Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · മാല്യവാന്റെ വാക്യം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ചാരനായോരു ശുകൻ പോയനന്തരം
ഘോരനാം രാവണൻ വാഴുന്ന മന്ദിരേ
2
Keep
വന്നിതു രാവണമാതാവുതൻ പിതാ-
ഖിന്നനായ് രാവണനെക്കണ്ടു ചൊല്ലുവാൻ
3
Keep
സൽക്കാരവും കുശലപ്രശ്നവും ചെയ്തു
രക്ഷോവരനുമിരുത്തി യഥോചിതം
4
Keep
കൈകസീതാതൻ മതിമാൻ വിനീതിമാൻ
കൈകസീനന്ദനൻതന്നോടു ചൊല്ലിനാൻ:
5
Keep
"ചൊല്ലുവൻ ഞാൻ തവ നല്ലതു, പിന്നെ നീ-
യെല്ലാം നിനക്കൊത്തവണ്ണമനുഷ്ഠിക്ക
6
Keep
ദുർന്നിമിത്തങ്ങളീ ജാനകി ലങ്കയിൽ
വന്നതിൽപ്പിന്നെപ്പലതുണ്ടു കാണുന്നു
7
Keep
കണ്ടീലയോ നാശഹേതുക്കളായ് ദശ-
കണ്ഠപ്രഭോ! നീ നിരൂപിക്ക മാനസേ
8
Keep
ദാരുണമായിടിവെട്ടുന്നിതന്വഹം
ചോരയും പെയ്യുന്നിതുഷ്ണമായെത്രയും
9
Keep
ദേവലിംഗങ്ങളിളകി വിയർക്കുന്നു
ദേവിയാം കാളിയും ഘോരദംഷ്ട്രാന്വിതം
10
Keep
നോക്കുന്ന ദിക്കിൽ ചിരിച്ചു കാണാകുന്നു
ഗോക്കളിൽനിന്നു ഖരങ്ങൾ ജനിക്കുന്നു
11
Keep
മൂഷികൻ മാർജ്ജാരനോടു പിണങ്ങുന്നു
രോഷാൽ നകുലങ്ങളോടുമവ്വണ്ണമേ
12
Keep
പന്നഗജാലം ഗരുഡനോടും തഥാ
നിന്നെതിർത്തീടാൻ തുടങ്ങുന്നു നിശ്ചയം
13
Keep
മുണ്ഡനായേറ്റം കരാളവികടനായ്
വർണ്ണവും പിംഗലകൃഷ്ണമായ് സന്തതം
14
Keep
കാലനെയുണ്ടു കാണുന്നിതെല്ലാടവും
കാലമാപത്തിനുള്ളോന്നിതു നിർണ്ണയം
15
Keep
ഇത്തരം ദുർന്നിമിത്തങ്ങളുണ്ടായതി-
നത്രൈവ ശാന്തിയെച്ചെയ്തുകൊള്ളേണമേ
16
Keep
വംശത്തെ രക്ഷിച്ചുകൊള്ളുവാനേതുമേ
സംശയമെന്നിയേ സീതയെക്കൊണ്ടുപോയ്
17
Keep
രാമപാദേ വെച്ചു വന്ദിക്ക വൈകാതെ
രാമനാകുന്നതു വിഷ്ണു നാരായണൻ
18
Keep
വിദ്വേഷമെല്ലാം ത്യജിച്ചു ഭജിച്ചുകൊൾ-
കദ്വയനാം പരമാത്മാനമവ്യയം
19
Keep
ശ്രീരാമപാദപോതം കൊണ്ടു സംസാര-
വാരിധിയെക്കടക്കുന്നിതു യോഗികൾ
20
Keep
ഭക്തികൊണ്ടന്തഃകരണവും ശുദ്ധമായ്
മുക്തിയെ ജ്ഞാനികൾ സിദ്ധിച്ചുകൊള്ളുന്നു
21
Keep
ദുഷ്ടനാം നീയും വിശുദ്ധനാം ഭക്തികൊ-
ണ്ടൊട്ടുമേ കാലം കളയാതെകണ്ടു നീ
22
Keep
രാക്ഷസവംശത്തെ രക്ഷിച്ചുകൊള്ളുക
സാക്ഷാൽ മുകുന്ദനെ സേവിച്ചുകൊള്ളുക
23
Keep
സത്യമത്രേ ഞാൻ പറഞ്ഞതു കേവലം
പത്ഥ്യം നിനക്കിതു ചിന്തിക്ക മാനസേ"
24
Keep
സാന്ത്വനപൂർവം ദശമുഖൻതന്നോടു
ശാന്തനാം മാല്യവാൻ വംശരക്ഷാർത്ഥമായ്
25
Keep
ചൊന്നതു കേട്ടു പൊറാഞ്ഞു ദശമുഖൻ
പിന്നെയമ്മാല്യവാൻതന്നോടു ചൊല്ലിനാൻ:
26
Keep
"മാനവനായ കൃപണനാം രാമനെ
മാനസേ മാനിപ്പതിനെന്തു കാരണം?
27
Keep
മർക്കടാലംബനം നല്ല സാമർത്ഥ്യമെ-
ന്നുൾക്കാമ്പിലോർക്കുന്നവൻ ജളനെത്രയും
28
Keep
രാമൻ നിയോഗിക്കയാൽ വന്നിതെന്നോടു
സാമപൂർവം പറഞ്ഞൂ ഭവാൻ നിർണ്ണയം
29
Keep
നേരത്തു പോയാലുമിന്നി വേണ്ടുന്നനാൾ
ചാരത്തു ചൊല്ലി വിടുന്നുണ്ടു നിർണ്ണയം
30
Keep
വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാം മിത്രമി-
ത്യുക്തികൾ കേട്ടാൽ പൊറുത്തുകൂടാ ദൃഢം"
31
Keep
ഇത്ഥം പറഞ്ഞമാത്യന്മാരുമായ് ദശ-
വക്ത്രനും പ്രാസാദമൂർദ്ധ്നി കരേറിനാൻ
Previous
←
ശുകന്റെ പൂർവ്വവൃത്താന്തം
Next
യുദ്ധാരംഭം
→