Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ശൂർപ്പണഖാഗമനം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ഇത്തരം സൗമിത്രിയോടരുളിച്ചെയ്തു പുന-
രിത്തിരിനേരമിരുന്നീടിനോരനന്തരം
2
Keep
ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ-
ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു
3
Keep
യാമിനീചരി ജനസ്ഥാനവാസിനിയായ
കാമരൂപിണി കണ്ടാൾ കാമിനി വിമോഹിനി,
4
Keep
പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ്
ഭംഗിതേടീടും പദപാതങ്ങളതുനേരം.
5
Keep
പാദസൗന്ദര്യം കണ്ടു മോഹിതയാകയാലെ
കൗതുകമുൾക്കൊണ്ടു രാമാശ്രമമകം പുക്കാൾ.
6
Keep
ഭാനുമണ്ഡലസഹസ്രോജ്ജ്വലം രാമനാഥം
ഭാനുഗോത്രജം ഭവഭയനാശനം പരം
7
Keep
മാനവവീരം മനോമോഹനം മായാമയം
മാനസഭവസമം മാധവം മധുഹരം
8
Keep
ജാനകിയോടും കൂടെ വാണീടുന്നതു കണ്ടു.
മീനകേതനബാണപീഡിതയായാളേറ്റം.
9
Keep
സുന്ദരവേഷത്തോടും മന്ദഹാസവുംപൊഴി-
ഞ്ഞിന്ദിരാവരനോടു മന്ദമായുരചെയ്താൾ
10
Keep
"ആരെടോ ഭവാൻ? ചൊല്ലീടാരുടെ പുത്രനെന്നും
നേരൊടെന്തിവിടേക്കു വരുവാൻ മൂലമെന്നും,
11
Keep
എന്തൊരു സാദ്ധ്യം ജടാവല്ക്കലാദികളെല്ലാ-
മെന്തിനു ധരിച്ചിതു താപസവേഷമെന്നും.
12
Keep
എന്നുടെ പരമാർത്ഥം മുന്നേ ഞാൻ പറഞ്ഞീടാം
നിന്നോടു നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ.
13
Keep
രാക്ഷസേശ്വരനായ രാവണഭഗിനി ഞാ-
നാഖ്യയാ ശൂർപ്പണഖ കാമരൂപിണിയല്ലോ
14
Keep
ഖരദൂഷണത്രിശിരാക്കളാം ഭ്രാതാക്കന്മാ-
ർക്കരികേ ജനസ്ഥാനേ ഞാനിരിപ്പതു സദാ.
15
Keep
നിന്നെ ഞാനാരെന്നതുമറിഞ്ഞീലതും പുന-
രെന്നോടു പരമാർത്ഥം ചൊല്ലണം ദയാനിധേ!"
16
Keep
"സുന്ദരി! കേട്ടുകൊൾക ഞാനയോദ്ധ്യാധിപതി-
നന്ദനൻ ദാശരഥി രാമനെന്നല്ലോ നാമം.
17
Keep
എന്നുടെ ഭാര്യയിവൾ ജനകാത്മജാ സീത
ധന്യേ! മൽഭ്രാതാവായ ലക്ഷ്മണനിവനെടോ.
18
Keep
എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ!
നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ."
19
Keep
എന്നതു കേട്ടനേരം ചൊല്ലിനാൾ നിശാചരി
"എന്നോടുകൂടെപ്പോന്നു രമിച്ചുകൊള്ളേണം നീ.
20
Keep
നിന്നെയും പിരിഞ്ഞുപോവാൻ മമ ശക്തി പോരാ
എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ."
21
Keep
ജാനകിതന്നെക്കടാക്ഷിച്ചു പുഞ്ചിരിപൂണ്ടു
മാനവവീരനവളോടരുൾചെയ്തീടിനാൻ
22
Keep
"ഞാനിഹ തപോധനവേഷവും ധരിച്ചോരോ
കാനനം തോറും നടന്നീടുന്നു സദാകാലം.
23
Keep
ജാനകിയാകുമിവളെന്നുടെ പത്നിയല്ലോ
മാനസേ പാർത്താൽ വെടിഞ്ഞീടരുതൊന്നു കൊണ്ടും.
24
Keep
സാപത്ന്യോത്ഭവദുഃഖമെത്രയും കഷ്ടം! കഷ്ടം!
