Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · രാവണന്റെ ഹോമവിഘ്നം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും
ശുഷ്കവദനനായ് നിന്നു ചൊല്ലീടിനാൻ:
2
Keep
"അർക്കാത്മജാദിയാം മർക്കടവീരരു-
മർക്കാന്വയോദ്ഭൂതനാകിയ രാമനും
3
Keep
ഒക്കെയൊരുമിച്ചു വാരിധിയും കട-
ന്നിക്കരെ വന്നു ലങ്കാപുരം പ്രാപിച്ചു
4
Keep
ശക്രാരിമുഖ്യനീശാചരന്മാരെയു-
മൊക്കെയൊടുക്കി ഞാനേകാകിയായിതു
5
Keep
ദുഃഖവുമുൾക്കൊണ്ടിരിക്കുമാറായിതു
സൽഗുരോ! ഞാൻ തവ ശിഷ്യനല്ലോ വിഭോ!"
6
Keep
വിജ്ഞാനിയാകിയ രാവണനാലിതി
വിജ്ഞാപിതനായ ശുക്രമഹാമുനി
7
Keep
രാവണനോടുപദേശിച്ചി"തെങ്കിൽ നീ
ദേവതമാരെ പ്രസാദം വരുത്തുക
8
Keep
ശീഘ്രമൊരു ഗുഹയും തീർത്തു ശത്രുക്കൾ
തോൽക്കും പ്രകാരമതിരഹസ്യസ്ഥലേ
9
Keep
ചെന്നിരുന്നാശു നീ ഹോമം തുടങ്ങുക;
വന്നുകൂടും ജയ, മെന്നാൽ നിനക്കെടോ!
10
Keep
വിഘ്നം വരാതെ കഴിഞ്ഞുകൂടുന്നാകി-
ലഗ്നികുണ്ഡത്തിങ്കൽനിന്നു പുറപ്പെടും
11
Keep
ബാണതൂണീരചാപാശ്വരഥാദികൾ
വാനവരാലുമജയ്യനാം പിന്നെ നീ
12
Keep
മന്ത്രം ഗ്രഹിച്ചുകൊൾകെന്നോടു സാദര-
മന്തരമെന്നിയേ ഹോമം കഴിക്ക നീ"
13
Keep
ശുക്രമുനിയോടു മൂലമന്ത്രം കേട്ടു
രക്ഷോഗണാധിപനാകിയ രാവണൻ
14
Keep
പന്നഗലോകസമാനമായ് തീർത്തിതു
തന്നുടെ മന്ദിരം തന്നിൽ ഗുഹാതലം
15
Keep
ദിവ്യമാം ഗവ്യഹവ്യാദി ഹോമായ സ-
ദ്രവ്യങ്ങൾ തത്ര സമ്പാദിച്ചുകൊണ്ടവൻ
16
Keep
ലങ്കാപുരദ്വാരമൊക്കെ ബന്ധിച്ചതിൽ
ശങ്കാവിഹീനമകം പുക്കു ശുദ്ധനായ്
17
Keep
ധ്യാനമുറപ്പിച്ചു തൽഫലം പ്രാർത്ഥിച്ചു
മൗനവും ദീക്ഷിച്ചു ഹോമം തുടങ്ങിനാൻ
18
Keep
വ്യോമമാർഗ്ഗത്തോളമുത്ഥിതമായൊരു
ഹോമധൂപം കണ്ടു രാവണസോദരൻ
19
Keep
രാമചന്ദ്രന്നു കാട്ടിക്കൊടുത്തീടിനാൻ
"ഹോമം തുടങ്ങി ദശാനനൻ മന്നവ!
