Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · രാമായണത്തിന്റെ ഫലശ്രുതി
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
അദ്ധ്യാത്മരാമായണമിദമെത്രയു-
മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം
2
Keep
അദ്ധ്യയനം ചെയ്കിൽ മർത്ത്യനജ്ജന്മനാ
മുക്തി സിദ്ധിക്കുമതിനില്ല സംശയം
3
Keep
മൈത്രീകരം ധനധാന്യവൃദ്ധിപ്രദം
ശത്രുവിനാശനമാരോഗ്യവർദ്ധനം
4
Keep
ദീർഘായുരർത്ഥപ്രദം പവിത്രം പരം
സൗഖ്യപ്രദം സകലാഭീഷ്ടസാധകം
5
Keep
ഭക്ത്യാ പഠിക്കിലും ചൊൽകിലും തൽക്ഷണേ
മുക്തനായീടും മഹാപാതകങ്ങളാൽ
6
Keep
അർത്ഥാഭിലാഷി ലഭിക്കും മഹാധനം
പുത്രാഭിലാഷി സുപുത്രനേയും തഥാ
7
Keep
സിദ്ധിക്കുമാര്യജനങ്ങളാൽ സമ്മതം
വിദ്യാഭിലാഷി മഹാബുധനായ് വരും
8
Keep
വന്ധ്യായുവതി കേട്ടീടുകിൽ നല്ലൊരു
സന്തതിയുണ്ടാമവൾക്കെന്നു നിർണ്ണയം,
9
Keep
ബദ്ധനായുള്ളവൻ മുക്തനായ് വന്നിടു-
മർത്ഥി കേട്ടീടുകിലർത്ഥവാനായ് വരും
10
Keep
ദുർഗ്ഗുങ്ങളെല്ലാം ജ്യിക്കായ് വരുമതി-
ദുഃഖിതൻ കേൾക്കിൽ സുഖിയായ് വരുമവൻ
11
Keep
ഭീതനിതു കേൾക്കിൽ നിർഭയനായ് വരും
വ്യാധിതൻ കേൾക്കിലനാതുരനായ് വരും
12
Keep
ഭൂതദൈവാത്മാർത്ഥമായുടനുണ്ടാകു-
മാധികളെല്ലാമകന്നുപോം നിർണ്ണയം
13
Keep
ദേവപിതൃഗണതാപസമുഖ്യന്മാ-
രേവരുമേറ്റം പ്രസാദിക്കുമത്യരം
14
Keep
കല്മഷമെല്ലാമകലുമതെയല്ല
ധർമ്മാർത്ഥകാമമോക്ഷങ്ങൾ സാധിച്ചീടും
15
Keep
അദ്ധ്യാത്മരാമായണം പരമേശ്വര-
നദ്രിസുതയ്ക്കുപദേശിച്ചിതാദരാൽ
16
Keep
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ-
ണ്ടദ്ധ്യയനം ചെയ്കിലും മുദാ കേൾക്കിലും
17
Keep
സിദ്ധിക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ
ബദ്ധമോദം പരമാർത്ഥമിതൊക്കെവേ
18
Keep
ഭക്ത്യാ പറഞ്ഞടങ്ങി കിളിപ്പൈതലും
ചിത്തം തെളിഞ്ഞു കേട്ടു മഹാലോകരും
Keep
Closing attribution
ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ യുദ്ധകാണ്ഡം സമാപ്തം
Previous
←
ശ്രീരാമന്റെ രാജ്യഭാരഫലം
Next
ഏകശ്ലോകീ രാമായണം
→