Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · വാനരാദികൾക്ക് അനുഗ്രഹം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
വിശ്വംഭരാ പരിപാലനവും ചെയ്തു
വിശ്വനാഥൻ വസിച്ചീടും ദശാന്തരേ
2
Keep
സസ്യസമ്പൂർണ്ണമായ് വന്നിതവനിയു-
മുത്സവയുക്തങ്ങളായി ഗൃഹങ്ങളും
3
Keep
വൃക്ഷങ്ങളെല്ലാമതിസ്വാദുസംയുത-
പക്വങ്ങളോടു കലർന്നു നിന്നീടുന്നു
4
Keep
ദുർഗ്ഗന്ധപുഷ്പങ്ങളക്കാലമൂഴിയിൽ
സൽഗന്ധയുക്തങ്ങളായ് വന്നിതൊക്കവെ
5
Keep
നൂറായിരം തുരഗങ്ങൾ പശുക്കളും
നൂറുനൂറായിരത്തിൽപുറം പിന്നെയും
6
Keep
മുപ്പതുകോടി സുവർണ്ണഭാരങ്ങളും
സുബ്രാഹ്മണർക്കു കൊടുത്തു രഘൂത്തമൻ
7
Keep
വസ്ത്രാഭരണമാല്യങ്ങളസംഖ്യമായ്
പൃത്ഥ്വീസുരോത്തമന്മാർക്കു നൽകീടിനാൻ
8
Keep
സ്വർണ്ണരത്നോജ്ജ്വലം മാല്യം മഹാപ്രഭം
വർണ്ണവൈചിത്ര്യമനഘമനുപമം
9
Keep
ആദിത്യപുത്രനു നൽകിനാനാദരാ-
ലാദിതേയാധിപപുത്രതനയനും
10
Keep
അംഗദദ്വന്ദ്വം കൊടുത്തോരനന്തരം
മംഗലാപാംഗിയാം സീതയ്ക്കു നൽകിനാൻ
11
Keep
മേരുവും ലോകത്രയവും കൊടുക്കിലും
പോരാ വിലയതിനങ്ങനെയുള്ളൊരു
12
Keep
ഹാരം കൊടുത്തതു കണ്ടു വൈദേഹിയും
പാരം പ്രസാദിച്ചു മന്ദസ്മിതാന്വിതം
13
Keep
കണ്ഠദേശത്തിങ്കൽ നിന്നങ്ങെടുത്തിട്ടു
രണ്ടു കൈകൊണ്ടും പിടിച്ചു നോക്കീടിനാൾ
14
Keep
ഭർത്തൃമുഖാബ്ജവും മാരുതിവക്ത്രവും
മദ്ധ്യേ മണിമയമാകിയ ഹാരവും
15
Keep
ഇംഗിതജ്ഞൻ പുരുഷോത്തമനന്നേരം
മംഗലദേവതയോടു ചൊല്ലീടിനാൻ:
16
Keep
"ഇക്കണ്ടവർകളിലിഷ്ടനാകുന്നതാ-
രുൾക്കമലത്തിൽ നിനക്കു മനോഹരേ!
17
Keep
നൽകീടവന്നു നീ മറ്റാരുമില്ല നി-
ന്നാകൂതഭംഗം വരുത്തുവാനോമലേ!"
18
Keep
എന്നതുകേട്ടു ചിരിച്ചു വൈദേഹിയും
മന്ദം വിളിച്ചു ഹനൂമാനു നൽകിനാൾ
19
Keep
ഹാരവും പൂണ്ടു വിളങ്ങിനാനേറ്റവും
മാരുതിയും പരമാനന്ദസംയുതം
20
Keep
അഞ്ജലിയോടും തിരുമുമ്പിൽ നിന്നീടു-
മഞ്ജനാപുത്രനെക്കണ്ടു രഘുവരൻ
21
Keep
മന്ദമരികേ വിളിച്ചരുൾചെയ്തിതാ-
നന്ദപരവശനായ് മധുരാക്ഷരം
22
Keep
"മാരുതനന്ദന! വേണ്ടും വരത്തെ നീ
വീരാ വരിച്ചുകൊൾകേതും മടിയാതെ"
23
Keep
എന്നതു കേട്ടു വന്ദിച്ചു കപീന്ദ്രനും
മന്നവൻതന്നോടപേക്ഷിച്ചരുളിനാൻ:
24
Keep
"സ്വാമിൻ! പ്രഭോ! നിന്തിരുവടിതന്നുടെ
നാമവും ചാരുചരിത്രവുമുള്ള നാൾ
25
Keep
ഭൂമിയിൽ വാഴ്വാനനുഗ്രഹിച്ചീടണം
രാമനാമം കേട്ടുകൊൾവാനനാരതം
26
Keep
രാമജപസ്മരണശ്രവണങ്ങളിൽ
മാമകമാനസേ തൃപ്തിവരാ വിഭോ!
27
Keep
മറ്റുവരം മമ വേണ്ട ദയാനിധേ!
മറ്റുമിളക്കമില്ലാതൊരു ഭക്തിയു-
28
Keep
മുണ്ടായിരിക്കേണ"മെന്നതു കേട്ടൊരു
പുണ്ഡരീകാക്ഷനനുഗ്രഹം നൽകിനാൻ
29
Keep
"മൽകഥയുള്ളനാൾ മുക്തനായ് വാഴ്ക നീ
ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!"