20
Keep
ഹോമം കഴിഞ്ഞുകൂടീടുകിലെന്നുമേ
നാമവനോടു തോറ്റീടും മഹാരണേ
21
Keep
ഹോമം മുടക്കുവാനായയച്ചീടുക
സാമോദമാശു കപികുലവീരരെ"
22
Keep
ശ്രീരാമസുഗ്രീവശാസനം കൈക്കൊണ്ടു
മാരുതപുത്രാംഗദാദികളൊക്കവേ
23
Keep
നൂറുകോടിപ്പടയോടും മഹാമതി-
ലേറിക്കടന്നങ്ങു രാവണമന്ദിരം
24
Keep
പുക്കു പുരപാലകന്മാരെയും കൊന്നു-
മർക്കടവീരരൊരുമിച്ചനാകുലം
25
Keep
വാരണവാജിരഥങ്ങളേയും പൊടി-
ച്ചാരാഞ്ഞു തത്ര ദശാസ്യഹോമസ്ഥലം
26
Keep
വ്യാജാൽ സരമ നിജ കരസംജ്ഞയാ
സൂചിച്ചിതു ദശഗ്രീവഹോമസ്ഥലം
27
Keep
ഹോമഗുഹാദ്വാരബന്ധനപാഷാണ-
മാമയഹീനം പൊടിപെടുത്തംഗദൻ
28
Keep
തത്രഗുഹയിലകംപൂക്കനേരത്തു
നക്തഞ്ചരേന്ദ്രനെക്കാണായിതന്തികേ
29
Keep
മറ്റുള്ളവർകളുമംഗദാനുജ്ഞയാ
തെറ്റെന്നു ചെന്നു ഗുഹയിലിറങ്ങിനാർ
30
Keep
കണ്ണുമടച്ചുടൻ ധ്യാനിച്ചിരിക്കുമ-
പ്പുണ്യജനാധിപനെക്കണ്ടു വാനരർ
31
Keep
താഡിച്ചു താഡിച്ചു ഭൃത്യജനങ്ങളെ-
പ്പീഡിച്ചു കൊൾകയും സംഭാരസഞ്ചയം
32
Keep
കുണ്ഡത്തിലൊക്കെയൊരിക്കലേ ഹോമിച്ചു
ഖണ്ഡിച്ചിതു ലഘുമേഖലാജാലവും
33
Keep
രാവണൻ കൈയിലിരുന്ന മഹൽസ്രുവം
പാവനി ശീഘ്രം പിടിച്ചു പറിച്ചുടൻ
34
Keep
താഡനംചെയ്താനതുകൊണ്ടു സത്വരം
ക്രീഡയാ വാനരശ്രേഷ്ഠൻ മഹാബലൻ
35
Keep
ദന്തങ്ങൾ കൊണ്ടും നഖങ്ങൾ കൊണ്ടും ദശ-
കന്ധരവിഗ്രഹം കീറിനാനേറ്റവും
36
Keep
ധ്യാനത്തിനേതുമിളക്കമുണ്ടായീല
മാനസേ രാവണനും ജയകാംക്ഷയാ
37
Keep
മണ്ഡോദരിയെപ്പിടിച്ചു വലിച്ചു തൻ-
മണ്ഡനമെല്ലാം നുറുക്കിയിട്ടീടിനാൻ
38
Keep
വിസ്രസ്തനീവിയായ് കഞ്ചുകഹീനയായ്
വിത്രസ്തയായ് വിലാപം തുടങ്ങീടിനാൾ:
39
Keep
"വാനരന്മാരുടെ തല്ലുകൊണ്ടീടുവാൻ
ഞാനെന്തു ദുഷ്കൃതം ചെയ്തതു ദൈവമേ!
40
Keep
നാണം നിനക്കില്ലയോ രാക്ഷസേശ്വര?
മാനം ഭവാനോളമില്ല മറ്റാർക്കുമേ
41
Keep
നിന്നുടെ മുൻപിലിട്ടാശു കപിവര-
രെന്നെത്തലമുടിചുറ്റിപ്പിടിപെട്ടു
42
Keep
പാരിലിഴയ്ക്കുന്നതും കണ്ടിരിപ്പതു
പോരേ പരിഭവമോർക്കിൽ ജളമതേ!
43
Keep
എന്തിനായ്ക്കൊണ്ടു നിൻ ധ്യാനവും ഹോമവു-
മന്തർഗ്ഗതമിനിയെന്തോന്നു ദുർമതേ!
