Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · സുഗ്രീവരാജ്യാഭിഷേകം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Kiṣkindhā Kāṇḍa
Kiṣkindhā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
സുഗ്രീവനോടരുൾചെയ്താനനന്തര-
"മഗ്രജപുത്രനാമംഗദൻ തന്നെയും
2
Keep
മുന്നിട്ടു സംസ്കാരമാദികർമ്മങ്ങളെ-
പ്പുണ്യാഹപര്യന്തമാഹന്ത ചെയ്ക നീ"
3
Keep
രാമാജ്ഞയാ തെളിഞ്ഞാശു സുഗ്രീവനു-
മാമോദപൂർവമൊരുക്കിത്തുടങ്ങിനാൻ.
4
Keep
സൗമ്യയായുള്ളോരു താരയും പുത്രനും
ബ്രാഹ്മണരുമമാത്യപ്രധാനന്മാരും
5
Keep
പൗരജനങ്ങളുമായ് നൃപേന്ദ്രോചിതം
ഭേരീമൃദംഗാദിവാദ്യഘോഷത്തൊടും
6
Keep
ശാസ്ത്രോക്തമാർഗ്ഗേണ കർമ്മം കഴിച്ചഥ
സ്നാത്വാ ജഗാമ രഘൂത്തമസന്നിധൗ
7
Keep
മന്ത്രികളോടും പ്രണമ്യ പാദാംബുജ-
മന്തർമ്മുദാ പറഞ്ഞാൻ കപിപുംഗവൻ:
8
Keep
"രാജ്യത്തെ രക്ഷിച്ചുകൊൾക വേണമിനി
പൂജ്യനാകും നിന്തിരുവടി സാദരം.
9
Keep
ദാസനായുള്ളോരടിയനിനിത്തവ-
ശാസനയും പരിപാലിച്ചു സന്തതം
10
Keep
ദേവദേവേശ! തേ പാദപത്മദ്വയം
സേവിച്ചുകൊള്ളുവാൻ ലക്ഷമണനെപ്പോലെ"
11
Keep
സുഗ്രീവവാക്കുകളിത്തരം കേട്ടുട-
നഗ്രേ ചിരിച്ചരുൾ ചെയ്തു രഘൂത്തമൻ:
12
Keep
"നീതന്നെ ഞാനതിനില്ലൊരു സംശയം
പ്രീതനായ് പോയാലുമാശു മമാജ്ഞയാ
13
Keep
രാജ്യാധിപത്യം നിനക്കു തന്നേനിനി-
പ്പൂജ്യനായ് ചെന്നഭിഷേകം കഴിക്ക നീ
14
Keep
നൂനമൊരു നഗരം പൂകയുമില്ല
ഞാനോ പതിന്നാലു സംവത്സരത്തോളം.
15
Keep
സൗമിത്രി ചെയ്യുമഭിഷേകമാദരാൽ
സാമർത്ഥ്യമുള്ള കുമാരനെപ്പിന്നെ നീ
16
Keep
യൗവരാജ്യാർത്ഥമഭിഷേചയ പ്രഭോ!
സർവമധീനം നിനക്കു രാജ്യം സഖേ!
17
Keep
ബാലിയെപ്പോലെ പരിപാലനം ചെയ്തു
ബാലനേയും പരിപാലിച്ചുകൊൾക നീ
18
Keep
അദ്രിശിഖരേ വസിക്കുന്നതുണ്ടു ഞാ-
നദ്യപ്രഭൃതി ചാതുർമ്മാസ്യമാകുലാൽ
19
Keep
പിന്നെ വരിഷം കഴിഞ്ഞാലനന്തര-
മന്വേഷണാർത്ഥം പ്രയത്നങ്ങൾ ചെയ്ക നീ
20
Keep
തന്വംഗിതാനിരിപ്പേടമറിഞ്ഞു വ-
ന്നെന്നോടു ചൊൽകയും വേണം മമ സഖേ!
