Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ലങ്കാമർദ്ദനം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Sundara Kāṇḍa
Sundara
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ചെറുതകലെയൊരു വിടപിശിഖിരവുമമർന്നവൻ
ചിന്തിച്ചുകണ്ടാൻ മനസി ജിതശ്രമം
2
Keep
പരപുരിയിലൊരു നൃപതികാര്യാർത്ഥമായതി-
പാടവമുള്ളൊരു ദൂതം നിയോഗിച്ചാൽ
3
Keep
സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ
സ്വസ്വാമികാര്യത്തിനന്തരമെന്നിയേ
4
Keep
നിജഹൃദയചതുരതയൊടപരമൊരു കാര്യവും
നീതിയോടേ ചെയ്തു പോമവനുത്തമൻ
5
Keep
അതിനു മുഹുരഹമഖിലനിശിചരകുലേശനെ-
യൻപോടു കണ്ടു പറഞ്ഞു പോയീടണം
6
Keep
അതിനു പെരുവഴിയുമിതു സുദൃഢമിതി ചിന്ത ചെ-
യ്താരാമമൊക്കെപ്പൊടിച്ചു തുടങ്ങിനാൻ
7
Keep
മിഥിലനൃപമകൾ മരുവുമതിവിമലശിംശപാ-
വൃക്ഷമൊഴിഞ്ഞുള്ളതൊക്കെത്തകർത്തവൻ
8
Keep
കുസുമദലഫലസഹിതഗുൽമവല്ലീതരു-
ക്കൂട്ടങ്ങൾ പൊട്ടിയലറി വീഴുംവിധൗ
9
Keep
ജനനിവഹഭയജനനനാദഭേദങ്ങളും
ജംഗമജാതികളായ പതത്രികൾ
10
Keep
അതിഭയമൊടഖിലദിശിദിശി ഖലു പറന്നുടൻ
ആകാശമൊക്കെപ്പരന്നൊരു ശബ്ദവും
11
Keep
രജനിചരപുരി ഝടിതി കീഴ്മേൽ മറിച്ചിതു
രാമദൂതൻ മഹാവീര്യപരാക്രമൻ
12
Keep
ഭയമൊടതു പൊഴുതു നിശിചരികളുമുണർന്നിതു
പാർത്തനേരം കപിവീരനെക്കാണായി
13
Keep
"ഇവനമിതബലസഹിതനിടിനികരമൊച്ചയു-
മെന്തൊരു ജന്തുവിതെന്തിനു വന്നതും?
14
Keep
സുമുഖി! തവനികടഭുവി നിന്നു വിശേഷങ്ങൾ
സുന്ദരഗാത്രി! ചൊല്ലീലയോ ചൊല്ലെടോ!
15
Keep
മനസി ഭയമധികമിവനെക്കണ്ടു ഞങ്ങൾക്കു
മർക്കടാകാരം ധരിച്ചിരിക്കുന്നതും
16
Keep
നിശി തമസി വരുവതിനു കാരണമെന്തു ചൊൽ
നീയറിഞ്ഞീലയോ ചൊല്ലിവനാരെടോ"
17
Keep
"രജനിചരകുലരചിതമായകളൊക്കവേ
രാത്രിഞ്ചരന്മാർക്കൊഴിഞ്ഞറിയാവതോ?
18
Keep
ഭയമിവനെ നികടഭുവി കണ്ടുമന്മാനസേ
പാരം വളരുന്നതെന്താവതീശ്വരാ!"
