Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · രാവണന്റെ ഇച്ഛാഭംഗം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Sundara Kāṇḍa
Sundara
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
അനുസരണമധുരരസവചനവിഭവങ്ങളാ-
ലാനന്ദരൂപിണിയോടു ചൊല്ലീടിനാൻ:
2
Keep
"ശൃണു സുമുഖി! തവ ചരണ നളിനദാസോസ്മ്യഹം
ശോഭനശീലേ! പ്രസീദ പ്രസീദ മേ
3
Keep
നിഖിലജഗദധിപമസുരേശമാലോക്യമാം
നിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാൻ
4
Keep
ത്വരിതമതികുതുകമൊടുമൊന്നു നോക്കീടു മാം
ത്വൽഗതമാനസനെന്നറികെന്നെ നീ
5
Keep
ഭവതി തവ രമണമപി ദശരഥതനൂജനെ-
പ്പാർത്താൽ ചിലർക്കു കാണാം ചിലപ്പോഴെടോ!
6
Keep
പലസമയമഖിലദിശി നന്നായ്ത്തിരകിലും
ഭാഗ്യവതാമപി കണ്ടുകിട്ടാ പരം
7
Keep
സുമുഖി! ദശരഥതനയനാൽ നിനക്കേതുമേ-
സുന്ദരി! കാര്യമില്ലെന്നു ധരിക്ക നീ
8
Keep
ഒരുപൊഴുതുമവനു പുനരൊന്നിലുമാശയി-
ല്ലോർത്താലൊരു ഗുണമില്ലവനോമലേ!
9
Keep
സുദൃഢമനവരതമുപഗൂഹനം ചെയ്കിലും
സുഭ്രൂ! സുചിരമരികേ വസിക്കിലും
10
Keep
തവ ഗുണസമുദയമലിവോടു ഭുജിക്കിലും
താൽപരിയം നിന്നിലില്ലവനേതുമേ
11
Keep
ശരണമവനൊരുവരുമൊരിക്കലുമില്ലിനി
ശക്തിവിഹീനൻ വരികയുമില്ലല്ലോ
12
Keep
കിമപി നഹി ഭവതി കരണീയം ഭവതിയാൽ
കീർത്തിഹീനൻ കൃതഘ്നൻ തുലോം നിർമ്മമൻ
13
Keep
മദരഹിതനറിയരുതു കരുതുമളവാർക്കുമേ-
മാനഹീനൻ പ്രിയേ! പണ്ഡിതമാനവാൻ
14
Keep
നിഖിലവനചരനിവഹമദ്ധ്യസ്ഥിതൻ ഭൃശം
നിഷ്കിഞ്ചനപ്രിയൻ ഭേദഹീനാത്മകൻ
15
Keep
ശ്വപചനുമൊരവനിസുരവരനുമവനൊക്കുമി-
ശ്വാക്കളും ഗോക്കളും ഭേദമില്ലേതുമേ.
16
Keep
ഭവതിയെയുമൊരു ശബരതരുണിയെയുമാത്മനാ-
പാർത്തു കണ്ടാലവനില്ലഭേദം പ്രിയേ!
17
Keep
ഭവതിയെയുമകതളിരിലവനിഹ മറന്നിതു
ഭർത്താവിനെപ്പാർത്തിരുന്നതിനി മതി
18
Keep
ത്വയി വിമുഖനവനനിശമതിനു നഹി സംശയം
ത്വദ്ദാസദാസോഹമദ്യ ഭജസ്വ മാം
19
Keep
കരഗതമൊരമലമണിവരമുടനുപേക്ഷിച്ചു
കാചത്തെയെന്തു കാംക്ഷിക്കുന്നിതോമലേ!
20
Keep
സുരദിതിജദനുജഭുജഗോപ്സരോഗന്ധർവ-
സുന്ദരീവർഗ്ഗം പരിചരിക്കും മുദാ
21
Keep
നിയതമതിഭയസഹിതമമിതബഹുമാനേന
നീ മൽപരിഗ്രഹമായ് മരുവീടുകിൽ
22
Keep
കളയരുതു സമയമിഹ ചെറുതു വെറുതേ മമ
കാന്തേ! കളത്രമായ് വാഴ്ക നീ സന്തതം
23
Keep
കളമൊഴികൾ പലരുമിഹ വിടുപണികൾ ചെയ്യുമ-
ക്കാലനും പേടിയുണ്ടെന്നെ മനോഹരേ!
