Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · സീതാപഹരണം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
അന്തരം കണ്ടു ദശകന്ധരൻ മദനബാ-
ണാന്ധനായവതരിച്ചീടിനാനവനിയിൽ.
2
Keep
ജടയും വല്ക്കലവും ധരിച്ചു സന്യാസിയാ-
യുടജാങ്കണേ വന്നു നിന്നിതു ദശാസ്യനും.
3
Keep
ഭിക്ഷുവേഷത്തെപ്പൂണ്ട രക്ഷോനാഥനെക്കണ്ടു
തൽക്ഷണം മായാസീതാദേവിയും വിനീതയായ്
4
Keep
നത്വാ സംപൂജ്യ ഭക്ത്യാ ഫലമൂലാദികളും
ദത്വാ സ്വാഗതവാക്യമുക്ത്വാ പിന്നെയും ചൊന്നാൾ.
5
Keep
അത്രൈവ ഫലമൂലാദികളും ഭുജിച്ചുകൊ-
ണ്ടിത്തിരിനേരമിരുന്നീടുക തപോനിധേ!
6
Keep
ഭർത്താവു വരുമിപ്പോൾ ത്വൽപ്രിയമെല്ലാം ചെയ്യും
ക്ഷുത്തൃഡാദിയും തീർത്തു വിശ്രമിച്ചാലും ഭവാൻ."
7
Keep
ഇത്തരം മായാദേവീമുഗ്ദ്ധാലാപങ്ങൾ കേട്ടു
സത്വരം ഭിക്ഷുരൂപി സസ്മിതം ചോദ്യം ചെയ്താൻ
8
Keep
"കമലവിലോചനേ! കമനീയാംഗി! നീയാ-
രമലേ! ചൊല്ലീടു നിൻ കമിതാവാരെന്നതും.
9
Keep
നിഷ്ഠുരജ്ജാതികളാം രാക്ഷസരാദിയായ
ദുഷ്ടജന്തുക്കളുള്ള കാനനഭൂമിതന്നിൽ
10
Keep
നീയൊരു നാരീമണി താനേ വാഴുന്നതെ,ന്തൊ-
രായുധപാണികളുമില്ലല്ലോ സഹായമായ്.
11
Keep
നിന്നുടെ പരമാർത്ഥമൊക്കവേ പറഞ്ഞാൽ ഞാ-
നെന്നുടെ പരമാർത്ഥം പറയുന്നുണ്ടു താനും."
12
Keep
മേദിനീസുതയതുകേട്ടുരചെയ്തീടിനാൾ
"മേദിനീപതിവരനാമയോദ്ധ്യാധിപതി
13
Keep
വാട്ടമില്ലാത ദശരഥനാം നൃപാധിപ-
ജ്യേഷ്ഠനന്ദനനായ രാമനത്ഭുതവീര്യൻ-
14
Keep
തന്നുടെ ധർമ്മപത്നി ജനകാത്മജ ഞാനോ
ധന്യനാമനുജനു ലക്ഷ്മണനെന്നും നാമം.
15
Keep
ഞങ്ങൾ മൂവരും പിതുരാജ്ഞയാ തപസ്സിനാ-
യിങ്ങു വന്നിരിക്കുന്നു ദണ്ഡകവനം തന്നിൽ.
16
Keep
പതിന്നാലാണ്ടു കഴിവോളവും വേണം താനു-
മതിനു പാർത്തീടുന്നു സത്യമെന്നറിഞ്ഞാലും.
17
Keep
നിന്തിരുവടിയെ ഞാനറിഞ്ഞീലേതും പുന-
രെന്തിനായെഴുന്നള്ളി ചൊല്ലണം പരമാർത്ഥം."
18
Keep
"എങ്കിലോ കേട്ടാലും നീ മംഗലശീലേ! ബാലേ!
പങ്കജവിലോചനേ! പഞ്ചബാണാധിവാസേ!
19
Keep
പൗലസ്ത്യതനയനാം രാക്ഷസരാജാവു ഞാൻ
ത്രൈലോക്യത്തിങ്കലെന്നെയാരറിയാതെയുള്ളു!
20
Keep
നിർമ്മലേ! കാമപരിതപ്തനായ് ചമഞ്ഞു ഞാൻ
നിന്മൂലമതിന്നു നീ പോരണം മയാ സാകം.
21
Keep
ലങ്കയാം രാജ്യം വാനോർനാട്ടിലും മനോഹരം
കിങ്കരനായേൻ തവ ലോകസുന്ദരി! നാഥേ!
22
Keep
താപസവേഷം പൂണ്ട രാമനാലെന്തു ഫലം?
താപമുൾക്കൊണ്ടു കാട്ടിലിങ്ങനെ നടക്കേണ്ട.
23
Keep
ശരണാഗതനായോരെന്നെ നീ ഭജിച്ചാലു-
മരുണാധരി! മഹാഭോഗങ്ങൾ ഭുജിച്ചാലും."
