Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ശൂർപ്പണഖാവിലാപം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
രാവണഭഗിനിയും രോദനം ചെയ്തു പിന്നെ
രാവണനോടു പറഞ്ഞീടുവാൻ നടകൊണ്ടാൾ.
2
Keep
സാക്ഷാലഞ്ജനശൈലംപോലെ ശൂർപ്പണഖയും
രാക്ഷസരാജൻ മുമ്പിൽ വീണുടൻ മുറയിട്ടാൾ.
3
Keep
മുലയും മൂക്കും കാതും കൂടാതെ ചോരയുമാ-
യലറും ഭഗിനിയോടവനുമുരചെയ്താൻ
4
Keep
"എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാർത്ഥം
ബന്ധമുണ്ടായതെന്തു വൈരൂപ്യം വന്നീടുവാൻ?
5
Keep
ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ
ദുഷ്കൃതംചെയ്തതവൻതന്നെ ഞാനൊടുക്കുവൻ.
6
Keep
സത്യംചൊല്ലെ"ന്നനേരമവളുമുരചെയ്താ-
"ളെത്രയും മൂഢൻ ഭവാൻ പ്രമത്തൻ പാനസക്തൻ
7
Keep
സ്ത്രീജിതനതിശഠനെന്തറിഞ്ഞിരിക്കുന്നു?
രാജാവെന്നെന്തുകൊണ്ടു ചൊല്ലുന്നു നിന്നെ വൃഥാ?
8
Keep
ചാരചക്ഷുസ്സും വിചാരവുമില്ലേതും നിത്യം
നാരീസേവയും ചെയ്തു കിടന്നീടെല്ലായ്പോഴും.
9
Keep
കേട്ടതില്ലയോ ഖരദൂഷണത്രിശിരാക്കൾ
കൂട്ടമേ പതിന്നാലായിരവും മുടിഞ്ഞതും?
10
Keep
പ്രഹരാർദ്ധേന രാമൻ വേഗേന ബാണഗണം
പ്രഹരിച്ചൊടുക്കിനാനെന്തൊരു കഷ്ടമോർത്താൽ."
11
Keep
എന്നതു കേട്ടു ചോദിച്ചീടിനാൻ ദശാനന-
നെന്നോടു ചൊല്ലീ"ടേവൻ രാമനാകുന്നതെന്നും
12
Keep
എന്തൊരുമൂലമവൻ കൊല്ലുവാനെന്നുമെന്നാ-
ലന്തകൻതനിക്കു നൽകീടുവനവനെ ഞാൻ."
13
Keep
സോദരി ചൊന്നാളതുകേട്ടു രാവണനോടു
"യാതുധാനാധിപതേ! കേട്ടാലും പരമാർത്ഥം.
14
Keep
ഞാനൊരു ദിനം ജനസ്ഥാനദേശത്തിങ്കൽ നി-
ന്നാനന്ദം പൂണ്ടു താനേ സഞ്ചരിച്ചീടും കാലം
15
Keep
കാനനത്തൂടെ ചെന്നു ഗൗതമീതടം പുക്കേൻ;
സാനന്ദം പഞ്ചവടി കണ്ടു ഞാൻ നിൽക്കുന്നേരം.
16
Keep
ആശ്രമത്തിങ്കൽ തത്ര രാമനെക്കണ്ടേൻ ജഗ-
ദാശ്രയഭൂതൻ ജടാവല്ക്കലങ്ങളും പൂണ്ടു
17
Keep
ചാപബാണങ്ങളോടുമെത്രയും തേജസ്സോടും
താപസവേഷത്തോടും ധർമ്മദാരങ്ങളോടും
18
Keep
സോദരനായീടുന്ന ലക്ഷ്മണനോടും കൂടി
സ്സാദരമിരിക്കുമ്പോളടുത്തുചെന്നു ഞാനും.
19
Keep
ശ്രീരാമോത്സംഗേ വാഴും ഭാമിനിതന്നെക്കണ്ടാൽ
നാരികളവ്വണ്ണം മറ്റില്ലല്ലോ ലോകത്തിങ്കൽ.
20
Keep
ദേവഗന്ധർവനാഗമാനുഷനാരിമാരി-
ലേവം കാണ്മാനുമില്ല കേൾപ്പാനുമില്ല നൂനം.
21
Keep
ഇന്ദിരാദേവിതാനും ഗൗരിയും വാണിമാതു-
മിന്ദ്രാണിതാനും മറ്റുള്ളപ്സരസ്ത്രീവർഗ്ഗവും
22
Keep
നാണം പൂണ്ടൊളിച്ചീടുമവളെ വഴിപോലെ
കാണുമ്പോളനംഗനും ദേവതയവളല്ലോ.
23
Keep
തൽപതിയാകും പുരുഷൻ ജഗൽപതിയെന്നു
കല്പിക്കാം വികല്പമില്ലല്പവുമിതിനിപ്പോൾ.
24
Keep
ത്വൽപത്നിയാക്കീടുവാൻ തക്കവളവളെന്നു
കല്പിച്ചുകൊണ്ടിങ്ങു പോന്നീടുവാനൊരുമ്പെട്ടേൻ.
