Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · രാവണ വിഭീഷണ സംഭാഷണം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
അന്നേരമാഗതനായ വിഭീഷണൻ
ധന്യൻ നിജാഗ്രജൻതന്നെ വണങ്ങിനാൻ.
2
Keep
തന്നരികത്തങ്ങിരുത്തിദ്ദശാനനൻ
ചൊന്നാനവനോടു പഥ്യം വിഭീഷണൻ:
3
Keep
"രാക്ഷസാധീശ്വര! വീര! ദശാനന!
കേൾക്കണമെന്നുടെ വാക്കുകളിന്നു നീ.
4
Keep
നല്ലതു ചൊല്ലേണമെല്ലാവരും തനി-
ക്കുള്ളവരോടു ചൊല്ലുള്ള ബുധജനം
5
Keep
കല്യാണമെന്തു കുലത്തിനെന്നുള്ളതു-
മെല്ലാവരുമൊരുമിച്ചു ചിന്തിക്കണം
6
Keep
യുദ്ധത്തിനാരുള്ളതോർക്ക നീ രാമനോ-
ടിത്രിലോകത്തിങ്കൽ നക്തഞ്ചരാധിപ!
7
Keep
മത്തനുന്മത്തൻ പ്രഹസ്തൻ വികടനും
സുപ്തഘ്നയജ്ഞാന്തകാദികളും തഥാ
8
Keep
കുംഭകർണ്ണൻ ജംബുമാലി പ്രജംഘനും
കുംഭൻ നികുംഭനകമ്പനൻ കമ്പനൻ
9
Keep
വമ്പൻ മഹോദരനും മഹാപാർശ്വനും
കുംഭഹനും ത്രിശിരസ്സതികായനും
10
Keep
ദേവാന്തകനും നരാന്തകനും മറ്റു-
ദേവാരികൾ വജ്രദംഷ്ട്രാദിവീരരും
11
Keep
യൂപാക്ഷനും ശോണിതാക്ഷനും പിന്നെ വി-
രൂപാക്ഷധൂമ്രാക്ഷനും മകരാക്ഷനും
12
Keep
ഇന്ദ്രനെസ്സംഗരേ ബന്ധിച്ച വീരനാ-
മിന്ദ്രജിത്തിന്നുമാമല്ലവനോടെടോ!
13
Keep
നേരേ പൊരുതു ജയിപ്പതിനാരുമേ
ശ്രീരാമനോടു കരുതായ്ക മാനസേ.
14
Keep
ശ്രീരാമനായതു മാനുഷനല്ല കേ-
ളാരെന്നറിവാനുമാമല്ലൊരുവനും.
15
Keep
ദേവേന്ദ്രനുമല്ല വഹ്നിയുമല്ലവൻ
വൈവസ്വതനും നിരൃതിയുമല്ല കേൾ
16
Keep
പാശിയുമല്ല ജഗൽപ്രാണനല്ല വി-
ത്തേശനുമല്ലവനീശാനനുമല്ല
17
Keep
വേധാവുമല്ല ഭുജംഗാധിപനുമ-
ല്ലാദിത്യരുദ്രവസുക്കളുമല്ലവൻ.
18
Keep
സാക്ഷാൽ മഹാവിഷ്ണു നാരായണൻ പരൻ
മോക്ഷദൻ സൃഷ്ടിസ്ഥിതിലയകാരണൻ
19
Keep
മുന്നം ഹിരണ്യാക്ഷനെക്കൊലചെയ്തവൻ
പന്നിയായ്, മന്നിടം പാലിച്ചുകൊള്ളുവാൻ.
20
Keep
പിന്നെ നരസിംഹരൂപം ധരിച്ചിട്ടു
കൊന്നു ഹിരണ്യകശിപുവാം വീരനെ.
21
Keep
ലോകൈകനായകൻ വാമനമൂർത്തിയായ്
ലോകത്രയം ബലിയോടു വാങ്ങീടിനാൻ.
22
Keep
കൊന്നാനിരുപത്തൊരുതുട രാമനായ്
മന്നവന്മാരെ,യസുരാംശമാകയാൽ
23
Keep
അന്നന്നസുരരെയൊക്കെയൊടുക്കുവാൻ
മന്നിലവതരിച്ചീടും ജഗന്മയൻ.
