Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · അയോദ്ധ്യാപ്രവേശം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ശത്രുഘ്നനോടു ഭരതകുമാരനു-
മത്യാദരം നിയോഗിച്ചാനനന്തരം
2
Keep
"പൂജ്യനാം നാഥനെഴുന്നള്ളുംനേരത്തു
രാജ്യമലങ്കരിക്കേണമെല്ലാടവും
3
Keep
ക്ഷേത്രങ്ങൾ തോറും ബലിപൂജയോടുമ-
ത്യാസ്ഥയാ ദീപാവലിയുമുണ്ടാക്കണം
4
Keep
സൂതവൈതാളികവന്ദിസ്തുതിപാഠ-
കാദിജനങ്ങളുമൊക്കെ വന്നീടണം
5
Keep
വാദ്യങ്ങളെല്ലാം പ്രയോഗിക്കയും വേണം
പാദ്യാദികളുമൊരുക്കേണമേവരും
6
Keep
രാജദാരങ്ങളമാത്യജനങ്ങളും
വാജിഗജരഥപംക്തിസൈന്യങ്ങളും
7
Keep
വാരനാരീജനത്തോടുമലങ്കരി-
ച്ചാരൂഢമോദം വരേണമെല്ലാവരും
8
Keep
ചേർക്ക കൊടിക്കൂറകൾ കൊടിക്കൊക്കവേ
മാർഗ്ഗമടിച്ചുതളിപ്പിക്കയും വേണം
9
Keep
പൂർണ്ണകുംഭങ്ങളും ധൂപദീപങ്ങളും
തൂർണ്ണം പുരദ്വാരി ചേർക്ക സമസ്തരും
10
Keep
താപസവൃന്ദവും ഭൂസുരവർഗ്ഗവും
ഭൂപതിവീരരുമൊക്കെ വന്നീടണം
11
Keep
പൗരജനങ്ങളാബാലവൃദ്ധാവധി
ശ്രീരാമനെക്കാണ്മതിന്നു വരുത്തേണം"
12
Keep
ശത്രുഘ്നനും ഭരതാജ്ഞയാ തൽപുരം
ചിത്രമാമ്മാറങ്ങലങ്കരിച്ചീടിനാൻ
13
Keep
ശ്രീരാമദേവനെക്കാണ്മതിന്നായ് വന്നു
പൗരജനങ്ങൾ നിറഞ്ഞിതയോദ്ധ്യയിൽ
14
Keep
വാരണേന്ദ്രന്മാരൊരു പതിനായിരം
തേരുമവ്വണ്ണം പതിനായിരമുണ്ടു
15
Keep
നൂറായിരം തുരഗങ്ങളുമുണ്ടഞ്ചു-
നൂറായിരമുണ്ടു കാലാൾപ്പടകളും
16
Keep
രാജനാരീജനം തണ്ടിലേറിക്കൊണ്ടു
രാജകുമാരനെക്കാണ്മാനുഴറിനാർ
17
Keep
പാദുകാം മൂർദ്ധനി വച്ചു ഭരതനും
പാദചാരേണ നടന്നു തുടങ്ങിനാൻ
18
Keep
ആദരവുൾക്കൊണ്ടു ശത്രുഘ്നനാകിയ
സോദരൻ താനും നടന്നാനതുനേരം
19
Keep
പൂർണ്ണചന്ദ്രാഭമാം പുഷ്പകമന്നേരം
കാണായ്ച്ചമഞ്ഞിതു ദൂരേ മനോഹരം
20
Keep
പൗരജനാദികളോടു കുതൂഹലാൽ
മാരുതപുത്രൻ പറഞ്ഞാനതുനേരം
21
Keep
"ബ്രഹ്മണാ നിർമ്മിതമാകിയ പുഷ്പകം-
