Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · വിരോധകാരണം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Kiṣkindhā Kāṇḍa
Kiṣkindhā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
"പണ്ടു മായാവിയെന്നൊരസുരേശ്വര-
നുണ്ടായിതു മയൻതന്നുടെ പുത്രനായ്.
2
Keep
യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ-
നുദ്ധതനായ് നടന്നീടും ദശാന്തരേ
3
Keep
കിഷ്കിന്ധയാം പുരി പുക്കു വിളിച്ചിതു
മർക്കടാധീശ്വരനാകിയ ബാലിയെ.
4
Keep
യുദ്ധത്തിനായ് വിളിക്കുന്നതു കേട്ടതി-
ക്രൂദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടൻ
5
Keep
മുഷ്ടികൾകൊണ്ടു താഡിച്ചതുകൊണ്ടതി-
ദുഷ്ടനാം ദൈത്യനും പേടിച്ചു മണ്ടിനാൻ.
6
Keep
വാനരശ്രേഷ്ഠനുമോടിയെത്തീടിനാൻ
ഞാനുമതു കണ്ടു ചെന്നിതു പിന്നാലെ.
7
Keep
ദാനവൻ ചെന്നു ഗുഹയിലുൾപ്പുക്കിതു
വാനരശ്രേഷ്ഠനുമെന്നോടു ചൊല്ലിനാൻ
8
Keep
'ഞാനിതിൽ പുക്കിവൻ തന്നെയൊടുക്കുവൻ
നൂനം വിലദ്വാരി നിൽക്ക നീ നിർഭയം.
9
Keep
ക്ഷീരം വരികിലസുരൻ മരിച്ചീടും
ചോര വരികിലടച്ചു പോയ് വാഴ്ക നീ.'
10
Keep
ഇത്ഥം പറഞ്ഞതിൽ പുക്കിതു ബാലിയും
തത്ര വിലദ്വാരി നിന്നേനടിയനും.
11
Keep
പോയിതു കാലമൊരുമാസമെന്നിട്ടു-
മാഗതനായതുമില്ല കപീശ്വരൻ.
12
Keep
വന്നിതു ചോര വിലമുഖം തന്നിൽനി-
ന്നെന്നുള്ളിൽനിന്നു വന്നു പരിതാപവും.
13
Keep
അഗ്രജൻതന്നെ മായാവി മഹാസുരൻ
നിഗ്രഹിച്ചാനെന്നുറച്ചു ഞാനും തദാ
14
Keep
ദുഃഖമുൾക്കൊണ്ടു കിഷ്കിന്ധപുക്കീടിനേൻ;
മർക്കടവീരരും ദുഃഖിച്ചതു കാലം
15
Keep
വാനരാധീശ്വരനായഭിഷേകവും
വാനരേന്ദ്രന്മാരെനിക്കു ചെയ്തീടിനാർ
16
Keep
ചെന്നിതു കാലം കുറഞ്ഞൊന്നു പിന്നെയും
വന്നിതു ബാലി മഹാബലവാൻ തദാ.
17
Keep
കല്ലിട്ടു ഞാൻ വിലദ്വാരമടച്ചതു
കൊല്ലുവാനെന്നോർത്തു കോപിച്ചു ബാലിയും
18
Keep
കൊല്ലുവാനെന്നോടടുത്തു, ഭയേന ഞാ-
നെല്ലാടവും പാഞ്ഞിരിക്കരുതാഞ്ഞെങ്ങും
19
Keep
നീളേ നടന്നുഴന്നീടും ദശാന്തരേ
ബാലി വരികയില്ലത്ര ശാപത്തിനാൽ
20
Keep
ഋശ്യമൂകാചലേ വന്നിരുന്നീടിനേൻ
വിശ്വാസമോടു ഞാൻ വിശ്വനാഥാ വിഭോ!
21
Keep
മൂഢനാം ബാലി പരിഗ്രഹിച്ചീടിനാ-
നൂഢരാഗം മമ വല്ലഭ തന്നെയും.
22
Keep
നാടും നഗരവും പത്നിയുമെന്നുടെ
വീടും പിരിഞ്ഞു ദുഃഖിച്ചിരിക്കുന്നു ഞാൻ.
