Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ബാലിസുഗ്രീവയുദ്ധം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Kiṣkindhā Kāṇḍa
Kiṣkindhā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
സത്യസ്വരൂപൻ ചിരിച്ചരുളിച്ചെയ്തു:
"സത്യമത്രേ നീ പറഞ്ഞതെടോ സഖേ!
2
Keep
ബാലിയെച്ചെന്നു വിളിക്ക യുദ്ധത്തിനു
കാലം കളയരുതേതുമിനിയെടോ!
3
Keep
ബാലിയെക്കൊന്നു രാജ്യാഭിഷേകം ചെയ്തു
പാലനം ചെയ്തുകൊൾവൻ നിന്നെ നിർണ്ണയം."
4
Keep
അർക്കാത്മജനതു കേട്ടു നടന്നിതു
കിഷ്കിന്ധയാം പുരി നോക്കി നിരാകുലം,
5
Keep
അർക്കകുലോത്ഭവന്മാരായ രാമനും
ലക്ഷ്മണവീരനും മന്ത്രികൾ നാൽവരും.
6
Keep
മിത്രജൻ ചെന്നു കിഷ്കിന്ധാപുരദ്വാരി
യുദ്ധത്തിനായ് വിളിച്ചീടിനാൻ ബാലിയെ.
7
Keep
പൃത്ഥ്വീരുഹവും മറഞ്ഞു നിന്നീടിനാർ
മിത്രഭാവേന രാമാദികളന്നേരം.
8
Keep
ക്രൂദ്ധനാം ബാലിയലറിവന്നീടിനാൻ
മിത്രതനയനും വക്ഷസി കുത്തിനാൻ.
9
Keep
വൃത്രാരിപുത്രനും മിത്രതനയനെ-
പ്പത്തുനൂറാശു വലിച്ചുകുത്തീടിനാൻ.
10
Keep
ബദ്ധരോഷേണ പരസ്പരം തമ്മിലെ
യുദ്ധമതീവ ഭയങ്കരമായിതു.
11
Keep
രക്തമണിഞ്ഞേകരൂപധരന്മാരായ്
ശക്തികലർന്നവരൊപ്പം പൊരുന്നേരം
12
Keep
മിത്രാത്മജനേതു വൃത്രാരിപുത്രനേ-
തിത്ഥം തിരിച്ചറിയാവല്ലൊരുത്തനും.
13
Keep
മിത്രവിനാശനശങ്കയാ രാഘവ-
നസ്ത്രപ്രയോഗവും ചെയ്തീലതുനേരം.
14
Keep
വൃത്രാരിപുത്രമുഷ്ടിപ്രയോഗം കൊണ്ടു
രക്തവും ഛർദ്ദിച്ചു ഭീതനായോടിനാൻ
15
Keep
മിത്രതനയനും സത്വരമാർത്തനായ്;
വൃത്രാരിപുത്രനുമാലയം പുക്കിതു.
16
Keep
വിത്രസ്തനായ് വന്നു മിത്രതനയനും
പൃത്ഥ്വീരുഹാന്തികേ നിന്നരുളീടിന
17
Keep
മിത്രാന്വയോൽഭൂതനാകിയ രാമനോ-
ടെത്രയുമാർത്ത്യാ പരുഷങ്ങൾ ചൊല്ലിനാൻ:
18
Keep
"ശത്രുവിനെക്കൊണ്ടു കൊല്ലിക്കയോ തവ
ചിത്തത്തിലോർത്തതറിഞ്ഞീല ഞാനയ്യോ!
19
Keep
വധ്യനെന്നാകിൽ വധിച്ചുകളഞ്ഞാലു-
മസ്ത്രേണ മാം നിന്തിരുവടി താൻതന്നെ.
20
Keep
സത്യം പ്രമാണമെന്നോർത്തേ,നതും പുന-
രെത്രയും പാരം പിഴച്ചു ദയാനിധേ!
21
Keep
സത്യസന്ധൻ ഭവാനെന്നു ഞാനോർത്തതും
വ്യർത്ഥമത്രേ ശരണാഗതവത്സല!"
22
Keep
മിത്രാത്മജോക്തികളിത്തരമാകുലാൽ
ശ്രുത്വാ രഘൂത്തമനുത്തരം ചൊല്ലിനാൻ
23
Keep
ബദ്ധാശ്രുനേത്രനായാലിംഗനംചെയ്തു:
"ചിത്തേ ഭയപ്പെടായ്കേതും മമ സഖേ!
24
Keep
അത്യന്തരോഷവേഗങ്ങൾ കലർന്നൊരു
യുദ്ധമദ്ധ്യേ ഭവാന്മാരെത്തിരിയാഞ്ഞു
25
Keep
മിത്രഘാതിത്വമാശങ്ക്യ ഞാനന്നേരം
മുക്തവാനായതില്ലസ്ത്രം ധരിക്ക നീ.
26
Keep
ചിത്തഭ്രമം വരായ്വാനൊരടയാളം
മിത്രാത്മജ! നിനക്കുണ്ടാക്കുവനിനി.
27
Keep
ശത്രുവായുള്ളോരു ബാലിയെസ്സത്വരം
യുദ്ധത്തിനായ് വിളിച്ചാലും മടിയാതെ.
28
Keep
വൃത്രവിനാശനപുത്രനാമഗ്രജൻ
മൃത്യുവശഗതനെന്നുറച്ചീടു നീ.
29
Keep
സത്യമിദമഹം രാമനെന്നാകിലോ
മിഥ്യയായ് വന്നുകൂടാ രാമഭാഷിതം."
30
Keep
ഇത്ഥം സമാശ്വാസ്യ മിത്രാത്മജം രാമ-
ഭദ്രൻ സുമിത്രാത്മജനോടു ചൊല്ലിനാൻ:
31
Keep
"മിത്രാത്മജഗളേ പുഷ്പമാല്യത്തെ നീ
ബദ്ധ്വാ വിരവോടയയ്ക്ക യുദ്ധത്തിനായ്."
32
Keep
ശത്രുഘ്നപൂർവജൻ മാല്യവും ബന്ധിച്ചു
മിത്രാത്മജനെ മോദാലയച്ചീടിനാൻ.
Previous
←
വിരോധകാരണം
Next
ബാലിവധം
→