തന്മേലരവിന്ദനേത്രനും സീതയും
22
Keep
ലക്ഷ്മണസുഗ്രീവനക്തഞ്ചരാധിപ-
മുഖ്യമായുള്ളോരു സൈന്യസമന്വിതം
23
Keep
കണ്ടുകൊൾവിൽ പരമാനന്ദവിഗ്രഹം
പുണ്ഡരീകാക്ഷം പുരുഷോത്തമം പരം"
24
Keep
അപ്പോൾ ജനപ്രീതിജാതശബ്ദം ഘന-
മഭ്രദേശത്തോളമുൽപ്പതിച്ചു ബലാൽ
25
Keep
ബാലവൃദ്ധസ്ത്രീതരുണവർഗ്ഗാരവ
കോലാഹലം പറയാവതല്ലേതുമേ
26
Keep
വാരണവാജിരഥങ്ങളിൽനിന്നവർ
പാരിലിറങ്ങി വണങ്ങിനാരേവരും
27
Keep
ചാരുവിമാനാഗ്രസംസ്ഥിതനാം ജഗൽ-
ക്കാരണഭൂതനെക്കണ്ടു ഭരതനും
28
Keep
മേരുമഹാഗിരിമൂർദ്ധനി ശോഭയാ
സൂര്യനെക്കണ്ടപോലെ വണങ്ങീടിനാൻ
29
Keep
ചിൽപുരുഷാജ്ഞയാ താണിതു മെല്ലവേ
പുഷ്പകമായ വിമാനവുമന്നേരം
30
Keep
ആനന്ദബാഷ്പം കലർന്നു ഭരതനും
സാനുജനായ് വിമാനം കരേറീടിനാൻ
31
Keep
വീണു നമസ്ക്കരിച്ചോരനുജന്മാരെ
ക്ഷോണീന്ദ്രനുത്സംഗസീമ്നി ചേർത്തീടിനാൻ
32
Keep
കാലമനേകം കഴിഞ്ഞു കണ്ടീടിന
ബാലകന്മാരെ മുറുകെത്തഴുകിനാൻ
33
Keep
ഹർഷാശ്രുധാരയാ സോദരമൂർദ്ധനി
വർഷിച്ചു വർഷിച്ചു വാത്സല്യപൂരവും
34
Keep
വർദ്ധിച്ചു വർദ്ധിച്ചു വാഴുന്നനേരത്തു
ശത്രുഘ്നപൂർവജനും ഭരതൻപദം
35
Keep
ഭക്ത്യാ വണങ്ങിനാനാശു സൗമിത്രിയെ
ശത്രുഘ്നനും വണങ്ങീടിനാനാദരാൽ
36
Keep
സോദരനോടും ഭരതകുമാരനും
വൈദേഹിതൻ പദം വീണു വണങ്ങിനാൻ
37
Keep
സുഗ്രീവനംഗദൻ ജാംബവാൻ നീലനു-
മുഗ്രനാം മൈന്ദൻ വിവിദൻ സുഷേണനും
38
Keep
താരൻ ഗജൻ ഗവയൻ ഗവാക്ഷൻ നളൻ
വീരൻ വൃഷഭൻ ശരഭൻ പനസനും
39
Keep
ശൂരൻ വിനതൻ വികടൻ ദധിമുഖൻ
ക്രൂരൻ കുമുദൻ ശതബലി ദുർമ്മുഖൻ
40
Keep
സാരനാകും വേഗദർശി സുമുഖനും
ധീരനാകും ഗന്ധമാദനൻ കേസരി
41
Keep
മറ്റുമേവം കപിനായകന്മാരെയും
മുറ്റുമാനന്ദേന ഗാഢം പുണർന്നിതു
42
Keep
മാരുതിവാചാ ഭരതകുമാരനും
പൂരുഷവേഷം ധരിച്ചാർ കപികളും
43
Keep
പ്രീതിപൂർവം കുശലം വിചാരിച്ചതി-
മോദം കലർന്നു വസിച്ചാരവർകളും
44
Keep
സുഗ്രീവനെക്കനിവോടു പുണർന്നഥ
