Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · രാവണന്റെ പുറപ്പാട്
Adhyātma Rāmāyaṇam Kiḷippāṭṭu
›
Sundara Kāṇḍa
Sundara
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ഇതിപലവുമകതളിരിലോർത്തു കപിവര-
നിത്തിരിനേരമിരിക്കും ദശാന്തരേ
2
Keep
അസുരകുലവരനിലയനത്തിൻ പുറത്തുനി-
ന്നാശു ചില ഘോഷശബ്ദങ്ങൾ കേൾക്കായി
3
Keep
കിമിദമിതി സപദി കിസലയചയനിലീനനായ്-
ക്കീടവദ്ദേഹം മറച്ചു മരുവിനാൻ
4
Keep
വിബുധകുലരിപു ദശമുഖൻ വരവെത്രയും
വിസ്മയത്തോടു കണ്ടു കപികുഞ്ജരൻ
5
Keep
അസുരസുരനിശിചരവരാംഗനാവൃന്ദവു-
മത്ഭുതമായുള്ള ശൃംഗാരവേഷവും
6
Keep
ദശവദനനനവരതമകതളിരിലുണ്ടു തൻ-
ദേഹനാശം ഭവിക്കുന്നതെന്നീശ്വരാ!
7
Keep
സകല ജഗദധിപതി സനാതനൻ സന്മയൻ
സാക്ഷാൽ മുകുന്ദനേയും കണ്ടു കണ്ടു ഞാൻ
8
Keep
നിശിതതരശരശകലിതാംഗനായ് കേവലേ
നിർമ്മലമായ ഭഗവൽപ്പദാംബുജേ
9
Keep
വരദനജനമരുമമൃതാനന്ദപൂർണ്ണമാം
വൈകുണ്ഠരാജ്യമെനിക്കെന്നു കിട്ടുന്നു?
10
Keep
അതിനു ബത! സമയമിദമിതി മനസി കരുതി ഞാ-
നംഭോജപുത്രിയെക്കൊണ്ടു പോന്നീടിനേൻ
11
Keep
അതിനുമൊരുപരിഭവമൊടുഴറി വന്നീലവ-
നായുർവിനാശകാലം നമുക്കാഗതം
12
Keep
ശിരസി മമ ലിഖിതമിഹ മരണസമയം ദൃഢം
ചിന്തിച്ചുകണ്ടാലതിനില്ല ചഞ്ചലം
13
Keep
കമലജനുമറിയരുതു കരുതുമളവേതുമേ
കാലസ്വരൂപനാമീശ്വരൻ തന്മതം
14
Keep
സതതമകതളിരിലിവ കരുതി രഘുനാഥനെ
സ്വാത്മനാ ചിന്തിച്ചു ചിന്തിച്ചിരിക്കവേ
15
Keep
കപികൾ കുലവരനവിടെയാശു ചെല്ലും മുമ്പേ
കണ്ടിതു രാത്രിയിൽ സ്വപ്നം ദശാനനൻ
16
Keep
രഘുജനകതിലകവചനേന രാത്രൗ വരും
കശ്ചിൽ കപിവരൻ കാമരൂപാന്വിതൻ
17
Keep
കൃപയോടൊരു കൃമിസദൃശസൂക്ഷ്മശരീരനായ്
കൃത്സ്നം പുരവരമന്വിഷ്യ നിശ്ചലം
18
Keep
തരുനികരവരശിരസി വന്നിരുന്നാദരാൽ
താർമകൾ തന്നെയും കണ്ടു രാമോദന്തം
19
Keep
അഖിലമവളൊടു ബത! പറഞ്ഞടയാളവു-
മാശുകൊടുത്തുടനാശ്വസിപ്പിച്ചു പോം
20
Keep
അതു പൊഴുതിലവനറിവതിന്നു ഞാൻ ചെന്നു ക-
ണ്ടാധി വളർത്തുവൻ വാങ്മയാസ്ത്രങ്ങളാൽ
21
Keep
രഘുപതിയൊടതുമവനശേഷമറിയിച്ചു
രാമനുമിങ്ങു കോപിച്ചുടനേവരും
22
Keep
രണശിരസി സുഖമരണമതിനിശിതമായുള്ള
രാമശരമേറ്റെനിക്കും വരും ദൃഢം
23
Keep
പരമഗതി വരുവതിനു പരമൊരുപദേശമാം
പന്ഥാവിതു മമ പാർക്കയില്ലേതുമേ
24
Keep
സുരനിവഹമതിബലവശാൽ സത്യമായ് വരും
സ്വപ്നം ചിലർക്കു ചിലകാലമൊക്കണം
25
Keep
നിജമനസി പലവുമിതി വിരവൊടു നിരൂപിച്ചു
നിശ്ചിത്യ നിർഗ്ഗമിച്ചീടിനാൻ രാവണൻ
26
Keep
കനകമണിവലയകടകാംഗദനൂപുര-
കാഞ്ചീമുഖാഭരണാരവമന്തികേ
27
Keep
വിവശതരഹൃദയമൊടു കേട്ടു നോക്കുംവിധൗ
വിസ്മയമാമ്മാറു കണ്ടു പുരോഭുവി
28
Keep
വിബുധരിപുനിശിചരകുലാധിപൻതൻ വര-
വെത്രയും ഭീതയായ് വന്നിതു സീതയും
29
Keep
ഉരസിജവുമുരുതുടകളാൽ മറച്ചാധിപൂ-
ണ്ടുത്തമാംഗം താഴ്ത്തി വേപഥുഗാത്രിയായ്
30
Keep
നിജരമണനിരുപമശരീരം നിരാകുലം
നിർമ്മലം ധ്യാനിച്ചിരിക്കും ദശാന്തരേ
31
Keep
ദശവദനനയുഗശരപരവശതയാ സമം
ദേവീസമീപേ തൊഴുതിരുന്നീടിനാൻ.
Previous
←
സീതാദർശനം
Next
രാവണന്റെ ഇച്ഛാഭംഗം
→