44
Keep
ജീവിതാശാ തേ ബലീയസീ മാനസേ
ഹാ! വിധിവൈഭവമെത്രയുമത്ഭുതം
45
Keep
അർദ്ധം പുരുഷനു ഭാര്യയല്ലോ ഭുവി,
ശത്രുക്കൾ വന്നവളെപ്പിടിച്ചെത്രയും
46
Keep
ബദ്ധപ്പെടുത്തുന്നതും കണ്ടിരിക്കയിൽ
മൃത്യു ഭവിക്കുന്നതുത്തമമേവനും
47
Keep
നാണവും പത്നിയും വേണ്ടീലവന്നു തൻ
പ്രാണഭയംകൊണ്ടു മൂഢൻ മഹാഖലൻ"
48
Keep
ഭാര്യാവിലാപങ്ങൾ കേട്ടു ദശാനനൻ
ധൈര്യമകന്നു തൻ വാളുമായ് സത്വരം
49
Keep
അംഗദൻ തന്നോടടുത്താനതു കണ്ടു
തുംഗശരീരികളായ കപികളും
50
Keep
രാത്രിഞ്ചരേശ്വരപത്നിയേയുമയ-
ച്ചാർത്തുവിളിച്ചു പുറത്തു പോന്നീടിനാർ
51
Keep
ഹോമമശേഷം മുടക്കി വയമെന്നു
രാമാന്തികേ ചെന്നു കൈതൊഴുതീടിനാർ
52
Keep
മണ്ഡോദരിയോടനുസരിച്ചന്നേരം
പണ്ഡിതനായ ദശാസ്യനും ചൊല്ലിനാൻ:
53
Keep
"നാഥേ! ധരിക്ക ദൈവാധീനമൊക്കെയും
ജാതനായാൽ മരിക്കുന്നതിൻമുന്നമേ
54
Keep
കല്പിച്ചതെല്ലാമനുഭവിച്ചീടണ-
മിപ്പോളനുഭവമിത്തരം മാമകം
55
Keep
ജ്ഞാനമാശ്രിത്യ ശോകം കളഞ്ഞീടു നീ
ജ്ഞാനവിനാശനം ശോകമറിക നീ
56
Keep
അജ്ഞാനസംഭവം ശോകമാകുന്നതു-
മജ്ഞാനജാതമഹങ്കാരമായതും
57
Keep
നശ്വരമായ ശരീരാദികളിലേ
വിശ്വാസവും പുനരജ്ഞാനസംഭവം
58
Keep
ദേഹമൂലം പുത്രദാരാദിബന്ധവും
ദേഹിക്കു സംസാരവുമതു കാരണം
59
Keep
ശോകഭയക്രോധലോഭമോഹസ്പൃഹാ-
രാഗഹർഷാദി ജരാമൃത്യുജന്മങ്ങൾ
60
Keep
അജ്ഞാനജങ്ങളഖിലജന്തുക്കൾക്കു-
മജ്ഞാനമെല്ലാമകലെക്കളക നീ
61
Keep
ജ്ഞാനസ്വരൂപനാത്മാ പരനദ്വയ-
നാനന്ദപൂർണ്ണസ്വരൂപനലേപകൻ
62
Keep
ഒന്നിനോടില്ല സംയോഗമതിന്നു മ-
റ്റൊന്നിനോടില്ല വിയോഗമൊരിക്കലും
63
Keep
ആത്മാനമിങ്ങനെ കണ്ടു തെളിഞ്ഞുട-
നാത്മനി ശോകം കളക നീ വല്ലഭേ!