24
Keep
ഇന്നു ദശരഥപുത്രനായ് വന്നിതു
നിന്നെയൊടുക്കുവാനെന്നറിഞ്ഞീടു നീ
25
Keep
സത്യസങ്കല്പനാമീശ്വരൻതന്മതം
മിഥ്യയായ് വന്നുകൂടായെന്നു നിർണ്ണയം
26
Keep
എങ്കിലെന്തിന്നു പറയുന്നതെന്നൊരു
ശങ്കയുണ്ടാകിലതിന്നു ചൊല്ലീടുവൻ
27
Keep
സേവിപ്പവർക്കഭയത്തെക്കൊടുപ്പൊരു
ദേവനവൻ കരുണാകരൻ കേവലൻ
28
Keep
ഭക്തപ്രിയൻ പരമൻ പരമേശ്വരൻ
ഭുക്തിയും മുക്തിയും നൽകും ജനാർദ്ദനൻ
29
Keep
ആശ്രിതവത്സലനംബുജലോചന-
നീശ്വരനിന്ദിരാവല്ലഭൻ കേശവൻ,
30
Keep
ഭക്തിയോടും തൻതിരുവടി തൻപദം
നിത്യമായ് സേവിച്ചുകൊൾക മടിയാതെ.
31
Keep
മൈഥിലീദേവിയെക്കൊണ്ടെക്കൊടുത്തു തൽ
പാദാംബുജത്തിൽ നമസ്കരിച്ചീടുക.
32
Keep
കൈതൊഴുതാശു രക്ഷിക്കെന്നു ചൊല്ലിയാൽ
ചെയ്തപരാധങ്ങളെല്ലാം ക്ഷമിച്ചവൻ
33
Keep
തൻപദം നൽകീടുമേവനും നമ്മുടെ
തമ്പുരാനോളം കൃപയില്ല മറ്റാർക്കും.
34
Keep
കാടകംപുക്കനേരത്തതിബാലകൻ
താടകയെക്കൊലചെയ്താനൊരമ്പിനാൽ
35
Keep
കൗശികൻതന്നുടെ യാഗരക്ഷാർത്ഥമായ്
നാശം സുബാഹുമുഖ്യന്മാർക്കു നൽകിനാൻ.
36
Keep
തൃക്കാലടിവച്ചു കല്ലാമഹല്യയ്ക്കു
ദുഷ്കൃതമെല്ലാമൊടുക്കിയതോർക്ക നീ
37
Keep
ത്രൈയംബകം വില്ലു ഖണ്ഡിച്ചു സീതയാം
മയ്യൽമിഴിയാളെയുംകൊണ്ടു പോകുമ്പോൾ
38
Keep
മാർഗ്ഗമദ്ധ്യേ കുഠാരായുധനാകിയ
ഭാർഗ്ഗവൻ തന്നെജ്ജയിച്ചതുമത്ഭുതം
39
Keep
പിന്നെ വിരാധനെക്കൊന്നുകളഞ്ഞതും
ചെന്ന ഖരാദികളെക്കൊല ചെയ്തതും
40
Keep
ഉന്നതനാകിയ ബാലിയെക്കൊന്നതും
മന്നവനാകിയ രാഘവനല്ലയോ?
41
Keep
അർണ്ണവം ചാടിക്കടന്നിവിടേക്കു വ-
ന്നർണ്ണോജനേത്രയെക്കണ്ടു പറഞ്ഞുടൻ
42
Keep
വഹ്നിക്കു ലങ്കാപുരത്തെസ്സമർപ്പിച്ചു
സന്നദ്ധനായ് പോയ മാരുതി ചെയ്തതും
43
Keep
ഒന്നൊഴിയാതെയറിഞ്ഞീരിക്കേ തവ
നന്നുനന്നാഹന്ത! തോന്നുന്നതിങ്ങനെ!
44
Keep
നന്നല്ല സജ്ജനത്തോടു വൈരം വൃഥാ.