24
Keep
പുരുഷഗുണമിഹ മനസി കരുതു പുരുഹുതനാൽ
പൂജ്യനാം പുണ്യപുമാനെന്നറിക മാം
25
Keep
സരസമനുസര! സദയമയി! തവ വശാനുഗം
സൗജന്യസൗഭാഗ്യസാരസർവസ്വമേ!
26
Keep
സരസിരുഹമുഖി! ചരണകമലപതിതോസ്മ്യഹം
സന്തതം പാഹിമാം പാഹിമാം പാഹിമാം"
27
Keep
വിവിധമിതി ദശവദനനനുസരണപൂർവകം
വീണു തൊഴുതപേക്ഷിച്ചോരനന്തരം
28
Keep
ജനകജയുമവനൊടതിനിടയിലൊരു പുൽക്കൊടി
ജാതരോഷം നുള്ളിയിട്ടു ചൊല്ലീടിനാൾ:
29
Keep
"സവിതൃകുലതിലകനിലതീവഭീത്യാ ഭവാൻ
സന്ന്യാസിയായ് വന്നിരുവരും കാണാതെ
30
Keep
സഭയമതിവിനയമൊടു ശുനീവ ഹവിരദ്ധ്വരേ
സാഹസത്തോടു മാം കട്ടുകൊണ്ടീലയോ?
31
Keep
ദശവദന! സുദൃഢമനുചിതമിതു നിനയ്ക്ക നീ
തൽഫലം നീതാനനുഭവിക്കും ദ്രുതം
32
Keep
ദശരഥജനിശിതശരദലിതവപുഷാ ഭവാൻ
ദേഹം വിനാ യമലോകം പ്രവേശിക്കും
33
Keep
രഘുജനനതിലകനൊരു മനുജനിതി മാനസേ
രാക്ഷസരാജ! നിനക്കുതോറ്റം ബലാൽ
34
Keep
ലവണജലനിധിയെ രഘുകുലതിലകനശ്രമം
ലംഘനം ചെയ്യുമതിനില്ല സംശയം
35
Keep
ലവസമയമൊടു നിശിതവിശിഖപരിപാതേന
ലങ്കയും ഭസ്മമാക്കീടുമരക്ഷണാൽ
36
Keep
സഹജസുതസചിവബലപതികളൊടു കൂടവേ
സന്നമാം നിന്നുടെ സൈന്യവും നിർണ്ണയം
37
Keep
അവനവനനിപുണതരനവനിഭരനാശന-
നദ്യ ധാതാവപേക്ഷിച്ചതു കാരണം
38
Keep
അവതരണമവനിതലമതിലതിദയാപര-
നാശു ചെയ്തീടിനാൻ നിന്നെയൊടുക്കുവാൻ
39
Keep
ജനകനൃപവരനു മകളായ് പിറന്നേനഹം
ചെമ്മേയതിന്നൊരു കാരണഭൂതയായ്
40
Keep
അറിക തവമനസി പുനരിനി വിരവിനോടു വ-
ന്നാശു മാം കൊണ്ടുപോം നിന്നെയും കൊന്നവൻ"
41
Keep
ഇതിമിഥിലനൃപതിമകൾ പരുഷവചനങ്ങൾ കേ-
ട്ടേറ്റവും ക്രുദ്ധനായോരു ദശാനനൻ
42
Keep
അതിചപലകരഭുവി കരാളം കരവാള-
മാശു ഭൂപുത്രിയെക്കൊല്ലുവാനോങ്ങിനാൻ
43
Keep
അതുപൊഴുതിലതികരുണയൊടു മയതനൂജയു-
മാത്മഭർത്താരം പിടിച്ചടക്കീടിനാൾ
44
Keep
"ഒഴികൊഴിക ദശവദന! ശൃണു മമ വചോ ഭവാ-
നൊല്ലാതകാര്യമോരായ്ക മൂഢപ്രഭോ!
45
Keep
ത്യജ മനുജതരുണിയെയൊരുടയവരുമെന്നിയേ
ദീനയായ് ദുഃഖിച്ചതീവ കൃശാംഗിയായ്
46
Keep
പതിവിരഹപരവശതയൊടുമിഹ പരാലയേ
പാർത്തു പാതിവ്രത്യമാലംബ്യ രാഘവം
47
Keep
പകലിരവു നിശിചരികൾപരുഷവചനം കേട്ടു
പാരം വശം കെട്ടിരിക്കുന്നിതുമിവൾ
48
Keep
ദുരിതമിതിലധികമിഹ നഹി നഹി സുദുർമ്മതേ!
