Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · കാലനേമിവധം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
കാണായിതാശ്രമം മായാവിരചിതം
നാനാമുനിജനസേവിതമായതും
2
Keep
ശിഷ്യജനപരിചാരകസംയുത-
മൃഷ്യാശ്രമം കണ്ടു വായുതനയനും
3
Keep
ചിന്തിച്ചു നിന്നാ'നിവിടെയൊരാശ്രമ-
മെന്തുമൂലം? പണ്ടു കണ്ടിട്ടുമില്ല ഞാൻ.
4
Keep
മാർഗ്ഗവിഭ്രംശം വരികയോ? കേവല-
മോർക്കണമെൻമനോവിഭ്രമമല്ലല്ലീ?
5
Keep
നാനാപ്രകാരവും താപസനെക്കണ്ടു
പാനീയപാനവും ചെയ്തു ദാഹം തീർത്തു
6
Keep
കാണാം മഹൗഷധം നിൽക്കുമത്യുന്നതം
ദ്രോണാചലം രഘുപുംഗവാനുഗ്രഹാൽ.'
7
Keep
ഇത്ഥം നിരൂപിച്ചൊരുയോജനായതം
വിസ്താരമാണ്ട മായാശ്രമമശ്രമം
8
Keep
രംഭാപനസഖർജ്ജൂരകേരാമ്രാദി
സമ്പൂർണ്ണമത്യച്ഛതോയവാപീയുതം
9
Keep
കാലനേമിത്രിയാമാചാരനും തത്ര
ശാലയിലൃത്വിക്സദസ്യാദികളോടും
10
Keep
ഇന്ദ്രയാഗം ദൃഢമാമ്മാറനുഷ്ഠിച്ചു
ചന്ദ്രചൂഡപ്രസാദം വരുത്തീടുവാൻ
11
Keep
ഭക്ത്യാ ശിവപൂജയും ചെയ്തു വാഴുന്ന
നക്തഞ്ചരേന്ദ്രനാം താപസശ്രേഷ്ഠനെ
12
Keep
വീണുനമസ്കാരവുംചെയ്തുടൻ ജഗൽ-
പ്രാണതനയനുമിങ്ങനെ ചൊല്ലിനാൻ:
13
Keep
"രാമദൂതോഹം ഹനുമാനിതി മമ
നാമം പവനജനഞ്ജനാനന്ദനൻ
14
Keep
രാമകാര്യാർത്ഥമായ് ക്ഷീരാംബുരാശിക്കു
സാമോദമിന്നു പോകുന്നു തപോനിധേ!
15
Keep
ദേഹരക്ഷാർത്ഥമിവിടേക്കു വന്നിതു
ദാഹം പൊറാഞ്ഞു തണ്ണീർ കുടിച്ചീടുവാൻ
16
Keep
എങ്ങു ജലസ്ഥലമെന്നരുൾചെയ്യേണ-
മെങ്ങുമേ പാർക്കരുതെന്നെന്മനോഗതം."
17
Keep
മാരുതി ചൊന്നതു കേട്ടു നിശാചരൻ
കാരുണ്യഭാവം നടിച്ചു ചൊല്ലീടിനാൻ:
18
Keep
"മാമകമായ കമണ്ഡലുസ്ഥം ജല-
മാമയം തീരുവോളം കുടിച്ചീടുക.
19
Keep
പക്വഫലങ്ങളും ഭക്ഷിച്ചനന്തരം
ദുഃഖം കളഞ്ഞു കുറഞ്ഞൊന്നുറങ്ങുക.
20
Keep
ഏതും പരിഭ്രമിക്കേണ്ട ഭവാനിനി-
ബ്ഭൂതവും ഭവ്യവും മേലിൽഭവിപ്പതും.
21
Keep
ദിവ്യദൃശാ കണ്ടറിഞ്ഞിരിക്കുന്നിതു
സുവ്യക്തമായതുകൊണ്ടു ചൊല്ലീടുവൻ.
22
Keep
വാനരന്മാരും സുമിത്രാതനയനും
മാനവവീരനിരീക്ഷിതരാകയാൽ
23
Keep
മോഹവും തീർന്നെഴുന്നേറ്റിതെല്ലാവരു-
മാഹവത്തിന്നൊരുമിച്ചു നിന്നീടിനാർ."
24
Keep
ഇത്ഥമാകർണ്യ ചൊന്നാൻ കപിപുംഗവ-
"നെത്രയും കാരുണ്യശാലിയല്ലോ ഭവാൻ.
25
Keep
പാരം പെരുതു മേ ദാഹമതുകൊണ്ടു
പോരാ കമണ്ഡലുസംസ്ഥിതമാം ജലം."