19
Keep
അവനിമകളവരൊടിതു ചൊന്നനേരത്തവ-
രാശു ലങ്കേശ്വരനോടു ചൊല്ലീടിനാർ:
20
Keep
"ഒരു വിപിനചരനമിതബലനചലസന്നിഭ-
നുദ്യാനമൊക്കെപ്പൊടിച്ചു കളഞ്ഞിതു
21
Keep
പൊരുവതിനു കരുതിയവനപഗതഭയാകുലം
പൊട്ടിച്ചിതു ചൈത്യപ്രാസാദമൊക്കവേ
22
Keep
മുസലധരനനിശമതു കാക്കുന്നവരെയും
മുല്പെട്ടു തച്ചു കൊന്നീടിനാനശ്രമം
23
Keep
ഭുവനമതിലൊരുവരെയുമവനു ഭയമില്ലഹോ
പോയീലവനവിടുന്നിനിയും പ്രഭോ!"
24
Keep
ദശവദനനിതി രജനിചരികൾ വചനം കേട്ടു
ദന്ദശൂകോപമക്രോധവിവശനായ്
25
Keep
"ഇവനിവിടെ നിശി തമസി ഭയമൊഴിയെ വന്നവ-
നേതുമെളിയവനല്ലെന്നു നിർണ്ണയം
26
Keep
നിശിതശരകുലിശമുസലാദ്യങ്ങൾ കൈക്കൊണ്ടു
നിങ്ങൾ പോകാശു നൂറായിരം വീരന്മാർ"
27
Keep
നിശിചരകുലാധിപാജ്ഞാകരന്മാരതി
നിർഭയം ചെല്ലുന്നതു കണ്ടു മാരുതി
28
Keep
ശിഖരികുലമൊടുമവനി മുഴുവനിളകുംവണ്ണം
സിംഹനാദം ചെയ്തതു കേട്ടു രാക്ഷസർ
29
Keep
സഭയതരഹൃദയമഥ മോഹിച്ചുവീണിതു
സംഭ്രമത്തോടടുത്തീടിനാർ പിന്നെയും
30
Keep
ശിതവിശിഖമുഖനിഖിലശസ്ത്രജാലങ്ങളെ
ശീഘ്രം പ്രയോഗിച്ചനേരം കപീന്ദ്രനും
31
Keep
മുഹുരുപരി വിരവിനൊടുയർന്നു ജിതശ്രമം
മുൽഗരം കൊണ്ടു താഡിച്ചൊടുക്കീടിനിനാൻ
32
Keep
നിയുതനിശിചരനിധനനിശമനദശാന്തരേ
നിർഭരം ക്രുദ്ധിച്ചു നക്തഞ്ചരേന്ദ്രനും
33
Keep
അഖിലബലപതിവരരിലൈവരെച്ചെല്ലുകെ-
ന്നത്യന്തരോഷാൽ നിയോഗിച്ചനന്തരം
34
Keep
പരമരണനിപുണനൊടെതിർത്തു പഞ്ചത്വവും
പഞ്ചസേനാധിപന്മാർക്കും ഭവിച്ചിതു
35
Keep
തദനു ദശവദനനുദിതക്രുധാ ചൊല്ലിനാൻ:
"തൽബലമത്ഭുതം മത്ഭയോൽഭൂതിതം
36
Keep
പരിഭവമൊടമിതബലസഹിതമപി ചെന്നൊരു
പഞ്ചസേനാധിപന്മാർ മരിച്ചീടിനാർ
37
Keep
ഇവനെ മമ നികടഭുവി ഝടിതി സഹജീവനോ-
ടിങ്ങു ബന്ധിച്ചുകൊണ്ടന്നു വച്ചീടുവാൻ
38
Keep
മഹിതമതിബലസഹിതമെഴുവരൊരുമിച്ചുടൻ
മന്ത്രിപുത്രന്മാർ പുറപ്പെടുവിൻ ഭൃശം"
39
Keep
ദശവദനവചനനിശമനബലസമന്വിതം
ദണ്ഡമുസലഖഡ്ഗേഷുചാപാദികൾ
40
Keep
കഠിനതരമലറി നിജകരമതിലെടുത്തുടൻ
കർബുരേന്ദ്രന്മാരടുത്താർ കപീന്ദ്രനും
41
Keep
ഭുവനതലമുലയെ മുഹുരലറി മരുവും വിധൗ
ഭൂരിശസ്ത്രം പ്രയോഗിച്ചാരനുക്ഷണം
42
Keep
അനിലജനുമവരെ വിരവോടു കൊന്നീടിനാ-
നാശുലോഹസ്തംഭതാഡനത്താലഹോ!