25
Keep
മൽകുചനാസാകർണ്ണച്ഛേദനം ചെയ്താനപ്പോൾ
ലക്ഷ്മണൻ കോപത്തോടെ രാഘവനിയോഗത്താൽ
26
Keep
വൃത്താന്തം ഖരനോടു ചെന്നു ഞാനറിയിച്ചേൻ
യുദ്ധാർത്ഥം നക്തഞ്ചരാനീകിനിയോടുമവൻ
27
Keep
രോഷവേഗേന ചെന്നു രാമനോടേറ്റനേരം
നാഴിക മൂന്നേമുക്കാൽകൊണ്ടവനൊടുക്കിനാൻ.
28
Keep
ഭസ്മമാക്കീടും പിണങ്ങീടുകിൽ വിശ്വം ക്ഷണാൽ
വിസ്മയം രാമനുടെ വിക്രമം വിചാരിച്ചാൽ!
29
Keep
കന്നൽനേർമിഴിയാളാം ജാനകിദേവിയിപ്പോൾ
നിന്നുടെ ഭാര്യയാകിൽ ജന്മസാഫല്യം വരും.
30
Keep
ത്വത്സകാശത്തിങ്കലാക്കീടുവാൻ തക്കവണ്ണ-
മുത്സാഹം ചെയ്തീടുകിലെത്രയും നന്നു ഭവാൻ.
31
Keep
തത്സാമർത്ഥ്യങ്ങളെല്ലാം പത്മാക്ഷിയാകുമവ-
ളുത്സംഗേ വസിക്കകൊണ്ടാകുന്നു ദേവാരാതേ!
32
Keep
രാമനോടേറ്റാൽ നിൽപാൻ നിനക്കു ശക്തിപോരാ
കാമവൈരിക്കും നേരേ നിൽക്കരുതെതിർക്കുമ്പോൾ.
33
Keep
മോഹിപ്പിച്ചൊരുജ്ജാതി മായയാ ബാലന്മാരെ
മോഹനഗാത്രിതന്നെക്കൊണ്ടുപോരികേയുള്ളു."
34
Keep
സോദരീവചനങ്ങളിങ്ങനെ കേട്ടശേഷം
സാദരവാക്യങ്ങളാലാശ്വസിപ്പിച്ചു തൂർണ്ണം
35
Keep
തന്നുടെ മണിയറതന്നിലങ്ങകം പുക്കാൻ
വന്നതില്ലേതും നിദ്ര ചിന്തയുണ്ടാകമൂലം
36
Keep
"എത്രയും ചിത്രം ചിത്രമോർത്തോളമിദമൊരു
മർത്ത്യനാൽ മൂന്നേമുക്കാൽ നാഴികനേരം കൊണ്ടു
37
Keep
ശക്തനാം നക്തഞ്ചരപ്രവരൻ ഖരൻതാനും
യുദ്ധവൈദഗ്ദ്ധ്യമേറും സോദരരിരുവരും
38
Keep
പത്തികൾ പതിന്നാലായിരവും മുടിഞ്ഞുപോൽ!
വ്യക്തം മാനുഷനല്ല രാമനെന്നതു നൂനം.
39
Keep
ഭക്തവത്സലനായ ഭഗവാൻ പത്മേക്ഷണൻ
മുക്തിദാനൈകമൂർത്തി മുകുന്ദൻ മുക്തിപ്രിയൻ
40
Keep
ധാതാവു മുന്നം പ്രാർത്ഥിച്ചോരു കാരണമിന്നു
ഭൂതലേ രഘുകുലേ മർത്ത്യനായ് പിറന്നിപ്പോൾ
41
Keep
എന്നെക്കൊല്ലുവാനൊരുമ്പെട്ടു വന്നാനെങ്കിലോ
ചെന്നു വൈകുണ്ഠരാജ്യം പരിപാലിക്കാമല്ലോ.
42
Keep
അല്ലെങ്കിലെന്നും വാഴാം രാക്ഷസരാജ്യ,മെന്നാ-
ലല്ലലില്ലൊന്നുകൊണ്ടും മനസി നിരൂപിച്ചാൽ.
43
Keep
കല്യാണപ്രദനായ രാമനോടേൽക്കുന്നതി-
നെല്ലാജ്ജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും.
44
Keep
'ഇത്ഥമാത്മനി ചിന്തിച്ചുറച്ചു രക്ഷോനാഥൻ
തത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാൻ.
45
Keep
സാക്ഷാൽ ശ്രീനാരായണൻ രാമനെന്നറിഞ്ഞഥ
രാക്ഷസപ്രവരനും പൂർവവൃത്താന്തമോർത്താൻ.
46
Keep
വിദ്വേഷബുദ്ധ്യാ രാമൻതന്നെ പ്രാപിക്കേയുള്ളു
ഭക്തികൊണ്ടെന്നിൽ പ്രസാദിക്കയില്ലഖിലേശൻ.
Previous
←
ഖരവധം
Next
രാവണമാരീചസംഭാഷണം
→