തന്വംഗിതന്നെക്കൊടുക്ക മടിയാതെ.
45
Keep
നഷ്ടമതികളായീടുമമാത്യന്മാ-
രിഷ്ടം പറഞ്ഞു കൊല്ലിക്കുമതോർക്ക നീ
46
Keep
കാലപുരം ഗമിയാതിരിക്കേണ്ടുകിൽ
കാലം കളയാതെ നൽക വൈദേഹിയെ
47
Keep
ദുർബലനായുള്ളവൻ പ്രബലൻതന്നോ-
ടുൾപ്പൂവിൽ മത്സരം വച്ചുതുടങ്ങിയാൽ
48
Keep
പില്പാടു നാടും നഗരവും സേനയും
തൽപ്രാണനും നശിച്ചീടുമരക്ഷണാൽ.
49
Keep
ഇഷ്ടംപറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം.
50
Keep
തന്നുടെ ദുർന്നയംകൊണ്ടു വരുന്നതി-
നിന്നു നാമാളല്ല പോകെന്നു വേർപെട്ടു
51
Keep
ചെന്നു സേവിക്കും പ്രബലനെ ബന്ധുക്ക-
ളന്നേരമോർത്താൽ ഫലമില്ല മന്നവ!
52
Keep
രാമശരമേറ്റു മൃത്യു വരുന്നേര-
മാമയമുള്ളിലെനിക്കുണ്ടതുകൊണ്ടു
53
Keep
നേരെ പറഞ്ഞു തരുന്നിതു ഞാ,നിനി-
ത്താരാർമകളെ കൊടുക്ക വൈകീടാതെ.
54
Keep
യുദ്ധമേറ്റുള്ള പടയും നശിച്ചുട-
നർത്ഥവുമെല്ലാമൊടുങ്ങിയാൽ മാനസേ
55
Keep
മാനിനിയെക്കൊടുക്കാമെന്നു തോന്നിയാൽ
സ്ഥാനവുമില്ല കൊടുപ്പതിനോർക്ക നീ.
56
Keep
മുമ്പിലേയുള്ളിൽ വിചാരിച്ചു കൊള്ളണം
വമ്പനോടേറ്റാൽ വരും ഫലമേവനും.
57
Keep
ശ്രീരാമനോടു കലഹം തുടങ്ങിയാ-
ലാരും ശരണമില്ലെന്നതറിയണം.
58
Keep
പങ്കജനേത്രനെസ്സേവിച്ചു വാഴുന്നു
ശങ്കരനാദികളെന്നതുമോർക്ക നീ
59
Keep
രാക്ഷസരാജ! ജയിക്ക ജയിക്ക നീ
സാക്ഷാൽ മഹേശ്വരനോടു പിണങ്ങൊലാ
60
Keep
കൊണ്ടൽനേർവർണ്ണനു ജാനകീദേവിയെ-
കൊണ്ടെക്കൊടുത്തു സുഖിച്ചു വസിക്ക നീ
61
Keep
സംശയമെന്നിയേ നൽകുക ദേവിയെ
വംശം മുടിച്ചു കളയായ്ക വേണമേ!"
62
Keep
ഇത്ഥം വിഭീഷണൻ പിന്നെയും പിന്നെയും
പത്ഥ്യമായുള്ളതു ചൊന്നതു കേട്ടൊരു
63
Keep
നക്തഞ്ചരാധിപനായ ദശാസ്യനും
ക്രുദ്ധനായ് സോദരനോടു ചൊല്ലീടിനാൻ:
64
Keep
"ശത്രുക്കളല്ല ശത്രുക്കളാകുന്നതു
മിത്രഭാവത്തോടരികേ മരുവിന
65
Keep
ശത്രുക്കൾ ശത്രുക്കളാകുന്നതേവനും
മൃത്യു വരുത്തുമവരെന്നു നിർണ്ണയം.
66
Keep
ഇത്തരമെന്നോടു ചൊല്ലുകിലാശു നീ
വധ്യനാമെന്നാലതിനില്ല സംശയം."