23
Keep
ത്വൽപാദപങ്കേരുഹസ്പർശകാരണാ-
ലിപ്പോളതീവ സുഖവുമുണ്ടായ് വന്നു."
24
Keep
മിത്രാത്മജോക്തികൾ കേട്ടോരനന്തരം
മിത്രദുഃഖേന സന്തപ്തനാം രാഘവൻ
25
Keep
ചിത്തകാരുണ്യം കലർന്നു ചൊന്നാൻ, "തവ
ശത്രുവിനെക്കൊന്നു പത്നിയും രാജ്യവും
26
Keep
വിത്തവുമെല്ലാമടക്കിത്തരുവൻ ഞാൻ;
സത്യമിതു രാമഭാഷിതം കേവലം."
27
Keep
മാനവേന്ദ്രോക്തികൾ കേട്ടു തെളിഞ്ഞൊരു
ഭാനുതനയനുമിങ്ങനെ ചൊല്ലിനാൻ
28
Keep
"സ്വർല്ലോകനാഥജനാകിയ ബാലിയെ-
ക്കൊല്ലുവാനേറ്റം പണിയുണ്ടു നിർണ്ണയം.
29
Keep
ഇല്ലവനോളം ബലം മറ്റൊരുവനും;
ചൊല്ലുവൻ ബാലിതൻ ബാഹുപരാക്രമം.
30
Keep
ദുന്ദുഭിയാകും മഹാസുരൻ വന്നു കി-
ഷ്കിന്ധാപുരദ്വാരി മാഹിഷവേഷമായ്
31
Keep
യുദ്ധത്തിനായ് വിളിച്ചോരു നേരത്തതി-
ക്രുദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടൻ
32
Keep
ശൃംഗം പിടിച്ചു പതിപ്പിച്ചു ഭൂമിയിൽ
ഭംഗംവരുത്തിച്ചവിട്ടിപ്പറിച്ചുടൻ
33
Keep
ഉത്തമാംഗത്തെച്ചുഴറ്റിയെറിഞ്ഞിതു
രക്തവും വീണു മതംഗാശ്രമസ്ഥലേ.
34
Keep
'ആശ്രമദോഷം വരുത്തിയ ബാലി പോ-
ന്നൃശ്യമൂകാചലത്തിങ്കൽ വരുന്നാകിൽ
35
Keep
ബാലിയുടെ തല പൊട്ടിത്തെറിച്ചുടൻ
കാലപുരി പൂക മദ്വാക്യഗൗരവാൽ.'
36
Keep
എന്നു ശപിച്ചതു കേട്ടു കപീന്ദ്രനു-
മന്നുതുടങ്ങിയിവിടെ വരുവീല.
37
Keep
ഞാനുമതുകൊണ്ടിവിടെ വസിക്കുന്നു
മാനസേ ഭീതികൂടാതെ നിരന്തരം.
38
Keep
ദുന്ദുഭിതന്റെ തലയിതു കാൺകൊരു
മന്ദരം പോലെ കിടക്കുന്നതു ഭവാൻ.
39
Keep
ഇന്നിതെടുത്തെറിഞ്ഞീടുന്ന ശക്തനു
കൊന്നുകൂടും കപിവീരനെ നിർണ്ണയം."
40
Keep
എന്നതു കേട്ടു ചിരിച്ചു രഘൂത്തമൻ
തന്നുടെ തൃക്കാൽപെരുവിരൽ കൊണ്ടതു
41
Keep
തന്നെയെടുത്തു മേൽപോട്ടെറിഞ്ഞീടിനാൻ.
ചെന്നു വീണു ദശയോജനപര്യന്തം.
42
Keep
എന്നതു കണ്ടു തെളിഞ്ഞു സുഗ്രീവനും
തന്നുടെ മന്ത്രികളും വിസ്മയപ്പെട്ടു
43
Keep
നന്നുനന്നെന്നു പുകഴ്ന്നു പുകഴ്ന്നവർ
നന്നായ് തൊഴുതു തൊഴുതു നിന്നീടിനാർ.
