Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഹനൂമദ്ബന്ധനം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Sundara Kāṇḍa
Sundara
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ഇതി ജനകവചനമലിവോടു കേട്ടാദരാ-
ലിന്ദ്രജിത്തും പറഞ്ഞീടിനാൻ തൽക്ഷണേ:
2
Keep
"ത്യജ മനസി ജനക! തവശോകം മഹാമതേ!
തീർത്തുകൊൾവൻ ഞാൻ പരിഭവമൊക്കവേ
3
Keep
മരണവിരഹിതനവനതിനില്ല സംശയം
മറ്റൊരുത്തൻ ബലാലത്ര വന്നീടുമോ!
4
Keep
ഭയമവനു മരണകൃതമില്ലെന്നു കാൺകിൽ ഞാൻ
ബ്രഹ്മാസ്ത്രമെയ്തു ബന്ധിച്ചു കൊണ്ടീടുവൻ
5
Keep
ഭുവനതലമഖിലമരവിന്ദോത്ഭവാദിയാം
പൂർവദേവാരികൾ തന്ന വരത്തിനാൽ
6
Keep
വലമഥനമപി യുധി ജയിച്ച നമ്മോടൊരു
വാനരൻ വന്നെതിരിട്ടതുമത്ഭുതം!
7
Keep
അതുകരുതുമളവിലിഹ നാണമാമെത്രയും
ഹന്തുമശക്യോപി ഞാനവിളംബിതം
8
Keep
കൃതിഭിരപി നികൃതിഭിരപിച്ഛത്മനാപി വാ
കൃച്ഛ്രേണ ഞാൻ ത്വത്സമീപേ വരുത്തുവൻ
9
Keep
സപദി വിപദുപഗതമിഹ പ്രമദാകൃതം
സമ്പദ്വിനാശകരം പരം നിർണ്ണയം
10
Keep
സസുഖമിഹ നിവസ മയി ജീവതി ത്വം വൃഥാ
സന്താപമുണ്ടാകരുതു കരുതു മാം"
11
Keep
ഇതി ജനകനൊടു നയഹിതങ്ങൾ സൂചിച്ചുട-
നിന്ദ്രജിത്തും പുറപ്പെട്ടു സന്നദ്ധനായ്
12
Keep
രഥകവചവിശിഖധനുരാദികൾ കൈക്കൊണ്ടു
രാമദൂതം ജേതുമാശു ചെന്നീടിനാൻ
13
Keep
ഗരുഡനിഭനഥ ഗഗനമുല്പതിച്ചീടിനാൻ
ഗർജ്ജനപൂർവകം മാരുതി വീര്യവാൻ
14
Keep
ബഹുമതിയുമകതളിരിൽ വന്നു പരസ്പരം
ബാഹുബലവീര്യവേഗങ്ങൾ കാൺകയാൽ
15
Keep
പവനസുതശിരസി ശരമഞ്ചുകൊണ്ടെയ്തിതു
പാകാരിജിത്തായ പഞ്ചാസ്യവിക്രമൻ
16
Keep
അഥ സപദി ഹൃദി വിശിഖമെട്ടുകൊണ്ടെയ്തു മ-
റ്റാറാറുബാണം പദങ്ങളിലും തദാ
17
Keep
ശിതവിശിഖമധികതരമൊന്നു വാൽ മേലെയ്തു
സിംഹനാദേന പ്രപഞ്ചം കുലുക്കിനാൻ
18
Keep
തദനു കപികുലതിലകനമ്പു കൊണ്ടാർത്തനായ്
സ്തംഭേന സൂതനെക്കൊന്നിതു സത്വരം
19
Keep
തുരഗയുതരഥവുമഥ ഝടിതി പൊടിയാക്കിനാൻ
ദൂരത്തു ചാടിനാൻ മേഘനിനാദനും
20
Keep
അപരമൊരുരഥമധികവിതതമുടനേറി വ-
ന്നസ്ത്രശരൗഘവരിഷം തുടങ്ങിനാൻ
21
Keep
രുഷിതമതി ദശവദനതനയശരപാതേന
രോമങ്ങൾ നന്നാലു കീറി കപീന്ദ്രനും
22
Keep
അതിനുമൊരുകെടുതിയവനില്ലെന്നു കാൺകയാ-
ലംഭോജസംഭവബാണമെയ്തീടിനാൻ
23
Keep
അനിലജനുമതിനെ ബഹുമതിയൊടുടനാദരി-
ച്ചാഹന്ത! മോഹിച്ചു വീണിതു ഭൂതലേ
24
Keep
ദശവദനസുതനനിലതനയനെ നിബന്ധിച്ചു
തൻപിതാവിൻ മുമ്പിൽ വച്ചു വണങ്ങിനാൻ
25
Keep
പവനജനു മനസിയൊരു പീഡയുണ്ടായീല
പണ്ടു ദേവന്മാർ കൊടുത്ത വരത്തിനാൽ
26
Keep
നളിനദലനേത്രനാം രാമൻ തിരുവടി
നാമാമൃതം ജപിച്ചീടും ജനം സദാ
27
Keep
അമലഹൃദി മധുമഥനഭക്തിവിശുദ്ധരാ-
യജ്ഞാനകർമ്മകൃതബന്ധനം ക്ഷണാൽ
28
Keep
സുചിരവിരചിതമപി വിമുച്യ ഹരിപദം
സുസ്ഥിരം പ്രാപിക്കുമില്ലൊരു സംശയം
29
Keep
രഘുതിലകചരണയുഗമകതളിരിൽ വച്ചൊരു
രാമദൂതന്നു ബന്ധം ഭവിച്ചീടുമോ?
