Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ദിവ്യൗഷധഫലം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ക്ഷീരാർണ്ണവത്തെയും ദ്രോണാചലത്തെയും
മാരുതി കണ്ടു വണങ്ങി നോക്കുംവിധൗ
2
Keep
ഔഷധാവാസമൃഷഭാദ്രിയും കണ്ടി-
തൗഷധമൊന്നുമേ കണ്ടതുമില്ലല്ലോ.
3
Keep
കാണാഞ്ഞു കോപിച്ചു പർവതത്തെപ്പറി-
ച്ചേണാങ്കബിംബം കണക്കെപ്പിടിച്ചവൻ
4
Keep
കൊണ്ടുവന്നൻപോടു രാഘവൻമുമ്പിൽവ-
ച്ചിണ്ടൽ തീർത്തീടിനാൻ വമ്പടയ്ക്കന്നേരം
5
Keep
കൊണ്ടൽനേർവർണ്ണനും പ്രീതിപൂണ്ടാൻ നീല-
കണ്ഠനുമാനന്ദമായ് വന്നിതേറ്റവും
6
Keep
ഔഷധത്തിൻ കാറ്റു തട്ടിയ നേരത്തു
ദോഷമകന്നെഴുന്നേറ്റിതെല്ലാവരും.
7
Keep
"മുന്നമിരുന്നവണ്ണം തന്നെയാക്കണ-
മിന്നുതന്നെ ശൈലമില്ലൊരു സംശയം
8
Keep
അല്ലായ്കിലെങ്ങനെ രാത്രിഞ്ചരബലം
കൊല്ലുന്നി"തെന്നരുൾ ചെയ്തോരനന്തരം
9
Keep
കുന്നുമെടുത്തുയർന്നാൻ കപിപുംഗവൻ.
വന്നാനരനിമിഷം കൊണ്ടു പിന്നെയും
10
Keep
യുദ്ധേ മരിച്ച നിശാചരന്മാരുടൽ
നക്തഞ്ചരേന്ദ്രനിയോഗേന രാക്ഷസർ
11
Keep
വാരാന്നിധിയിലിട്ടീടിനാരെന്നതു-
കാരണം ജീവിച്ചതില്ല രക്ഷോഗണം.
Previous
←
കാലനേമിവധം
Next
മേഘനാദവധം
→