Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ക്രിയാമാർഗ്ഗോപദേശം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Kiṣkindhā Kāṇḍa
Kiṣkindhā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
"കേൾക്ക നീയെങ്കിൽ മൽപൂജാവിധാനത്തി-
നോർക്കിലവസാനമില്ലെന്നറിക നീ.
2
Keep
എങ്കിലും ചൊല്ലുവാനൊട്ടു സംക്ഷേപിച്ചു
നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാൽ.
3
Keep
തന്നുടെ തന്നുടെ ഗൃഹ്യോക്തമാർഗ്ഗേണ
മന്നിടത്തിങ്കൽ ദ്വിജത്വമുണ്ടായ് വന്നാൽ
4
Keep
ആചാര്യനോടു മന്ത്രം കേട്ടു സാദര-
മാചാര്യപൂർവമാരാധിക്ക മാമെടോ.
5
Keep
ഹൃൽക്കമലത്തിങ്കലാകിലുമാം പുന-
രഗ്നിഭഗവാങ്കലാകിലുമാമെടോ.
6
Keep
മുഖ്യപ്രതിമാദികളിലെന്നാകിലു-
മർക്കങ്കലാകിലുമപ്പിങ്കലാകിലും
7
Keep
സ്ഥണ്ഡിലത്തിങ്കലും നല്ല സാളഗ്രാമ-
മുണ്ടെങ്കിലോ പുനരുത്തമമെത്രയും.
8
Keep
വേദതന്ത്രോക്തങ്ങളായ മന്ത്രങ്ങൾകൊ-
ണ്ടാദരാൽ മൃല്ലേപനാദി വിധിവഴി
9
Keep
കാലേ കുളിക്ക വേണം ദേഹശുദ്ധയേ.
മൂലമറിഞ്ഞു സന്ധ്യാവന്ദനമാദിയാം
10
Keep
നിത്യകർമ്മം ചെയ്തുപിന്നെ സ്വകർമ്മണാ.
ശുദ്ധ്യർത്ഥമായ് ചെയ്ക സങ്കല്പമാദിയെ.
11
Keep
ആചാര്യനായതു ഞാനെന്നു കല്പിച്ചു
പൂജിക്ക ഭക്തിയോടെ ദിവസം പ്രതി
12
Keep
സ്നാപനം ചെയ്ക ശിലയാം പ്രതിമാസു
ശോഭനാർത്ഥം ചെയ്കവേണം പ്രമാർജ്ജനം
13
Keep
ഗന്ധപുഷ്പാദ്യങ്ങൾകൊണ്ടു പൂജിപ്പവൻ
ചിന്തിച്ചതൊക്കെ ലഭിക്കുമറിക നീ.
14
Keep
മുഖ്യപ്രതിമാദികളിലലംകാര-
മൊക്കെ പ്രസാദമെനിക്കെന്നറിക നീ
15
Keep
അഗ്നൗ യജിക്ക ഹവിസ്സുകൊണ്ടാദരാ-
ലർക്കനെ സ്ഥണ്ഡിലത്തിങ്കലെന്നാകിലോ
16
Keep
മുമ്പിലേ സർവപൂജാദ്രവ്യമായവ
സമ്പാദനം ചെയ്തുവേണം തുടങ്ങുവാൻ
17
Keep
ശ്രദ്ധയോടുംകൂടെ വാരിയെന്നാകിലും
ഭക്തനായുള്ളവൻ തന്നാലതിപ്രിയം
18
Keep
ഗന്ധപുഷ്പാക്ഷതഭക്ഷ്യഭോജ്യാദിക-
ളെന്തു പിന്നെപ്പറയേണമോ ഞാനെടോ?
19
Keep
വസ്ത്രാജിനകുശാദ്യങ്ങളാലാസന-
മുത്തമമായതു കല്പിച്ചുകൊള്ളണം
20
Keep
ദേവസ്യ സമ്മുഖേ ശാന്തനായ് ചെന്നിരു-
ന്നാവിർമ്മുദാ ലിപിന്യാസം കഴിക്കണം
21
Keep
ചെയ്ക തത്ത്വന്യാസവും കേശവാദ്യേന
ചെയ്ക മമ മൂർത്തിപഞ്ജരന്യാസവും
22
Keep
പിന്നെ മന്ത്രന്യാസവും ചെയ്തു സാദരം
തന്നുടെ മുമ്പിൽ വാമേ കലശം വെച്ചു
23
Keep
ദക്ഷിണഭാഗേ കുസുമാദികളെല്ലാ-
മക്ഷതഭക്ത്യൈവ സംഭരിച്ചീടണം
24
Keep
അർഗ്ഘ്യപാദ്യപ്രദാനാർത്ഥമായും മധു-
പർക്കാർത്ഥമാചമനാർത്ഥമെന്നിങ്ങനെ
25
Keep
പാത്രചതുഷ്ടയവും വച്ചുകൊള്ളണം
പേർത്തു മറ്റൊന്നും നിരൂപണം കൂടാതെ
26
Keep
മൽക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം
ഹൃൽക്കമലേ ദൃഢം ധ്യാനിച്ചുകൊള്ളണം
27
Keep
പിന്നെ സ്വദേഹമഖിലം ത്വയാ വ്യാപ്ത-
മെന്നുറയ്ക്കേണമിളക്കവും കൂടാതെ
28
Keep
ആവാഹയേൽ പ്രതിമാദിഷു മൽക്കലാം
ദേവസ്വരൂപമായ് ധ്യാനിക്ക കേവലം
29
Keep
പാദ്യവുമർഗ്ഘ്യം തഥാ മധുപർക്കമി-
ത്യാദ്യൈഃ പുനഃ സ്നാനവസ്ത്രവിഭൂഷണൈഃ
30
Keep
എത്രയുണ്ടുള്ളതുപചാരമെന്നാല-
തത്രയും കൊള്ളാമെനിക്കെന്നതേയുള്ളൂ
31
Keep
ആഗമോക്തപ്രകാരേണ നീരാജനൈ-
ർദ്ധൂപദീപൈർന്നിവേദ്യൈർബ്ബഹുവിസ്തരൈഃ
32
Keep
ശ്രദ്ധയാ നിത്യമായർച്ചിച്ചുകൊള്ളുകിൽ
ശ്രദ്ധയാ ഞാനും ഭുജിക്കുമറിക നീ.