64
Keep
ഞാനിനി ശ്രീരാമലക്ഷ്മണന്മാരെയും
വാനരന്മാരെയും കൊന്നു വന്നീടുവൻ
65
Keep
അല്ലായ്കിലോ രാമസായകമേറ്റു കൈ-
വല്യവും പ്രാപിപ്പനില്ലൊരു സംശയം
66
Keep
എന്നെ രാമൻ കൊല ചെയ്യുകിൽ സീതയെ-
ക്കൊന്നുകളഞ്ഞുടനെന്നോടുകൂടവേ
67
Keep
പാവകൻതങ്കൽ പതിച്ചു മരിക്ക നീ
ഭാവനയോടുമെന്നാൽ ഗതിയും വരും"
68
Keep
വ്യഗ്രിച്ചതുകേട്ടു മണ്ഡോദരിയും ദ-
ശഗ്രീവനോടുപറഞ്ഞാളതുനേരം
69
Keep
"രാഘവനെജ്ജയിപ്പാനരുതാർക്കുമേ
ലോകത്രയത്തിങ്കലെന്നു ധരിക്ക നീ
70
Keep
സാക്ഷാൽ പ്രധാനപുരുഷോത്തമനായ
മോക്ഷദൻ നാരായണൻ രാമനായതും
71
Keep
ദേവൻ മകരാവതാരമനുഷ്ഠിച്ചു
വൈവസ്വതമനുതന്നെ രക്ഷിച്ചതും
72
Keep
രാജീവലോചനൻ മുന്നമൊരു ലക്ഷ-
യോജന വിസ്തൃതമായൊരു കൂർമ്മമായ്
73
Keep
ക്ഷീരസമുദ്രമഥനകാലേ പുരാ
ഘോരമാം മന്ദരം പൃഷ്ഠേ ധരിച്ചതും
74
Keep
പന്നിയായ് മുന്നം ഹിരണ്യാക്ഷനെക്കൊന്നു
മന്നിടം തേറ്റമേൽ വച്ചു പൊങ്ങിച്ചതും
75
Keep
ഘോരനായോരു ഹിരണ്യകശിപുതൻ
മാറിടം കൈനഖം കൊണ്ടു പിളർന്നതും
76
Keep
മൂന്നടി മണ്ണു ബലിയോടു യാചിച്ചു
മൂലോകവും മൂന്നടിയായളന്നതും
77
Keep
ക്ഷത്രിയരായ്പ്പിറന്നോരസുരന്മാരെ
യുദ്ധേ വധിപ്പതിനായ് ജമദഗ്നിതൻ
78
Keep
പുത്രനായ് രാമനാമത്തെ ധരിച്ചതും
പൃത്ഥ്വീപതിയായ രാമനിവൻതന്നെ
79
Keep
മാർത്താണ്ഡവംശേ ദശരഥപുത്രനായ്
ധാത്രീസുതവരനാകിയ രാഘവൻ
80
Keep
നിന്നെ വധിപ്പാൻ മനുഷ്യനായ് ഭൂതലേ
വന്നുപിറന്നതുമെന്നു ധരിക്ക നീ
81
Keep
പുത്രവിനാശം വരുത്തുവാനും തവ
മൃത്യു ഭവിപ്പാനുമായ് നീയവനുടെ
82
Keep
വല്ലഭയെക്കട്ടുകൊണ്ടുപോന്നൂ വൃഥാ
നിർലജ്ജനാകയാൽ മൂഢ! ജളപ്രഭോ!
83
Keep
വൈദേഹിയെക്കൊടുത്തീടുക രാമനു
സോദരനായ്ക്കൊണ്ടുരാജ്യവും നൽകുക
84
Keep
രാമൻ കരുണാകരൻ പുനരെത്രയും
നാമിനിക്കാനനം വാഴ്ക തപസ്സിനായ്"
85
Keep
മണ്ഡോദരീവാക്കു കേട്ടൊരു രാവണൻ
ചണ്ഡപരാക്രമൻ ചൊന്നാനതുനേരം:
86
Keep
"പുത്രമിത്രാമാത്യസോദരന്മാരെയും
മൃത്യുവരുത്തി ഞാനേകനായ് കാനനേ
87
Keep
ജീവിച്ചിരിക്കുന്നതും ഭംഗിയല്ലെടോ
ഭാവിച്ചവണ്ണം ഭവിക്കയില്ലൊന്നുമേ
88
Keep
രാഘവൻതന്നോടെതിർത്തു യുദ്ധംചെയ്തു
വൈകുണ്ഠരാജ്യമനുഭവിച്ചീടുവൻ"
Previous
←
രാവണന്റെ വിലാപം
Next
രാമരാവണയുദ്ധം
→