Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ശ്രീരാമന്റെ രാജ്യഭാരഫലം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ജാനകീദേവിയോടുംകൂടി രാഘവ-
നാനന്ദമുൾക്കൊണ്ടു രാജഭോഗാന്വിതം
2
Keep
അശ്വമേധാദിയാം യാഗങ്ങളും ചെയ്തു
വിശ്വപവിത്രയാം കീർത്തിയും പൊങ്ങിച്ചു
3
Keep
നിശ്ശേഷസൗഖ്യം വരുത്തി പ്രജകൾക്കു
വിശ്വമെല്ലാം പരിപാലിച്ചരുളിനാൻ
4
Keep
വൈധവ്യദുഃഖം വനിതമാർക്കില്ലൊരു
വ്യാധിഭയവുമൊരുത്തർക്കുമില്ലല്ലോ
5
Keep
സസ്യപരിപൂർണ്ണയല്ലോ ധരിത്രിയും
ദസ്യുഭയവുമൊരേടത്തുമില്ലല്ലോ
6
Keep
ബാലമരണമകപ്പെടുമാറില്ല
കാലേ വരിഷിക്കുമല്ലോ ഘനങ്ങളും
7
Keep
രാമപൂജാപരന്മാർ നരന്മാർ ഭുവി
രാമനെ ധ്യാനിക്കുമേവരും സന്തതം
8
Keep
വർണ്ണാശ്രമങ്ങൾ തനിക്കുതനിക്കുള്ള-
തൊന്നുമിളക്കം വരുത്തുകില്ലാരുമേ
9
Keep
എല്ലാവനുമുണ്ടനുകമ്പ മാനസേ
നല്ലതൊഴിഞ്ഞൊരു ചിന്തയില്ലാർക്കുമേ
10
Keep
നോക്കുമാറില്ലാരുമേ പരദാരങ്ങ-
ളോർക്കയുമില്ല പരദ്രവ്യമാരുമേ
11
Keep
ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു
നിന്ദയുമില്ല പരസ്പരമാർക്കുമേ
12
Keep
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന-
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവൻ
13
Keep
സാകേതവാസികളായ ജനങ്ങൾക്കു
ലോകാന്തരസുഖമെന്തോന്നിതിൽ പരം?
14
Keep
വൈകുണ്ഠലോകഭോഗത്തിനു തുല്യമായ്
ശോകമോഹങ്ങളകന്നു മേവീടിനാർ
Previous
←
വാനരാദികൾക്ക് അനുഗ്രഹം
Next
രാമായണത്തിന്റെ ഫലശ്രുതി
→