Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · കുംഭകർണ്ണവധം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
സോദരനേവം പറഞ്ഞതു കേട്ടതി-
ക്രോധം മുഴുത്തു ദശാസ്യനും ചൊല്ലിനാൻ:
2
Keep
"ജ്ഞാനോപദേശമെനിക്കു ചെയ്വാനല്ല
ഞാനിന്നുണർത്തി വരുത്തി, യഥാസുഖം
3
Keep
നിദ്രയെ സേവിച്ചുകൊൾക, നീയെത്രയും
ബുദ്ധിമാനെന്നതുമിന്നറിഞ്ഞേനഹം
4
Keep
വേദശാസ്ത്രങ്ങളും കേട്ടുകൊള്ളാമിനി
ഖേദമകന്നു സുഖിച്ചുവാഴുന്ന നാൾ
5
Keep
ആമെങ്കിലാശു ചെന്നായോധനംചെയ്തു
രാമാദികളെ വധിച്ചു വരിക നീ"
6
Keep
അഗ്രജൻ വാക്കുകളിത്തരം കേട്ടള-
വുഗ്രനാം കുംഭകർണ്ണൻ നടന്നീടിനാൻ
7
Keep
വ്യഗ്രവും കൈവിട്ടു യുദ്ധേ രഘൂത്തമൻ
നിഗ്രഹിച്ചാൽ വരും മോക്ഷമെന്നോർത്തവൻ
8
Keep
പ്രാകാരവും കടന്നുത്തുംഗശൈലരാ-
ജാകാരമോടലറിക്കൊണ്ടതിദ്രുതം
9
Keep
ആയിരം ഭാരമിരുമ്പുകൊണ്ടുള്ള ത-
ന്നായുധമായുള്ള ശൂലവും കൈക്കൊണ്ടു
10
Keep
വാനരസേനയിൽ പുക്കൊരുനേരത്തു
വാനരവീരരെല്ലവരുമോടിനാർ
11
Keep
കുംഭകർണ്ണൻതൻ വരവു കണ്ടാകുലാൽ
സംഭ്രമം പൂണ്ടു വിഭീഷണൻതന്നോടു
12
Keep
"വൻപുള്ള രാക്ഷസനേവനിവൻ പറ-
കംബരത്തോളമുയരമുണ്ടത്ഭുതം!"
13
Keep
ഇത്ഥം രഘൂത്തമൻ ചോദിച്ചളവതി-
നുത്തരമാശു വിഭീഷണൻ ചൊല്ലിനാൻ:
14
Keep
"രാവണസോദരൻ കുംഭകർണ്ണൻ മമ-
പൂർവജനെത്രയും ശക്തിമാൻ ബുദ്ധിമാൻ
15
Keep
ദേവകുലാന്തകൻ നിദ്രാവശനിവ-
നാവതില്ലാർക്കുമേറ്റാൽ ജയിച്ചീടുവാൻ"
16
Keep
തച്ചരിത്രങ്ങളെല്ലാമറിയിച്ചു ചെ-
ന്നിച്ഛയാ പൂർവജൻ കാൽക്കൽ വീണീടിനാൻ
17
Keep
"ഭ്രാതാ വിഭീഷണൻ ഞാൻ ഭവത്ഭക്തിമാൻ
പ്രീതിപൂണ്ടെന്നെയനുഗ്രഹിക്കേണമേ!
18
Keep
സീതയെ നൽകുക രാഘവനെന്നു
ഞാനാദരപൂർവമാവോളമപേക്ഷിച്ചേൻ
19
Keep
ഖഡ്ഗവും കൈക്കൊണ്ടു നിഗ്രഹിച്ചീടുവാ
നുഗ്രതയോടുമടുത്തതു കണ്ടു ഞാൻ
20
Keep
ഭീതനായ് നാലമാത്യന്മാരുമായ് പോന്നു
സീതാപതിയെശ്ശരണമായ് പ്രാപിച്ചേൻ"
21
Keep
ഇത്ഥം വിഭീഷണവാക്കുകൾ കേട്ടവൻ
ചിത്തം കുളുർത്തു പുണർന്നാനനുജനെ
22
Keep
പിന്നെപ്പുറത്തു തലോടിപ്പറഞ്ഞിതു:
"ധന്യനല്ലോ ഭവാനില്ല കില്ലേതുമേ
23
Keep
ജീവിച്ചിരിക്ക പലകാലമൂഴിയുൽ
സേവിച്ചു കൊള്ളുക രാമപാദാംബുജം
24
Keep
നമ്മുടെ വംശത്തെ രക്ഷിപ്പതിന്നു നീ
നിർമ്മലൻ ഭാഗവതോത്തമനെത്രയും
25
Keep
നാരായണപ്രിയനെത്രയും നീയെന്നു
നാരദൻതന്നേ പറഞ്ഞുകേട്ടേനഹം
26
Keep
മായാമയമിപ്രപഞ്ചമെല്ലാ,മിനി-
പ്പോയാലുമെങ്കിൽ നീ രാമപാദാന്തികേ"
27
Keep
എന്നതു കേട്ടഭിവാദ്യവും ചെയ്തതി-
ഖിന്നനായ് ബാഷ്പവും വാർത്തു വാങ്ങീടിനാൻ
28
Keep
രാമപാർശ്വം പ്രാപ്യ ചിന്താവിവശനായ്