താപത്തെസ്സഹിപ്പതിന്നാളല്ല നീയുമെടോ.
25
Keep
ലക്ഷ്മണൻ മമ ഭ്രാതാ സുന്ദരൻ മനോഹരൻ
ലക്ഷ്മീദേവിക്കുതന്നെയൊക്കും നീയെല്ലാം കൊണ്ടും.
26
Keep
നിങ്ങളിൽ ചേരുമേറെ നിർണ്ണയം മനോഹരേ!
സംഗവും നിന്നിലേറ്റം വർദ്ധിക്കുമവനെടോ.
27
Keep
മംഗലശീലനനുരൂപനെത്രയും നിന-
ക്കങ്ങു നീ ചെന്നു പറഞ്ഞീടുക വൈകീടാതെ."
28
Keep
എന്നതു കേട്ടനേരം സൗമിത്രിസമീപേ പോയ്-
ചെന്നവളപേക്ഷിച്ചാൾ, ഭർത്താവാകെന്നുതന്നെ
29
Keep
ചൊന്നവളോടു ചിരിച്ചവനുമുരചെയ്താ-
"നെന്നുടെ പരമാർത്ഥം നിന്നോടു പറഞ്ഞീടാം.
30
Keep
മന്നവനായ രാമൻ തന്നുടെ ദാസൻ ഞാനോ
ധന്യേ! നീ ദാസിയാവാൻ തക്കവളല്ലയല്ലോ.
31
Keep
ചെന്നു നീ ചൊല്ലീടഖിലേശ്വരനായ രാമൻ-
തന്നോടു തവ കുലശീലാചാരങ്ങളെല്ലാം.
32
Keep
എന്നാലന്നേരംതന്നെ കൈക്കൊള്ളുമല്ലോ രാമൻ
നിന്നെ"യെന്നതു കേട്ടു രാവണസഹോദരി
33
Keep
പിന്നെയും രഘുകുലനായകനോടു ചൊന്നാ-
"ളെന്നെ നീ പരിഗ്രഹിച്ചീടുക നല്ലൂ നിന-
34
Keep
ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ് വരാ.
മന്നവാ! ഗിരിവനഗ്രാമദേശങ്ങൾ തോറും
35
Keep
എന്നോടുകൂടെ നടന്നോരോരോ ഭോഗമെല്ലാ-
മന്യോന്യം ചേർന്നു ഭുജിക്കായ് വരുമനാരതം."
36
Keep
ഇത്തരമവളുരചെയ്തതു കേട്ടനേര-
മുത്തരമരുൾചെയ്തു രാഘവൻതിരുവടി
37
Keep
"ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ-
നൊരുത്തി വേണമതിനിവളുണ്ടെനിക്കിപ്പോൾ.
38
Keep
ഒരുത്തി വേണമവനതിനാരെന്നു തിര-
ഞ്ഞിരിക്കുംനേരമിപ്പോൾ നിന്നെയും കണ്ടുകിട്ടി.
39
Keep
വരുത്തും ദൈവമൊന്നു കൊതിച്ചാലിനി നിന്നെ
വരിച്ചുകൊള്ളുമവനില്ല സംശയമേതും
40
Keep
തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെൽക
കരത്തെ ഗ്രഹിച്ചീടും കടുക്കെന്നവനെടോ!"
41
Keep
രാഘവവാക്യം കേട്ടു രാവണസഹോദരി
വ്യാകുലചേതസ്സോടും ലക്ഷ്മണാന്തികേ വേഗാൽ
42
Keep
ചെന്നുനിന്നപേക്ഷിച്ചനേരത്തു കുമാരനു-
"മെന്നോടിത്തരം പറഞ്ഞീടൊല്ലാ വെറുതേ നീ.
43
Keep
നിന്നിലില്ലേതുമൊരു കാംക്ഷയെന്നറിക നീ
മന്നവനായ രാമൻ തന്നോടു പറഞ്ഞാലും."
44
Keep
പിന്നെയുമതു കേട്ടു രാഘവസമീപേ പോയ്-
ചെന്നുനിന്നപേക്ഷിച്ചാളാശയാ പലതരം.
