Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · രാവണവധം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
രാഘവൻ മാതലിയോടരുളിച്ചെയ്തി-
"താകുലമെന്നിയേ തേർ നടത്തീടു നീ"
2
Keep
മാതലി തേരതിവേഗേന കൂട്ടിനാ-
നേതുമേ ചഞ്ചലമില്ല ദശാസ്യനും
3
Keep
മൂടി പൊടികൊണ്ടു ദിക്കുമുടനിട-
കൂടി ശരങ്ങളുമെന്തൊരു വിസ്മയം.
4
Keep
രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു
ധാത്രിയിലിട്ടു ദശരഥപുത്രനും
5
Keep
യാധുധാനാധിപൻ വാജികൾതമ്മെയും
മാതലിതന്നെയുമേറെയെയ്തീടിനാൻ
6
Keep
ശൂലം മുസലഗദാദികളും മേൽക്കു-
മേലേ പൊഴിച്ചിതു രാക്ഷസരാജനും
7
Keep
സായകജാലം പൊഴിച്ചവയും മുറി-
ച്ചായോധനത്തിന്നടുത്തിതു രാമനും
8
Keep
ഏറ്റമണഞ്ഞുമകന്നും വലംവച്ചു-
മേറ്റുമിടം വച്ചുമൊട്ടു പിൻവാങ്ങിയും
9
Keep
"സാരഥിമാരുടെ സൗത്യകൗശല്യവും
പോരാളികളുടെ യുദ്ധകൗശല്യവും
10
Keep
പണ്ടുകീഴിൽ കണ്ടതില്ല നാമീവണ്ണ-
മുണ്ടാകയുമില്ലിവണ്ണമിനി മേലിൽ"
11
Keep
എന്നു ദേവാദികളും പുകഴ്ത്തീടിനാർ
നന്നുനന്നെന്നു തെളിഞ്ഞിതു നാരദൻ
12
Keep
പൗലസ്ത്യരാഘവന്മാർ തൊഴിൽ കാൺകയാൽ
ത്രൈലോക്യവാസികൾ ഭീതിപൂണ്ടീടിനാർ
13
Keep
വാതമടങ്ങി മറഞ്ഞിതു സൂര്യനും
മേദിനിതാനും വിറച്ചിതു പാരമായ്
14
Keep
പാഥോനിധിയുമിളകി മറിഞ്ഞിതു
പാതാളവാസികളും നടുങ്ങീടിനാർ
15
Keep
"അംബുധിയംബുധിയോടൊന്നെതിർക്കിലു-
മംബരമംബരത്തോടെതിർത്തീടിലും
16
Keep
രാഘവരാവണയുദ്ധത്തിനു സമം
രാഘവരാവണയുദ്ധമൊഴിഞ്ഞില്ല"
17
Keep
കേവലമിങ്ങനെ നിന്നു പുകഴ്ത്തിനാർ
ദേവാദികളുമന്നേരത്തു രാഘവൻ
18
Keep
രാത്രിഞ്ചരന്റെ തലയൊന്നറുത്തുടൻ
ധാത്രിയിലിട്ടാനതുനേരമപ്പൊഴേ
19
Keep
കൂടേ മുളച്ചുകാണായിതവൻ തല
കൂടേ മുറിച്ചുകളഞ്ഞു രണ്ടാമതും
20
Keep
ഉണ്ടായിതപ്പോളതും പിന്നെ രാഘവൻ
ഖണ്ഡിച്ചു ഭൂമിയിലിട്ടാനരക്ഷണാൽ
21
Keep
ഇത്ഥം മുറിച്ചു നൂറ്റൊന്നു തലകളെ
പൃത്ഥ്വിയിലിട്ടു രഘുകുലസത്തമൻ
22
Keep
പിന്നെയും പത്തുതലയ്ക്കൊരു വാട്ടമി-
ല്ലെന്നേ വിചിത്രമേ നന്നുനന്നെത്രയും
23
Keep
ഇങ്ങനെ നൂറായിരം തല പോകിലു-
മെങ്ങും കുറവില്ലവൻ തല പത്തിനും
24
Keep
രാത്രിഞ്ചരാധിപൻ തന്റെ തപോബലം
ചിത്രം വിചിത്രം വിചിത്രമത്രേ തുലോം
25
Keep
കുംഭകർണ്ണൻ മകരാക്ഷൻ ഖരൻ ബാലി
വമ്പനാം മാരീചനെന്നിവരാദിയാം
26
Keep
ദുഷ്ടരെക്കൊന്ന ബാണത്തിനിന്നെന്തതി-
നിഷ്ഠൂരനാമിവനെക്കൊല്ലുവാൻ മടി-
27
Keep
യുണ്ടായതിദ്ദശകണ്ഠനെക്കൊല്ലുവാൻ
കണ്ടീലുപായവുമേതുമൊന്നീശ്വരാ!
