Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഗുഹസംഗമം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
രാമാഗമനമഹോത്സവമെത്രയു-
മാമോദമുൾക്കൊണ്ടു കേട്ടു ഗുഹൻ തദാ
2
Keep
സ്വാമിയായിഷ്ടവയസ്യനായുള്ളൊരു
രാമൻ തിരുവടിയെക്കണ്ടു വന്ദിപ്പാൻ
3
Keep
പക്വമനസ്സോടു ഭക്ത്യൈവ സത്വരം
പക്വഫലമധുപുഷ്പാദികളെല്ലാം
4
Keep
കൈക്കൊണ്ടു ചെന്നു രാമാഗ്രേ വിനിക്ഷിപ്യ
ഭക്ത്യൈവ ദണ്ഡനമസ്കാരവും ചെയ്തു
5
Keep
പെട്ടെന്നെടുത്തെഴുന്നേൽപ്പിച്ചു വക്ഷസി
തുഷ്ട്യാ ദൃഢമണച്ചാശ്ലേഷവും ചെയ്തു
6
Keep
മന്ദഹാസം പൂണ്ടു മാധുര്യപൂർവകം
മന്ദേതരം കുശലപ്രശ്നവുംചെയ്തു
7
Keep
കഞ്ജവിലോചനൻതൻ തിരുമേനി ക-
ണ്ടഞ്ജലി പൂണ്ടു ഗുഹനുമുരചെയ്തു:
8
Keep
"ധന്യനായേനടിയനിന്നു കേവലം
നിർണ്ണയം നൈഷാദജന്മവും പാവനം
9
Keep
നൈഷാദമായുള്ള രാജ്യമിതുമൊരു
ദൂഷണഹീനമധീനമല്ലോ തവ
10
Keep
കിങ്കരനാമടിയനേയും രാജ്യവും
സങ്കടം കൂടാതെ രക്ഷിച്ചു കൊള്ളുക
11
Keep
സന്തോഷമുൾക്കൊണ്ടിനി നിന്തിരുവടി
സന്തതമത്ര വസിച്ചരുളീടണം
12
Keep
അന്തഃപുരം മമ ശുദ്ധമാക്കീടണ-
മന്തർമുദാ പാദപത്മരേണുക്കളാൽ
13
Keep
മൂലഫലങ്ങൾ പരിഗ്രഹിക്കേണമേ!
കാലേ കനിവോടനുഗ്രഹിക്കേണമേ!"
14
Keep
ഇത്തരം പ്രാർത്ഥിച്ചുനിൽക്കും ഗുഹനോടു
മുഗ്ദ്ധഹാസംപൂണ്ടരുൾചെയ്തു രാഘവൻ:
15
Keep
"കേൾക്ക നീ വാക്യം മദീയം മമ സഖേ!
സൗഖ്യമിതിൽപ്പരമില്ലെനിക്കേതുമേ
16
Keep
സംവത്സരം പതിന്നാലു കഴിയണം
സംവസിച്ചീടുവാൻ ഗ്രാമാലയങ്ങളിൽ
17
Keep
അന്യദത്തം ഭുജിക്കെന്നതുമില്ലെന്നു
മന്യേ വനവാസകാലം കഴിവോളം
18
Keep
രാജ്യം മമൈതൽ ഭവാൻ മത്സഖിയല്ലോ
പൂജ്യനാം നീ പരിപാലിക്ക സന്തതം
19
Keep
കുണ്ഠഭാവം ചെറുതുണ്ടാകയും വേണ്ട
കൊണ്ടുവരിക വടക്ഷീരമാശു നീ"
20
Keep
തൽക്ഷണം കൊണ്ടുവന്നു വടക്ഷീരവും
ലക്ഷ്മണനോടും കലർന്നു രഘുത്തമൻ
21
Keep
ശുദ്ധവടക്ഷീരഭൂതികളെക്കൊണ്ടു
ബദ്ധമായോരു ജടാമകുടത്തോടും
22
Keep
സോദരൻതന്നാൽ കുശദലാദ്യങ്ങളാൽ
സാദരമാസ്തൃതമായ തല്പസ്ഥലേ
23
Keep
പാനീയമാത്രമശിച്ചു വൈദേഹിയും
താനുമായ് പള്ളിക്കുറുപ്പുകൊണ്ടീടിനാൻ
24
Keep
പ്രാസാദമൂർദ്ധ്നി പര്യങ്കേ യഥാ പുരാ-
വാസവും ചെയ്തുറങ്ങുന്നതുപോലെ
25
Keep
ലക്ഷ്മണൻ വില്ലുമമ്പും ധരിച്ചന്തികേ
രക്ഷിച്ചുനിന്നു ഗുഹനോടു കൂടവേ
Previous
←
വനയാത്ര
Next
ലക്ഷ്മണഗുഹസംവാദം
→