Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · നാരദസ്തുതി
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
Stotra
1
Keep
സിദ്ധഗന്ധർവവിദ്യാധരഗുഹ്യക-
യക്ഷഭുജംഗഖഗാപ്സരോവൃന്ദവും
2
Keep
കിന്നരചാരണ കിമ്പുരുഷന്മാരും
പന്നഗതാപസ ദേവസമൂഹവും
3
Keep
പുഷ്പവർഷംചെയ്തു ഭക്ത്യാ പുകഴ്ത്തിനാർ
ചില്പുരുഷം പുരുഷോത്തമമദ്വയം
4
Keep
ദേവമുനീശ്വരൻ നാരദനും തദാ
സേവാർത്ഥമമ്പോടവതരിച്ചീടിനാൻ
5
Keep
രാമം ദശരഥനന്ദനമുല്പല-
ശ്യാമളം കോമളം ബാണധനുർദ്ധരം
6
Keep
പൂർണ്ണചന്ദ്രാനനം കാരുണ്യപീയൂഷ-
പൂർണ്ണസമുദ്രം മുകുന്ദം സദാശിവം
7
Keep
രാമം ജഗദഭിരാമമാത്മാരാമ-
മാമോദമാർന്നു പുകഴ്ന്നു തുടങ്ങിനാൻ
8
Keep
"സീതാപതേ! രാമ! രാജേന്ദ്ര! രാഘവ!
ശ്രീധര! ശ്രീനിധേ! ശ്രീപുരുഷോത്തമ!
9
Keep
ശ്രീരാമ! ദേവദേവേശ! ജഗന്നാഥ!
നാരായണാ! നിരാധാര! നമോസ്തുതേ
10
Keep
വിശ്വസാക്ഷിൻ! പരമാത്മൻ! സനാതന!
വിശ്വമൂർത്തേ! പരബ്രഹ്മമേ! ദൈവമേ!
11
Keep
ദുഃഖസുഖാദികളെല്ലാമനുദിനം
കൈക്കൊണ്ടു മായയാ മാനുഷാകാരനായ്
12
Keep
ശുദ്ധതത്ത്വജ്ഞാനരൂപനായ സർവദാ
സത്യസ്വരൂപനായ് സർവലോകേശനായ്
13
Keep
സത്വങ്ങളുള്ളിലേ ജീവസ്വരൂപനായ്
സത്വപ്രധാനഗുണപ്രിയനായ് സദാ
14
Keep
വ്യക്തനായവ്യക്തനായതിസ്വസ്ഥനായ്
നിഷ്കളനായ് നിരാകാരനായിങ്ങനെ
15
Keep
നിർഗ്ഗുണനായ് നിഗമാന്തവാക്യാർത്ഥമായ്
ചിൽഘനാത്മാവായ് ശിവനായ് നിരീഹനായ്
16
Keep
ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും
ചക്ഷുർന്നിമീലനം കൊണ്ടു സംഹാരവും
17
Keep
രക്ഷയും നാനാവിധാവതാരങ്ങളാൽ
ശിക്ഷിച്ചു ധർമ്മത്തെയും പരിപാലിച്ചു
18
Keep
നിത്യം പുരുഷപ്രകൃതികാലാഖ്യനായ്
ഭക്തപ്രിയനാം പരമാത്മനേ നമഃ
19
Keep
യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും
ചേതസി താപസേന്ദ്രന്മാർ നിരാശയാ
20
Keep
തത്സ്വരൂപത്തിനായ്ക്കൊണ്ടു നമസ്കാരം
ചിത്സ്വരൂപ! പ്രഭോ! നിത്യം നമോസ്തുതേ
21
Keep
നിർവികാരം വിശുദ്ധജ്ഞാനരൂപിണം
സർവലോകാധാരമാദ്യം നമോനമഃ
22
Keep
ത്വൽപ്രസാദം കൊണ്ടൊഴിഞ്ഞു മറ്റൊന്നിനാൽ
ത്വൽബോധമുണ്ടായ് വരികയുമില്ലല്ലോ
23
Keep
ത്വൽപാദപത്മങ്ങൾ കണ്ടു സേവിപ്പതി-
ന്നിപ്പോളെനിക്കവകാശമുണ്ടായതും
24
Keep
ചിൽപുരുഷ! പ്രഭോ! നിൻകൃപാവൈഭവ-
മെപ്പോഴുമെന്നുള്ളിൽ വാഴ്ക ജഗൽപതേ!
25
Keep
കോപകാമദ്വേഷമത്സരകാർപ്പണ്യ-
ലോഭമോഹാദി ശത്രുക്കളുണ്ടാകയാൽ
26
Keep
മുക്തിമാർഗ്ഗങ്ങളിൽ സഞ്ചരിച്ചീടുവാൻ
ശക്തിയുമില്ല നിൻമായാബലവശാൽ
27
Keep
ത്വൽക്കഥാപീയൂഷപാനവും ചെയ്തുകൊ-
ണ്ടുൾക്കാമ്പിൽ നിന്നെയും ധ്യാനിച്ചനാരതം
28
Keep
ത്വൽപൂജയും ചെയ്തു നാമങ്ങളുച്ചരി-
ച്ചിപ്രപഞ്ചത്തിങ്കലൊക്കെ നിരന്തരം
29
Keep
നിൻ ചരിതങ്ങളും പാടിവിശുദ്ധനായ്
സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ
30
Keep
രാജരാജേന്ദ്ര! രഘുകുലനായക!
രാജീവലോചന! രാമ! രമാപതേ!
31
Keep
പാതിയും പോയിതു ഭൂഭാരമിന്നു നീ
ബാധിച്ച കുംഭകർണ്ണൻ തന്നെക്കൊൽകയാൽ
32
Keep
ഭോഗീന്ദ്രനാകിയ സൗമിത്രിയും നാളെ
മേഘനിനാദനെക്കൊല്ലുമായോധനേ
33
Keep
പിന്നെ മറ്റെന്നാൾ ദശഗ്രീവനെബ്ഭവാൻ
കൊന്നു ജഗത്ത്രയം രക്ഷിച്ചുകൊള്ളുക.
34
Keep
ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു
മാനവവീര! ജയിക്ക ജയിക്ക നീ"
35
Keep
ഇത്ഥം പറഞ്ഞു വണങ്ങിസ്തുതിച്ചതി-
ഭക്തിമാനാകിയ നാരദനും തദാ
36
Keep
രാഘവനോടനുവാദവും കൈക്കൊണ്ടു
വേഗേന പോയ്മറഞ്ഞീടിനാനന്നേരം.
Previous
←
കുംഭകർണ്ണവധം
Next
അതികായവധം
→