Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ശുകന്റെ പൂർവ്വവൃത്താന്തം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ബ്രാഹ്മണശ്രേഷ്ഠൻ പുരാ ശുകൻ നിർമ്മലൻ
ബ്രാഹ്മണ്യവും പരിപാലിച്ചു സന്തതം
2
Keep
കാനനത്തിങ്കൽ വാനപ്രസ്ഥനായ് മഹാ
ജ്ഞാനികളിൽ പ്രധാനിത്വവും കൈക്കൊണ്ടു
3
Keep
ദേവകൾക്കഭ്യുദയാർത്ഥമായ് നിത്യവും
ദേവാരികൾക്കു വിനാശത്തിനായ്ക്കൊണ്ടും
4
Keep
യാഗാദികർമ്മങ്ങൾ ചെയ്തു മേവീടിനാൻ,
യോഗം ധരിച്ചു പരബ്രഹ്മനിഷ്ഠയാ.
5
Keep
വൃന്ദാരകാഭ്യുദയാർത്ഥിയായ് രാക്ഷസ-
നിന്ദാപരനായ് മരുവുംദശാന്തരേ
6
Keep
നിർജ്ജരവൈരികുലശ്രേഷ്ഠനാകിയ
വജ്രദംഷ്ട്രൻ മഹാദുഷ്ടനിശാചരൻ
7
Keep
എന്തൊന്നു നല്ലു ശുകാപകാരത്തിനെ-
ന്നന്തരവും പാർത്തു പാർത്തിരിക്കുംവിധൗ.
8
Keep
കുംഭോത്ഭവനാമഗസ്ത്യൻ ശുകാശ്രമേ
സമ്പ്രാപ്തനായാനൊരു ദിവസം ബലാൽ
9
Keep
സംപൂജിതനാമഗസ്ത്യതപോധനൻ
സംഭോജനാർത്ഥം നിമന്ത്രിതനാകയാൽ
10
Keep
സ്നാതും ഗതേ മുനൗ കുംഭോത്ഭവേ തദാ
യാതുധാനാധിപൻ വജ്രദംഷ്ട്രാസുരൻ
11
Keep
ചെന്നാനഗസ്ത്യരൂപം ധരിച്ചന്തരാ
ചൊന്നാൻ ശുകനോടു മന്ദഹാസാന്വിതം,
12
Keep
ഒട്ടുനാളുണ്ടു മാംസംകൂട്ടിയുണ്ടിട്ടു
മൃഷ്ടമായുണ്ണേണമിന്നു നമുക്കെടോ!
13
Keep
ഛാഗമാംസം വേണമല്ലോ കറി മമ
ത്യാഗിയല്ലോ ഭവാൻ ബ്രാഹ്മണസത്തമൻ.
14
Keep
എന്നളവേ ശുകൻ പത്നിയോടും തഥാ
ചൊന്നാനതങ്ങനെയെന്നവളും ചൊന്നാൾ.
15
Keep
മദ്ധ്യേ ശുകപത്നിവേഷം ധരിച്ചവൻ
ചിത്തമോഹം വളർത്തീടിനാൻ മായയാ.
16
Keep
മർത്ത്യമാംസം വിളമ്പിക്കൊടുത്തമ്പോടു
തത്രൈവ വജ്രദംഷ്ട്രൻ മറഞ്ഞീടിനാൻ
17
Keep
മർത്ത്യമാംസം കണ്ടു മൈത്രാവരുണിയും
ക്രുദ്ധനായ് ക്ഷിപ്രം ശുകനെശ്ശപിച്ചതു:
18
Keep
"മർത്ത്യരെബ്ഭക്ഷിച്ചു രാക്ഷസനായിനി
പൃത്ഥ്വിയിൽ വാഴുക മത്തപോവൈഭവാൽ."
19
Keep
ഇത്ഥം ശപിച്ചിതു കേട്ടു ശുകൻ താനു-
"മെത്രയും ചിത്രമിതെന്തൊരു കാരണം!
