Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · മുനിമണ്ഡലസമാഗമം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ദണ്ഡകാരണ്യതലവാസികളായ മുനി-
മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു
2
Keep
ചണ്ഡദീധിതികുലജാതനാം ജഗന്നാഥൻ
പുണ്ഡരീകാക്ഷൻതന്നെക്കാണ്മാനായ് വന്നീടിനാർ.
3
Keep
രാമലക്ഷ്മണന്മാരും ജാനകീദേവിതാനും
മാമുനിമാരെ വീണു നമസ്കാരവുംചെയ്താർ.
4
Keep
താപസന്മാരുമാശീർവാദം ചെയ്തവർകളോ-
ടാഭോഗാനന്ദവിവശന്മാരായരുൾചെയ്താർ
5
Keep
"നിന്നുടെ തത്ത്വം ഞങ്ങളിന്നറിഞ്ഞിരിക്കുന്നു
പന്നഗോത്തമതല്പേ പള്ളികൊള്ളുന്ന ഭവാൻ.
6
Keep
ധാതാവർത്ഥിക്കമൂലം ഭൂഭാരം കളവാനായ്
ജാതനായിതു ഭൂവി മാർത്താണ്ഡകുലത്തിങ്കൽ
7
Keep
ലക്ഷ്മണനാകുന്നതു ശേഷനും, സീതാദേവി
ലക്ഷ്മിയാകുന്നതല്ലോ, ഭരതശത്രുഘ്നന്മാർ
8
Keep
ശംഖചക്രങ്ങ,ളഭിഷേകവിഘ്നാദികളും
സങ്കടം ഞങ്ങൾക്കു തീർത്തീടുവാനെന്നു നൂനം.
9
Keep
നാനാതാപസകുലസേവിതാശ്രമസ്ഥലം
കാനനം കാണ്മാനാശു നീ കൂടെപ്പോന്നീടേണം
10
Keep
ജാനകിയോടും സുമിത്രാത്മജനോടുംകൂടി,
മാനസേ കാരുണ്യമുണ്ടായ്വരുമല്ലോ കണ്ടാൽ."
11
Keep
എന്നരുൾ ചെയ്ത മുനിശ്രേഷ്ഠന്മാരോടുകൂടി
ചെന്നവരോരോ മുനിപർണ്ണശാലകൾ കണ്ടാർ.
12
Keep
അന്നേരം തലയോടുമെല്ലുകളെല്ലാമോരോ
കുന്നുകൾ പോലെ കണ്ടു രാഘവൻ ചോദ്യംചെയ്താൻ
13
Keep
"മർത്ത്യമസ്തകങ്ങളുമസ്ഥിക്കൂട്ടവുമെല്ലാ-
മത്രൈവ മൂലമെന്തോന്നിത്രയുണ്ടാവാനഹോ!"
14
Keep
തദ്വാക്യം കേട്ടു ചൊന്നാർ താപസജനം"രാമ-
ഭദ്ര! നീ കേൾക്ക മുനിസത്തമന്മാരെക്കൊന്നു
15
Keep
നിർദ്ദയം രക്ഷോഗണം ഭക്ഷിക്കനിമിത്തമാ-
യിദ്ദേശമസ്ഥിവ്യാപ്തമായ് ചമഞ്ഞിതു നാഥാ!"
16
Keep
ശ്രുത്വാ വൃത്താന്തമിത്ഥം കാരുണ്യപരവശ-
ചിത്തനായോരു പുരുഷോത്തമനരുൾചെയ്തു:
17
Keep
"നിഷ്ഠൂരതരമായ ദുഷ്ടരാക്ഷസകുല-
മൊട്ടൊഴിയാതെ കൊന്നു നഷ്ടമാക്കീടുവൻ ഞാൻ.
18
Keep
ഇഷ്ടാനുരൂപം തപോനിഷ്ഠയാ വസിക്ക സ-
ന്തുഷ്ട്യാ താപസകുലമിഷ്ടിയും ചെയ്തു നിത്യം."
Previous
←
ശരഭംഗമന്ദിരപ്രവേശം
Next
സുതീക്ഷ്ണാശ്രമപ്രവേശം
→