45
Keep
കാമവുമാശാഭംഗം കൊണ്ടു കോപവുമതി-
പ്രേമവുമാലസ്യവും പൂണ്ടു രാക്ഷസിയപ്പോൾ
46
Keep
മായാരൂപവും വേർപെട്ടഞ്ജനശൈലം പോലെ
കായാകാരവും ഘോരദംഷ്ട്രയും കൈക്കൊണ്ടേറ്റം
47
Keep
കമ്പമുൾക്കൊണ്ടു സീതാദേവിയോടടുത്തപ്പോൾ
സംഭ്രമത്തോടു രാമൻ തടുത്തുനിർത്തുംനേരം
48
Keep
ബാലകൻ കണ്ടു ശീഘ്രം കുതിച്ചു ചാടിവന്നു
വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം
49
Keep
ഛേദിച്ചനേരമവളലറി മുറയിട്ട-
നാദത്തെക്കൊണ്ടു ലോകമൊക്കെ മാറ്റൊലിക്കൊണ്ടു.
50
Keep
നീലപർവതത്തിന്റെ മുകളിൽ നിന്നു ചാടി
നാലഞ്ചുവഴി വരുമരുവിയാറുപോലെ
51
Keep
ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ
ഘോരയാം നിശാചരി വേഗത്തിൽ നടകൊണ്ടാൾ.
52
Keep
രാവണൻതന്റെ വരവുണ്ടിനിയിപ്പോളെന്നു
ദേവദേവനുമരുൾചെയ്തിരുന്നരുളിനാൻ.
53
Keep
രാക്ഷസപ്രവരനായീടിന ഖരൻ മുമ്പിൽ
പക്ഷമറ്റവനിയിൽ പർവതം വീണപോലെ
54
Keep
രോദനം ചെയ്തു മുമ്പിൽ പതനം ചെയ്തു നിജ-
സോദരിതന്നെനോക്കിച്ചൊല്ലിനാനാശു ഖരൻ
55
Keep
"മൃത്യുതൻ വക്ത്രത്തിങ്കൽ സത്വരം പ്രവേശിപ്പി-
ച്ചത്ര ചൊല്ലാരെന്നെന്നോടെത്രയും വിരയെ നീ."
56
Keep
വീർത്തുവീർത്തേറ്റം വിറച്ചലറിസ്സഗദ്ഗദ-
മാർത്തിപൂണ്ടോർത്തു ഭീത്യാ ചൊല്ലിനാളവളപ്പോൾ
57
Keep
"മർത്ത്യന്മാർ ദശരഥപുത്രന്മാരിരുവരു-
ണ്ടുത്തമഗുണവാന്മാരെത്രയും പ്രസിദ്ധന്മാർ.
58
Keep
രാമലക്ഷ്മണന്മാരെന്നവർക്കു നാമമൊരു
കാമിനിയുണ്ടു കൂടെ സീതയെന്നവൾക്കു പേർ.
59
Keep
അഗ്രജൻനിയോഗത്താലുഗ്രനാമവരജൻ
ഖഡ്ഗേന ഛേദിച്ചതു മൽകുചാദികളെല്ലാം.
60
Keep
ശൂരനായീടും നീയിന്നവരെക്കൊലചെയ്തു
ചോര നൽകുക ദാഹം തീരുമാറെനിക്കിപ്പോൾ.
61
Keep
പച്ചമാംസവും തിന്നു രക്തവും പാനംചെയ്കി-
ലിച്ഛവന്നീടും മമ നിശ്ചയമറിഞ്ഞാലും."
62
Keep
എന്നിവ കേട്ടു ഖരൻ കോപത്തോടുര ചെയ്താൻ
"ദുർന്നയമേറെയുള്ള മാനുഷാധമന്മാരെ
63
Keep
കൊന്നു മൽഭഗിനിക്കു ഭക്ഷിപ്പാൻ കൊടുക്കണ-
മെന്നതിനാശു പതിന്നാലുപേർ പോക നിങ്ങൾ.
64
Keep
നീ കൂടെച്ചെന്നു കാട്ടിക്കൊടുത്തീടെന്നാലിവ-
രാകൂതം വരുത്തീടും നിനക്കു മടിയാതെ."
65
Keep
എന്നവളോടു പറഞ്ഞയച്ചാൻ ഖരനേറ്റ-
മുന്നതന്മാരാം പതിന്നാലു രാക്ഷസരെയും.