28
Keep
ചിന്തിച്ചു രാഘവൻ പിന്നെയുമദ്ദശ-
കന്ധരൻ മെയ്യിൽ ബാണങ്ങൾ തൂകീടിനാൻ
29
Keep
രാവണനും പൊഴിച്ചീടിനാൻ ബാണങ്ങൾ
ദേവദേവൻതിരുമേനിമേലാവോളം
30
Keep
കൊണ്ട ശരങ്ങളെക്കൊണ്ടു രഘുവര-
നുണ്ടായിതുള്ളിലൊരു നിനവന്നേരം
31
Keep
പുഷ്പസമങ്ങളായ് വന്നു ശരങ്ങളും
കെല്പുകുറഞ്ഞു ദശാസ്യനു നിർണ്ണയം
32
Keep
ഏഴുദിവസം മുഴുവനീവണ്ണമേ
രോഷേണനിന്നു പൊരുതോരനന്തരം
33
Keep
മാതലിതാനും തൊഴുതു ചൊല്ലീടിനാ-
"നേതും വിഷാദമുണ്ടാകായ്ക മാനസേ
34
Keep
മുന്നമഗസ്ത്യതപോധനനാദരാൽ
തന്ന ബാണം കൊണ്ടു കൊല്ലാം ജഗൽപ്രഭോ!
35
Keep
പൈതാമഹാസ്ത്രമതായതെ"ന്നിങ്ങനെ
മാതലി ചൊന്നതു കേട്ടു രഘുവരൻ
36
Keep
"നന്നു പറഞ്ഞതു നീയിതെന്നോടിനി-
ക്കൊന്നീടുവൻ ദശകണ്ഠനെ നിർണ്ണയം"
37
Keep
എന്നരുളിച്ചെയ്തു വൈരിഞ്ചമസ്ത്രത്തെ
നന്നായെടുത്തു തൊടുത്തിതു രാഘവൻ
38
Keep
സൂര്യാനലന്മാരതിന്നു തരം തൂവൽ
വായുവും മന്ദരമേരുക്കൾ മദ്ധ്യമായ്
39
Keep
വിശ്വമെല്ലാം പ്രകാശിച്ചൊരു സായകം
വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിനാൻ
40
Keep
രാവണൻതന്റെ ഹൃദയം പിളർന്നു ഭൂ-
ദേവിയും ഭേദിച്ചു വാരിധിയിൽ പുക്കു
41
Keep
ചോരകഴുകി മുഴുകി വിരവോടു
മാരുതവേഗേന രാഘവൻ തന്നുടെ
42
Keep
തൂണിയിൽ വന്നിങ്ങു വീണു തെളിവോടു
ബാണവുമെന്തൊരു വിസ്മയ,മന്നേരം
43
Keep
തേരിൽ നിന്നാശു മറിഞ്ഞുവീണീടിനാൻ
പാരിൽ മരാമരം വീണപോലെ തദാ
44
Keep
കല്പകവൃക്ഷപ്പുതുമലർ തൂകിനാ-
രുല്പന്നമോദേന വാനവരേവരും
45
Keep
അർക്കകുലോത്ഭവൻ മൂർദ്ധനി മേൽക്കുമേൽ
ശക്രനും നേത്രങ്ങളൊക്കെ തെളിഞ്ഞിതു
46
Keep
പുഷ്കരസംഭവനും തെളിഞ്ഞീടിനാ-
നർക്കനും നേരേയുദിച്ചാനതുനേരം
47
Keep
മന്ദമായ് വീശിത്തുടങ്ങി പവനനും
നന്നായ് വിളങ്ങി ചതുർദ്ദശലോകവും
48
Keep
താപസന്മാരും ജയജയ ശബ്ദേന
താപമകന്നു പുകഴ്ന്നു തുടങ്ങിനാർ
49
Keep
ശേഷിച്ച രാക്ഷസരോടിയകം പുക്കു
കേഴത്തുടങ്ങിനാരൊക്കെ ലങ്കാപുരേ
50
Keep
അർക്കജൻ മാരുതി നീലാംഗദാദിയാം
മർക്കടവീരരുമാർത്തു പുകഴ്ത്തിനാർ
Previous
←
ആദിത്യഹൃദയം
Next
രാവണഗാത്രദഹനം
→