ശ്രീമാൻ വിഭീഷണൻ നിൽക്കും ദശാന്തരേ
29
Keep
ഹസ്തപാദങ്ങളാൽ മർക്കടവീരരെ
ക്രുദ്ധനായൊക്കെ മുടിച്ചുതുടങ്ങിനാൻ
30
Keep
പേടിച്ചടുത്തുകൂടാഞ്ഞു കപികളു-
മോടിത്തുടങ്ങിനാർ നാനാദിഗന്തരേ
31
Keep
മത്തഹസ്തീന്ദ്രനെപ്പോലെ കപികളെ-
പ്പത്തുനൂറായിരം കൊന്നാനരക്ഷണാൽ
32
Keep
മർക്കടരാജനതുകണ്ടൊരു മല
കൈക്കൊണ്ടെറിഞ്ഞതു മാറിൽത്തടുത്തവൻ
33
Keep
കുത്തിനാൻ ശൂലമെടുത്തതുകൊണ്ടതി-
വിത്രസ്തനായ്വീണു മോഹിച്ചിതർക്കജൻ
34
Keep
അപ്പോളവനെയുമൂക്കോടെടുത്തുകൊ-
ണ്ടുല്പന്നമോദം നടന്നു നിശാചരൻ
35
Keep
യുദ്ധേ ജയിച്ചു സുഗ്രീവനെയും കൊണ്ടു
നക്തഞ്ചരേശ്വരൻ ചെല്ലുന്ന നേരത്തു
36
Keep
നാരീജനം മഹൽപ്രാസാദമേറിനി-
ന്നാരൂഢമോദം പനിനീരിൽ മുക്കിയ
37
Keep
മാല്യങ്ങളും കളഭങ്ങളും തൂകിനാ-
രാലസ്യമാശു തീർന്നീടുവാനാദരാൽ
38
Keep
മർക്കടരാജനതേറ്റു മോഹം വെടി-
ഞ്ഞുൽക്കടരോഷേണ മൂക്കും ചെവികളും
39
Keep
ദന്തനഖങ്ങളെക്കൊണ്ടു മുറിച്ചുകൊ-
ണ്ടന്തരീക്ഷേ പാഞ്ഞുപോന്നാനതിദ്രുതം
40
Keep
ക്രോധവുമേറ്റമഭിമാനഹാനിയും
ഭീതിയുമുൾക്കൊണ്ടു രക്താഭിഷിക്തനായ്
41
Keep
പിന്നെയും വീണ്ടും വരുന്നതു കണ്ടതി-
സന്നദ്ധനായടുത്തു സുമിത്രാത്മജൻ
42
Keep
പർവതത്തിന്മേൽ മഴപൊഴിയും വണ്ണം
ദുർവാരബാണഗണം പൊഴിച്ചീടിനാൻ
43
Keep
പത്തുനൂറായിരം വാനരന്മാരെയും
വക്ത്രത്തിലാക്കിയടയ്ക്കുമവനുടൻ
44
Keep
കർണ്ണനാസാവിലത്തൂടേ പുറപ്പെടും
പിന്നെയും വാരിവിഴുങ്ങുമവൻ തദാ
45
Keep
രക്ഷോവരനുമന്നേരം നിരൂപിച്ചു
ലക്ഷ്മണൻ തന്നെയുപേക്ഷിച്ചു സത്വരം
46
Keep
രാഘവൻതന്നോടടുത്താനതു കണ്ടു
വേഗേന ബാണം പൊഴിച്ചു രഘൂത്തമൻ
47
Keep
ദക്ഷിണഹസ്തവും ശൂലവും രാഘവൻ
തൽക്ഷണേ ബാണമെയ്താശു ഖണ്ഡിക്കയാൽ
48
Keep
യുദ്ധാങ്കണേ വീണു വാനരവൃന്ദവും.
നക്തഞ്ചരന്മാരുമൊട്ടു മരിച്ചിതു
49
Keep
വാമഹസ്തേ മഹാസാലവും കൈകൊണ്ടു
രാമനോടേറ്റമടുത്തു നിശാചരൻ
50
Keep
ഇന്ദ്രാസ്ത്രമെയ്തു ഖണ്ഡിച്ചാനതു വീണു-
മിന്ദ്രാരികൾ പലരും മരിച്ചീടിനാർ
51
Keep
ബദ്ധകോപത്തോടലറിയടുത്തിതു
നക്തഞ്ചരാധിപൻ പിന്നെയു,മന്നേരം
52
Keep
അർദ്ധചന്ദ്രാകാരമായ രണ്ടമ്പുകൊ-
ണ്ടുത്തുംഗപാദങ്ങളും മുറിച്ചീടിനാൻ
53
Keep
വക്ത്രവുമേറ്റം പിളർന്നു വിഴുങ്ങുവാൻ
നക്തഞ്ചരേന്ദ്രൻ കുതിച്ചടുക്കുന്നേരം
54
Keep
പത്രികൾ വായിൽ നിറച്ചു രഘൂത്തമൻ
വൃത്രാരിദൈവതമായ് വിളങ്ങീടിനോ-
55
Keep
രസ്ത്രമെയ്തുത്തമാംഗത്തെയും ഖണ്ഡിച്ചു
വൃത്രാരിതാനും തെളിഞ്ഞാനതുനേരം
56
Keep
ഉത്തമാംഗം പുരദ്വാരി വീണു മുറി-
ഞ്ഞബ്ധിയിൽ വീണിതു ദേഹവുമന്നേരം
Previous
←
കുംഭകർണ്ണന്റെ നീതിവാക്യം
Next
നാരദസ്തുതി
→