Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · രാവണ കുംഭകർണ്ണ സംഭാഷണം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
നിദ്രയും കൈവിട്ടു കുംഭകർണ്ണൻ തദാ
വിദ്രുതമഗ്രജൻ തന്നെ വണങ്ങിനാൻ
2
Keep
ഗാഢഗാഢം പുണർന്നൂഢമോദം നിജ-
പീഠമതിന്മേലിരുത്തിദ്ദശാസ്യനും
3
Keep
വൃത്താന്തമെല്ലാമവരജൻതന്നോടു
ചിത്താനുരാഗേണ കേൾപ്പിച്ചനന്തരം
4
Keep
ഉൾത്താരിലുണ്ടായ ഭീതിയോടുമവൻ
നക്തഞ്ചരാധീശ്വരനോടു ചൊല്ലിനാൻ:
5
Keep
"ജീവിച്ചു ഭൂമിയിൽ വാഴ്കെന്നതിൽ മമ
ദേവത്വമാശു കിട്ടുന്നതു നല്ലതും
6
Keep
ഇപ്പോൾ ഭവാൻ ചെയ്ത കർമ്മങ്ങളൊക്കെയും
ത്വൽപ്രാണഹാനിക്കുതന്നെ ധരിക്ക നീ
7
Keep
രാമൻ ഭവാനെ ക്ഷണം കണ്ടുകിട്ടുകിൽ
ഭൂമിയിൽ വാഴ്വാനയയ്ക്കയില്ലെന്നുമേ
8
Keep
ജീവിച്ചിരിക്കയിലാഗ്രഹമുണ്ടെങ്കിൽ
സേവിച്ചുകൊള്ളുക രാമനെ നിത്യമായ്
9
Keep
രാമൻ മനുഷ്യനല്ലേകസ്വരൂപനാം
ശ്രീമാൻ മഹാവിഷ്ണു നാരായണൻ പരൻ
10
Keep
സീതയാകുന്നതു ലക്ഷ്മീഭഗവതി
ജാതയായാൾ തവ നാശം വരുത്തുവാൻ
11
Keep
മോഹേന നാദഭേദം കേട്ടു ചെന്നുടൻ
ദേഹനാശം മൃഗങ്ങൾക്കു വരുന്നിതു
12
Keep
മീനങ്ങളെല്ലാം രസത്തിങ്കൽ മോഹിച്ചു
താനേ ബളിശം വിഴുങ്ങി മരിക്കുന്നു
13
Keep
അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങൾ
മഗ്നമായ് മൃത്യുഭവിക്കുന്നി,തവ്വണ്ണം
14
Keep
ജാനകിയെക്കണ്ടു മോഹിക്കകാരണം
പ്രാണവിനാശം ഭവാനുമകപ്പെടും
15
Keep
നല്ലതല്ലേതുമെനിക്കിതെന്നുള്ളതു-
മുള്ളിലറിഞ്ഞിരിക്കുന്നിതെന്നാകിലും
16
Keep
ചൊല്ലുമതിങ്കൽ മനസ്സതിൻ കാരണം
ചൊല്ലുവൻ മുന്നം കഴിഞ്ഞ ജന്മത്തിലെ
17
Keep
വാസനകൊണ്ടതു നീക്കരുതാർക്കുമേ
ശാസനയാലുമടങ്ങുകയില്ലതു
18
Keep
വിജ്ഞാനമുള്ള ദിവ്യന്മാർക്കുപോലും, മ-
റ്റജ്ഞാനികൾക്കോ പറയേണ്ടതില്ലല്ലോ
19
Keep
കാട്ടിയതെല്ലാമപനയം നീയതു
നാട്ടിലുള്ളോർക്കുമാപത്തിനായ് നിർണ്ണയം
20
Keep
ഞാനിതിനിന്നിനി രാമനേയും മറ്റു
വാനരന്മാരെയുമൊക്കെയൊടുക്കുവൻ
21
Keep
ജാനകിതന്നെയനുഭവിച്ചീടു നീ
മാനസേ ഖേദമുണ്ടാകരുതേതുമേ
22
Keep
ദേഹത്തിനന്തരം വന്നുപോം മുന്നമേ
മോഹിച്ചതാഹന്ത! സാധിച്ചുകൊൾക നീ
23
Keep
ഇന്ദ്രിയങ്ങൾക്കു വശനാം പുരുഷനു
വന്നീടുമാപത്തു നിർണ്ണയമോർത്തുകാൺ
24
Keep
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു
വന്നുകൂടും നിജ സൗഖ്യങ്ങളൊക്കവേ"
25
Keep
ഇന്ദ്രാരിയാം കുംഭകർണ്ണോക്തി കേട്ടള-
വിന്ദ്രജിത്തും പറഞ്ഞീടിനാനാദരാൽ:
26
Keep
"മാനുഷനാകിയ രാമനേയും മറ്റു
വാനരന്മാരെയുമൊക്കെയൊടുക്കി ഞാൻ
27
Keep
ആശു വരുവനനുജ്ഞയെച്ചെയ്കി"ലെ-
ന്നാശരാധീശ്വരനോടു ചൊല്ലീടിനാൻ.
Previous
←
രാവണാദികളുടെ ആലോചന
Next
രാവണ വിഭീഷണ സംഭാഷണം
→