44
Keep
പിന്നെയുമർക്കാത്മജൻ പറഞ്ഞീടിനാൻ
"മന്നവ! സപ്തസാലങ്ങളിവയല്ലോ.
45
Keep
ബാലിക്കു മൽപിടിച്ചീടുവാനായുള്ള
സാലങ്ങളേഴുമിവയെന്നറിഞ്ഞാലും.
46
Keep
വൃത്രാരിപുത്രൻ പിടിച്ചിളക്കുന്നേരം
പത്രങ്ങളെല്ലാം കൊഴിഞ്ഞുപോമേഴിനും.
47
Keep
വട്ടത്തിൽ നിൽക്കുമിവേറ്റെയൊരമ്പെയ്തു
പൊട്ടിക്കിൽ ബാലിയെക്കൊല്ലായ് വരും ദൃഢം."
48
Keep
സൂര്യാത്മജോക്തികളീദൃശം കേട്ടൊരു
സൂര്യാന്വയോൽഭൂതനാകിയ രാമനും
49
Keep
ചാപം കുഴിയെക്കുലച്ചൊരു സായകം
ശോഭയോടെ തൊടുത്തെയ്തരുളീടിനാൻ.
50
Keep
സാലങ്ങളേഴും പിളർന്നു പുറപ്പെട്ടു
ശൈലവും ഭൂമിയും ഭേദിച്ചു പിന്നെയും
51
Keep
ബാണം ജ്വലിച്ചു തിരിഞ്ഞുവന്നാശു തൻ-
തൂണീരമമ്പോടു പുക്കോരനന്തരം
52
Keep
വിസ്മിതനായോരു ഭാനുതനയനും
സസ്മിതം കൂപ്പിത്തൊഴുതു ചൊല്ലീടിനാൻ
53
Keep
"സാക്ഷാൽ ജഗന്നാഥനാം പരമാത്മാവു
സാക്ഷിഭൂതൻ നിന്തിരുവടി നിർണ്ണയം.
54
Keep
പണ്ടു ഞാൻ ചെയ്തോരു പുണ്യഫലോദയം-
കൊണ്ടു കാണ്മാനുമെനിക്കു യോഗം വന്നു.
55
Keep
ജന്മമരണനിവൃത്തി വരുത്തുവാൻ
നിർമ്മലന്മാർ ഭജിക്കുന്നു ഭവൽപദം.
56
Keep
മോക്ഷദനായ ഭവാനെ ലഭിക്കയാൽ
മോക്ഷമൊഴിഞ്ഞപേക്ഷിക്കുന്നതില്ല ഞാൻ.
57
Keep
പുത്രദാരാർത്ഥരാജ്യാദി സമസ്തവും
വ്യർത്ഥമത്രേ തവ മായാവിരചിതം.
58
Keep
ആകയാൽ മേ മഹാദേവ! ദേവേശ! മ-
റ്റാകാംക്ഷയില്ല ലോകേശ! പ്രസീദ മേ.
59
Keep
വ്യാപ്തമാനന്ദാനുഭൂതികരം പരം
പ്രാപ്തോഹമാഹന്ത ഭാഗ്യഫലോദയാൽ,
60
Keep
മണ്ണിനായൂഴി കുഴിച്ചനേരം നിധി-
തന്നെ ലഭിച്ചതുപോലെ രഘൂപതേ!
61
Keep
ധർമ്മദാനവ്രതതീർത്ഥതപഃക്രതു
കർമ്മപൂർത്തേഷ്ടാദികൾ കൊണ്ടൊരുത്തനും
62
Keep
വന്നുകൂടാ ബഹു സംസാരനാശനം
നിർണ്ണയം ത്വൽപാദഭക്തികൊണ്ടെന്നിയേ.
63
Keep
ത്വൽപാദപത്മാവലോകനം കേവല-
മിപ്പോളകപ്പെട്ടതും ത്വൽകൃപാബലം.
64
Keep
യാതൊരുത്തന്നു ചിത്തം നിന്തിരുവടി-
പാദാംബുജത്തിലിളകാതുറയ്ക്കുന്നു
65
Keep
കാൽക്ഷണംപോലുമെന്നാകിലവൻ തനി-
ക്കൊക്കെ നീങ്ങീടുമജ്ഞാനമനർത്ഥദം.