30
Keep
ജാനകീദേവിയും ഭോഗാനുഭൂതികൾ
താനേ വരികെന്നനുഗ്രഹിച്ചീടിനാൾ
31
Keep
ആനന്ദബാഷ്പപരീതാക്ഷനായവൻ
വീണു നമസ്കൃത്യ പിന്നെയും പിന്നെയും
32
Keep
രാമസീതാജ്ഞയാ പാരം പണിപ്പെട്ടു
രാമപാദാബ്ജവും ചിന്തിച്ചു ചിന്തിച്ചു
33
Keep
ചെന്നു ഹിമാചലം പുക്കു തപസ്സിനായ്
പിന്നെഗ്ഗുഹനെ വിളിച്ചു മനുവരൻ
34
Keep
"ഗച്ഛ സഖേ! പുരം ശൃംഗീവരം ഭവാൻ
മച്ചരിത്രങ്ങളും ചിന്തിച്ചു വാഴ്ക നീ
35
Keep
ഭോഗങ്ങളെല്ലാം ഭുജിച്ചു ചിരം പുന-
രേകഭാവം ഭജിച്ചീടുകെന്നോടു നീ"
36
Keep
ദിവ്യാംബരാഭരണങ്ങളെല്ലാം കൊടു-
ത്തവ്യാജഭക്തനെ യാത്ര വഴങ്ങിനാൻ
37
Keep
പ്രേമഭാരേണ വിയോഗദുഃഖംകൊണ്ടു
രാമനാലാശ്ലിഷ്ടനായ ഗുഹൻ തദാ
38
Keep
ഗംഗാനദീപരിശോഭിതമായൊരു
ശൃംഗിവേരം പ്രവേശിച്ചു മരുവിനാൻ
39
Keep
മൂല്യമില്ലാത വസ്ത്രാഭരണങ്ങളും
മാല്യകളഭഹരിചന്ദനാദിയും
40
Keep
പിന്നെയും പിന്നെയും വേണ്ടുവോളം നൽകി
മന്നവൻ ഗാഢഗാഢം പുണർന്നാദരാൽ
41
Keep
മർക്കടനായകന്മാർക്കും കൊടുത്തു പോ-
യ്ക്കിഷ്കിന്ധപൂകെന്നയച്ചരുളീടിനാൻ
42
Keep
സുഗ്രീവനും വിയോഗേന ദുഃഖംകൊണ്ടു
കിഷ്കിന്ധപുക്കു സുഖിച്ചു മരുവിനാൻ
43
Keep
സീതാജനകനായീടും ജനകനെ
പ്രീതിയോടേ പറഞ്ഞാശ്ലേഷവും ചെയ്തു
44
Keep
സീതയെക്കൊണ്ടു കൊടുപ്പിച്ചോരോതരം
നൂതനപട്ടാംബരാഭരണാദിയും
45
Keep
നൽകി, വിദേഹരാജ്യത്തിനു പോകെന്നു
പുൽകിക്കനിവോടു യാത്രവഴങ്ങിനാൻ
46
Keep
കാശിരാജാവിനും വസ്ത്രാഭരണങ്ങ-
ളാശയാനന്ദം വരുമാറു നൽകിനാൻ
47
Keep
പിന്നെ മറ്റുള്ള നൃപന്മാർക്കുമൊക്കവെ
മന്നവൻ നിർമ്മലഭൂഷണാദ്യങ്ങളും
48
Keep
സമ്മാനപൂർവം കൊടുത്തയച്ചീടിനാൻ
സമ്മോദമുൾക്കൊണ്ടു പോയാരവർകളും
49
Keep
നക്തഞ്ചരേന്ദ്രൻ വിഭീഷണനന്നേരം
ഭക്ത്യാ നമസ്കരിച്ചാൻ ചരണാംബുജം
50
Keep
"മിത്രമായ് നീ തുണച്ചോരുമൂലം മമ
ശത്രുക്കളെജ്ജയിച്ചേനൊരുജാതി ഞാൻ
51
Keep
ആചന്ദ്രതാരകം ലങ്കയിൽ വാഴ്ക നീ
നാശമരികളാലുണ്ടാകയില്ല തേ
52
Keep
എന്നെ മറന്നുപോകാതെ നിരൂപിച്ചു
പുണ്യജനാധിപനായ് വസിച്ചീടെടോ!
53
Keep
വിഷ്ണുലിംഗത്തെയും പൂജിച്ചു നിത്യവും
വിഷ്ണുപരായണനായ് വിശുദ്ധാത്മനാ
54
Keep
മുക്തനായ് വാണീടുകെ"ന്നു നിയോഗിച്ചു
മുക്താഫലമണിസ്വർണ്ണഭാരങ്ങളും
55
Keep
ആവോളവും കൊടുത്താശു പോവാനയ-
ച്ചാവിർമ്മുദാ പുണർന്നീടിനാൻ പിന്നെയും
56
Keep
ചിത്തേ വിയോഗദുഃഖം കൊണ്ടു കണ്ണുനീ-
രത്യർത്ഥമിറ്റിറ്റു വീണും വണങ്ങിയും
57
Keep
ഗൽഗ്ഗദവർണ്ണേന യാത്രയും ചൊല്ലിനാൻ
നിർഗ്ഗമിച്ചാനൊരുജാതി വിഭീഷണൻ
58
Keep
ലങ്കയിൽ ചെന്നു സുഹൃജ്ജനത്തോടുമാ-
തങ്കമൊഴിഞ്ഞു സുഖിച്ചു വാണീടിനാൻ
Previous
←
രാജ്യാഭിഷേകം
Next
ശ്രീരാമന്റെ രാജ്യഭാരഫലം
→