24
Keep
രാവണവാക്യമേവം കേട്ടതിഭയത്തോടും
ഭാവവൈവർണ്ണ്യം പൂണ്ടു ജാനകി ചൊന്നാൾ മന്ദം:
25
Keep
"കേവലമടുത്തിതു മരണം നിനക്കിപ്പോ-
ളേവം നീ ചൊല്ലുന്നാകിൽ ശ്രീരാമദേവൻതന്നാൽ.
26
Keep
സോദരനോടും കൂടി വേഗത്തിൽ വരുമിപ്പോൾ
മേദിനീപതി മമ ഭർത്താ ശ്രീരാമചന്ദ്രൻ.
27
Keep
തൊട്ടുകൂടുമോ ഹരിപത്നിയെശ്ശശത്തിനു?
കഷ്ടമായുള്ള വാക്കു ചൊല്ലാതെ ദുരാത്മാവേ!
28
Keep
രാമബാണങ്ങൾകൊണ്ടു മാറിടം പിളർന്നു നീ
ഭൂമിയിൽ വീഴ്വാനുള്ള കാരണമിതു നൂനം."
29
Keep
ഇങ്ങനെ സീതാവാക്യം കേട്ടു രാവണനേറ്റം
തിങ്ങീടും ക്രോധം പൂണ്ടു മൂർച്ഛിതനായന്നേരം
30
Keep
തന്നുടെ രൂപം നേരേ കാട്ടിനാൻ മഹാഗിരി-
സന്നിഭം ദശാനനം വിംശതിമഹാഭുജം
31
Keep
അഞ്ജനശൈലാകാരം കാണായനേരമുള്ളി-
ലഞ്ജസാ ഭയപ്പെട്ടു വനദേവതമാരും.
32
Keep
രാഘവപത്നിയേയും തേരതിലെടുത്തുവെ-
ച്ചാകാശമാർഗ്ഗേ ശീഘ്രം പോയിതു ദശാസ്യനും.
33
Keep
"ഹാ! ഹാ! രാഘവ! രാമ! സൗമിത്രേ! കാരുണ്യാബ്ധേ!
ഹാ! ഹ! മൽ പ്രാണേശ്വര! പാഹി മാം ഭയാതുരാം."
34
Keep
ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും
സത്വരമുത്ഥാനം ചെയ്തെത്തിനാൻ ജടായുവും.
35
Keep
"തിഷ്ഠ! തിഷ്ഠാഗ്രേ മമ സ്വാമിതൻപത്നിയേയും
കട്ടുകൊണ്ടെവിടേക്കു പോകുന്നു മൂഢാത്മാവേ!
36
Keep
അദ്ധ്വരത്തിങ്കൽ ചെന്നു ശുനകൻ മന്ത്രം കൊണ്ടു
ശുദ്ധമാം പുരോഡാശം കൊണ്ടുപോകുന്ന പോലെ."
37
Keep
പദ്ധതിമദ്ധ്യേ പരമോദ്ധതബുദ്ധിയോടും
ഗൃദ്ധ്രരാജനുമൊരു പത്രവാനായുള്ളോരു
38
Keep
കുദ്ധ്രരാജനെപ്പോലെ ബദ്ധവൈരത്തോടതി-
ക്രൂദ്ധനായഗ്രേ ചെന്നു യുദ്ധവും തുടങ്ങിനാൻ.
39
Keep
അബ്ധിയും പത്രാനിലക്ഷുബ്ധമായ് ചമയുന്നി-
തദ്രികളിളകുന്നു വിദ്രുതമതുനേരം.
40
Keep
കാൽനഖങ്ങളെക്കൊണ്ടു-ചാപങ്ങൾ പൊടിപെടു-
ത്താനനങ്ങളും കീറിമുറിഞ്ഞു വശം കെട്ടു
41
Keep
തീക്ഷ്ണതുണ്ഡാഗ്രം കൊണ്ടു തേർത്തടം തകർത്തിതു
കാൽക്ഷണം കൊണ്ടു കൊന്നു വീഴ്ത്തിനാനശ്വങ്ങളെ.
42
Keep
രൂക്ഷത പെരുകിയ പക്ഷവാതങ്ങളേറ്റു
രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ് വന്നു.
43
Keep
യാത്രയും മുടങ്ങി മൽകീർത്തിയുമൊടുങ്ങിയെ-
ന്നാർത്തിപൂണ്ടുഴന്നൊരു രാത്രിചാരീന്ദ്രനപ്പോൾ
44
Keep
ധാത്രീപുത്രിയെത്തത്ര ധാത്രിയിൽ നിർത്തിപ്പുന-
രോർത്തുതൻ ചന്ദ്രഹാസമിളക്കി ലഘുതരം
45
Keep
പക്ഷിനായകനുടെ പക്ഷങ്ങൾ ഛേദിച്ചപ്പോ-
ളക്ഷിതിതന്നിൽ വീണാനക്ഷമനായിട്ടവൻ.