20
Keep
മാംസോത്തരം ഭുജിക്കേണമെനിക്കെന്നു
ശാസനചെയ്തതും മറ്റാരുമല്ലല്ലോ
21
Keep
പിന്നെയതിന്നു കോപിച്ചു ശപിച്ചതു-
മെന്നുടെ ദുഷ്കർമ്മമെന്നേ പറയാവൂ"
22
Keep
"ചൊല്ലുചൊല്ലെന്തു പറഞ്ഞതു നീ സഖേ!
നല്ല വൃത്താന്തമിതെന്നോടു ചൊല്ലണം!"
23
Keep
എന്നതു കേട്ടു ശുകനുമഗസ്ത്യനോ-
ടന്നേരമാശു സത്യം പറഞ്ഞീടിനാൻ:
24
Keep
"മജ്ജനത്തിന്നെഴുന്നെള്ളിയ ശേഷമി-
തിജ്ജനത്തോടും വീണ്ടും വന്നരുൾചെയ്തു
25
Keep
വ്യഞ്ജനം മാംസസ്സമന്വിതം വേണമെ-
ന്നഞ്ജസാ ഞാനതു കേട്ടിതു ചെയ്തതും"
26
Keep
ഇത്ഥം ശുകോക്തികൾ കേട്ടൊരഗസ്ത്യനും
ചിത്തേ മുഹൂർത്തം വിചാരിച്ചരുളിനാൻ.
27
Keep
വൃത്താന്തമുൾക്കാമ്പുകൊണ്ടു കണ്ടോരള-
വുൾത്താപമോടരുൾചെയ്താനഗസ്ത്യനും:
28
Keep
"വഞ്ചിതന്മാരായ് വയം ബത! യാമിനീ-
സഞ്ചാരികളിതു ചെയ്തതു നിർണയം.
29
Keep
ഞാനുമതിമൂഢനായ് ചമഞ്ഞേൻ ബലാ-
ലൂനം വരാ വിധിതന്മതമെന്നുമേ
30
Keep
മിഥ്യയായ് വന്നുകൂടാ മമ ഭാഷിതം
സത്യപ്രധാനനല്ലോ നീയുമാകയാൽ.
31
Keep
നല്ലതു വന്നു കൂടും മേലിൽ നിർണ്ണയം
കല്യാണമായ് ശാപമോക്ഷവും നൽകുവൻ.
32
Keep
ശ്രീരാമപത്നിയെ രാവണൻ കൊണ്ടുപോ-
യാരാമസീമനി വച്ചുകൊള്ളും ദൃഢം.
33
Keep
രാവണഭൃത്യനായ് നീയും വരും ചിരം
കേവലം നീയവനിഷ്ടനായും വരും
34
Keep
രാഘവൻ വാനരസേനയുമായ് ചെന്നൊ-
രാകുലമെന്നിയേ ലങ്കാപുരാന്തികേ
35
Keep
നാലുപുറവും വളഞ്ഞിരിക്കുന്നൊരു-
കാലമവസ്ഥയറിഞ്ഞു വന്നീടുവാൻ
36
Keep
നിന്നെയയക്കും ദശാനനനന്നു നീ
ചെന്നു വണങ്ങുക രാമനെസ്സാദരം
37
Keep
പിന്നെ വിശേഷങ്ങളൊന്നൊഴിയാതെ പോയ്
ചെന്നു ദശമുഖൻതന്നോടു ചൊല്ലുക
38
Keep
രാവണനാത്മതത്ത്വോപദേശം ചെയ്തു
ദേവപ്രിയനായ് വരും പുനരാശു നീ.
39
Keep
രാക്ഷസഭാവമശേഷമുപേക്ഷിച്ചു
സാക്ഷാൽ ദ്വിജത്വവും വന്നുകൂടും ദൃഢം."
40
Keep
ഇത്ഥമനുഗ്രഹിച്ചു കലശോത്ഭവൻ
സത്യം തപോധനവാക്യം മനോഹരം.
Previous
←
രാവണശുകസംവാദം
Next
മാല്യവാന്റെ വാക്യം
→