30
Keep
മരണജനിമയവികൃതിബന്ധമില്ലാതോർക്കു
മറ്റുള്ള ബന്ധനം കൊണ്ടെന്തു സങ്കടം?
31
Keep
കപടമതികലിതകരചരണവിവശത്വവും
കാട്ടിക്കിടന്നു കൊടുത്തോരനന്തരം
32
Keep
പലരുമതികുതുകമൊടു നിശിചരരണഞ്ഞുടൻ
പാശഖണ്ഡേന ബന്ധിച്ചതു കാരണം
33
Keep
ബലമിയലുമമരരിപു കെട്ടിക്കിടന്നെഴും
ബ്രഹ്മാസ്ത്രബന്ധനം വേർപെട്ടിതപ്പോഴേ
34
Keep
വ്യഥയുമവനകതളിരിലില്ലയെന്നാകിലും
ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവൻ
35
Keep
നിശിചരരെടുത്തു കൊണ്ടാർത്തു പോകുംവിധൗ
നിശ്ചലനായ്ക്കിടന്നാൻ കാര്യഗൗരവാൽ
36
Keep
അനിലജനെ നിശിചരകുലാധിപൻ മുമ്പിൽ വ-
ച്ചാദിതേയാധിപാരാതി ചൊല്ലീടിനാൻ:
37
Keep
"അമിത നിശിചരവരരെ രണശിരസി കൊന്നവ-
നാശു വിരിഞ്ചാസ്ത്രബദ്ധനായീടിനാൻ
38
Keep
ജനക! തവ മനസി സചിവന്മാരുമായിനി-
ച്ചെമ്മേ വിചാര്യ കാര്യം നീ വിധീയതാം
39
Keep
പ്ലവഗകുലവരനറിക സാമാന്യനല്ലിവൻ
പ്രത്യർത്ഥി വർഗ്ഗത്തിനെല്ലാമൊരന്തകൻ."
40
Keep
നിജതനയ വചനമിതി കേട്ടു ദശാനനൻ
നിൽക്കും പ്രഹസ്തനോടോർത്തു ചൊല്ലീടിനാൻ:
41
Keep
"ഇവനിവിടെ വരുവതിനു കാരണമെന്തെന്നു-
മെങ്ങു നിന്നത്ര വരുന്നതെന്നുള്ളതും
42
Keep
ഉപവനവുമനിശമതു കാക്കുന്നവരെയു-
മൂക്കോടു മറ്റുള്ള നക്തഞ്ചരരെയും
43
Keep
ത്വരിതമതി ബലമൊടു തകർത്തു പൊടിച്ചതും
തൂമയോടാരുടെ ദൂതനെന്നുള്ളതും
44
Keep
"ഇവനൊടിനി വിരവിനൊടു ചോദിക്ക നീയെന്നു"-
മിന്ദ്രാരി ചൊന്നതു കേട്ടു പ്രഹസ്തനും
45
Keep
പവനസുതനൊടു വിനയതനയസഹിതമാദരാൽ
പപ്രച്ഛ "നീയാരയച്ചു വന്നൂ കപേ!
46
Keep
നൃപസദസി കഥയ മമ സത്യം മഹാമതേ!
നിന്നെയയച്ചു വിടുന്നുണ്ടു നിർണ്ണയം
47
Keep
ഭയമഖിലമകതളിരിൽ നിന്നുകളഞ്ഞാലും
ബ്രഹ്മസഭയ്ക്കൊക്കുമിസ്സഭ പാർക്ക നീ
48
Keep
അനൃതവചനവുമലമധർമ്മകർമ്മങ്ങളു-
മത്ര ലങ്കേശരാജ്യത്തിങ്കലില്ലെടോ!"
49
Keep
നിഖിലനിശിചരകുലബലാധിപൻ ചോദ്യങ്ങൾ
നീതിയോടേ കേട്ടുവായുതനയനും
50
Keep
മനസി രഘുകുലവരനെ മുഹുരപി നിരൂപിച്ചു
മന്ദഹാസേന മന്ദേതരം ചൊല്ലിനാൻ:
Previous
←
ലങ്കാമർദ്ദനം
Next
ഹനുമാന്റെ ഹിതോപദേശം
→