46
Keep
രക്ഷോനായകൻ പിന്നെ ലക്ഷ്മീദേവിയേയും കൊ-
ണ്ടക്ഷതചിത്തത്തോടും ദക്ഷിണദിക്കു നോക്കി
47
Keep
മറ്റൊരു തേരിലേറിത്തെറ്റെന്നു നടകൊണ്ടാൻ;
മറ്റാരും പാലിപ്പാനില്ലുറ്റവരായിട്ടെന്നോ-
48
Keep
ർത്തിറ്റിറ്റു വീണീടുന്ന കണ്ണുനീരോടുമപ്പോൾ
കറ്റവാർകുഴലിയാം ജാനകീദേവിതാനും,
49
Keep
"ഭർത്താവുതന്നെക്കണ്ടു വൃത്താന്തം പറഞ്ഞൊഴി-
ഞ്ഞുത്തമനായ നിന്റെ ജീവനും പോകായ്കെ"ന്നു
50
Keep
പൃത്ഥ്വീപുത്രിയും വരം പത്രിരാജനു നൽകി
പൃത്ഥ്വീമണ്ഡലമകന്നാശു മേൽപോട്ടു പോയാൾ.
51
Keep
"അയ്യോ! രാഘവ ജഗന്നായക! ദയാനിധേ!
നീയെന്നെയുപേക്ഷിച്ചതെന്തു ഭർത്താവേ! നാഥാ!
52
Keep
രക്ഷോനായകനെന്നെക്കൊണ്ടിതാ പോയീടുന്നു
രക്ഷിതാവായിട്ടാരുമില്ലെനിക്കയ്യോ! പാവം!
53
Keep
ലക്ഷ്മണാ! നിന്നോടു ഞാൻ പരുഷം ചൊന്നേനല്ലോ
രക്ഷിച്ചുകൊള്ളേണമേ! ദേവരാ! ദയാനിധേ!
54
Keep
രാമ! രാമാത്മാരാമ! ലോകാഭിരാമ! രാമ!
ഭൂമിദേവിയുമെന്നെ വെടിഞ്ഞാളിതുകാലം.
55
Keep
പ്രാണവല്ലഭ! പരിത്രാഹി മാം ജഗൽപതേ!
കൗണപാധിപനെന്നെക്കൊന്നു ഭക്ഷിക്കും മുമ്പേ
56
Keep
സത്വരം വന്നു പരിപാലിച്ചു കൊള്ളേണമേ
സത്വചേതസാ മഹാസത്വവാരിധേ! നാഥ!"
57
Keep
ഇത്തരം വിലാപിക്കുംനേരത്തു ശീഘ്രം രാമ-
ഭദ്രനിങ്ങെത്തുമെന്ന ശങ്കയാ നക്തഞ്ചരൻ
58
Keep
ചിത്തവേഗേന നടന്നീടിനാ,നതുനേരം
പൃത്ഥ്വീപുത്രിയും കീഴ്പ്പോട്ടാശു നോക്കുന്നനേരം
59
Keep
അദ്രിനാഥാഗ്രേ കണ്ടു പഞ്ചവാനരന്മാരെ
വിദ്രുതം വിഭൂഷണസഞ്ചയമഴിച്ചു ത-
60
Keep
ന്നുത്തരീയാർദ്ധഖണ്ഡംകൊണ്ടു ബന്ധിച്ചു രാമ-
ഭദ്രനു കാണ്മാൻ യോഗം വരികെന്നകതാരിൽ
61
Keep
സ്മൃത്വാ കീഴ്പോട്ടു നിക്ഷേപിച്ചിതു സീതാദേവി;
മത്തനാം നക്തഞ്ചരനറിഞ്ഞീലതുമപ്പോൾ.
62
Keep
അബ്ധിയുമുത്തീര്യ തൻപത്തനം ഗത്വാ തൂർണ്ണം
ശുദ്ധാന്തമദ്ധ്യേ മഹാശോകകാനനദേശേ
63
Keep
ശുദ്ധഭൂതലേ മഹാശിംശപാതരുമൂലേ
ഹൃദ്യമാരായ നിജരക്ഷോനാരികളേയും
64
Keep
നിത്യവും പാലിച്ചുകൊൾകെന്നുറപ്പിച്ചു തന്റെ
വസ്ത്യമുൾപ്പുക്കു വസിച്ചീടിനാൻ ദശാനനൻ.
65
Keep
ഉത്തമോത്തമയായ ജാനകീദേവി പാതി-
വ്രത്യമാശ്രിത്യ വസിച്ചീടിനാളതു കാലം.
66
Keep
വസ്ത്രകേശാദികളുമെത്രയും മലിനമായ്
വക്ത്രവും കുമ്പിട്ടു സന്തപ്തമാം ചിത്തത്തോടും
67
Keep
രാമ രാമേതി ജപധ്യാനനിഷ്ഠയാ ബഹു
യാമിനീചരകുലനാരികളുടെ മദ്ധ്യേ
68
Keep
നീഹാരശീതാതപവാതപീഡയും സഹി-
ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം
69
Keep
ലങ്കയിൽ വസിച്ചിതാതങ്കമുൾക്കൊണ്ടു മായാ-
സങ്കടം മനുഷ്യജന്മത്തിങ്കലാർക്കില്ലാത്തു?
Previous
←
മാരീചനിഗ്രഹം
Next
സീതാന്വേഷണം
→