Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · താരോപദേശം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Kiṣkindhā Kāṇḍa
Kiṣkindhā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
"എന്തിനു ശോകം വൃഥാ തവ കേൾക്ക നീ
ബന്ധമില്ലേതുമിതിന്നു മനോഹരേ!
2
Keep
നിന്നുടെ ഭർത്താവു ദേഹമോ ജീവനോ
ധന്യേ! പരമാർത്ഥമെന്നോടു ചൊല്ലു നീ.
3
Keep
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വങ്മാംസരക്താസ്ഥികൊണ്ടെടോ
4
Keep
നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമോർക്ക നീ
നിശ്ചയമാത്മാവു ജീവൻ നിരാമയൻ.
5
Keep
ഇല്ല ജനനം മരണവുമില്ല കേ-
ളല്ലലുണ്ടാകായ്കതു നിനച്ചേതുമേ
6
Keep
നിൽക്കയുമില്ല നടക്കയുമില്ല കേൾ
ദുഃഖവിഷയവുമല്ലതു കേവലം
7
Keep
സ്ത്രീപുരുഷക്ലീബഭേദങ്ങളുമില്ല
താപശീതാദിയുമില്ലെന്നറിക നീ.
8
Keep
സർവഗൻ ജീവനേകൻ പരനദ്വയ-
നവ്യയനാകാശതുല്യനലേപകൻ
9
Keep
ശുദ്ധമായ് നിത്യമായ് ജ്ഞാനാത്മകമായ
തത്വമോർത്തെന്തു ദുഃഖത്തിനു കാരണം?"
10
Keep
രാമവാക്യാമൃതം കേട്ടോരു താരയും
രാമനോടാശു ചോദിച്ചിതു പിന്നെയും:
11
Keep
"നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമായതും
സച്ചിദാത്മാ നിത്യനായതു ജീവനും
12
Keep
ദുഃഖസുഖാദിസംബന്ധമാർക്കെന്നുള്ള-
തൊക്കെയരുൾചെയ്കവേണം ദയാനിധേ!"
13
Keep
എന്നതു കേട്ടരുൾചെയ്തു രഘുവരൻ:
"ധന്യേ രഹസ്യമായുള്ളതു കേൾക്ക നീ.
14
Keep
യാതൊരളവു ദേഹേന്ദ്രിയാഹങ്കാര-
ഭേദഭാവേന സംബന്ധമുണ്ടായ്വരും
15
Keep
അത്രനാളേക്കുമാത്മാവിനു സംസാര-
മെത്തുമവിവേകകാരണാൽ നിർണ്ണയം.
16
Keep
ഓർക്കിൽ മിത്ഥ്യാഭൂതമായ സംസാരവും
പാർക്ക താനേ വിനിവർത്തിക്കയില്ലെടോ!
17
Keep
നാനാവിഷയങ്ങളെദ്ധ്യായമാനനാം
മാനവനെങ്ങനെയെന്നതും കേൾക്ക നീ.
18
Keep
മിത്ഥ്യാഗമം നിജ സ്വപ്നേ യഥാ തഥാ
സത്യമായുള്ളതു കേട്ടാലുമെങ്കിലോ
19
Keep
നൂനമനാദ്യവിദ്യാബന്ധഹേതുനാ
താനാമഹംകൃതിക്കാശു തൽക്കാര്യമായ്
20
Keep
സംസാരമുണ്ടാമപാർത്ഥകമായതും
21
Keep
മാനസം സംസാരകാരണമായതും
മാനസത്തിന്നു ബന്ധം ഭവിക്കുന്നതും
22
Keep
ആത്മമനസ്സമാനത്വം ഭവിക്കയാ-
ലാത്മനസ്തൽകൃതബന്ധം ഭവിക്കുന്നു
23
Keep
രക്താദിസാന്നിദ്ധ്യമുണ്ടാകകാരണം
ശുദ്ധസ്ഫടികവും തദ്വർണ്ണമായ്വരും
24
Keep
വസ്തുതയാ പാർക്കിലില്ല തദ്രഞ്ജനാ
ചിത്തേ നിരൂപിച്ചു കാൺക നീ! സൂക്ഷ്മമായ്.
25
Keep
ബുദ്ധീന്ദ്രിയാദി സാമീപ്യമുണ്ടാകയാ-
ലെത്തുമാത്മാവിനു സംസാരവും ബലാൽ
26
Keep
ആത്മസ്വലിംഗമായോരു മനസ്സിനെ
താൽപര്യമോടു പരിഗ്രഹിച്ചിട്ടല്ലോ
27
Keep
തത്സ്വഭാവങ്ങളായുള്ള കാമങ്ങളെ-
സ്സത്വാദികളാം ഗുണങ്ങളാൽ ബദ്ധനായ്
28
Keep
സേവിക്കയാലവശത്വം കലർന്നതു
ഭാവിക്കകൊണ്ടു സംസാരേ വലയുന്നു
29
Keep
ആദൗ മനോഗുണാൻ സൃഷ്ട്വാ തതസ്തദാ
വേദം വിധിക്കും ബഹുവിധകർമ്മങ്ങൾ
30
Keep
ശുക്ലരക്താസിതഭേദഗതികളായ്-
മിക്കതും തത്സമാനപ്രഭാവങ്ങളായ്
31
Keep
ഇങ്ങനെ കർമ്മവശേന ജീവൻ ബലാ-
ലെങ്ങുമാഭൂതപ്ലവം ഭ്രമിച്ചീടുന്നു.
