Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ലങ്കാവിവരണം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
"ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങൾ
ശങ്കാവിഹീനമെന്നോടറിയിക്ക നീ
2
Keep
കോട്ട മതിൽ കിടങ്ങെന്നിവയൊക്കവേ
കാട്ടിത്തരികവേണം വചസാ ഭവാൻ"
3
Keep
എന്നതു കേട്ടു തൊഴുതു വാതാത്മജൻ
നന്നായ്ത്തെളിഞ്ഞുണർത്തിച്ചരുളീടിനാൻ:
4
Keep
"മദ്ധ്യേ സമുദ്രം ത്രികൂടാചലം വളർ-
ന്നത്യുന്നതമതിൻ മൂർദ്ധ്നി ലങ്കാപുരം
5
Keep
പ്രാണഭയമില്ലയാത ജനങ്ങൾക്കു
കാണാം കനകവിമാനസമാനമായ്.
6
Keep
വിസ്താരമുണ്ടങ്ങെഴുന്നൂറു യോജന
പുത്തൻ കനകമതിലതിൻ ചുറ്റുമേ
7
Keep
ഗോപുരം നാലുദിക്കിങ്കലുമുണ്ടതി-
ശോഭിതമായതിനേഴുനിലകളും
8
Keep
അങ്ങനെതന്നെയതിനുള്ളിനുള്ളിലായ്
പൊങ്ങും മതിലുകളേഴുണ്ടൊരുപോലെ
9
Keep
ഏഴിനും നന്നാലു ഗോപുരപംക്തിയും
ചൂഴവുമായിരുപത്തെട്ടു ഗോപുരം
10
Keep
എല്ലാറ്റിനും കിടങ്ങുണ്ടഗാധമായ്
ചൊല്ലുവാൻ വേല യന്ത്രപ്പാലപംക്തിയും
11
Keep
അണ്ടർകോൻദിക്കിലെഗ്ഗോപുരം കാപ്പതി-
നുണ്ടു നിശാചരന്മാർപതിനായിരം.
12
Keep
ദക്ഷിണഗോപുരം രക്ഷിച്ചുനിൽക്കുന്ന
രക്ഷോവരരുണ്ടു നൂറായിരം സദാ
13
Keep
ശക്തരായ് പശ്ചിമഗോപുരം കാക്കുന്ന
നക്തഞ്ചരരുണ്ടു പത്തുനൂറായിരം
14
Keep
ഉത്തരഗോപുരം കാത്തുനില്പാനതി-
ശക്തരായുണ്ടൊരു കോടി നിശാചരർ.
15
Keep
ദിക്കുകൾനാലിലുമുള്ളതിലർദ്ധമു-
ണ്ടുഗ്രതയോടു നടുവു കാത്തീടുവാൻ
16
Keep
അന്തഃപുരം കാപ്പതിന്നുമുണ്ടത്രപേർ
മന്ത്രശാലയ്ക്കുണ്ടതിലിരട്ടിജ്ജനം.
17
Keep
ഹാടകനിർമ്മിതഭോജനശാലയും
നാടകശാല നടപ്പന്തൽ പിന്നെയും
18
Keep
മജ്ജനശാലയും മദ്യപാനത്തിനു
നിർജ്ജനമായുള്ള നിർമ്മലശാലയും
19
Keep
ലങ്കാവിരചിതാലങ്കാരഭേദമാ-
തങ്കാപഹം പറയാവല്ലനന്തനും
20
Keep
തൽപുരം തന്നിൽ നീളേത്തിരഞ്ഞേനഹം
മൽപിതാവിൻനിയോഗേന ചെന്നേൻ ബലാൽ
21
Keep
പുഷ്പിതോദ്യാനദേശേ മനോമോഹനേ
പത്മജാദേവിയേയും കണ്ടു കൂപ്പിനേൻ
22
Keep
അംഗുലീയം കൊടുത്താശു ചൂഡാരത്ന-
മിങ്ങു വാങ്ങിക്കൊണ്ടടയാളവാക്യവും
23
Keep
കേട്ടു വിട വഴങ്ങിച്ചു പുറപ്പെട്ടു
കാട്ടിനേൻ പിന്നെക്കുറഞ്ഞൊരവിവേകം.