26
Keep
വായുതനയനേവം ചൊന്ന നേരത്തു
മായാവിരചിതനായ വടുവിനെ
27
Keep
തോയാകരം ചെന്നു കാട്ടിക്കൊടുക്കെന്നു
ഭൂയോ മുദാ കാലനേമിയും ചൊല്ലിനാൻ:
28
Keep
"നേത്രനിമീലനം ചെയ്തു പാനീയവും
പീത്വാ മമാന്തികം പ്രാപിക്ക സത്വരം.
29
Keep
എന്നാൽനിനക്കൗഷധം കണ്ടുകിട്ടുവാ-
നിന്നു നല്ലോരു മന്ത്രോപദേശം ചെയ്വൻ."
30
Keep
എന്നതു കേട്ടു വിശ്വാസേന മാരുതി
ചെന്നാനയച്ച വടുവിനോടും മുദാ
31
Keep
കണ്ണുമടച്ചു വാപീതടം പ്രാപിച്ചു
തണ്ണീർ കുടിപ്പാൻതുടങ്ങും ദശാന്തരേ
32
Keep
വന്നു ഭയങ്കരിയായ മകരിയു-
മുന്നതനായ മഹാകപിവീരനെ
33
Keep
തിന്നുകളവാനൊരുമ്പെട്ടനേരത്തു
കണ്ണു മിഴിച്ചു കപീന്ദ്രനും നോക്കിനാൻ;
34
Keep
വക്ത്രം പിളർന്നു കണ്ടോരു മകരിയെ
ഹസ്തങ്ങൾകൊണ്ടു പിളർന്നാൻ കപിവരൻ
35
Keep
ദേഹമുപേക്ഷിച്ചു മേൽപ്പോട്ടു പോയിതു
ദേഹിയും മിന്നൽപോലെ തദത്യത്ഭുതം.
36
Keep
ദിവ്യവിമാനദേശേ കണ്ടിതന്നേരം
ദിവ്യരൂപത്തൊടു നാരീമണിയെയും
37
Keep
ചേതോഹരാംഗിയാമപ്സരസ്ത്രീമണി
വാതാത്മജനോടു ചൊന്നാളതുനേരം:
38
Keep
"നിന്നുടെ കാരുണ്യമുണ്ടാകയാലെനി-
ക്കിന്നു വന്നൂ ശാപമോക്ഷം കപിവര!
39
Keep
മുന്നമൊരപ്സരസ്ത്രീ ഞാനൊരു മുനി-
തന്നുടെ ശാപേന രാക്ഷസിയായതും
40
Keep
ധന്യമാലീതി മേ നാമം മഹാമതേ!
മാന്യനാം നീയിനിയൊന്നു ധരിക്കണം
41
Keep
അത്ര പുണ്യാശ്രമേ നീ കണ്ട താപസൻ
നക്തഞ്ചരൻ കാലനേമി മഹാഖലൻ.
42
Keep
രാവണപ്രേരിതനായ് വന്നിരുന്നവൻ
താവകമാർഗ്ഗവിഘ്നം വരുത്തീടുവാൻ
43
Keep
താപസവേഷം ധരിച്ചിരിക്കുന്നിതു
താപസദേവഭൂദേവാദി ഹിംസകൻ
44
Keep
ദുഷ്ടനെ വേഗം വധിച്ചുകളഞ്ഞിനി-
പ്പുഷ്ടമോദം ദ്രോണപർവ്വതം പ്രാപിച്ചു
45
Keep
ദിവ്യൗഷധങ്ങളും കൊണ്ടങ്ങു ചെന്നിനി
ക്രവ്യാദവംശമശേഷമൊടുക്കുക.
46
Keep
ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു
വാനരവീര! കുശലം ഭവിക്ക തേ."
47
Keep
പോയാളിവണ്ണം പറഞ്ഞവൾ, മാരുതി
മായാവിയാം കാലനേമിതന്നന്തികേ
48
Keep
ചെന്നാ, നവനോടു ചൊന്നാനസുരനും:
"വന്നീടുവാനിത്ര വൈകിയതെന്തെടോ?
49
Keep
കാലമിനിക്കളയാതെ വരിക നീ
മൂലമന്ത്രോപദേശം ചെയ്വനാശു ഞാൻ.
50
Keep
ദക്ഷിണയും തന്നഭിവാദ്യവും ചെയ്ക
ദക്ഷനായ് വന്നുകൂടും ഭവാൻ നിർണ്ണയം."
51
Keep
തൽക്ഷണേ മുഷ്ടിയും ബദ്ധ്വാ ദൃഢതരം
രക്ഷഃപ്രവരോത്തമാംഗേ കപിവരൻ
52
Keep
ഒന്നടിച്ചാനതുകൊണ്ടവനും തദാ
ചെന്നു പുക്കീടിനാൻ ധർമ്മരാജാലയം
Previous
←
കാലനേമിയുടെ പുറപ്പാട്
Next
ദിവ്യൗഷധഫലം
→