്ചതെന്റെ
കയ്യിലുണ്ടൊരു ചാപം വൈഷ്ണവം മഹാസാരം
19
Keep
ക്ഷത്രിയകുലജാതനാകിൽ നീയിതുകൊണ്ടു
സത്വരം പ്രയോഗിക്കിൽ നിന്നോടു യുദ്ധം ചെയ്വൻ.
20
Keep
അല്ലായ്കിൽ കൂട്ടത്തോടെ സംഹരിച്ചീടുന്നതു-
ണ്ടില്ല സന്ദേഹമെനിക്കെന്നതും ധരിച്ചാലും
21
Keep
ക്ഷത്രിയകുലാന്തകൻ ഞാനെന്നതറിഞ്ഞീലേ?
ശത്രുത്വം നമ്മിൽ പണ്ടുപണ്ടേയുണ്ടെന്നോർക്ക നീ".
22
Keep
രേണുകാത്മജനേവം പറഞ്ഞോരനന്തരം
ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും
23
Keep
അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും
സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു.
24
Keep
എന്തോന്നു വരുന്നിതെന്നോർത്തു ദേവാദികളും
ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും
25
Keep
പംക്തിസ്യന്ദനൻ ഭീതികൊണ്ടു വേപഥുപൂണ്ടു,
സന്താപമുണ്ടായ് വന്നു വിരിഞ്ചതനയനും.
26
Keep
മുഗ്ദഭാവവും പൂണ്ടു രാമനാം കുമാരനും
ക്രുദ്ധനാം പരശുരാമൻതന്നോടരുൾ ചെയ്തു:
27
Keep
"ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൗഢാത്മാക്കൾ
വല്ലാതബാലന്മാരോടിങ്ങനെ തുടങ്ങിയാൽ
28
Keep
ആശ്രയമവർക്കെന്തോന്നുള്ളതു തപോനിധേ!
സ്വാശ്രമകുലധർമ്മമെങ്ങനെ പാലിക്കുന്നു?
29
Keep
നിന്തിരുവടിതിരുവുള്ളത്തിലേറുന്നതി-
ന്നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാൽ?
30
Keep
അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ-
ബന്ധനം ഭവിക്കുന്നു സന്തതം ചിന്തിച്ചാലും.
31
Keep
ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്തേൻ
ശസ്ത്രാസ്ത്രപ്രയോഗസാമർത്ഥ്യമില്ലല്ലോതാനും.
32
Keep
ശത്രുമിത്രോദാസീനഭേദവുമെനിക്കില്ല
ശത്രുസംഹാരം ചെയ്വാൻ ശക്തിയുമില്ലയല്ലോ.
33
Keep
അന്തകാന്തകൻ പോലും ലംഘിച്ചീടുന്നതല്ല
നിന്തിരുവടിയുടെ ചിന്തിത,മതുമൂലം
34
Keep
വില്ലിങ്ങുതന്നാലും ഞാനാകിലോ കുലച്ചീടാ-
മല്ലെങ്കിൽ തിരുവുള്ളക്കേടുമുണ്ടാകവേണ്ട."
35
Keep
സുന്ദരൻ സുകുമാരൻ ഇന്ദിരാപതി രാമൻ
കന്ദർപ്പകളേബരൻ കഞ്ജലോചനൻ പരൻ
36
Keep
ചന്ദ്രചൂഡാരവിന്ദമന്ദിരമഹേന്ദ്രാദി
വൃന്ദാരകേന്ദ്രമുനിവൃന്ദവന്ദിതൻ ദേവൻ
37
Keep
മന്ദഹാസവും പൂണ്ടു വന്ദിച്ചു മന്ദേതരം
നന്ദിച്ചു ദശരഥനന്ദനൻ വില്ലും വാങ്ങി
38
Keep
നിന്നരുളുന്നനേരമീരേഴുലോകങ്ങളുമൊ-
ന്നിച്ചുനിറഞ്ഞൊരു തേജസ്സു കാണായ് വന്നു
39
Keep
കുലച്ചു ബാണമേകമെടുത്തു തൊടുത്താശു
വലിച്ചു നിറച്ചുടൻ നിന്നിതു ജിതശ്രമം
40
Keep
ചോദിച്ചു ഭൃഗുപതിതന്നോടു രഘുപതി
"മോദത്തോടരുളിച്ചെയ്തീടണം ദയാനിധേ!
41
Keep
മാർഗ്ഗണം നിഷ്ഫലമായ് വരികയില്ല മമ
ഭാർഗ്ഗവരാമ! ലക്ഷ്യം കാട്ടിത്തന്നീടവേണം!"
Previous
←
സീതാസ്വയംവരം
Next
പരശുരാമസ്തുതി
→