66
Keep
ശൂലമുൽഗരമുസലാസിചാപേഷുഭിണ്ഡി-
പാലാദി പലവിധമായുധങ്ങളുമായി
67
Keep
ക്രൂദ്ധന്മാരാർത്തുവിളിച്ചുദ്ധതന്മാരായ് ചെന്നു
യുദ്ധസന്നദ്ധന്മാരായടുത്താരതുനേരം.
68
Keep
ബദ്ധവൈരേണ പതിന്നാൽവരുമൊരുമിച്ചു
ശസ്ത്രൗഘം പ്രയോഗിച്ചാർ ചുറ്റും നിന്നൊരിക്കലെ.
69
Keep
മിത്രഗോത്രാൽഭൂതനാമുത്തമോത്തമൻ രാമൻ
ശത്രുക്കളയച്ചോരു ശസ്ത്രൗഘം വരുന്നേരം
70
Keep
പ്രത്യേകമോരോശരം കൊണ്ടവ ഖണ്ഡിച്ചുടൻ
പ്രത്യർത്ഥിജനത്തെയും വധിച്ചാനോരോന്നിനാൽ.
71
Keep
ശൂർപ്പണഖയുമതു കണ്ടു പേടിച്ചു മണ്ടി-
ബ്ബാഷ്പവും തൂകി ഖരൻമുമ്പിൽ വീണലറിനാൾ.
72
Keep
"എങ്ങുപൊയ്ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ-
ഞ്ഞിങ്ങുനിന്നയച്ചവർ പതിന്നാൽവരും ചൊൽ, നീ."
73
Keep
"അങ്ങുചെന്നേറ്റനേരം രാമസായകങ്ങൾകൊ-
ണ്ടിങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ."
74
Keep
എന്നു ശൂർപ്പണഖയും ചൊല്ലിനാ,ളതുകേട്ടു
വന്ന കോപത്താൽ ഖരൻ ചൊല്ലിനാനതുനേരം
75
Keep
"പോരിക നിശാചരർ പതിന്നാലായിരവും
പോരിനു ദൂഷണനുമനുജൻ ത്രിശിരാവും."
76
Keep
ഘോരനാം ഖരനേവം ചൊന്നതു കേട്ടനേരം
ശൂരനാം ത്രിശിരാവും പടയും പുറപ്പെട്ടു.
77
Keep
വീരനാം ദൂഷണനും ഖരനും നടകൊണ്ടു
ധീരതയോടു യുദ്ധം ചെയ്വതിന്നുഴറ്റോടെ.
78
Keep
രാക്ഷസപ്പടയുടെ രൂക്ഷമാം കോലാഹലം
കേൾക്കായനേരം രാമൻ ലക്ഷ്മണനോടു ചൊന്നാൻ:
79
Keep
"ബ്രഹ്മാണ്ഡം നടുങ്ങുമാറെന്തൊരു ഘോഷമിതു?
നമ്മോടു യുദ്ധത്തിനു വരുന്നു രക്ഷോബലം.
80
Keep
ഘോരമായിരിപ്പോരു യുദ്ധവുമുണ്ടാമിപ്പോൾ
ധീരതയോടുമത്ര നീയൊരു കാര്യം വേണം.
81
Keep
മൈഥിലിതന്നെയൊരു ഗുഹയിലാക്കിക്കൊണ്ടു
ഭീതികൂടാതെ പരിപാലിക്കവേണം ഭവാൻ.
82
Keep
ഞാനൊരുത്തനേ പോരുമിവരെയൊക്കെക്കൊൽവാൻ
മാനസേ നിനക്കു സന്ദേഹമുണ്ടായീടൊലാ.
83
Keep
മറ്റൊന്നും ചൊല്ലുന്നില്ലെന്നെന്നെയാണയുമിട്ടു
കറ്റവാർകുഴലിയെ രക്ഷിച്ചുകൊള്ളേണം നീ."
84
Keep
ലക്ഷ്മീദേവിയേയും കൊണ്ടങ്ങനെതന്നെയെന്നു
ലക്ഷ്മണൻ തൊഴുതു പോയ് ഗഹ്വരമകം പുക്കാൻ.
Previous
←
ലക്ഷ്മണോപദേശം
Next
ഖരവധം
→