24
Keep
ആരാമമെല്ലാം തകർത്തതു കാക്കുന്ന
വീരരെയൊക്കെ ക്ഷണേന കൊന്നീടിനേൻ.
25
Keep
രക്ഷോവരാത്മജനാകിയ ബാലക-
നക്ഷകുമാരനവനെയും കൊന്നു ഞാൻ
26
Keep
എന്നു വേണ്ടാ ചുരുക്കിപ്പറഞ്ഞീടുവാൻ
മന്നവ! ലങ്കാപുരത്തിങ്കലുള്ളതിൽ
27
Keep
നാലൊന്നു സൈന്യമൊടുക്കിവേഗേന പോയ്
കാലേ ദശമുഖനെക്കണ്ടു ചൊല്ലിനേൻ
28
Keep
നല്ലതെല്ലാം പിന്നെ, രാവണൻ കോപേന
ചൊല്ലിനാൻ തന്നുടെ ഭൃത്യരോടിപ്പൊഴേ
29
Keep
കൊല്ലുക വൈകാതിവനെയെന്നന്നേരം
കൊല്ലുവാൻവന്നവരോടു വിഭീഷണൻ
30
Keep
ചൊല്ലിനാനഗ്രജൻതന്നോടുമാദരാൽ:
'കൊല്ലുമാറില്ല ദൂതന്മാരെയാരുമേ
31
Keep
ചൊല്ലുള്ള രാജധർമ്മങ്ങളറിഞ്ഞവർ
കൊല്ലാതയയ്ക്കടയാളപ്പെടുത്തതു
32
Keep
നല്ലതാകുന്നതെ'ന്നപ്പോൾദശാനനൻ
ചൊല്ലിനാൻ വാലധിക്കഗ്നി കൊളുത്തുവാൻ
33
Keep
സസ്നേഹവാസസാ പുച്ഛം പൊതിഞ്ഞവ-
രഗ്നികൊളുത്തിനാരപ്പോളടിയനും
34
Keep
ചുട്ടുപൊട്ടിച്ചേനെഴുന്നൂറു യോജന
വട്ടമായുള്ള ലങ്കാപുരം സത്വരം
35
Keep
മന്നവ! ലങ്കയിലുള്ള പടയിൽ നാ-
ലൊന്നുമൊടുക്കിനേൻ തൽപ്രസാദത്തിനാൽ.
36
Keep
ഒന്നുകൊണ്ടുമിനിക്കാലവിളംബനം
നന്നല്ല പോക പുറപ്പെടുകാശു നാം.
37
Keep
യുദ്ധസന്നദ്ധരായ് ബദ്ധരോഷം മഹാ-
പ്രസ്ഥാനമാശു കുരു ഗുരുവിക്രമം
38
Keep
സംഖ്യയില്ലാതോളമുള്ള മഹാകപി-
സംഘേന ലങ്കാപുരിക്കു ശങ്കാപഹം
39
Keep
ലംഘനം ചെയ്തു നക്തഞ്ചരനായക-
കിങ്കരന്മാരെ ക്ഷണേന പിതൃപതി-
40
Keep
കിങ്കരന്മാർക്കു കൊടുത്തു ദശാനന-
ഹുങ്കൃതിയും തീർത്തു സംഗരാന്തേ ബലാൽ
41
Keep
പങ്കജനേത്രയെക്കൊണ്ടുപോരാം വിഭോ!
പങ്കജനേത്ര! പരംപുരുഷ! പ്രഭോ!"
Previous
←
ശ്രീരാമാദികളുടെ നിശ്ചയം
Next
യുദ്ധയാത്ര
→