21
Keep
അത്രനാളും പുരത്തിങ്കൽ വസിക്ക നീ
നിത്യസുഖത്തൊടും ദാരാത്മജൈസ്സമം
22
Keep
രാഘവൻതന്നോടനുജ്ഞയും കൈക്കൊണ്ടു
വേഗേന സൗമിത്രിയോടു സുഗ്രീവനും
23
Keep
ചെന്നു പുരിപുക്കഭിഷേകവും ചെയ്തു
വന്നിതു രാമാന്തികേ സുമിത്രാത്മജൻ
24
Keep
സോദരനോടും പ്രവർഷണാഖ്യേ ഗിരൗ
സാദരം ചെന്നു കരേറി രഘൂത്തമൻ.
25
Keep
ഉന്നതമൂർദ്ധ്വശിഖരം പ്രവേശിച്ചു
നിന്നനേരമൊരു ഗഹ്വരം കാണായി.
26
Keep
സ്ഫാടികദീപ്തി കലർന്നു വിളങ്ങിന
ഹാടകദേശം മണിപ്രവരോജ്ജ്വലം
27
Keep
വാതവരിഷഹിമാതപവാരണം
പാദപവൃന്ദഫലമൂലസഞ്ചിതം
28
Keep
തത്രൈവ വാസായ രോചയാമാസ സൗ-
മിത്രിണാ ശ്രീരാമഭദ്രൻ മനോഹരൻ
29
Keep
സിദ്ധയോഗീന്ദ്രാദി ഭക്തജനം തദാ
മർത്ത്യവേഷം പൂണ്ട നാരായണൻ തന്നെ
30
Keep
പക്ഷിമൃഗാദിരൂപം ധരിച്ചന്വഹം.
പക്ഷിദ്ധ്വജനെബ്ഭജിച്ചു തുടങ്ങിനാർ.
31
Keep
സ്ഥാവരജംഗമജാതികളേവരും
ദേവനെക്കണ്ടു സുഖിച്ചു മരുവിനാർ.
32
Keep
രാഘവൻ തത്ര സമാധിവിരതനാ-
യേകാന്തദേശേ മരുവും ദശാന്തരേ
33
Keep
ഏകദാ വന്ദിച്ചു സൗമിത്രി സസ്പൃഹം
രാഘവനോടു ചോദിച്ചരുളീടിനാൻ:
34
Keep
"കേൾക്കയിലാഗ്രഹം പാരം ക്രിയാമാർഗ്ഗ-
മാഖ്യാഹി മോക്ഷപ്രദം ത്രിലോകീപതേ!
35
Keep
വർണ്ണാശ്രമികൾക്കു മോക്ഷദം പോലതു
വർണ്ണിച്ചരുൾ ചെയ്കവേണം ദയാനിധേ!
36
Keep
നാരദവ്യാസവിരിഞ്ചാദികൾ സദാ
നാരായണപൂജ കൊണ്ടു സാധിക്കുന്നു
37
Keep
നിത്യം പുരുഷാർത്ഥമെന്നു യോഗീന്ദ്രന്മാർ
ഭക്ത്യാ പറയുന്നിതെന്നു കേൾപ്പുണ്ടു ഞാൻ.
38
Keep
ഭക്തനായ് ദാസനായുള്ളോരടിയനു
മുക്തിപ്രദമുപദേശിച്ചരുളണം
39
Keep
ലോകൈകനാഥ! ഭവാനരുൾ ചെയ്കിലോ
ലോകോപകാരകമാകയുമുണ്ടല്ലോ.
40
Keep
ലക്ഷ്മണനേവമുണർത്തിച്ച നേരത്തു
തൽക്ഷണേ ശ്രീരാമദേവനരുൾ ചെയ്തു:
Previous
←
താരോപദേശം
Next
ക്രിയാമാർഗ്ഗോപദേശം
→