Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഹനുമാന്റെ പ്രത്യാഗമനം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Sundara Kāṇḍa
Sundara
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ത്രിഭുവനവുമുലയെ മുഹുരൊന്നലറീടിനാൻ
തീവ്രനാദം കേട്ടു വാനരസംഘവും
2
Keep
"കരുതുവിനിതൊരു നിനദമാശു കേൾക്കായതും
കാര്യമാഹന്ത സാധിച്ചുവരുന്നിതു
3
Keep
പവനസുതനതിനുനഹി സംശയം മാനസേ
പാർത്തുകാൺകൊച്ച കേട്ടാലറിയാമതും"
4
Keep
കപിനിവഹമിതി ബഹുവിധം പറയുംവിധൗ-
കാണായിതദ്രിശിരസി വാതാത്മജം
5
Keep
"കപിനിവഹവീരരേ! കണ്ടിതു സീതയെ
കാകുൽസ്ഥവീരനനുഗ്രഹത്താലഹം
6
Keep
നിശിചരവരാലയമാകിയ ലങ്കയും
നിശ്ശേഷമുദ്യാനവും ദഹിപ്പിച്ചിതു
7
Keep
വിബുധകുലവൈരിയാകും ദശഗ്രീവനെ
വിസ്മയമാമ്മാറു കണ്ടു പറഞ്ഞിതു
8
Keep
ഝടിതി ദശരഥസുതനൊടിക്കഥ ചൊല്ലുവാൻ
ജാംബവദാദികളേ നടന്നീടുവിൻ"
9
Keep
അതുപൊഴുതു പവനതനയനെയുമവരാദരി-
ച്ചാലിംഗ്യ ഗാഢമാചുംബ്യ വാലാഞ്ചലം
10
Keep
കുതുകമൊടു കപിനിചയമനിലജനെ മുന്നിട്ടു-
കൂട്ടമിട്ടാർത്തുവിളിച്ചു പോയീടിനാർ
11
Keep
പ്ലവഗകുലപരിവൃഢരുമുഴറി നടകൊണ്ടു പോയ്
പ്രസ്രവണാചലം കണ്ടുമേവീടിനാർ
12
Keep
കുസുമദലഫലമധുലതാതരുപൂർണ്ണമാം
ഗുൽമസമാവൃതം സുഗ്രീവപാലിതം
13
Keep
ക്ഷുധിതപരിപീഡിതരായ കപികുലം
ക്ഷുദ്വിനാശാർത്ഥമാർത്ത്യാ പറഞ്ഞീടിനാർ:
14
Keep
"ഫലനികരസഹിതമിഹ മധുരമധുപൂരവും
ഭക്ഷിച്ചു ദാഹവും തീർത്തുനാമൊക്കവേ
15
Keep
തരണിസുതസവിധമുപഗമ്യവൃത്താന്തങ്ങൾ
താമസം കൈവിട്ടുണർത്തിക്ക സാദരം
16
Keep
അതിനനുവദിച്ചരുളേണ"മെന്നാശ പൂ-
ണ്ടംഗദനോടപേക്ഷിച്ചോരനന്തരം
17
Keep
അതിനവനുമവരൊടുടനാജ്ഞയെച്ചെയ്കയാ-
ലാശു മധുവനം പുക്കിതെല്ലാവരും
18
Keep
പരിചൊടതിമധുരമധുപാനവും ചെയ്തവർ
പക്വഫലങ്ങൾ ഭക്ഷിക്കും ദശാന്തരേ
19
Keep
ദധിമുഖനുമനിശമതുപാലനം ചെയ്വിതു-
ദാനമാനേന സുഗ്രീവസ്യ ശാസനാൽ
20
Keep
ദധിവദനവചനമൊടു നിയതമതുകാക്കുന്ന-
ദണ്ഡധരന്മാരടുത്തു തടുക്കയാൽ
21
Keep
പവനസുതമുഖകപികൾ മുഷ്ടിപ്രഹാരേണ-
പാഞ്ഞാർ ഭയപ്പെട്ടവരുമതിദ്രുതം
22
Keep
ത്വരിതമഥ ദധിമുഖനുമാശു സുഗ്രീവനെ-
ത്തൂർണ്ണമാലോക്യ വൃത്താന്തങ്ങൾ ചൊല്ലിനാൻ:
23
Keep
"തവമധുവനത്തിനു ഭംഗം വരുത്തിനാർ
താരേയനാദികളായ കപിബലം
24
Keep
സുചിരമതു തവ കരുണയാ പരിപാലിച്ചു
സുസ്ഥിരമാധിപത്യേന വാണേനഹം
25
Keep
വലമഥനസുതതനയനാദികളൊക്കവേ
വന്നു മൽഭൃത്യജനത്തെയും വെന്നുടൻ
26
Keep
മധുവനവുമിതുപൊഴുതഴിച്ചിതെ"ന്നിങ്ങനെ
മാതുലവാക്യമാകർണ്യ സുഗ്രീവനും
27
Keep
നിജമനസി മുഹുരപി വളർന്ന സന്തോഷേണ
നിർമ്മലാത്മാ രാമനോടു ചൊല്ലീടിനാൻ
28
Keep
"പവനതനയാദികൾ കാര്യവും സാധിച്ചു
പാരം തെളിഞ്ഞു വരുന്നിതു നിർണ്ണയം
29
Keep
മധുവനമതല്ലയെന്നാകിലെന്നെ ബഹു-
മാനിയാതേ ചെന്നു കാൺകയില്ലാരുമേ
30
Keep
അവരെ വിരവൊടു വരുവതിന്നു ചൊല്ലങ്ങു ചെ-
ന്നാത്മനി ഖേദിക്കവേണ്ടാ വൃഥാ ഭവാൻ"
31
Keep
അവനുമതുകേട്ടുഴറിച്ചെന്നു ചൊല്ലിനാ-
നഞ്ജനാപുത്രാദികളോടു സാദരം
Previous
←
ലങ്കാദഹനം
Next
ഹനുമാൻ ശ്രീരാമസന്നിധിയിൽ
→