Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ശ്രീരാമാദികളുടെ നിശ്ചയം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ശ്രീരാമചന്ദ്രൻ ഭുവനൈകനായകൻ
താരകബ്രഹ്മാത്മകൻ കരുണാകരൻ
2
Keep
മാരുതി വന്നു പറഞ്ഞതു കേട്ടുള്ളി-
ലാരൂഢമോദാലരുൾ ചെയ്തിതാദരാൽ:
3
Keep
"ദേവകളാലുമസാദ്ധ്യമായുള്ളോന്നു
കേവലം മാരുതി ചെയ്തതോർക്കും വിധൗ
4
Keep
ചിത്തേ നിരൂപിക്കപോലുമശക്യമാ-
മബ്ധി ശതയോജനായതമശ്രമം
5
Keep
ലംഘിച്ചു രാക്ഷസവീരരേയും കൊന്നു-
ലങ്കയും ചുട്ടുപൊട്ടിച്ചിതു വിസ്മയം
6
Keep
ഇങ്ങനെയുള്ള ഭൃത്യന്മാരൊരുത്തനു-
മെങ്ങുമൊരുനാളുമില്ലെന്നു നിർണ്ണയം
7
Keep
എന്നെയും ഭാനുവംശത്തെയും ലക്ഷ്മണൻ-
തന്നെയും മിത്രാത്മജനെയും കേവലം
8
Keep
മൈഥിലിയെക്കണ്ടു വന്നതുകാരണം
വാതാത്മജൻ പരിപാലിച്ചിതു ദൃഢം.
9
Keep
അങ്ങനെയായതെല്ലാമിനിയുമുട-
നെങ്ങനെ വാരിധിയെക്കടന്നീടുന്നു
10
Keep
നക്രമകരചക്രാദി പരിപൂർണ്ണ-
മുഗ്രമായുള്ള സമുദ്രം കടന്നുപോയ്
11
Keep
രാവണനെപ്പടയോടുമൊടുക്കി ഞാൻ
ദേവിയെയെന്നു കാണുന്നിതു ദൈവമേ!"
12
Keep
രാമവാക്യം കേട്ടു സുഗ്രീവനും പുന-
രാമയം തീരുമാറാശു ചൊല്ലീടിനാൻ:
13
Keep
"ലംഘനം ചെയ്തു സമുദ്രത്തെയും ബത!
ലങ്കയും ഭസ്മീകരിച്ചവിളംബിതം
14
Keep
രാവണൻതന്നെസ്സകുലം കൊലചെയ്തു
ദേവിയേയും കൊണ്ടുപോരുന്നതുണ്ടു ഞാൻ
15
Keep
ചിന്തയുണ്ടാകരുതേതുമേ മാനസേ
ചിന്തയാകുന്നതു കാര്യവിനാശിനി
16
Keep
ആരാലുമോർത്താൽ ജയിച്ചുകൂടാതൊരു
ശൂരരിക്കാണായ വാനരസഞ്ചയം
17
Keep
വഹ്നിയിൽ ചാടേണമെന്നു ചൊല്ലീടിലും
പിന്നെയാമെന്നു ചൊല്ലുന്നവരല്ലിവർ
18
Keep
വാരിധിയെക്കടപ്പാനുപായം പാർക്ക
നേരമിനിക്കളയാതെ രഘുപതേ!
19
Keep
ലങ്കയിൽ ചെന്നുനാം പുക്കിതെന്നാകിലോ
ലങ്കേശനും മരിച്ചാനെന്നു നിർണ്ണയം.
20
Keep
ലോകത്രയത്തിങ്കലാരെതിർക്കുന്നിതു-
രാഘവ! നിൻ തിരുമുമ്പിൽ മഹാരണേ
21
Keep
അസ്ത്രേണ ശോഷണംചെയ്ക ജലധിയെ-
സത്വരം സേതുബന്ധിക്കിലുമാം ദൃഢം
22
Keep
വല്ലകണക്കിലുമുണ്ടാം ജയം തവ-
നല്ല നിമിത്തങ്ങൾ കാൺക രഘുപതേ!"
23
Keep
ഭക്തിശക്ത്യന്വിതമിത്രപുത്രോക്തിക-
ളിത്ഥമാകർണ്യ കാകുൽസ്ഥനും തൽക്ഷണേ
24
Keep
മുമ്പിലാമ്മാറു തൊഴുതുനിൽക്കും വായു-
സംഭവനോടു ചോദിച്ചരുളീടിനാൻ:
Previous
←
യുദ്ധകാണ്ഡം
Next
ലങ്കാവിവരണം
→