33
Keep
ഹോമമഗസ്ത്യോക്തമാർഗ്ഗകുണ്ഡാനലേ
മൂലമന്ത്രം കൊണ്ടു ചെയ്യാ,മതെന്നിയേ
34
Keep
ഭക്ത്യാ പുരുഷസൂക്തം കൊണ്ടുമാമെടോ
ചിത്തതാരിങ്കൽ നിനയ്ക്ക കുമാര! നീ.
35
Keep
ഔപാസനാഗ്നൗ ചരുണാ ഹവിഷാഥ
സോപാധിനാ ചെയ്ക ഹോമം മഹാമതേ!
36
Keep
തപ്തജാംബൂനദപ്രഖ്യം മഹാപ്രഭം
ദീപ്താഭരണവിഭൂഷിതം കേവലം
37
Keep
മാമേവ വഹ്നിമദ്ധ്യസ്ഥിതം ധ്യാനിക്ക
ഹോമകാലേ ഹൃദി ഭക്ത്യാ ബുധോത്തമൻ
38
Keep
പാരിഷദാനാം ബലിദാനവും ചെയ്തു
ഹോമശേഷത്തെ സമാപയന്മന്ത്രവിൽ
39
Keep
ഭക്ത്യാ ജപിച്ചു മാം ധ്യാനിച്ചു മൗനിയായ്
വക്ത്രവാസം നാഗവല്ലീദലാദിയും
40
Keep
ദത്വാ മദഗ്രേ മഹൽപ്രീതിപൂർവകം
നൃത്തഗീതസ്തുതിപാഠാദിയും ചെയ്തു
41
Keep
പാദാംബുജേ നമസ്കാരവും ചെയ്തുടൻ
ചേതസി മാമുറപ്പിച്ചു വിനീതനായ്
42
Keep
മദ്ദത്തമാകും പ്രസാദത്തെയും പുന-
രുത്തമാംഗേ നിധായാനന്ദപൂർവകം
43
Keep
'രക്ഷ മാം ഘോരസംസാരാ'ദിതി മുഹു-
രുക്ത്വാ നമസ്കാരവും ചെയ്തനന്തരം
44
Keep
ഉദ്വസിപ്പിച്ചുടൻ പ്രത്യങ്മഹസ്സിങ്ക-
ലിത്ഥം ദിനമനുപൂജിക്ക മത്സഖേ!
45
Keep
ഭക്തിസംയുക്തനായുള്ള മർത്ത്യൻ മുദാ
നിത്യമേവം ക്രിയായോഗമനുഷ്ഠിക്കിൽ
46
Keep
ദേഹനാശേ മമ സാരൂപ്യവും വരു-
മൈഹികസൗഖ്യങ്ങളെന്തു ചൊല്ലേണമോ?
47
Keep
ഇത്ഥം മയോക്തം ക്രിയായോഗമുത്തമം
ഭക്ത്യാ പഠിക്കതാൻ കേൾക്കതാൻ ചെയ്കിലോ
48
Keep
നിത്യപൂജാഫലമുണ്ടവനെ"ന്നതും
ഭക്തപ്രിയനരുൾചെയ്താനതു നേരം.
49
Keep
ശേഷാംശജാതനാം ലക്ഷ്മണൻതന്നോട-
ശേഷമിദമരുൾ ചെയ്തോരനന്തരം
50
Keep
മായാമയനായ നാരായണൻ പരൻ
മായാമവലംബ്യ ദുഃഖം തുടങ്ങിനാൻ:
51
Keep
"ഹാ! ജനകാത്മജേ! സീതേ! മനോഹരേ!
ഹാ! ജനമോഹിനി! നാഥേ! മമ പ്രിയേ!"
52
Keep
ഏവമാദിപ്രലാപം ചെയ്തു നിദ്രയും
ദേവദേവന്നു വരാതെ ചമഞ്ഞിതു
53
Keep
സൗമിത്രി തന്നുടെ വാക്യാമൃതം കൊണ്ടു
സൗമുഖ്യമോടു മരുവും ചിലനേരം.
Previous
←
സുഗ്രീവരാജ്യാഭിഷേകം
Next
ഹനൂമൽസുഗ്രീവസംവാദം
→