67
Keep
രാത്രിഞ്ചരാധിപനിത്തരം ചൊന്നള-
വോർത്താൻ വിഭീഷണൻ ഭാഗവതോത്തമൻ:
68
Keep
"മൃത്യുവശഗതനായ പുരുഷനു
സിദ്ധൗഷധങ്ങളുമേൽക്കയില്ലേതുമേ.
69
Keep
പോരുമിവനോടിനി ഞാൻ പറഞ്ഞതു
പൗരുഷംകൊണ്ടു നീക്കാമോ വിധിമതം?
70
Keep
ശ്രീരാമദേവപാദാംബോജമെന്നി മ-
റ്റാരും ശരണമെനിക്കില്ല കേവലം.
71
Keep
ചെന്നു തൃക്കാൽക്കൽ വീണന്തികേ സന്തതം
നിന്നു സേവിച്ചുകൊൾവൻ ജന്മമുള്ള നാൾ."
72
Keep
സത്വരം നാലമാത്യന്മാരുമായവ-
നിത്ഥം നിരൂപിച്ചുറച്ചു പുറപ്പെട്ടു.
73
Keep
ദാരധനാലയമിത്ര ഭൃത്യൗഘവും
ദൂരെപ്പരിത്യജ്യ, രാമപാദാംബുജം
74
Keep
മാനസത്തിങ്കലുറപ്പിച്ചു തുഷ്ടനായ്
വീണുവണങ്ങിനാനഗ്രജൻതൻപദം
75
Keep
കോപിച്ചു രാവണൻ ചൊല്ലിനാനന്നേര-
"മാപത്തെനിക്കു വരുത്തുന്നതും ഭവാൻ.
76
Keep
രാമനെച്ചെന്നു സേവിച്ചു കൊണ്ടാലുമൊ-
രാമയമിങ്ങതിനില്ലെന്നു നിർണ്ണയം.
77
Keep
പോകായ്കിലോ മമ ചന്ദ്രഹാസത്തിനി-
ന്നേകാന്തഭോജനമായ് വരും നീയെടോ!"
78
Keep
എന്നതു കേട്ടു വിഭീഷണൻ ചൊല്ലിനാ-
"നെന്നുടെ താതനു തുല്യനല്ലോ ഭവാൻ
79
Keep
താവകമായ നിയോഗമനുഷ്ഠിപ്പ-
നാവതെല്ലാമതു സൗഖ്യമല്ലോ മമ
80
Keep
സങ്കടം ഞാൻമൂലമുണ്ടാകരുതേതു-
മെങ്കിലോ ഞാനിതാ വേഗേന പോകുന്നു,
81
Keep
പുത്രമിത്രാർത്ഥകളത്രാദികളൊടു-
മത്ര സുഖിച്ചു സുചിരം വസിക്ക നീ
82
Keep
മൂലവിനാശം നിനക്കു വരുത്തുവാൻ
കാലൻ ദശരഥമന്ദിരേ രാമനായ്
83
Keep
ജാതനായാൻ, ജനകാലയേ കാലിയും
സീതാഭിധാനേന ജാതയായീടിനാൾ
84
Keep
ഭൂമിഭാരം കളഞ്ഞീടുവാനായ് മുതിർ-
ന്നാമോദമോടിങ്ങു വന്നാരിരുവരും.
85
Keep
എങ്ങനെ പിന്നെ ഞാൻചൊന്ന ഹിതോക്തിക-
ളങ്ങു ഭവാനുള്ളിലേൽക്കുന്നിതു പ്രഭോ!
86
Keep
രാവണൻതന്നെ വധിപ്പാനവനിയിൽ
ദേവൻ വിധാതാവപേക്ഷിച്ച കാരണം
87
Keep
വന്നു പിറന്നിതു രാമനായ് നിർണ്ണയം
പിന്നെയതിന്നന്യഥാത്വം ഭവിക്കുമോ?
88
Keep
ആശരവംശവിനാശം വരുംമുമ്പേ
ദാശരഥിയെ ശരണം ഗതോസ്മി ഞാൻ."
Previous
←
രാവണ കുംഭകർണ്ണ സംഭാഷണം
Next
വിഭീഷണന്റെ ശരണപ്രാപ്തി
→