Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · സുതീക്ഷ്ണാശ്രമപ്രവേശം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
സത്യവിക്രമനിതി സത്യവും ചെയ്തു തത്ര
നിത്യസംപൂജ്യമാനനായ് വനവാസികളാൽ
2
Keep
തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളിൽ
പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി
3
Keep
സത്സംസർഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു
വത്സരം ത്രയോദശ,മക്കാലം കാണായ്വന്നു
4
Keep
വിഖ്യാതമായ സുതീക്ഷ്ണാശ്രമം മനോഹരം
മുഖ്യതാപസകുലശിഷ്യസഞ്ചയപൂർണ്ണം
5
Keep
സർവർത്തുഗുണഗണസമ്പന്നമനുപമം
സർവകാലാനന്ദദാനോദയമത്യത്ഭുതം
6
Keep
സർവപാദപലതാഗുൽമസംകുലസ്ഥലം
സർവസൽപക്ഷിമൃഗഭുജംഗനിഷേവിതം.
7
Keep
രാഘവനവരജൻതന്നോടും സീതയോടു-
മാഗതനായിതെന്നു കേട്ടോരു മുനിശ്രേഷ്ഠൻ
8
Keep
കുംഭസംഭവനാകുമഗസ്ത്യശിഷ്യോത്തമൻ
സംപ്രീതൻ രാമമന്ത്രോപാസനരതൻ മുനി
9
Keep
സംഭ്രമത്തോടു ചെന്നു കൂട്ടിക്കൊണ്ടിങ്ങു പോന്നു
സംപൂജ്യിച്ചരുളിനാനർഗ്ഘ്യപാദ്യാദികളാൽ.
10
Keep
ഭക്തിപൂണ്ടശ്രുജലനേത്രനായ് സഗദ്ഗദം
ഭക്തവത്സലനായ രാഘവനോടു ചൊന്നാൻ:
11
Keep
"നിന്തിരുവടിയുടെ നാമമന്ത്രത്തെത്തന്നെ
സന്തതം ജപിപ്പു ഞാൻ മൽഗുരുനിയോഗത്താൽ.
12
Keep
ബ്രഹ്മശങ്കരമുഖ്യവന്ദ്യമാം പാദമല്ലോ
നിന്മഹാമായാർണ്ണവം കടപ്പാനൊരു പോതം.
13
Keep
ആദ്യന്തമില്ലാതൊരു പരമാത്മാവല്ലോ നീ
വേദ്യമല്ലൊരുനാളുമാരാലും ഭവത്തത്ത്വം.
14
Keep
ത്വത്ഭക്തഭൃത്യഭൃത്യഭൃത്യനായിടേണം ഞാൻ
ത്വൽപാദാംബുജം നിത്യമുൾക്കാമ്പിലുദിക്കണം.
15
Keep
പുത്രഭാര്യാർത്ഥനിലയാന്ധകൂപത്തിൽ വീണു
ബദ്ധനായ് മുഴുകീടുമെന്നെ നിന്തിരുവടി
16
Keep
ഭക്തവാത്സല്യകരുണാകടാക്ഷങ്ങൾതന്നാ-
ലുദ്ധരിച്ചീടേണമേ സത്വരം ദയാനിധേ!
17
Keep
മൂത്രമാംസാമേദ്ധ്യാന്ത്രപുൽഗലപിണ്ഡമാകും
ഗാത്രമോർത്തോളമതികശ്മലമതിങ്കലു-
18
Keep
ള്ളാസ്ഥയാം മഹാമോഹപാശബന്ധവും ഛേദി-
ച്ചാർത്തിനാശന! ഭവാൻ വാഴുകെന്നുള്ളിൽ നിത്യം.
19
Keep
സർവഭൂതങ്ങളുടെയുള്ളിൽ വാണീടുന്നതും
സർവദാ ഭവാൻതന്നെ കേവലമെന്നാകിലും
20
Keep
ത്വന്മന്ത്രജപരതന്മാരായ ജനങ്ങളെ
ത്വന്മഹാമായാദേവി ബന്ധിച്ചീടുകയില്ല.
21
Keep
ത്വന്മന്ത്രജപവിമുഖന്മാരാം ജനങ്ങളെ
ത്വന്മഹാമായാദേവി ബന്ധിപ്പിച്ചീടുന്നതും.
22
Keep
സേവാനുരൂപഫലദാനതൽപരൻ ഭവാൻ
ദേവപാദപങ്ങളെപ്പോലെ വിശ്വേശ പോറ്റീ!"
23
Keep
വിശ്വസംഹാരസൃഷ്ടിസ്ഥിതികൾ ചെയ്വാനായി
വിശ്വമോഹിനിയായ മായതൻ ഗുണങ്ങളാൽ
24
Keep
രുദ്രപങ്കജഭവവിഷ്ണുരൂപങ്ങളായി-
ച്ചിദ്രൂപനായ ഭവാൻ വാഴുന്നു, മോഹാത്മനാം
25
Keep
നാനാരൂപങ്ങളായിത്തോന്നുന്നു ലോകത്തിങ്കൽ
ഭാനുമാൻ ജലംപ്രതി വെവ്വേറെ കാണുംപോലെ.
26
Keep
ഇങ്ങനെയുള്ള ഭഗവത്സ്വരൂപത്തെ നിത്യ-
മെങ്ങനെയറിഞ്ഞുപാസിപ്പു ഞാൻ ദയാനിധേ!
