Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · വനയാത്ര
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ശ്രീരാമനും തമസാനദി തന്നുടെ
തീരം ഗമിച്ചു വസിച്ചു നിശാമുഖേ
2
Keep
പാനീയമാത്രമുപജീവനംചെയ്തു
ജാനകിയോടും നിരാഹാരനായൊരു
3
Keep
വൃക്ഷമൂലേ ശയനംചെയ്തുറങ്ങീടിനാൻ;
ലക്ഷ്മണൻ വില്ലുമമ്പും ധരിച്ചന്തികേ
4
Keep
രക്ഷിച്ചുനിന്നു, സുമന്ത്രരുമായോരോ
ദുഃഖവൃത്താന്തങ്ങളും പറഞ്ഞാകുലാൽ
5
Keep
പൗരജനങ്ങളും ചെന്നരികേ പുക്കു
ശ്രീരാമനെയങ്ങു കൊണ്ടുപൊയ്ക്കൂടായ്കിൽ
6
Keep
കാനനവാസം നമുക്കുമെന്നേവരും
മാനസത്തിങ്കലുറച്ചു മരുവിനാർ
7
Keep
പൗരജനത്തിൻ പരിദേവനം കണ്ടു
ശ്രീരാമദേവനുമുള്ളിൽ നിരൂപിച്ചു
8
Keep
"സൂര്യനുദിച്ചാലയയ്ക്കയുമില്ലിവർ
കാര്യത്തിനും വരും വിഘ്നമെന്നാലിവർ
9
Keep
ഖേദം കലർന്നു തളർന്നുറങ്ങുന്നിതു
ബോധമില്ലിപ്പോളിനിയുണരും മുൻപേ
10
Keep
"പോകനാമിപ്പൊഴേ കൂട്ടുക തേരെ"ന്നു
രാഘവൻ വാക്കുകൾ കേട്ടു സുമന്ത്രരും
11
Keep
വേഗേന തേരുമൊരുമിച്ചിതന്നേരം
രാഘവന്മാരും ജനകതനൂജയും
12
Keep
തേരിലേറീടിനാരേതുമറിഞ്ഞില
പൗരജനങ്ങ,ളന്നേരം സുമന്ത്രരും
13
Keep
ചെറ്റയോദ്ധ്യാഭിമുഖം ഗമിച്ചിട്ടഥ
തെറ്റെന്നു തെക്കോട്ടു തന്നെ നടകൊണ്ടു
14
Keep
ചുറ്റും കിടന്ന പുരവാസികളെല്ലാം
പിറ്റേന്നാൾ തങ്ങളുണർന്നു നോക്കുന്നേരം
15
Keep
കണ്ടീലരാമനെയെന്നു കരഞ്ഞതി-
കുണ്ഠിതന്മാരായ് പുരിപുക്കു മേവിനാർ
16
Keep
സീതാസമേതനാം രാമനെസ്സന്തതം
ചേതസി ചിന്തിച്ചുചിന്തിച്ചനുദിനം
17
Keep
പുത്രമിത്രാദികളോടുമിടചേർന്നു
ചിത്തശുദ്ധ്യാ വസിച്ചീടിനാനേവരും
18
Keep
മംഗലാദേവതാവല്ലഭൻ രാഘവൻ
ഗംഗാതടം പുക്കു ജാനകിതന്നോടും
19
Keep
മംഗലസ്നാനവും ചെയ്തു സഹാനുജം
ശൃംഗിവേരാവിദൂരേ മരുവീടിനാൻ
20
Keep
ദാശരഥിയും വിദേഹതനൂജയും
ശിംശപാമൂലേ സുഖേന വാണീടിനാർ
Previous
←
യാത്രാരംഭം
Next
ഗുഹസംഗമം
→