66
Keep
ചിത്തം ഭവാങ്കലുറയ്ക്കായ്കിലുമതി-
ഭക്തിയോടെ രാമരാമേതി സാദരം
67
Keep
ചൊല്ലുന്നവന്നു ദുരിതങ്ങൾ വേരറ്റു
നല്ലനായേറ്റം വിശുദ്ധനാം നിർണ്ണയം.
68
Keep
മദ്യപനെങ്കിലും ബ്രഹ്മഘ്നനെങ്കിലും
സദ്യോ വിമുക്തനാം നാമജപത്തിനാൽ.
69
Keep
ശത്രുജയത്തിലും ദാരസുഖത്തിലും
ചിത്തേയൊരാഗ്രഹമില്ലെനിക്കേതുമേ.
70
Keep
ഭക്തിയൊഴിഞ്ഞു മറ്റൊന്നുമേ വേണ്ടീല
മുക്തി വരുവാൻ മുകുന്ദ! ദയാനിധേ!
71
Keep
ത്വൽപാദഭക്തിമാർഗ്ഗോപദേശം കൊണ്ടു
മൽപാപമുൽപാടയ ത്രിലോകീപതേ!
72
Keep
ശത്രുമദ്ധ്യസ്ഥമിത്രാദിഭേദഭ്രമം
ചിത്തത്തിൽ നഷ്ടമായ് വന്നിതു ഭൂപതേ!
73
Keep
ത്വൽപാദപത്മാവലോകനം കൊണ്ടെനി-
ക്കുൽപന്നമായിതു കേവലജ്ഞാനവും.
74
Keep
പുത്രദാരാദി സംബന്ധമെല്ലാം തവ-
ശക്തിയാം മായാപ്രഭാവം ജഗൽപതേ!
75
Keep
ത്വൽപാദപങ്കജത്തിങ്കലുറയ്ക്കേണ-
മെപ്പോഴുമുൾക്കാമ്പെനിക്കു രമാപതേ!
76
Keep
ത്വന്നാമസങ്കീർത്തനപ്രിയയാകേണ-
മെന്നുടെ ജിഹ്വാ സദാ നാണമെന്നിയേ.
77
Keep
ത്വച്ചരണാംഭോരുഹങ്ങളിലെപ്പൊഴു-
മർച്ചനം ചെയ്യായ് വരിക കരങ്ങളാൽ.
78
Keep
നിന്നുടെ ചാരുരൂപങ്ങൾ കാണായ് വരി-
കെന്നുടെ കണ്ണുകൾകൊണ്ടു നിരന്തരം.
79
Keep
കർണ്ണങ്ങൾകൊണ്ടു കേൾക്കായ് വരേണം സദാ
നിന്നുടെ ചാരുചരിതം ധരാപതേ!
80
Keep
മച്ചരണദ്വയം സഞ്ചരിച്ചീടണ-
മച്യുതക്ഷേത്രങ്ങൾ തോറും രഘുപതേ!
81
Keep
ത്വൽപാദപാംസുതീർത്ഥങ്ങളേൽക്കാകേണ-
മെപ്പോഴുമംഗങ്ങൾകൊണ്ടു ജഗൽപതേ!
82
Keep
ഭക്ത്യാനമസ്കരിക്കായ് വരേണം മുഹു-
രുത്തമാഗം കൊണ്ടു നിത്യം ഭവൽപദം.
83
Keep
ഇത്ഥം പുകഴ്ന്ന സുഗ്രീവനെ രാഘവൻ
ചിത്തം കുളിർത്തു പിടിച്ചു പുൽകീടിനാൻ.
84
Keep
അംഗസംഗംകൊണ്ടു കല്മഷം വേരറ്റ
മംഗലാത്മാവായ സുഗ്രീവനെത്തദാ
85
Keep
മായയാ തത്ര മോഹിപ്പിച്ചിതന്നേരം
കാര്യസിദ്ധിയ്ക്കു കരുണാജലനിധി.
Previous
←
സുഗ്രീവസഖ്യം
Next
ബാലിസുഗ്രീവയുദ്ധം
→