Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഹനൂമൽസുഗ്രീവസംവാദം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Kiṣkindhā Kāṇḍa
Kiṣkindhā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ഇങ്ങനെ വാഴുന്ന കാലമൊരുദിന-
മങ്ങു കിഷ്കിന്ധാപുരത്തിങ്കൽ വാഴുന്ന
2
Keep
സുഗ്രീവനോടു പറഞ്ഞു പവനജ-
നഗ്രേ വണങ്ങിനിന്നേകാന്തമാം വണ്ണം:
3
Keep
"കേൾക്ക കപീന്ദ്ര! നിനക്കു ഹിതങ്ങളാം
വാക്കുകൾ ഞാൻ പറയുന്നവ സാദരം.
4
Keep
നിന്നുടെ കാര്യം വരുത്തി രഘൂത്തമൻ
മുന്നമേ സത്യവ്രതൻ പുരുഷോത്തമൻ.
5
Keep
പിന്നെ നീയോ നിരൂപിച്ചീലതേതുമെ-
ന്നെന്നുടെ മാനസേ തോന്നുന്നിതിന്നഹോ.
6
Keep
ബാലി മഹാബലവാൻ കപിപുംഗവൻ
ത്രൈലോക്യസമ്മതൻ ദേവരാജാത്മജൻ
7
Keep
നിന്നുടെ മൂലം മരിച്ചു ബലാ,ലവൻ
മുന്നമേ കാര്യം വരുത്തിക്കൊടുത്തിതു
8
Keep
രാജ്യാഭിഷേകവും ചെയ്തു മഹാജന-
പൂജ്യനായ് താരയുമായിരുന്നീടു നീ.
9
Keep
എത്രനാളുണ്ടിരിപ്പിങ്ങനെയെന്നതും
ചിത്തത്തിലുണ്ടു തോന്നുന്നു ധരിക്ക നീ.
10
Keep
അദ്യ വാ ശ്വോ വാ പരശ്വോഥ വാ തവ
മൃത്യു ഭവിക്കുമതിനില്ല സംശയം
11
Keep
പ്രത്യുപകാരം മറക്കുന്ന പുരുഷൻ
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
12
Keep
പർവതാഗ്രേ നിജ സോദരൻ തന്നോടു-
മൂർവീശ്വരൻ പരിതാപേന വാഴുന്നു
13
Keep
നിന്നെയും പാർത്തു, പറഞ്ഞ സമയവും
വന്നതും നീയോ ധരിച്ചതില്ലേതുമേ.
14
Keep
വാനരഭാവേന മാനിനീസക്തനായ്
പാനവും ചെയ്തു മതിമറന്നന്വഹം
15
Keep
രാപ്പകലുമറിയാതേ വസിക്കുന്ന
കോപ്പുകളെത്രയും നന്നുനന്നിങ്ങനെ.
16
Keep
അഗ്രജനായ ശക്രാത്മജനെപ്പോലെ
നിഗ്രഹിച്ചീടും ഭവാനെയും നിർണ്ണയം."
17
Keep
അഞ്ജനാനന്ദൻ തന്നുടെ വാക്കു കേ-
ട്ടഞ്ജസാ ഭീതനായോരു സുഗ്രീവനും
18
Keep
ഉത്തരമായവൻ തന്നോടു ചൊല്ലിനാൻ:
"സത്യമത്രേ നീ പറഞ്ഞതു നിർണ്ണയം.
19
Keep
ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ
പൃത്ഥീശനാപത്തുമെത്തുകയില്ലല്ലോ.
20
Keep
സത്വരമെന്നുടെയാജ്ഞയോടും ഭവാൻ
പത്തുദിക്കിങ്കലേക്കുമയച്ചീടണം,
21
Keep
സപ്തദ്വീപസ്ഥിതന്മാരായ വാനര-
സത്തമന്മാരെ വരുത്തുവാനായ് ദ്രുതം
22
Keep
നേരെ പതിനായിരം കപിവീരരെ-
പ്പാരാതയയ്ക്ക സന്ദേശപത്രത്തൊടും
23
Keep
പക്ഷത്തിനുള്ളിൽ വരേണം കപികുലം
പക്ഷം കഴിഞ്ഞു വരുന്നതെന്നാകിലോ
24
Keep
വധ്യനവനതിനില്ലൊരു സംശയം
സത്യം പറഞ്ഞാലിളക്കമില്ലേതുമേ."
25
Keep
അഞ്ജനാപുത്രനോടിത്ഥം നിയോഗിച്ചു
മഞ്ജുളമന്ദിരം പുക്കിരുന്നീടിനാൻ
26
Keep
ഭർത്തൃനിയോഗം പുരസ്കൃത്യ മാരുത-
പുത്രനും വാനരസത്തമന്മാരെയും
27
Keep
പത്തു ദിക്കിന്നുമയച്ചാനഭിമത-
ദത്തപൂർവം, കപീന്ദ്രന്മാരുമന്നേരം
28
Keep
വായുവേഗപ്രചാരേണ കപികുല-
നായകന്മാരെ വരുത്തുവാനായ് മുദാ
29
Keep
പോയിതു ദാനമാനാദി തൃപ്താത്മനാ
മായാമാനുഷ്യകാര്യാർത്ഥമതിദ്രുതം.
Previous
←
ക്രിയാമാർഗ്ഗോപദേശം
Next
ശ്രീരാമന്റെ വിരഹതാപം
→