ഗൽഗ്ഗദവാചാ പറഞ്ഞു ഭരതനും
45
Keep
"നൂനം ഭവൽസഹായേന രഘുവരൻ
മാനിയാം രാവണൻ തന്നെ വധിച്ചതും
46
Keep
നാലുസുതന്മാർ ദശരഥഭൂപനി-
ക്കാലമഞ്ചാമനായിച്ചമഞ്ഞു ഭവാൻ
47
Keep
പഞ്ചമഭ്രാതാ ഭവാനിനി ഞങ്ങൾക്കു
കിഞ്ചന സംശയമില്ലെന്നറികെടോ"
48
Keep
ശോകാതുരയായ കൗസല്യതൻ പദം
രാഘവൻ ഭക്ത്യാ നമസ്കരിച്ചീടിനാൻ
49
Keep
കാലേ കനിഞ്ഞു പുണർന്നാളുടൻ മുല-
പ്പാലും ചുരന്നിതു മാതാവിനന്നേരം
50
Keep
കൈകേയിയാകിയ മാതൃപദത്തെയും
കാകുത്സ്ഥനാശു സുമിത്രാപദാബ്ജവും
51
Keep
വന്ദിച്ചു മറ്റുള്ള മാതൃജനത്തെയും
നന്ദിച്ചവരുമണച്ചു തഴുകിനാർ
52
Keep
ലക്ഷ്മണനും മാതൃപാദങ്ങൾ കൂപ്പിനാ-
നുൾക്കാമ്പഴിഞ്ഞു പുണർന്നാരവർകളും
53
Keep
സീതയും മാതൃജനങ്ങളെ വന്ദിച്ചു
മോദമുൾക്കൊണ്ടു പുണർന്നാരവർകളും
54
Keep
സുഗ്രീവനാദികളും തൊഴുതീടിനാ-
രഗ്രേ വിനീതയായ് നിന്നിതു താരയും
55
Keep
ഭക്തിപരവശനായ ഭരതനും
ചിത്തമഴിഞ്ഞു തൽപ്പദുകാദ്വന്ദ്വവും
56
Keep
ശ്രീരാമപാദാരവിന്ദങ്ങളിൽ ചേർത്തു
പാരിൽ വീണാശു നമസ്കരിച്ചീടിനാൻ
57
Keep
"രാജ്യം ത്വയാ ദത്തമെങ്കിൽ പുരാദ്യ ഞാൻ
പൂജ്യനാം നിങ്കൽ സമർപ്പിച്ചിതാദരാൽ
58
Keep
ഇന്നു മജ്ജന്മം സഫലമായ് വന്നിതു
ധന്യനായേനടിയനിന്നു നിർണ്ണയം
59
Keep
വന്നു മനോരഥമെല്ലാം സഫലമായ്
വന്നിതു മൽക്കർമ്മസാഫല്യവും പ്രഭോ!
60
Keep
പണ്ടേതിലിന്നു പതിന്മടങ്ങായുട-
നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ!
61
Keep
ആനയും തേരും കുതിരയും പാർത്തു കാ-
ണൂനമില്ലാതെ പതിന്മടങ്ങുണ്ടല്ലോ
62
Keep
നിന്നുടെ കാരുണ്യമുണ്ടാകകൊണ്ടു ഞാ-
നിന്നയോളം രാജ്യമത്ര രക്ഷിച്ചതും
63
Keep
ത്യാജ്യമല്ലൊട്ടും ഭവാനാ,ലിനിത്തവ
രാജ്യവും ഞങ്ങളേയും ഭുവനത്തെയും
64
Keep
പാലനം ചെയ്ക ഭവാനിനി മറ്റേതു-
മാലംബനമില്ല കാരുണ്യവാരിധേ!"
Previous
←
ഹനൂമദ്ഭരതസംവാദം
Next
രാജ്യാഭിഷേകം
→