43
Keep
നിജസചിവതനയരെഴുവരുമമിതസൈന്യവും
നിർജ്ജരലോകം ഗമിച്ചതു കേൾക്കയാൽ
44
Keep
മനസിദശമുഖനുമുരുതാപവും ഭീതിയും
മാനവും ഖേദവും നാണവും തേടിനാൻ
45
Keep
"ഇനിയൊരുവനിവനൊടു ജയിപ്പതിനില്ലമ-
റ്റിങ്ങനെ കണ്ടീല മറ്റു ഞാനാരെയും
46
Keep
ഇവരൊരുവരെതിരിടുകിലസുരസുരജാതിക-
ളെങ്ങുമേ നിൽക്കുമാറില്ല ജഗത്ത്രയേ
47
Keep
അവർ പലരുമൊരു കപിയൊടേറ്റു മരിച്ചിതി-
ന്നയ്യോ! സുകൃതം നശിച്ചിതു മാമകം"
48
Keep
പലവുമിതി കരുതിയൊരു പരവശത കൈക്കൊണ്ടു
പാരം തളർന്നൊരു താതനോടാദരാൽ
49
Keep
വിനയമൊടു തൊഴുതിളയമകനുമുരചെയ്തിതു
"വീരപുംസാമിദം യോഗ്യമല്ലേതുമേ
50
Keep
അലമലമിതറികിലനുചിതമഖിലഭൂഭൃതാ-
മാത്മഖേദം ധൈര്യശൗര്യതേജോഹരം
51
Keep
അരിവരനെ നിമിഷമിഹ കൊണ്ടുവരുവനെ"-
ന്നക്ഷകുമാരനും നിർഗ്ഗമിച്ചീടിനാൻ
52
Keep
കപിവരനുമതുപൊഴുതു തോരണമേറിനാൻ
കാണായിതക്ഷകുമാരനെസ്സന്നിധൗ
53
Keep
ശരനികരശകലിതശരീരനായ് വന്നിതു
ശാഖാമൃഗാധിപൻതാനുമതുനേരം
54
Keep
മുനിവിനൊടു ഗഗനഭുവി നിന്നു താണാശു ത-
ന്മൂർദ്ധനി മുൽഗരം കൊണ്ടെറിഞ്ഞീടിനാൻ
55
Keep
ശമനപുരി വിരവിനൊടു ചെന്നു പുക്കീടിനാൻ
ശക്തനാമക്ഷകുമാരൻ മനോഹരൻ
56
Keep
വിബുധകുലരിപു നിശിചരാധിപൻ രാവണൻ
വൃത്താന്തമാഹന്ത കേട്ടു ദുഃഖാർത്തനായ്
57
Keep
അമരപതിജിതമമിതബലസഹിതമാത്മജ-
മാത്മഖേദത്തോടണച്ചു ചൊല്ലീടിനാൻ:
58
Keep
"പ്രിയതനയ! ശൃണു വചനമിഹ തവ സഹോദരൻ
പ്രേതാധിപാലയം പുക്കതു കേട്ടീലേ ?
59
Keep
മമ സുതനെ രണശിരസി കൊന്ന കപീന്ദ്രനെ
മാർത്താണ്ഡജാലയത്തിന്നയച്ചീടുവാൻ
60
Keep
ത്വരിതമഹമതുല ബലമോടു പോയീടുവൻ
ത്വൽക്കനിഷ്ഠോദകം പിന്നെ നൽകീടുവൻ"
Previous
←
ഹനുമൽസീതാസംവാദം
Next
ഹനൂമദ്ബന്ധനം
→