ദുഷ്കീർത്തി ചേരുമോ വീരപുംസാം വിഭോ!
49
Keep
സുരദനുജദിതിജഭുജഗാപ്സരോഗന്ധർവ-
സുന്ദരീവർഗ്ഗം നിനക്കു വശഗതം"
50
Keep
ദശമുഖനുമധികജളനാശു മണ്ഡോദരീ-
ദാക്ഷിണ്യവാക്കുകൾ കേട്ടു സലജ്ജനായ്
51
Keep
നിശിചരികളൊടു സദയമവനുമുരചെയ്തിതു!
"നിങ്ങൾ പറഞ്ഞു വശത്തു വരുത്തുവിൻ
52
Keep
ഭയജനനവചനമനുസരണവചനങ്ങളും
ഭാവവികാരങ്ങൾകൊണ്ടും ബഹുവിധം
53
Keep
അവനിമകളകതളിരഴിച്ചെങ്കലാക്കുവി-
നൻപോടു രണ്ടുമാസം പാർപ്പനിന്നിയും"
54
Keep
ഇതിരജനിചരികളൊടു ദശവദനനും പറ-
ഞ്ഞീർഷ്യയോടന്തഃപുരം പുക്കു മേവിനാൻ
55
Keep
അതികഠിനപരുഷതരവചനശരമേൽക്കയാ-
ലാത്മാവു ഭേദിച്ചിരുന്നിതു സീതയും
56
Keep
"അനുചിതമിതലമലമടങ്ങുവിൻ നിങ്ങളെ"-
ന്നപ്പോൾ ത്രിജടയുമാശു ചൊല്ലീടിനാൾ
57
Keep
"ശൃണു വചനമിതു മമ നിശാചരസ്ത്രീകളേ!
ശീലവതിയെ നമസ്കരിച്ചീടുവിൻ
58
Keep
സുഖരഹിതഹൃദയമൊടുറങ്ങിനേനൊട്ടു ഞാൻ
സ്വപ്നമാഹന്ത! കണ്ടേനിദാനീം ദൃഢം
59
Keep
അഖിലജഗദധിപനഭിരാമനാം രാമനു-
മൈരാവതോപരി ലക്ഷ്മണവീരനും
60
Keep
ശരനികരപരിപതനദഹനകണജാലേന
ശങ്കാവിഹീനം ദഹിപ്പിച്ചു ലങ്കയും
61
Keep
രണശിരസി ദശമുഖനെ നിഗ്രഹിച്ചശ്രമം
രാക്ഷസരാജ്യം വിഭീഷണനും നൽകി
62
Keep
മഹിഷിയെയുമഴകിനൊടു മടിയിൽവെച്ചാദരാൽ
മാനിച്ചു ചെന്നയോദ്ധ്യാപുരം മേവിനാൻ
63
Keep
കുലിശധരരിപു ദശമുഖൻ നഗ്നരൂപിയായ്
ഗോമയമായ മഹാഹ്രദംതന്നിലേ
64
Keep
തിലരസവുമുടൽ മുഴുവനലിവിനൊടണിഞ്ഞുടൻ
ധൃത്വാ നളദമാല്യം നിജമൂർദ്ധനി
65
Keep
നിജസഹജസചിവസുതസൈന്യസമേതനായ്
നിർമ്മഗ്നനായ്ക്കണ്ടു വിസ്മയം തേടിനേൻ
66
Keep
രജനിചരകുലപതി വിഭീഷണൻ ഭക്തനായ്
രാമപാദാബ്ജവും സേവിച്ചു മേവിനാൻ
67
Keep
കലുഷതകൾ കളവനിഹ രാക്ഷസസ്ത്രീകളേ!
കണ്ടുകൊള്ളാമിതു സത്യമത്രേ ദൃഢം.
68
Keep
കരുണയൊടു വയമതിനു കതിപയദിനം മുദാ
കാത്തുകൊള്ളേണമിവളെ നിരാമയം"
69
Keep
രജനിചരയുവതികളിതി ത്രിജടാവചോ-
രീതി കേട്ടത്ഭുതഭീതി പൂണ്ടീടിനാർ
70
Keep
മനസി പരവശതയൊടുറങ്ങിനാരേവരും
മാനസേ ദുഃഖം കലർന്നു വൈദേഹിയും.
Previous
←
രാവണന്റെ പുറപ്പാട്
Next
ഹനുമൽസീതാസംവാദം
→