27
Keep
അദ്യൈവ ഭവച്ചരണാംബുജയുഗം മമ
പ്രത്യക്ഷമായ്വന്നിതു മത്തപോബലവശാൽ.
28
Keep
ത്വന്മന്ത്രജപവിശുദ്ധാത്മനാം പ്രസാദിക്കും
നിർമ്മലനായ ഭവാൻ ചിന്മയനെന്നാകിലും
29
Keep
സന്മയമായി പരബ്രഹ്മമായരൂപമായ്
കർമ്മണാമഗോചരമായോരു ഭവദ്രൂപം
30
Keep
ത്വന്മായാവിഡംബനരചിതം മാനുഷ്യകം
മന്മഥകോടികോടിസുഭഗം കമനീയം
31
Keep
കാരുണ്യപൂർണ്ണനേത്രം കാർമ്മുകബാണധരം
സ്മേരസുന്ദരമുഖമജിനാംബരധരം
32
Keep
സീതാസംയുതം സുമിത്രാത്മജനിഷേവിത-
പാദപങ്കജം നീലനീരദകളേബരം.
33
Keep
കോമളമതിശാന്തമനന്തഗുണമഭി-
രാമമാത്മാരാമമാനന്ദസമ്പൂർണ്ണാമൃതം
34
Keep
പ്രത്യക്ഷമദ്യ മമ നേത്രഗോചരമായോ-
രിത്തിരുമേനി നിത്യം ചിത്തേ വാഴുകവേണം.
35
Keep
മുറ്റീടും ഭക്ത്യാ നാമമുച്ചരിക്കായീടണം
മറ്റൊരു വരമപേക്ഷിക്കുന്നേനില്ല പോറ്റീ!"
36
Keep
വന്ദിച്ചു കൂപ്പി സ്തുതിച്ചീടിന മുനിയോടു
മന്ദഹാസവും പൂണ്ടു രാഘവനരുൾ ചെയ്തു:
37
Keep
"നിത്യവുമുപാസനാശുദ്ധമായിരിപ്പോരു
ചിത്തം ഞാനറിഞ്ഞത്രേ കാണ്മാനായ്വന്നു മുനേ!
38
Keep
സന്തതമെന്നെത്തന്നെ ശരണം പ്രാപിച്ചു മ-
ന്മന്ത്രോപാസകന്മാരായ് നിരപേക്ഷന്മാരുമായ്
39
Keep
സന്തുഷ്ടന്മാരായുള്ള ഭക്തന്മാർക്കെന്നെ നിത്യം
ചിന്തിച്ചവണ്ണം തന്നെ കാണായ്വന്നീടുമല്ലോ.
40
Keep
ത്വൽകൃതമേതൽ സ്തോത്രം മൽപ്രിയം പഠിച്ചീടും
സൽകൃതിപ്രവരനാം മർത്ത്യനു വിശേഷിച്ചും
41
Keep
സൽഭക്തി ഭവിച്ചീടും ബ്രഹ്മജ്ഞാനവുമുണ്ടാ-
മല്പവുമതിനില്ല സംശയം നിരൂപിച്ചാൽ.
42
Keep
താപസോത്തമ! ഭവാനെന്നെസ്സേവിക്കമൂലം
പ്രാപിക്കുമല്ലോ മമ സായൂജ്യം ദേഹനാശേ.
43
Keep
ഉണ്ടൊരാഗ്രഹം തവാചാര്യനാമഗസ്ത്യനെ-
ക്കണ്ടു വന്ദിച്ചുകൊൾവാ,നെന്തതിനാവതിപ്പോൾ?
44
Keep
തത്രൈവ കിഞ്ചിൽക്കാലം വസ്തുമുണ്ടത്യാഗ്രഹ-
മെത്രയുണ്ടടുത്തതുമഗസ്ത്യാശ്രമം മുനേ!"
45
Keep
ഇത്ഥം രാമോക്തി കേട്ടു ചൊല്ലിനാൻ സുതീക്ഷ്ണനു-
"മസ്തു തേ ഭദ്ര,മതു തോന്നിയതതിന്നു ഞാൻ
46
Keep
കാട്ടുവേനല്ലോ വഴി കൂടെപ്പോന്നടുത്തനാൾ.
വാട്ടമെന്നിയേ വസിക്കേണമിന്നിവിടെ നാം
47
Keep
ഒട്ടുനാളുണ്ടു ഞാനും കണ്ടിട്ടെൻ ഗുരുവിനെ.
പുഷ്ടമോദത്തോടൊക്കത്തക്കപ്പോയ്ക്കാണാമല്ലോ."
48
Keep
ഇത്ഥമാനന്ദം പൂണ്ടു രാത്രിയും കഴിഞ്ഞപ്പോ-
ളുത്ഥാനംചെയ്തു സന്ധ്യാവന്ദനം കൃത്വാ ശീഘ്രം
49
Keep
പ്രീതനാം മുനിയോടും ജാനകീദേവിയോടും
സോദരനോടും മന്ദം നടന്നു മദ്ധ്യാഹ്നേ പോയ്
50
Keep
ചെന്നിതു രാമനഗസ്ത്യാനുജാശ്രമേ ജവം
വന്നു സൽക്കാരം ചെയ്താനഗസ്ത്യസഹജനും
51
Keep
വന്യഭോജനവും ചെയ്തന്നവരെല്ലാവരു-
മന്യോന്യസല്ലാപവും ചെയ്തിരുന്നോരു ശേഷം
Previous
←
മുനിമണ്ഡലസമാഗമം
Next
അഗസ്ത്യസന്ദർശനം
→