32
Keep
പിന്നെസ്സമസ്തസംഹാരകാലേ ജീവ-
നന്നുമനാദ്യവിദ്യാവശം പ്രാപിച്ചു
33
Keep
തിഷ്ഠത്യഭിനിവേശത്താൽ പുനരഥ
സൃഷ്ടികാലേ പൂർവവാസനയാ സമം
34
Keep
ജായതേ ഭൂയോ ഘടീയന്ത്രവൽസദാ
മായാബലത്താലതാർക്കൊഴിക്കാമെടോ
35
Keep
യാതൊരിക്കൽ നിജപുണ്യവിശേഷേണ
ചേതസി സത്സംഗതി ലഭിച്ചീടുന്നു,
36
Keep
മത്ഭക്തനായ ശാന്താത്മാവിനു പുന-
രപ്പോളവൻ മതി മദ്വിഷയാ ദൃഢം.
37
Keep
ശ്രദ്ധയുമുണ്ടാം കഥാശ്രവണേ മമ
ശുദ്ധസ്വരൂപവിജ്ഞാനവും ജായതേ
38
Keep
സൽഗുരുനാഥ പ്രസാദേന മാനസേ
മുഖ്യവാക്യാർത്ഥവിജ്ഞാനമുണ്ടായ് വരും
39
Keep
ദേഹേന്ദ്രിയ മനഃപ്രാണാദികളിൽ നി-
ന്നാഹന്ത! വേറൊന്നു നൂനമാത്മാവിതു
40
Keep
സത്യമാനന്ദമേകം പരമദ്വയം
നിത്യം നിരുപമം നിഷ്കളം നിർഗ്ഗുണം
41
Keep
ഇത്ഥമറിയുമ്പോൾ മുക്തനാമപ്പൊഴേ
സത്യം മയോദിതം സത്യം മയോദിതം
42
Keep
യാതൊരുത്തൻ വിചാരിക്കുന്നതിങ്ങനെ
ചേതസി സംസാരദുഃഖമവനില്ല.
43
Keep
നീയും മയാ പ്രോക്തമോർത്തു വിശുദ്ധയായ്
മായാവിമോഹം കളക മനോഹരേ!
44
Keep
കർമ്മബന്ധത്തിങ്കൽ നിന്നുടൻ വേർപെട്ടു
നിർമ്മലബ്രഹ്മണിതന്നെ ലയിക്ക നീ
45
Keep
ചിത്തേ നിനക്കു കഴിഞ്ഞ ജന്മത്തിങ്ക
ലെത്രയും ഭക്തിയുണ്ടെങ്കലതുകൊണ്ടു
46
Keep
രൂപവുമേവം നിനക്കു കാട്ടിത്തന്നു
താപമിനിക്കളഞ്ഞാലുമശേഷം നീ
47
Keep
മദ്രൂപമീദൃശ്യം ധ്യാനിച്ചുകൊൾകയും
മദ്വചനത്തെ വിചാരിച്ചു കൊൾകയും
48
Keep
ചെയ്താൽ നിനക്കു മോക്ഷം വരും നിർണ്ണയം
കൈതവമല്ല പറഞ്ഞതു കേവലം"
49
Keep
ശ്രീരാമവാക്യമാനന്ദേന കേട്ടോരു
താരയും വിസ്മയം പൂണ്ടു വണങ്ങിനാൾ
50
Keep
മോഹമകന്നു തെളിഞ്ഞിതു ചിത്തവും
ദേഹാഭിമാനജദുഃഖവും പോക്കിനാൾ
51
Keep
ആത്മാനുഭൂതികൊണ്ടാശു സന്തുഷ്ടയാ-
യാത്മബോധേന ജീവന്മുക്തയായിനാൾ
52
Keep
മോക്ഷപ്രദനായ രാഘവൻ തന്നോടു
കാൽക്ഷണം സംഗമമാത്രേണ താരയും
53
Keep
ഭക്തി മുഴുത്തിട്ടനാദിബന്ധം തീർന്നു
മുക്തയായാളൊരു നാരിയെന്നാകിലും
54
Keep
വ്യഗ്രമെല്ലാമകലെപ്പോയ് തെളിഞ്ഞിതു
സുഗ്രീവനുമിവ കേട്ടോരനന്തരം
55
Keep
അജ്ഞാനമെല്ലാമകന്നു സൗഖ്യം പൂണ്ടു
വിജ്ഞാനമോടതിസ്വസ്ഥനായാൻ തുലോം.
Previous
←
ബാലിവധം
Next
സുഗ്രീവരാജ്യാഭിഷേകം
→